Jump to content

സംവാദം:ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെന്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാതൃഭൂമിയും , ടൈംസ് ഓഫ് ഇന്ത്യയുമല്ലാതെ ഇങ്ങനെ ഒരു സംഘടന നിലവിലുണ്ടെന്നതിനു വല്ല തെളിവുമുണ്ടോ? ഈ സംഘടനയെ പരിചയപ്പെടുത്താൻ അവരുടെ ഏതെങ്കിലും ഒരു ജിഹ്വ തെളിവായി ഉദ്ദരിക്കണം, പത്രങ്ങൾ പറയുന്നത് സത്യമാവണമെന്നില്ല, പത്രങ്ങൾക്ക് അവരുടേതായ താല്പര്യങ്ങൾ ഉണ്ടാവും, കൂടാതെ സംഘടനയുടെ ഘടന, അംഗത്ത്വം ഇതൊക്കെ വിശദീകരിക്കേണ്ടത് സംഘടനയുടെ ഭരണഘടനയോ അവരുടെ ജിഹ്വാകളോ ആവണം.--സിദ്ധീഖ് | सिधीक|Sidheeq| صدّيق 19:14, 4 ഏപ്രിൽ 2010 (UTC)[മറുപടി]


നിലവിലില്ല എന്നതിന്‌ തെളിവൊന്നും ഇല്ലല്ലോ? പത്ര ദൃശ്യ മാധ്യമങ്ങൾ പറയുന്നത് എല്ലാം കളവാണെങ്കിൽ എന്തു നന്നായിരുന്നു............ സിദ്ധിഖേ, വേറേ അവലംബങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. അതിനാലാണ്‌ ഇവ നൽകിയത്. വേറെ ഏതെങ്കിലും കിട്ടുമോന്ന് നോക്കാം.. :)--സുഗീഷ് 12:10, 5 ഏപ്രിൽ 2010 (UTC)[മറുപടി]


http://dhrmsc.blogspot.com/

പ്രവർത്തനരഹിതമായ കണ്ണികൾ

[തിരുത്തുക]

ഈ പേജിൽ അവലംബനമായി നൽക്കിയിരിക്കുന്ന ഒന്നു പ്രവർതിക്കുന്നില്ല. പത്രങ്ങൾ അവ മാറ്റിയതാക്കാം പക്ഷേ ഇനി അവ വിക്കി പേജിൽ അവലംബിക്കുന്നതു ശരിയല്ല. ഈ താളിനു ആദികാര്യതയില്ല, അഖിൽ ഭരതൻ 10:24, 18 ജൂലൈ 2012 (UTC)

ഈ പേജിൽ അവലംബമായി ചേർത്തിരിക്കുന്ന ലിങ്കുകൾ പ്രവർത്തിക്കുന്നില്ല. അത് പത്രങ്ങൾ സ്വയം എടുത്തുമാറ്റിയതാകാം. അതൊരിക്കലും ഈ താളിനെ നീക്കം ചെയ്യാനുതകുന്ന കാരണങ്ങളല്ല. ആധികാരികത /ശ്രദ്ധേയത തുടങ്ങിയവ ഈ താൾ നിർമ്മിച്ച സമയങ്ങളിൽ ഉണ്ടായിരുന്നിരിക്കണം. അതല്ലായിരുന്നെങ്കിൽ അവലംബമാക്കാൻ പറ്റില്ലല്ലോ?? ഈ താൾ നിർമ്മിച്ച സമയത്ത് ഈ ലിങ്കുകൾ പ്രവർത്തനക്ഷമമായിരുന്നു. അതിനാലാണ് ഇത് അലംബമായി ചേർത്തത്.

നീക്കം ചെയ്യണം എന്ന് അത്രയ്ക്ക് നിർബന്ധമാണെങ്കിൽ നീക്കം ചെയ്തോളൂ....--സുഗീഷ് (സംവാദം) 19:19, 20 ജൂലൈ 2012 (UTC)[മറുപടി]

ഈ പേജിൽ അവലംബനമായി നൽക്കിയിരിക്കുന്ന ഒന്നു പ്രവർതിക്കുന്നില്ല. പത്രങ്ങൾ അവ മാറ്റിയതാക്കാം പക്ഷേ ഇനി അവ വിക്കി പേജിൽ അവലംബിക്കുന്നതു ശരിയല്ല. ഈ താളിനു ആദികാര്യതയില്ല, ഈ പറഞ്ഞപ്രകാരം ഈ താൾ നീക്കം ചെയ്യാൻ സാധിക്കില്ല. പത്ര അവലംബം നൽകിയിരിക്കുന്ന വിക്കിയിലെ ഒട്ടു മിക്ക ലിങ്കുകളും ഇപ്പോൾ കാലഹരണപ്പെട്ടവയായിരിക്കും. അതിനെ ഇപ്പോൾ ചോദ്യം ചെയ്യുന്നതിൽ അർഥമില്ല. മറ്റു തരത്തിൽ ശ്രദ്ധേയതയില്ലെങ്കിൽ ആ കാരണം ഉന്നയിക്കുക. അല്ലെങ്കിൽ ഫലകങ്ങൾ ഉടൻ നീക്കുക.--റോജി പാലാ (സംവാദം) 04:47, 21 ജൂലൈ 2012 (UTC)[മറുപടി]
അവലംബനമായി ലിങ്കുകൾ നൽക്കുന്നത് പേജ് വായിക്കുന്ന വ്യക്തിക്കു വേണ്ടിയാക്കുന്നു. കഴിയുന്നതും വേഗതിൽ പ്രവർതനരഹിതമായ ലിങ്കുകു പകരം പ്രവർത്തിക്കുന്ന ലിങ്കുകൾ നൽക്കുകയും. "Dead links are unprofessional, and should be fixed on a regular basis.". അഖിൽ ഭരതൻ 05:15, 21 ജൂലൈ 2012 (UTC)
മറുപടി മുകളിലെ കമന്റിൽ ഉണ്ട്. വിക്കിയിലെ ഈ താൾ മാത്രമല്ല. പത്ര അവലംബം നൽകിയിരിക്കുന്ന എല്ലാ താളുകളും നീക്കം ചെയ്യാൻ നിർദ്ദേശിക്കുക. ഈ താൾ മാത്രം ആ കാരണത്താൽ നീക്കം ചെയ്യാൻ അനുകൂലിക്കാനാവില്ല--റോജി പാലാ (സംവാദം) 05:22, 21 ജൂലൈ 2012 (UTC)[മറുപടി]
പത്ര അവലംബം അല്ല പ്രശ്നം. അവ നീക്കം ചെയ്യപ്പെട്ടതാ പ്രശ്നം. ദയവായി മറ്റു അവലംബനങ്ങൾ നൽക്കുക. അവലംബനങ്ങൾ ഇല്ലാതെ ഈ താളിൽ എഴുതിയിരിക്കുന്നതു സത്യമാണെന്നു നമ്മൾ എങ്ങനെ തിരിച്ചറയും ?. വിക്കിപീഡിയ:Dead external links. അഖിൽ ഭരതൻ (സംവാദം) 13:15, 21 ജൂലൈ 2012 (UTC)[മറുപടി]
ഈ താളിനു മാത്രമെന്താ ഇത്ര പ്രശ്നം താങ്കൾ കാണുന്നത്?--റോജി പാലാ (സംവാദം) 14:08, 21 ജൂലൈ 2012 (UTC)[മറുപടി]
എല്ലാ താളുക്കളുലെ സംവാദതിലും ഉപയോക്താക്കൾ ഇതു പോലെ മറ്റു താളുക്കൾ മാറ്റിയാലെ തങ്ങളുടെ താൾ മാറ്റുകയുള്ളു എന്നു പറഞ്ഞാൽ എന്തായിരിക്കും മലയാളം വിക്കിപീഡിയയുടെ അവസ്ത. ഈ പേജിൽ പ്രശ്നങ്ങളുണ്ടെന്ന് റോജി പാലാ അംഗീകരിക്കുന്നലോ, അതുകൊണ്ട് നമ്മുക്ക് ഈ താളിലെ പ്രശ്നങ്ങൾ ആദ്യം പരിഹരിക്കാം. കഴിയുന്നതും വേഗതിൽ പ്രവർതനരഹിതമായ ലിങ്കുകുൾക്കു പകരം പ്രവർത്തിക്കുന്ന ലിങ്കുകൾ നൽക്കും എങ്കിൽ ഈ ചർച്ച തന്നെ ഒഴിവാകാം. അവലംബനങ്ങൾ ഇല്ലാതെ താളിൽ എഴുതിയിരിക്കുന്നതു സത്യമാണെന്നു ഒരു വായനക്കാരൻ എങ്ങനെ വിശ്വസിക്കും. ഇതോരു വിജ്ഞാനകോശമാണ്, പ്രത്യേക്കിച്ച് ലോക പ്രശസ്തമായ് ഒരു സംരംഭതിന്റെ മലയാള പതിപ്പാക്കുന്നു, അതുകൊണ്ട് വിവാദങ്ങൾക്കു അവസരം കൊടുക്കാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക. അഖിൽ ഭരതൻ (സംവാദം) 18:45, 21 ജൂലൈ 2012 (UTC)[മറുപടി]
വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക അഖിൽ ഭരതൻ (സംവാദം) 18:48, 21 ജൂലൈ 2012 (UTC)[മറുപടി]
വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവർത്തിക്കുക, വിക്കിപീഡിയയേക്കുറിച്ച് അഖിൽ ഭരതന് എന്തൊക്കെയോ തെറ്റിദ്ധാരണകൾ വന്നുപറ്റിയിട്ടുണ്ട്. അത് ആദ്യം തിരുത്തുക. മറ്റുള്ളവ അതിന്റെ പിന്നാലെ വന്നുകൊള്ളും. മാത്രവുമല്ല, ഇതിലെ ലിങ്കുകൾ പ്രവർത്തിക്കുന്നില്ല എങ്കിൽ താങ്കൾക്ക് തന്നെ ഇപ്പോൾ പ്രവർത്തിക്കുന്ന ലിങ്കുകൾ നൽകാവുന്നതാണ്. അത് ആരുത് എന്നു പറഞ്ഞ് ആരും തടഞ്ഞിട്ടില്ലല്ലോ?? ഒരു നല്ല വിക്കി അനുഭവം ആശംസിച്ചുകൊണ്ട് സസ്നേഹം,--സുഗീഷ് (സംവാദം) 19:21, 21 ജൂലൈ 2012 (UTC)[മറുപടി]
ശരി, അതുകൊണ്ടു നമ്മുക്ക് പ്രവർത്തിക്കുന്ന ലിങ്കുകൾ ചേർക്കൻ ശ്രമിക്കാം. ഈ സംവാദത്തിലെ മറ്റു ഉപയോക്താക്കളും ഇതിനു വേണ്ടി ശ്രമിക്കും എന്നു കരുത്തുന്നു. ആദികാരികമായ് ലിങ്കുകൾ ലഭിക്കാതപക്ഷം ഈ താൾ മായ്ക്കുന്നത് ആരും എതിർക്കുകയില്ല എന്ന് കരുതുന്നു. അഖിൽ ഭരതൻ (സംവാദം) 19:45, 21 ജൂലൈ 2012 (UTC)[മറുപടി]
അഖിൽ ഭരതൻ, ലിങ്കുകൾ കിട്ടുന്നമുറയ്ക്ക് ചേർക്കാൻ ശ്രമിക്കാം എന്നല്ലാതെ അതിനപ്പുറം ലിങ്കുകൾ കിട്ടുന്നില്ല എന്ന കാരണത്താൽ തന്നെ ഇതിനി ഡിലീറ്റ് ചെയ്യാൻ ആവില്ല. കാരണം ഈ താളി ഒരു റഫ.കൊടുത്തിരിക്കുന്നത് ശ്രദ്ധിക്കുമല്ലോ മാതൃഭൂമി ദിനപത്രം. 2009 സെപ്റ്റംബർ 29. പുറം 5. എന്നത്. അന്നത്തെ മാതൃഭൂമി ദിനപത്രത്തിൽ ഈ വാർത്ത തീർച്ചയായും ഉണ്ടാവും. അതല്ല ഇത് ഡിലീറ്റ് ചെയ്യണെമെങ്കിൽ ഇതിൽ ചേർത്തിരിക്കുന്ന വിവരങ്ങൾ എല്ലാം തെറ്റാണെന്നു വരുത്തണം. അങ്ങനെ തെറ്റാണെന്ന് താങ്കളോ ഞാനോ പറഞ്ഞിട്ട് കാര്യമില്ല് മാതൃഭൂമി ദിനപത്രത്തിൽ ഈ വാർത്ത മുഴുവൻ അസത്യമായിരുന്നു എന്ന് വാർത്ത വരണം. അങ്ങനെ ഒരു വാർത്ത വരുത്തുവാൻ താങ്കൾക്ക് സാധിക്കുമെങ്കിൽ ആ ലിങ്കുൾപ്പടെ റഫ: ചേർക്കാൻ കഴിയുമെങ്കിൽ നമുക്ക് ഡിലീറ്റാം... കാരണം വിക്കിപീഡിയ ഒന്നും ആദ്യമായി പ്രസിദ്ധീകരിക്കുന്ന പ്രസിദ്ധീകരണം അല്ല. ഏതെങ്കിലും പ്രസിദ്ധീകരനങ്ങളിൽ; അത് മഞ്ഞയോ കറുപ്പോ നീലയോ പച്ചയോ എന്തുമായിക്കൊള്ളട്ടെ അതിനെ റഫ ആക്കി നൽകി ഒരു ലേഖനം വന്നാൽ അതിനെ എതിർക്കുന്നവർ ആദ്യം ആ വാർത്ത വന്ന ഉറവിടം തന്നെ തിരഞ്ഞുപിടിച്ച് അവിടെ തിരുത്തു വരുത്തുക. ആശംസകളോടെ,--സുഗീഷ് (സംവാദം) 20:04, 21 ജൂലൈ 2012 (UTC)[മറുപടി]
ലിങ്കുകളുടെ പ്രവർത്തനരാഹിത്യം മാത്രം നോക്കിയ കൂട്ടത്തിൽ റഫ.കൊടുത്തിരിക്കുന്ന മാതൃഭൂമി ദിനപത്രം. 2009 സെപ്റ്റംബർ 29. പുറം 5. ശ്രദ്ധിക്കൻ മറന്നു. ക്ഷമിക്കുക. അഖിൽ ഭരതൻ (സംവാദം) 20:13, 21 ജൂലൈ 2012 (UTC)`[മറുപടി]
വിക്കിയിലെ താളുകളിൽ നൽകുന്ന അവലംബ ലിങ്കുകൾ അപ്പോൾ തന്നെ ഉറപ്പാക്കുവാൻ ശ്രദ്ധിക്കുക. പത്ര ലിങ്കുകൾ വളരെ വേഗം നീക്കം ചെയ്യപ്പെടും.--റോജി പാലാ (സംവാദം) 02:23, 22 ജൂലൈ 2012 (UTC)[മറുപടി]
http://en.wikipedia.org/wiki/Link_rot#Web_archiving
http://en.wikipedia.org/wiki/Wikipedia:Link_rot#Web_archive_services അഖിൽ ഭരതൻ (സംവാദം) 13:38, 22 ജൂലൈ 2012 (UTC)[മറുപടി]
ദയവു ചെയ്ത് താളിൽ നിന്നും കണ്ണികൾ നീക്കം ചെയ്യരുത്--റോജി പാലാ (സംവാദം) 15:46, 23 ജൂലൈ 2012 (UTC)[മറുപടി]
പ്രവ്ർത്തനരഹിതവും അവലംബിച്ചിരിക്കുന്ന പത്രതിന്റെ തിയതി, പുറം എന്നീ വിവരങ്ങൾ പോലും നൽക്കാത കണ്ണികളാണ് നീക്കം ചെയ്തത്. റോജി പാലാ അദ്ദേഹതിന്റെ തിരുതിന്റെ ചുരുക്കതിൽ പറഞ്ഞത് പോലെ താളിൽ നിന്നും (ആവിശ്യമായ ഒരു) വിവരങ്ങൾ നീക്കം ചെയ്തിരുന്നില്ല. ഇതു നശീകരണപ്രവർത്തനമായി കാണാൻ കഴിയുക്കയില്ല. ദയവു ചെയ്ത് താളിൽ നിന്നും ഈ കണ്ണികൾ നീക്കം ചെയ്യുകയോ അല്ലേങ്കിൽ മറ്റു ഉപയോക്താവിനു നീക്കം ചെയ്യാൻ അനുവാദിക്കണം. അഭിപ്രായതിനായി കാത്തിരിക്കുന്നു. അഖിൽ ഭരതൻ (സംവാദം) 20:01, 23 ജൂലൈ 2012 (UTC)[മറുപടി]
പ്രവർത്തിക്കുന്ന പുതു കണ്ണികൾ നൽക്കിയിരിക്കുന്നതു കണ്ടു. ഈ സംവാദതിന്റെ അതിന്റെ ഉദ്ധേശം നിർവഹിച്ചു എന്നു കരുതുന്നു. നന്ദി. അഖിൽ ഭരതൻ (സംവാദം) 20:10, 23 ജൂലൈ 2012 (UTC)[മറുപടി]

ബ്ലോഗ് അവലംബമാക്കാൻ കഴിയില്ല

[തിരുത്തുക]

@ഉ:Shabeeb1 - താങ്കൾ മൂന്നു പ്രാവശ്യം ഇതേ കാര്യം ചെയ്യുന്നു. (1, 2, 3) ബ്ലോഗുകളിലെ കണ്ണികൾ അവലംബമാക്കാൻ കഴിയില്ല. നീക്കിയിട്ടും വീണ്ടും വീണ്ടും ഇത് ചേർക്കുന്നത് മറ്റുള്ളവരെ താങ്കളുടെ ഉദ്ദേശ ശുദ്ധിയെ ചോദ്യം ചെയ്യുന്നതിലേക്ക് നയിക്കാനും വിക്കിപ്പീഡിയ അലങ്കോലപ്പെടുത്തുന്നു എന്ന തരത്തിലെ വ്യാഖ്യാനങ്ങൾ താങ്കളെ തടയുന്നതിലേക്കു വരെ കൊണ്ടെത്തിച്ചേക്കാം. ദയവായി ആ കണ്ണി നീക്കി വ്യക്തമായ അവലംബങ്ങൾ ചേർക്കുവാൻ താല്പര്യപ്പെടുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:30, 23 ജൂൺ 2015 (UTC)[മറുപടി]