സംവാദം:തീസ്ത സെതൽവാദ്
ദൃശ്യരൂപം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Teesta Setalvad » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
ഈ ലേഖനം 2013-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
Untitled
[തിരുത്തുക]Teesta Setalvad - എന്ന ഇംഗ്ലീഷ് നാമം എവിടെയെങ്കിലും ഒരിക്കൽ ഉപയോഗിച്ചില്ലെങ്കിൽ തപ്പിയാൽ പോലും കിട്ടില്ല.--Vinayaraj (സംവാദം) 16:35, 6 മാർച്ച് 2013 (UTC)
സ്ത്രീകളെ അദ്ദേഹം എന്ന് വിശേഷിപ്പികാരുണ്ടോ? ( എന്റെ ഒരു സംശയം മാത്രമാണ് . ഇതിന്റെ പേരിൽ ആരും എന്റെ നെഞ്ചത്തോട്ട് കേറണ്ട :) ) --കാർത്തുമ്പി (സംവാദം) 19:05, 6 മാർച്ച് 2013 (UTC)
- സമാധാനമായി. ആരെങ്കിലും ഇങ്ങനെ നെഞ്ചത്തോട്ട് കയറട്ടെ എന്നു കരുതിത്തന്നെയാണ് അദ്ദേഹം എന്ന് ബോധപൂർവ്വം എഴുതിയത്. അദ്ദേഹത്തിന് പകരം അവർ എന്ന് പ്രയോഗിക്കാറുണ്ട്. പക്ഷേ, എന്റെ നാട്ടിൽ രണ്ടിനും രണ്ട് വിലയാണ്. അദ്ദേഹത്തിന് ബഹുമാനം അല്പം കൂടും. എല്ലാം അണുങ്ങൾക്ക് എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലല്ലേ അത് എന്ന സംശയവും അത് മറികടക്കണ്ടേ, എന്നും കരുതിയിട്ടാണ് അങ്ങനെ പ്രയോഗിച്ചത്. ഭാഷാപരമായി എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയില്ല. --Adv.tksujith (സംവാദം) 02:47, 7 മാർച്ച് 2013 (UTC)
തലക്കെട്ട്
[തിരുത്തുക]"തീസ്ത" എന്നാണോ "ടീസ്ത" എന്നാണോ യഥാർത്ഥ ഉച്ചാരണം ? --Adv.tksujith (സംവാദം) 09:08, 26 ഏപ്രിൽ 2013 (UTC)
- കാണുക. തീസ്ത സീതൽവാഡ് എന്നാണ് കൊടുത്തിരിക്കുന്നത്. --Vssun (സംവാദം) 09:53, 26 ഏപ്രിൽ 2013 (UTC)
- ഇവിടെ സേടൽവാഡ്. --Vssun (സംവാദം) 09:54, 26 ഏപ്രിൽ 2013 (UTC)
അപ്പൊൾ തീസ്ത വലിയ കുഴപ്പമില്ല. സെതൽവാദ് അല്ലെന്ന് ഉറപ്പായി. സെ/സേടൽവാഡ് or സീതൽവാഡ് എന്നിവയിലേതെങ്കിലുമാവാം... എം.സി. സെതൽവാദ് അതിനനുസരിച്ച് മാറുമല്ലോ --Adv.tksujith (സംവാദം) 11:30, 26 ഏപ്രിൽ 2013 (UTC)
- ഗുജറാത്തിയോ മറാഠിയോ ആണെങ്കിൽ വാഡ് തന്നെയായിരിക്കാം ശരി. മാർവാഡ്, ഗെയ്ക്വാഡ് തുടങ്ങിയവ ഓർക്കുക. --Vssun (സംവാദം) 16:04, 26 ഏപ്രിൽ 2013 (UTC)
- മറാഠി വിക്കിയിലുള്ള सेटलवाड (സേട്ടൽവാഡ്) ആവാം ശരി എന്ന് എനിക്കു തോന്നുന്നുണ്ടെങ്കിലും സീതൽവാഡിന് (सीतलवाड) വൻമുൻതൂക്കം ഗൂഗിൾസെർച്ചിലുണ്ട്. തീസ്ത സീതൽവാഡ് എന്ന് മാറ്റാം എന്നു കരുതുന്നു. --Vssun (സംവാദം) 16:10, 26 ഏപ്രിൽ 2013 (UTC)