ഭൂമിശാസ്ത്രപരമായ തിണവിഭജനത്തിനും തിണ എന്ന കാവ്യസങ്കേതത്തിനും ഇടയിൽ സത്യത്തിനും സാഹിത്യത്തിനും ഇടയിലുള്ള അവ്യക്തമായ വരമ്പുണ്ട്. രണ്ടും രണ്ട് ലേഖനങ്ങളാക്കുന്നതാണ് ഉചിതം. ഐന്തിണ എന്നതാണ് പൊതുവേ സങ്കല്പമെങ്കിലും അതിനീലലോഹിതവും :) അവരക്തവും പോലെ കൈക്കിള, പെരുന്തിണ എന്നിങ്ങനെ രണ്ടു തിണകൾകൂടിയുണ്ട്. ഐന്തിണ എന്ന പേർ സമഗ്രമല്ല.--തച്ചന്റെ മകൻ (സംവാദം) 11:22, 26 ജനുവരി 2013 (UTC)[മറുപടി]
ഇതെന്ത് ചിത്രം? ദക്ഷിണേന്ത്യയുടെ നടുവിൽ കിടക്കുന്ന പ്രദേശമാണോ ഹേ കുറിഞ്ഞി? പശ്ചിമഘട്ടം പൂർവ്വഘട്ടം എന്ന് രണ്ട് പർവ്വതശൃംഖലകളുണ്ട്. ഇതിൽ പശ്ചിമഘട്ടം ഏതാണ്ട് കേരളത്തിന്റ് അതിർത്തിമുട്ടിക്കൊണ്ട് പടിഞ്ഞാറുവശത്തും പൂർവ്വഘട്ടം തമിഴ്നാടിനെ രണ്ടായി മുറിച്ചുകൊണ്ട് കിഴക്കുപടിഞ്ഞാറു കുറുകെയും കിടക്കുകയാണ്. ദക്ഷിണേന്ത്യയിൽ ചിതറിക്കിടക്കുന്ന ഇടനാടൻ കുന്നിൻപ്രദേശങ്ങളാണ് മുല്ല. ഇവയ്ക്കിടയിൽക്കിടക്കുന്ന പാല വരണ്ട, മിക്കവാറും മഴനിഴലും മലഞ്ചെരിവുമായ പ്രദേശങ്ങൾ. മരുതം സമതലവും നെയ്തൽ തീരപ്രദേശവും. ഇതിനു പകരം നെറ്റിപ്പട്ടം വരച്ചെവെച്ചാ തെറ്റല്ല്ലേ? --തച്ചന്റെ മകൻ (സംവാദം) 11:20, 27 ജനുവരി 2013 (UTC)[മറുപടി]
ചിത്രം 2 ചിത്രം രണ്ടിനെ ആധാരമാക്കി വരച്ച ചിത്രമായിരുന്നു അത്. എനിക്കന്നേരം തന്നെ തോന്നിയിരുന്നു അത് തെറ്റാണെന്ന്. ചള്ളിയാൻ ആണത് അപ്ലോഡ് ചെയ്തിരിക്കുന്നത് എന്നു കാണുന്നു എന്തടിസ്ഥാനത്തിലാണ് അദ്ദേഹം ആ ചിത്രം വരച്ചിരിക്കുന്നത് എന്നറിയില്ല. അതിനെയൊന്നു വൃത്തിയാക്കി എടുത്തതായിരുന്നു. -Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 11:30, 27 ജനുവരി 2013 (UTC)[മറുപടി]
ചിത്രം രണ്ട് ഇങ്ങോട്ടുപകർത്തിയത് ഞാനാണ്. സംഗതി കേരളചരിത്രം താളിൽ തിണകളെ സംബന്ധിച്ച വിഭാഗത്തിൽ ചേർത്തിരുന്നതാണ്. തച്ചൻ മകൻ പറഞ്ഞതിനോട് യോജിക്കുന്നു. സംഗതി തെറ്റായതിനാൽ ചേർക്കേണ്ടിയിരുന്നില്ല. ചിത്രം മൂന്ന് ചേർത്താലോ? തിണകളെപ്പറ്റിയൊന്നും പ്രസ്താവനയില്ലെങ്കിലും സംഘകാലത്തെ ദക്ഷിണേന്ത്യയുടെ ഒരു ആധികാരിക ചിത്രമാണ്.--അജയ് ബാലചന്ദ്രൻ (സംവാദം) 12:31, 27 ജനുവരി 2013 (UTC)[മറുപടി]പ്രമാണം:South India Sangam Age.jpgചിത്രം 3
സോമൻ ഇലവും മൂടിന്റെ സങ്കല്പം എന്ന് ചള്ളിയാന്റെ ചിത്രത്തിന്റെ താളിൽ കാണുന്നു. ഈ വ്യാജചരിത്രകാരന്റെ പേർ മലയാളം വിക്കിപീഡിയയിൽ പലെടത്തും കാണുന്നുണ്ട്. ഇയാൾ ഏത് മൂട്ടിലെ ചരിത്രകാരനാണ്?--തച്ചന്റെ മകൻ (സംവാദം) 14:05, 27 ജനുവരി 2013 (UTC)[മറുപടി]
തിണകളെപറ്റിയുള്ള ചിത്രങ്ങൾ ഉണ്ടാക്കുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യവുമുണ്ട്. കുറിഞ്ചി, മുല്ല, മരുതം, നെയ്തൽ എന്നീ നാൽ തിണകളും കൊടും വേനലിൽ പാല ആയി മാറുമെന്നു കൂടി എട്ടുത്തൊകൈയിലും മറ്റും പറയുന്നുണ്ട്. ചിത്രം ഇല്ലാതിരിക്കുന്നതാണ് നല്ലത്. മെതിക്കളത്തിൽ നിന്നും ഉപ്പളത്തിലേയ്ക്ക് പൊടിപാറുന്നതിനെപ്പറ്റി കർഷകരും മുക്കുവരും തല്ലുകൂടുന്ന ഒരു ഭൂമിശാസ്ത്രം ഒരിക്കലും ചിത്രത്തിലെപ്പോലെ ആയിരിക്കില്ല. അരുൺ / അരുൺ (സംവാദം) 17:52, 14 ഫെബ്രുവരി 2013 (UTC)[മറുപടി]