Jump to content

സംവാദം:നവാബ്‌ രാജേന്ദ്രൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തട്ടിൽ കൊലക്കേസ്‌" എന്നറിയപെടുന്ന തട്ടിൽ എസ്റ്റേറ്റ്‌ മാനേജർ ജോണിന്റെ കൊലപാതകത്തിനെ കുറിച്ച്‌ സുപ്രധാനമായ തെളിവുകൾ ആദ്യമായി കിട്ടുന്നത്‌ നവാബ്‌ രാജേന്ദ്രനാണ്‌. പ്രമുഖ കോൺഗ്രസ്സ്‌ നേതാവ്‌ കെ.കരുണാകരന്റെ രാഷ്ട്രീയ ഭാവിയെ വരെ ദോഷകരമായി ബാധിക്കുന്ന തെളിവുകളായിരുന്നു അത്‌.

കരുണാകരൻ തന്റെ വിശ്വസ്തനായ പോലീസ്‌ ഓഫീസർ ജയറാം പടിക്കലിനോട്‌ (ഡി.ഐ.ജി, ക്രൈം ബ്രാഞ്ച്‌) ഈ തെളിവുകൾ നശിപ്പിക്കാൻ അഭ്യർഥിച്ചു. നവാബിന്റെ നീക്കങ്ങൾ സൂക്ഷ്മമായി നീരീക്ഷിച്ച കുശാഗ്ര ബുദ്ധിക്കാരനായ പടിക്കൽ, നവാബിന്‌ മദ്യപാനാസക്തി ഉള്ളതായി മനസ്സിലാക്കി. പോലീസുകാരനാണ്‌ എന്ന വിവരം മറച്ചുവെച്ചു കൊണ്ട്‌, അദ്ദേഹം നവാബ്‌ രാജേന്ദ്രനെ മദ്യം നൽകി സൽക്കരിച്ച്‌ നിർണ്ണായകമായേക്കാവുന്ന തെളിവുകൾ നശിപ്പിച്ചു കളഞ്ഞു. നവാബ്‌ ഈ വിവരം മറ്റു രാഷ്ട്രീയ പ്രവർത്തകരോട്‌ പറഞ്ഞിരുന്നോ എന്നറിയാനായി പോലീസ്‌ ഇയാളെ പല സ്ഥലങ്ങളിലും കൊണ്ടു പോയി (അഴീക്കോടൻ രാഘവന്റെ വസതി ആയിരുന്നു അതിലൊന്ന്). ഈ സമയത്ത്‌ നവാബ് രാജേന്ദ്രൻ കൊടിയ മർദ്ദനങ്ങൾക്കിരയായി‍. അദ്ദേഹത്തിന്റെ പത്രവും ഈ സമയത്ത്‌ എതിരാളികൾ തല്ലിത്തകർത്തു.

There is no factual basis for this story. This only rumor. Kindly remove it

നവാബ്‌ രാജേന്ദ്രൻ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക