സംവാദം:ദക്ഷിണമീനം
ദൃശ്യരൂപം
സൌരേതരഗ്രഹമാണോ സൌരയൂഥേതരഗ്രഹമാണോ? --Vssun 04:28, 30 മാർച്ച് 2009 (UTC)
- അറിയില്ല. Own coinage ആണ്. സൂര്യൻ അല്ലാത്ത ഒരു നക്ഷത്രത്തിനുചുറ്റും ഭ്രമണം ചെയ്യുന്ന ഗ്രഹം എന്നാണ് ഉദ്ദേശിച്ചത്. ഇനി സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹം എന്ന് പറയുകയാണെങ്കിൽ സൗരയൂഥേതരഗ്രഹമാകും. എവിടെയെങ്കിലും കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ (അഥവാ കൂടുതൽ നല്ലത് അതാണെന്നു തോന്നുന്നെങ്കിൽ) മാറ്റിക്കൊള്ളൂ - റസിമാൻ ടി വി 14:35, 30 മാർച്ച് 2009 (UTC)
ഗ്രഹത്തിന്റെ എന്നു മാത്രം മതിയെന്ന് ഇപ്പോൾ തോന്നുന്നു.. --Vssun 04:28, 31 മാർച്ച് 2009 (UTC)
- അങ്ങനെ മാറ്റാം. എന്നാൽ പിന്നെ പ്രശ്നമില്ലല്ലോ. ഏതായാലും ശരിയായ പദം കിട്ടിയാൽ നന്നായിരുന്നു. - റസിമാൻ ടി വി 07:25, 31 മാർച്ച് 2009 (UTC)
സൌരേതരനക്ഷത്രം എന്നൊക്കെ കേട്ടിട്ടുണ്ട്.. പക്ഷേ സൌരേതരഗ്രഹം എന്നു പറയുമ്പോൾ സൂര്യനും ഒരു ഗ്രഹം ആണെന്ന ധ്വനി വരില്ലേ? സൌരയൂഥേതരഗ്രഹം എന്നാണ് നല്ല പദം.. (ഈ ലേഖനത്തിൽ ഗ്രഹം എന്നു മതീട്ടോ)--Vssun 23:00, 31 മാർച്ച് 2009 (UTC)