Jump to content

സംവാദം:തോടമ്പുളി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുടമ്പുളി തന്നെയാണോ ഇതും(എന്താണെന്നറിയാനുതകുന്ന ഒരു വിവരവും ഇപ്പോഴത്തെ നിലയിൽ ഇല്ല താനും) --ചള്ളിയാൻ ♫ ♫ 15:41, 6 നവംബർ 2008 (UTC)[മറുപടി]


വിക്കിപീഡിയ:ലേഖനങ്ങൾക്കുള്ള അപേക്ഷ എന്ന താളിൽ ഫ്ലിക്കറിലേക്കുള്ള ലിങ്ക് കാണം Averrhoa carambola ഇവിടെ ചതുരപ്പുളി, ഇരുമ്പൻപുളി എന്നൊക്കെ കാണുന്നു--ഷാജി 15:58, 6 നവംബർ 2008 (UTC).[മറുപടി]


കുടമ്പുളി എന്നാണെന്നു തോന്നുന്നു ഇതിന്റെ പേർ--Shiju Alex|ഷിജു അലക്സ് 16:03, 6 നവംബർ 2008 (UTC)[മറുപടി]

കുടമ്പുളിയുടെ ശാസ്ത്രീയനാമം Garcinia gummi-gutta എന്നാണ് കാണുന്നത് - http://ayurvedicmedicinalplants.com/plants/769.html

തോടമ്പുളി സാധാരണ പുളി (വാളൻപുളി) ആണെന്ന് തോന്നുന്നു.--അഭി 16:35, 6 നവംബർ 2008 (UTC)[മറുപടി]

വാളൻപുളി, ഇരുപാമ്പുളി, കുടമ്പുളി തുടങ്ങിയ പലതരം പുളികൾക്കു വേണ്ടി ഒരു നാനാർത്ഥത്താൾ വേണ്ടി വരും. --Shiju Alex|ഷിജു അലക്സ് 17:26, 6 നവംബർ 2008 (UTC)[മറുപടി]

പുളിക്കു വേറെയും അർത്ഥമുണ്ടല്ലോ. ഉദാ:പുളി രുചികളിൽ ഒന്നല്ലേ. --Shiju Alex|ഷിജു അലക്സ് 17:30, 6 നവംബർ 2008 (UTC)[മറുപടി]


ഇവൻ കുടമ്പുളിയല്ലല്ലോ. ഇതിന്‌ ഇരുമ്പൻ പുളി എന്നാണ്‌ നാട്ടിൽ പറയാറെന്നു തോന്നുന്നു. ഞാൻ വീട്ടിൽ ചോദിച്ചിട്ടു പറയാം. --ജ്യോതിസ് 18:15, 6 നവംബർ 2008 (UTC)[മറുപടി]

കുടമ്പുളിയും ഇരുമ്പൻപുളിയും വേറെ വേറെ ഫലങ്ങളാണെന്നു തോന്നുന്നു. --Shiju Alex|ഷിജു അലക്സ് 18:45, 6 നവംബർ 2008 (UTC)[മറുപടി]

അതെ. രണ്ടും രണ്ടാ..--ജ്യോതിസ് 04:15, 7 നവംബർ 2008 (UTC)[മറുപടി]

ഇത് ഇലുമ്പൻ പുളി(ഇരുമ്പൻ) തന്നെ --ലിജു മൂലയിൽ 15:07, 7 നവംബർ 2008 (UTC)[മറുപടി]

ഇത് പൊതുവേ കാണുന്ന ഇരുമ്പൻ പുളിയല്ല. ഈ സാധനം ദില്ലിയിൽ മുളകും ഉപ്പും കൂട്ടി വിൽക്കാൻ വച്ചിരിക്കുന്നത് കാണാറുണ്ട്. ഹിന്ദിയിൽ ഇതിനെ അമരക്ക് എന്നാണ്‌ വിളിക്കുന്നത്. ഇവിടങ്ങളിൽ കുട്ടികളുടെ ഇഷ്ടവിഭവമാണിത്.. --Vssun 17:06, 7 നവംബർ 2008 (UTC)[മറുപടി]


ഇത് കുടംപുളി അല്ല. പത്തനംതിട്ട ഭാഗത്ത് ഇതിന്‌ ആരം‌പുളി എന്നാണ്‌ പറയാറ്. കുടമ്പുളി അല്ലികളായി ഇളക്കിയെടുക്കാവുന്നതാണ്‌.അതിന്റെ വിത്തുകൾക്ക് ആരം‌പുളിയുടെ വിത്തുകളെക്കാൾ വലിപ്പവും കൂടുതലാണ്‌.ഇതിന്റെ മധ്യത്തിൽ ഒരു ആര്‌ ഉള്ളതാണ്‌ പേരിനാധാരം എന്നു തോന്നുന്നു.--ശ്രുതി 07:00, 8 നവംബർ 2008 (UTC)[മറുപടി]

കുടമ്പുളി കുടം പോലെയിരിക്കും, അതിൻറെ തോടാണ് ഉപയോഗിക്കുന്നത്.. ലേഖനം തുടങ്ങിയ സമയത്ത് തോടമ്പുളി എന്നല്ലാതെ അതെന്താണ് എന്ന് മനസ്സിലാക്കാനുള്ള യാതൊരു വിവരണവും ഇല്ലായിരുന്നു. തോട് ഉപയോഗിക്കുന്ന പുളി കുടമ്പുളി മാത്രമായതിനാൽ എനിക്കു വന്ന സംശയം ആയിരുന്നു. പിന്നീട് പടങ്ങളും മറ്റും വന്ന ശേഷം സംശയം മാറീട്ടുണ്ട്. എല്ലാർക്കും നന്ദി. ചള്ളിയാൻ ♫ ♫ 08:08, 8 നവംബർ 2008 (UTC)[മറുപടി]

ആനപ്പുളിഞ്ചി ഇതുമായി ലയിപ്പിക്കുന്നത്

[തിരുത്തുക]

ഒരു ലയനത്തിനുള്ള ശുപാർശ കാണുന്നു. എല്ലാവരും ഒന്ന് ശ്രദ്ധിക്കുക. --സുഗീഷ് (സംവാദം) 18:43, 22 ഡിസംബർ 2011 (UTC)[മറുപടി]

ലയിപ്പിക്കാമോ? ആനപ്പുളിഞ്ചി എന്ന താളിലെ വിവരണം ഇതിനോട് യോജിക്കുന്നുണ്ട്. ആ താളിൽ ചിത്രങ്ങളുമില്ല അവലംബവുമില്ല. അജയ് ബാലചന്ദ്രൻ (സംവാദം) 06:39, 30 ഏപ്രിൽ 2013 (UTC)[മറുപടി]

ഫലമാണോ സസ്യമാണോ

[തിരുത്തുക]

ഈ ലേഖനം ഫലത്തേക്കുറിച്ചോ (ഇപ്പോഴുള്ള കണ്ണി) അതോ, ഇതുണ്ടാകുന്ന സസ്യത്തെക്കുറിച്ചോ ? --എഴുത്തുകാരി സംവാദം 16:37, 8 ജൂലൈ 2012 (UTC)[മറുപടി]

ഫലത്തിനും സസ്യത്തിനും പ്രത്യേകം പ്രത്യേകം താളുകളാവാൻ പാകത്തിന് ലേഖനം പുഷ്ടിപ്പെട്ടിട്ടില്ലാത്ത സ്ഥിതിക്ക് സസ്യത്തിന്റെ താളുമായി കൊളുത്തുന്നതാണ് നല്ലത്. --Vssun (സംവാദം) 15:57, 7 ഒക്ടോബർ 2012 (UTC)[മറുപടി]
ഇങ്ങനേയും ഒരു താൾ കാണിക്കുന്നു--സുഗീഷ് (സംവാദം) 13:08, 7 ഒക്ടോബർ 2012 (UTC)[മറുപടി]

ആരമ്പുളിയും തോടമ്പുളിയും വ്യ്ത്യസ്തങ്ങളാണ്.— ഈ തിരുത്തൽ നടത്തിയത് Baijubai (സംവാദംസംഭാവനകൾ)

പിണമ്പുളി

[തിരുത്തുക]

വൈരപ്പുളി എന്നു പറയുന്നത് പിണമ്പുളിയേയാണോ തോടമ്പുളിയാണോ? --ജേക്കബ് (സംവാദം) 21:23, 22 നവംബർ 2012 (UTC)[മറുപടി]

തോടമ്പുളിയാണെന്ന് കരുതുന്നു.--KG (കിരൺ) 10:06, 27 ഫെബ്രുവരി 2013 (UTC)[മറുപടി]

രണ്ടും ഒന്നു തന്നെ

[തിരുത്തുക]

വിവരണങ്ങളിൽ നിന്നും ആനപ്പുളിഞ്ചി, തോടമ്പുളി തന്നെയാണെന്നു മനസ്സിലാവുന്നു. "കാരകമ്പോള" എന്ന പേരും ഉണ്ടെന്നു കാണുന്നതിനാൽ (carambola ആവണം) ലയിപ്പിക്കാം. -Vinayaraj (സംവാദം) 15:51, 1 മേയ് 2013 (UTC)[മറുപടി]

ലയിപ്പിക്കുന്നു. അജയ് ബാലചന്ദ്രൻ (സംവാദം) 16:25, 1 മേയ് 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:തോടമ്പുളി&oldid=1741039" എന്ന താളിൽനിന്ന് ശേഖരിച്ചത്