സംവാദം:തുഹ്ഫത്തുൽ മുജാഹിദീൻ
ദൃശ്യരൂപം
പോർച്ചുഗീസ് ആധിപത്യത്തിൻറെ ക്രൂരതകളോട് സന്ധിയില്ലാസമരത്തിന് ആഹ്വാനംചെയ്യുന്ന ഇതിന്റെ ഒന്നാം ഭാഗം ഒരു സമൂഹം നിർണായകമായ സന്ദർഭങ്ങളിൽ എങ്ങനെ നയിക്കപ്പെടണമെന്നതിന്റെ എക്കാലത്തെയും മാതൃകയാണ്.ഈ കൃതിയുടെ അവസാന ഭാഗം പോർച്ചുഗീസ് ഭീകരന്മാർ ചെയ്തുകൂട്ടിയ കൊടും ക്രൂരതകളും നീചവൃത്തികളും പ്രതിപാദിക്കുന്നു.ഒരാൾപോലും ഒഴിഞ്ഞുനിൽക്കാതെയുള്ള സർ വരുടെയും ബാദ്ധ്യതയാണ് അക്രമികളായ അധീശശക്തികളോടുള്ള പോരാട്ടമെന്ന് ഈ കൃതി വ്യക്തമാക്കുന്നു
--ഈ വരികളിലെ ആവേശത്തിന്റെ കിതപ്പ് കേൾക്കൂ,വിജ്ഞാനകോശത്തിലെ ശൈലി സന്തുലിതവും നിഷ്പക്ഷവുമായിരിക്കേണ്ടേ? ശൈലി സമുചിതമായി പരിഷ്കരിക്കേണ്ടിയിരിക്കുന്നു. ബിനു (സംവാദം) 05:52, 31 ഓഗസ്റ്റ് 2012 (UTC)