സംവാദം:തോമസ് അത്താനാസിയോസ് പുറ്റാനിൽ
തോമസ് മാർ അത്താനാസിയോസ് എന്ന പേരിൽ ഇക്കാലത്തു് ഒരേസമയം രണ്ടു് മെത്രാപ്പോലീത്തമാർ മലങ്കര സഭയിലുള്ളതുകൊണ്ടു് ഒരാളെ തോമസ് മാർ അത്താനാസിയോസ് എന്നും മറ്റേയാളെ ഡോ.തോമസ് മാർ അത്താനാസിയോസ് എന്നുമാണു് പത്രങ്ങളിലും പുറത്തും പൊതുവേ പരാമർശിക്കാറു് എന്ന വസ്തുത ദയവായി ശ്രദ്ധിയ്ക്കക.
മലങ്കര ഓർത്തഡോക്സ് സഭയുടെ ഔദ്യോഗിക വലത്താൾ നോക്കുക: തോമസ് മാർ അത്താനാസിയോസ്
--എബി ജോൻ വൻനിലം 08:42, 22 മേയ് 2009 (UTC)
- ഈ പറഞ്ഞ രീതിയിൽ തോമസ് മാർ അത്താനാസിയോസ് എന്നത് തോമസ് മാർ അത്താനാസിയോസ് മെത്രാപ്പൊലീത്ത എന്നതിലേക്കും ഡോ.തോമസ് മാർ അത്താനാസിയോസ് എന്നത് തോമസ് മാർ അത്താനാസിയോസ് എന്നതിലേക്കും റീഡയറക്ട് ചെയ്യുകയാണ് വേണ്ടത്. താങ്കള് നല്കിയിരിക്കുന്ന ലിങ്കുകളിലെ ഹെഡ്ഡിംഗും ഇങ്ങനെത്തന്നെയാണല്ലോ. --സിദ്ധാർത്ഥൻ 10:23, 22 മേയ് 2009 (UTC)
ബിഷപ്പുമാർക്കൊക്കെ ഇങ്ങനെ ലേഖനം നൽകാമോ? ആവശ്യത്തിനു ശ്രദ്ധേയത ഇല്ലെങ്കിൽ താമസിയാതെ ക്ഷേത്രങ്ങളിലെ തന്ത്രിമാർക്കും മറ്റും ലേഖനം പ്രതീക്ഷിക്കാമല്ലോ? --Challiovsky Talkies ♫♫ 07:02, 23 മേയ് 2009 (UTC)
- ശ്രദ്ധേയത പരിശോധിക്കേണ്ടതുണ്ട്. --Anoopan| അനൂപൻ 07:22, 23 മേയ് 2009 (UTC)
മുവാറ്റുപുഴ തിരുമേനി.. എന്ന തലക്കെട്ട് അല്പം ചായ്‌വുള്ളതാണ്.. മുവാറ്റുപുഴ മെത്രാൻ എന്ന പേരിലുള്ള തലക്കെട്ടായിരിക്കും ഉചിതം. --Vssun 09:43, 20 ജൂൺ 2009 (UTC)
മുവാറ്റുപുഴ മെത്രാപ്പോലിത്ത എന്നാക്കി മാറ്റുന്നു.. --Vssun 09:46, 20 ജൂൺ 2009 (UTC)
ശ്രദ്ധേയത
[തിരുത്തുക]ബിഷപ്പ് എന്നതിലുപരിയായുള്ള ഇദ്ദേഹത്തിന്റെ സാഹിത്യ/രാഷ്ട്രീയരംഗത്തെ ഇടപെടലുകൾ ശ്രദ്ധേയനാക്കുന്നെന്ന് കരുതുന്നു. ഇദ്ദേഹത്തിന്റെ പുസ്തകം മുൻ കേരള മുഖ്യമന്ത്രി നിരൂപണം ചെയ്തിട്ടുണ്ടെന്ന് ലേഖനത്തിലുണ്ട്. ഇക്കാരണങ്ങൾ കൊണ്ട് ശ്രദ്ധേയതാഫലകം പിൻവലിക്കുകയാണ്. അഭിപ്രായങ്ങൾ പറയുക. --Vssun 15:26, 30 ഒക്ടോബർ 2009 (UTC)