Jump to content

സംവാദം:ടൈറ്റാനിയം അഴിമതി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇ.കെ . നായനാർ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് ടൈറ്റാനിയത്തിലെ മലിനീകരണ നിവാരണ പദ്ധതിക്ക് തുടക്കം. ആസിഡ് റിക്കവറി പ്ലാന്റും , കൊപ്പരാസ് റിക്കവറി പ്ലാന്റും , ന്യുട്രലയിസേഷൻ പ്ലാന്റും കൊണ്ട് വരുന്നത് നായനാർ സർക്കാരിന്റെ കാലത്താണ് . 100/108 കോടിയുടെ പദ്ധതി അംഗീകരിച്ചു കൊണ്ട് 25.11.2000 ത്തിലും 20.1.2001 ലും സർക്കാർ ഇറക്കിയ ഉത്തരവ് എന്റെ കൈവശം ഉണ്ട്. അതിന്റെ പിന്നിൽ ഉമ്മൻ ചാണ്ടി ആണെന്നാണ് ഇപ്പോൾ ഇടതു പക്ഷ നേതാക്കന്മാർ പറഞ്ഞു വരുന്നത് . ഈ മൂന്ന് പദ്ധതികൾക്ക് മാത്രമേ 2006 ൽ ടൈറ്റാനിയം കമ്പനി കരാർ നൽകിയിട്ടുള്ളു. വേറെ ഒരു പദ്ധതിയും ഇല്ല . കോടികളുടെ അഴിമതിക്ക് വേണ്ടി ഉണ്ടാക്കിയ അപ്രായോഗികമായ ഈ പദ്ധതിക്കെതിരെ ആണ് 15.3.2001 ൽ ലോകായുക്തിൽ നിന്നും ഞാൻ സ്റ്റേ വാങ്ങിക്കുന്നത് . (complaint no 544/2000)