സംവാദം:നദിയാഷ്ദ ക്രൂപ്‌സ്കയ
ഈ ലേഖനം 2013-ലെ വനിതാദിന തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
ഇദ്ദേഹം എന്ന അദ്ദേഹം
[തിരുത്തുക]"കമ്മ്യൂണിസ്റ്റ് ആചാര്യൻ ലെനിൻ ഇദ്ദേഹത്തിന്റെ ജീവിതപങ്കാളിയായിരുന്നു" എന്നു തുടങ്ങി, ലേഖനത്തിൽ മൊത്തം ക്രുപ്സ്കായ ഇദ്ദേഹവും അദ്ദേഹവും ആണല്ലോ? പെണ്ണുങ്ങളെ കമ്മ്യൂണിസ്റ്റുകാർ 'സഖാവ്' എന്നു വിളിക്കുന്നതു കേട്ടിട്ടുണ്ട്. 'ഇദ്ദേഹം', 'അദ്ദേഹം' എന്നീ വിളികളും പതിവുണ്ടോ:)ജോർജുകുട്ടി (സംവാദം) 23:05, 7 മാർച്ച് 2013 (UTC)
- എല്ലാ പതിവുകളും ഒരുക്കൽ ആരെങ്കിലും തുടങ്ങിയതല്ലേ മാഷേ :) --Adv.tksujith (സംവാദം) 02:40, 8 മാർച്ച് 2013 (UTC)
സമ്മതിച്ചു. പക്ഷേ, ഇതേതായാലും നല്ല പതിവല്ല, കല്ലുകടിയാണ്. പെണ്ണിനെ ആണാക്കുന്ന ഈ 'പരിഷ്കാരം' നടപ്പാക്കാൻ വനിതാദിന തിരുത്തൽ യത്നം തന്നെ അവസരമാക്കിയത് കടുംകൈയ്യായി.ജോർജുകുട്ടി (സംവാദം) 03:16, 8 മാർച്ച് 2013 (UTC)
- അപ്പോൾ "അദ്ദേഹം" എന്ന ബഹുമാനസൂചകപദം ആണുങ്ങൾക്കും. "അവർ" എന്ന നിന്ദാസൂചകപദം പെണ്ണുങ്ങൾക്കും എന്നാണോ..? അദ്ദേഹം ആണിന് മാത്രമാണെന്നും പെണ്ണിനെ അദ്ദേഹം എന്നുവിളിച്ചാൽ ആണായിപ്പോകുമെന്നും എവിടെയാണ് പറഞ്ഞിട്ടുള്ളത് ? --Adv.tksujith (സംവാദം) 04:04, 8 മാർച്ച് 2013 (UTC)
"എവിടെയാണ് പറഞ്ഞിട്ടുള്ളത്" എന്നൊക്കെ ചോദിച്ചാൽ എന്തു പറയാൻ! ഭരണഘടനയോ ക്രിമിനൽ കോഡോ ഒന്നും ഉദ്ധരിച്ചു വാദിക്കാനുള്ള അറിവ് എനിക്കില്ല. ഭാഷയുടെ പ്രയോഗത്തിലെ ഔചിത്യബോധമാണു വിഷയം. അർത്ഥത്തെക്കുറിച്ചുള്ള സാമാന്യധാരണയുമായി ഒരു ബന്ധവുമില്ലാത്ത വിധത്തിൽ വാക്കുകൾ പ്രയോഗിക്കുന്നതു തെറ്റാണെന്ന എന്റെ തോന്നൽ ശുദ്ധഗതിയാകാം.ജോർജുകുട്ടി (സംവാദം) 05:35, 8 മാർച്ച് 2013 (UTC)
- എല്ലാത്തിനും ലിംഗവിവേചനത്തിന്റെ വ്യാഖ്യാനം ശരിയല്ല എന്നാണെന്റെ പക്ഷം. അവർ എന്നത് നിന്ദാസൂചകമാണോ എന്നും വ്യക്തമല്ല. ബഹുമാനത്തോടെത്തന്നെയാണ് ഈ പദവും ഉപയോഗിച്ചുകണ്ടിട്ടുള്ളത്. ഏതെങ്കിലും സ്ത്രീകളെ അവർ എന്ന് ഭാഷയിൽ സംബോധന ചെയ്തതുകൊണ്ട് അവരെ നിന്ദിച്ചതായും എനിക്ക് പരിചയമില്ല. അതുപോലെ പുരുഷനെ അദ്ദേഹം എന്നു സംബോധനചെയ്തതുകൊണ്ട് എന്തെങ്കിലും ഒരു പ്രത്യേക ബഹുമാനം അയാൾക്ക് ലഭിച്ചതായും അറിയില്ല. കല്ലുകടിയില്ലാതെ എഴുതുന്നതാണ് ഭാഷയ്ക്ക് ഭംഗി.--സിദ്ധാർത്ഥൻ (സംവാദം) 06:05, 8 മാർച്ച് 2013 (UTC)
- and this will fall into original research, which might be against wiki rules. --Vinayaraj (സംവാദം) 07:59, 8 മാർച്ച് 2013 (UTC)
അദ്ദേഹം എന്നാൽ ആ ദേഹം എന്നാണല്ലോ അർത്ഥം. ആ ദേഹം എന്നത് പുരുഷനും സ്ത്രീക്കും ഒരുപോലെ ബാധകമാണ്. അവർ എന്നത് അവ്യക്തവും സ്ത്രീയെ വ്യക്തിയായിപ്പോയിട്ട്, ദേഹമായി പോലും അംഗീകരിക്കാത്ത സാമൂഹ്യചുറ്റുപാടിൽ നിന്നും ഉരുത്തിരിഞ്ഞതുമായ പ്രയോഗമാണെന്ന് കാണാം. ഭാഷയിലെ പുരുഷമേധാവിത്വം സുവ്യക്തം ഏറെ ചർച്ചചെയ്തിട്ടുള്ളതുമായ ഒന്നാണ്. അദ്ദേഹത്തിന് പകരം അവർ എന്ന് പ്രയോഗിക്കുന്നതുവഴി പുതിയ, സ്വയം കണ്ടുപിടിച്ച, അവലംബമാവശ്യമുള്ള ഒരു വിവരവും വിക്കിപീഡിയയിൽ ഞാൻ പങ്കുവെച്ചിട്ടില്ല. അതിനാൽ ഇത്തരത്തിൽ പ്രയോഗിക്കുന്നതിൽ തെറ്റില്ല എന്നാണ് എനിക്കുതോന്നുന്നത് --Adv.tksujith (സംവാദം) 10:46, 8 മാർച്ച് 2013 (UTC)
അവർ എന്നത് "അവ്യക്തവും സ്ത്രീയെ വ്യക്തിയായിപ്പോയിട്ട്, ദേഹമായി പോലും അംഗീകരിക്കാത്ത സാമൂഹ്യചുറ്റുപാടിൽ നിന്നും ഉരുത്തിരിഞ്ഞതുമായ പ്രയോഗമാണ്" എന്ന വാദം ബഹുരസമായിരിക്കുന്നു! ദേഹം എന്നാൽ ജീവൻ പോലും വേണമെന്നില്ലാത്ത സാധനമാണ്. ചത്തതും ദേഹമാണ്. ദേഹത്തിന് അവരേക്കാൾ ഒരു കേമവുമില്ല. 'അവർ' എന്ന വാക്ക്, തമിഴ്, മലയാളം ഭാഷകളിൽ അംഗീകാരം കിട്ടിയിട്ടുള്ള പൂജകബഹുവചനമാണ്. ക്രൂപ്‌സ്കയയെ അവർ എന്നു പരാമർശിക്കുന്നതിൽ ഒരു തെറ്റുമില്ല. കുഞ്ചൻ നമ്പ്യാരുടെ ഭീമസേനൻ ഹനുമാനോട്, "ധീരനാമദ്ദേഹമിദ്ദേഹമോർക്ക നീ" എന്നു പറയുന്നുണ്ടല്ലോ. ആ മാതൃകയിൽ വായനക്കാരെ നോക്കി മസിലുപിടിക്കുകയാണ് ലേഖനത്തിലെ ക്രുപ്സ്കയ. സോഷ്യലിസ്റ്റ് റിയലിസത്തിന്റേയും പ്രൊലിറ്റേറിയൻ സൗന്ദര്യശാസ്ത്രത്തിന്റേയും ഒക്കെ പ്രകടനമാകാം ഈ അഭ്യാസം എന്നൂഹിക്കുന്നു.ജോർജുകുട്ടി (സംവാദം) 11:38, 8 മാർച്ച് 2013 (UTC)
- അതെ അമ്മാതിരി ലളിതമനോഹരവും നെയ് പുരട്ടിയതുമായ ഭാഷയിലൂടെയാണ് പുരുഷാധിപത്യ മൂല്യങ്ങൾ ഒരു യാഥാർത്ഥ്യമായി അനുഭവപ്പെടുന്നത് / അനുഭവപ്പെടുത്തുന്നത്. അതിന് വിരുദ്ധമായ ഏതു പദവും കല്ലുകടിയായും അനൌചിത്യമായും തോന്നിക്കാനും അതിന് സമർത്ഥമായി അറിയാം. "അദ്ദേഹം = അവർ" ആണെങ്കിൽ പിന്നെ എങ്ങനെ പ്രയോഗിച്ചാലെന്താ മാഷേ. അല്ലെങ്കിൽ പറയൂ തുല്യമല്ലെന്ന് --Adv.tksujith (സംവാദം) 13:48, 8 മാർച്ച് 2013 (UTC)
സ്ത്രീകളെ 'ശരീരങ്ങൾ' (ദേഹങ്ങൾ) മാത്രമായി കാണുന്നതല്ലേ ഏറ്റവും വലിയ പുരുഷാധിപത്യമൂല്യം? അവരെ ആ ദേഹം, ഈ ദേഹം എന്നൊക്കെ വിളിക്കുന്നത് അതിനെ ഉറപ്പിക്കുക മാത്രമല്ലേ ചെയ്യുക?ജോർജുകുട്ടി (സംവാദം) 14:15, 8 മാർച്ച് 2013 (UTC)
- ഇതു സംബന്ധമായ ചർച്ച പഞ്ചായത്തിൽ ഇവിടെ ആരംഭിച്ചിട്ടുണ്ട്. അവിടെ അഭിപ്രായം രേഖപ്പെടുത്തുമല്ലോ. --Adv.tksujith (സംവാദം) 11:09, 8 മാർച്ച് 2013 (UTC)