സംവാദം:പഴശ്ശി സമരങ്ങൾ
സ്വാതന്ത്ര്യസമരവും ഗോത്രജനതയുടെ സംഭാവനകൾ
[തിരുത്തുക]മലബാർ മേഖലയിലേക്കുള്ള ബ്രിട്ടീഷുകാരുടെ കടന്നുകയറ്റം ഒരു ജനവിഭാഗമെന്ന നിലയിൽ ആദിവാസികളുടെ ജീവിതത്തിൽ ദീർഘകാല പ്രത്യാഘാതങ്ങളായിരുന്നു സൃഷ്ടിച്ചത്.ആദിമ ഗോത്ര ജനതയുടെ ജീവിതം നിരാലംബവും ദുരിതപൂർണവുമായി മാറിയതിന് പിന്നിൽ കൊളോണിയൽ അധിനിവേശത്തിന്റെ അത്രതന്നെ പഴക്കമുണ്ട്. സ്വാതന്ത്ര്യത്തിലും ആത്മാഭിമാനത്തിലും അടിയുറച്ചു ജീവിച്ച ഒരു സമൂഹത്തെ,അവരുടെ സാമൂഹ്യ സംഘാടനത്തെ തകർത്തെറിയുന്നതിൽ കൊളോണിയൽ നയങ്ങൾ വലിയ പങ്കാണ് വഹിച്ചത്. ഈ കാലങ്ങളിൽ എല്ലാം നിലനിൽപ്പിനായുള്ള പോരാട്ടങ്ങളിൽ അവരെ സഹായിച്ചത് വയനാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയുമായുള്ള പ്രകൃതിയുമായുള്ള പരിചയമായിരുന്നു. പ്രകൃതിയായിരുന്നു ഗോത്രജനതയുടെ പാഠപുസ്തകം. ജീവനോപാധികൾ, വിശ്വാസം, കൂറ്, ഐതിഹ്യങ്ങൾ, പുരാവൃത്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരു സാംസ്കാരിക ഭൂഭാഗവും കൂടിയാണ് അവർക്ക് പ്രകൃതി. എല്ലാ വെല്ലുവിളികളേയും നേരിടാൻ ആദിമ ജനതയെ പര്യാപ്തമാക്കിയത് കൊണ്ടും കൊടുത്തുമുള്ള മണ്ണും മനുഷ്യരും തമ്മിലുള്ള ബന്ധമാണ്. ബ്രിട്ടീഷ് സൈനികരുടെ എണ്ണത്തേക്കാൾ കുറവ് പോരാളികൾ ഉണ്ടായപ്പോഴും ചെറുത്തു നിൽക്കാൻ വയനാട്ടിലെ ഗോത്ര ജനതക്കായത് മല നിരകളുമായും വനവുമായുമുള്ള ഇവരുടെ ദൈനംദിന പരിചയമായിരുന്നു. Aleena K Noble (സംവാദം) 08:42, 22 നവംബർ 2023 (UTC)