Jump to content

സംവാദം:നിത്യചൈതന്യയതി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

"1951-ൽ ‍ നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം നിത്യ ചൈതന്യ യതി നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിച്ചു" എന്നുള്ളത് ഏതായാലും അബദ്ധമാണല്ലോ. നടരാജ ഗുരുവിന്റെ മരണം 1973-ൽ ആയിരുന്നു എന്നാണ് അറിവ്. എന്താണാവോ ഇവിടെ എഴുതാൻ ഉദ്ദേശിച്ചത്?Georgekutty 21:21, 6 ജൂലൈ 2008 (UTC)[മറുപടി]

ആംഗലേയവിക്കിയിൽ In 1951, he accepted Nataraja Guru as his spiritual preceptor and after Nataraja Guru died, Yati became the Head of Narayana Gurukula എന്നാണ്‌ -

1951-ൽ ‍ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം, നിത്യ ചൈതന്യ യതി, ശ്രീ നാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിൻ‌ഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. എന്ന് മാറ്റിയെഴുതിയിട്ടുണ്ട് , വാക്യഘടന ഒന്നു പരിശോധിക്കാമോ?--ഷാജി 14:29, 7 ജൂലൈ 2008 (UTC)[മറുപടി]

രമണമഹർഷിയിൽ നിന്ന് ദീക്ഷ സ്വീകരിച്ചു എന്ന പ്രസ്ഥാവന ശരിയായി കരുതാൻ വയ്യ. കാരണം, അനേകായിരങ്ങൾ അദ്ദേഹത്തെ ഗുരുവായി മനസ്സാവരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം ആർക്കും ദീക്ഷ നൽകിയതായി അറിവില്ല. ഇവിടെ ഞാൻ- നീ എന്ന രണ്ടില്ലെന്നും ഗുരു-ശിഷ്യൻ എന്ന കൽപ്പന പോലും ദ്വൈതത്തെ ഉണർത്തുന്നതാണെന്നതായിരുന്നു മഹർഷിയുടെ കാഴ്ചപ്പാട്. അതുകൊണ്ടു് തന്നെ മഹർഷി തൻ്റെ ഗുരുവാണെന്ന് പറയാമെങ്കിലും രമണ ശിഷ്യനാണെന്ന് ഒരാൾക്ക് / ഒരാളെക്കുറിച്ച് പറയുന്നത് അനുചിതമാകും. 2409:4073:4D41:1119:CB25:3AF8:D48F:AFD9 06:11, 23 നവംബർ 2024 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നിത്യചൈതന്യയതി&oldid=4138499" എന്ന താളിൽനിന്ന് ശേഖരിച്ചത്