സംവാദം:ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ
ദൃശ്യരൂപം
ഈ തിരുത്തുകൾ ശ്രദ്ധിക്കുക. ഇതെങ്ങനെയാണ് ഉർദു ചലച്ചിത്രമാകുന്നത്? --Vssun (സംവാദം) 02:53, 14 ഓഗസ്റ്റ് 2012 (UTC)
- ബോളീവുഡ് സിനിമകളുടെ ഭാഷ ഉർദു തന്നെയാണെന്ന് അവയെ അവലോകനം ചെയ്താൽ നിസ്സംശയം മനസ്സിലാവും. പക്ഷെ, എന്ത് കൊണ്ടോ അവയെ ഹിന്ദി സിനിമകൾ എന്ന് വിളിക്കുന്നു.--Roshan Zameer (സംവാദം) 09:11, 16 ഓഗസ്റ്റ് 2012 (UTC)
- ഉർദുവും ഹിന്ദിയും തമ്മിൽ സ്പഷ്ടമായ അന്തരമുള്ളത് പദതലത്തിലും,ലിപിതലത്തിലും മാത്രമാണ്.അതുകൊണ്ട് ഉർദുഭാഷ അറിയാവുന്നതിന് ഹിന്ദിയിലുള്ള സംഭാഷണവും മനസ്സിലാകും.ഇക്കാരണം കൊണ്ട് ഒന്നു മറ്റൊന്നാണെന്ന് ധരിക്കരുത്
ബിനു (സംവാദം) 05:47, 14 ഓഗസ്റ്റ് 2012 (UTC)
- ഉപയോഗിക്കുന്ന വലിയ പങ്ക് പദങ്ങളും പൊതുവാണെങ്കിലും ഹിന്ദിയിൽ ഉപയോഗിക്കപ്പെടുന്ന സംസ്കൃതജന്യപദങ്ങൾ ഉർദുവിലില്ലല്ലോ? പടത്തിന്റെ ഭാഷ ഔദ്യോഗികമായി ഹിന്ദി (സെൻസർ സർട്ടിഫിക്കറ്റ്) തന്നെയല്ലേ--Vssun (സംവാദം) 08:17, 14 ഓഗസ്റ്റ് 2012 (UTC)
- ഇത് ഹിന്ദി ചലച്ചിത്രം ആണ് . കേട്ടാൽ ഒരു പോലെ ഉണ്ടെന്നു കരുതി ഹിന്ദി ഉറുദു ആവില്ല. - Irvin Calicut ....ഇർവിനോട് പറയു 08:33, 14 ഓഗസ്റ്റ് 2012 (UTC)
സാരെ ജഹാൻ സേ അച്ഛാ എന്ന പദ്യം ഏത് ഭാഷയിലെന്ന് സംവദിക്കാമോ Roshan Zameer (സംവാദം) 11:41, 14 ഓഗസ്റ്റ് 2012 (UTC)
- പ്രസ്തുതവിഷയം സംവാദം:സാരെ ജഹാൻ സെ അച്ഛാ എന്ന താളിൽ ഉന്നയിക്കാവുന്നതാണ്. --Vssun (സംവാദം) 00:35, 15 ഓഗസ്റ്റ് 2012 (UTC)
- സർട്ടിഫിക്കറ്റ് അവസാന-വാക്കല്ല. ഫിലിം സർട്ടിഫിക്കറ്റ് U ഉള്ള എത്രയോ സിനിമകൾ ആ വിഭാഗത്തിൽ ഉൾപ്പെടുത്താൻ പറ്റാത്തതാണ്. --Roshan Zameer (സംവാദം) 09:06, 16 ഓഗസ്റ്റ് 2012 (UTC)