സംവാദം:പറക്കും തളിക
ദൃശ്യരൂപം
നീക്കം ചെയ്ത മറ്റൊരു ലേഖനത്തിൽ നിന്നും പകർത്തിയത്. പറക്കും തളികകൾ 2007ൽ 135 തവണ പ്രത്യക്ഷപ്പെട്ടതായി വിവരമുണ്ടായിരുന്നു. 2006 ൽ 97 തവണയും പറക്കും തളികകൾ പ്രത്യക്ഷപ്പെട്ടതായി വിവരമുണ്ടായിരുന്നു. വിവരാവകാശ നിയമമനുസരിച്ചാണ് പറക്കും തളികകൾ പ്രത്യക്ഷപ്പെട്ടതിൻറെ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. ബ്രിട്ടനിലെ ‘സണ്ടേ ടെലഗ്രാഫ് ’ പത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്. ബ്രിട്ടന് മുകളിൽ വിചിത്രമായ എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെ കുറിച്ച് കഴിഞ്ഞ 30 വർഷമായി ഞാൻ പഠനം നടത്തുന്നുണ്ട്. മനുഷ്യരാശിക്ക് വിശദീകരിക്കാനാകാത്ത എന്തോക്കെയോ നടക്കുന്നുണ്ട്- വിചിത്ര സ്വഭാവമുള്ള സംഭവവികാസങ്ങളെ കുറിച്ച് അന്വേഷണം നടത്തുന്ന സംഘടനയുടെ സ്ഥാപകൻ മാൽകോം റോബ്ൻസൺ പറഞ്ഞു.
ലേഖനത്തിൽ ചേർക്കാനുകുമെങ്കിൽ ചേർക്കുക--Vssun 04:45, 20 സെപ്റ്റംബർ 2009 (UTC)
- പറക്കും തളിക എന്നാൽ അക്ഷരാർത്ഥത്തിൽ ഫ്ലൈയിങ് സോസർ ആണെങ്കിലും UFO കളെ പൊതുവായി വിശേഷിപ്പിക്കാനും "പറക്കും തളിക" എന്ന പേരു തന്നെയാണ് കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. അക്കാര്യം ലേഖനത്തിൽ സൂചിപ്പിക്കാമോ?--അഭി 11:48, 20 സെപ്റ്റംബർ 2009 (UTC)