സംവാദം:പുതുപ്പള്ളി വെടിവെപ്പ്
തലക്കെട്ട്
[തിരുത്തുക]പുതുപ്പള്ളി വെടിവയ്പ്പ് എന്നോ മറ്റോ?--റോജി പാലാ (സംവാദം) 08:11, 8 മാർച്ച് 2013 (UTC) മാറ്റി. --അജയ് ബാലചന്ദ്രൻ സംവാദം 08:43, 8 മാർച്ച് 2013 (UTC)
സംഭവങ്ങൾ
[തിരുത്തുക]താളിൽ ആദ്യം കൊടുത്തിരുന്നതിൽ മറ്റെവിടെയോ വച്ച് മീറ്റിംഗ് കൂടി പിരിഞ്ഞുപോകുമ്പോൾ കവലയിൽ ആൾ കൂടിനിൽക്കുന്നതു കണ്ടു എന്നാണ്. മറ്റൊരു തരത്തിലാണ് വീക്ഷണം പത്രത്തിൽ കൊടുത്തിരിക്കുന്ന വാർത്ത. സംഭവത്തിൽ പങ്കെടുത്ത ഒരാൾ അതിൽ വിവരിക്കുന്നത് കവലയിൽ തന്നെയായിരുന്നു യോഗം ആസൂത്രണം ചെയ്തിരുന്നതെന്നും പോലീസ് കവലയ്ക്ക് നടുവിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു എന്നുമാണ്. അതിനാൽ ആദ്യം കൊടുത്തിരുന്ന ഭാഗം ഞാൻ മറച്ചിട്ടുണ്ട്.
ഇതു കൂടാതെ പട്ടാളം സ്ഥലത്തുണ്ടായിരുന്നതായി വീക്ഷണത്തിൽ വാർത്തയില്ല. സായുധ പോലീസ് തന്നെയാണ് വെടിവച്ചത് എന്നാണ് കൊടുത്തിരിക്കുന്നത്. അത് ഞാൻ മാറ്റിയിട്ടില്ല. എന്തു ചെയ്യണം? --അജയ് ബാലചന്ദ്രൻ സംവാദം 08:43, 8 മാർച്ച് 2013 (UTC)
- പട്ടാളത്തെ ഒഴിവാക്കുകയാണ്. --അജയ് ബാലചന്ദ്രൻ സംവാദം 08:49, 8 മാർച്ച് 2013 (UTC)
രണ്ടു പേർ മരിച്ചു എന്ന് പറയുന്ന അവലംബങ്ങൾ ലഭ്യമല്ല. കൊടുത്തിരിക്കുന്ന ഓൺലൈൻ അവലംബങ്ങളിൽ ഒരാൾ മരിച്ചതിനെപ്പറ്റി മാത്രമേ പറയുന്നുള്ളൂ. ഒന്നിൽ കൂടുതൽ അവലംബങ്ങളിൽ അങ്ങനെ പറയുന്നതുകൊണ്ട് ഞാൻ താളിൽ മാറ്റം വരുത്തിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ സംവാദം 08:47, 8 മാർച്ച് 2013 (UTC)