Jump to content

സംവാദം:പുലയർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുലയറ്‌ എന്ന സമൂഹവിഭാഗത്തെക്കുറിചുള്ള ഒരു ലേഖനമാണു ഉദ്ദേശിക്കുന്നത്.A quality page exists in the English Wikipedia.This is an attempt at its translation.see.--Sajithps 19:12, 25 ജനുവരി 2008 (UTC)[മറുപടി]
മുകളിലുണ്ടായിരുന്ന ലിങ്ക് ശരിയാക്കി --ബ്ലുമാൻ‍ഗോ ക2മ 20:18, 25 ജനുവരി 2008 (UTC)[മറുപടി]


--Raveendrankp (സംവാദം) 08:49, 4 ജനുവരി 2013 (UTC)ഉയർന്ന ജാതിക്കാരിൽ നിന്ന് വളരെയധികം ചൂഷണങ്ങൾ ഏറ്റുവാങ്ങിയ ഒരു സമുദായം. ജോലിക്ക് കൂലിയായി ഭക്ഷണം മാത്രം കിട്ടിയിരുന്നവർ. ഭക്ഷണം കൊടുക്കുന്നതോ മേൽജാതിക്കാരുടെ വീട്ടിൽ നിന്ന് കുറച്ചുമാറി ദൂരെ പറമ്പിൽ കുഴികൾ കുഴിച്ച് അതിൽ വട്ടയില (മലബാർ ഭാഷയിൽ പറഞ്ഞാൽ ഉപ്പൂത്തിയില) വെച്ച് അതിലാണ് നെല്ലുകുത്തിയ അരിയുടെ കഞ്ഞിയും പുഴുക്കും (ചക്ക, കപ്പ, കായ്ച്ചിൽ , ചേന, ചേമ്പ് , ഏത്തയ്ക്ക, വാഴക്കണ്ട, ചെറു കിഴങ്ങ്, കണ്ടിക്കിഴങ്ങ് (കായ്ച്ചിലിന്റെ മണ്ണിനടിയിലുള്ള വലിയ കിഴങ്ങ് ), തവിട് കാച്ചിയത്‌, ഉണ്ണിക്കാമ്പും(കുലച്ച വാഴയുടെ ഉള്ളിലെ വെളുത്ത ട്യൂബ് പോലുള്ള സാധനം), കപ്പയും, പിന്നെ മത്തിയും കൂടി ഒന്നിച്ചു പുഴുങ്ങിയ പുഴുക്ക് (മലബാർ മേഖലകളിൽ) കൊടുത്തിരുന്നു. ക്രിസ്തുവർഷം (1880 - 1900) - കളിൽ പറമ്പിൽ വെച്ചുകൊടുക്കുന്ന ഈ രീതിക്ക് മാറ്റം വന്ന് അത് പിന്നീട്‌ മുറ്റത്ത് കുഴി കുഴിച്ചു അതിൽ ഇല വെച്ച് കൊടുക്കാൻ തുടങ്ങിയിരുന്നു. മത്തിത്തലയോ അല്ലെങ്കിൽ മത്തിയോ ഇട്ടു കാച്ചിയ തവിട് അക്കാലത്തെ സ്വാദേറിയ ഒരു പുഴുക്ക് ആയിരുന്നു. (ഈ പുഴുക്കുകളെല്ലാം തന്നെ എല്ലാ ജാതി മതസ്ഥരും അക്കാലത്ത് സ്വന്തം വീട്ടിൽ വെച്ചുണ്ടാക്കി കഴിച്ചിരുന്നു . ഇതിനൊരപവാദം ബ്രാഹ്മണർ മാത്രമാണ്. അവർക്ക് മത്സ്യം നിഷിദ്ധം ആയതിനാൽ മത്സ്യം ചേർത്ത പുഴുക്കുകൾ അവർ കഴിക്കുമായിരുന്നില്ല).[മറുപടി]


കൃഷി, കായൽ മത്സ്യബന്ധനം, പരമ്പരാഗതമായ താഴെ കൊടുത്തിരിക്കുന്ന കൈവേലകൾ എന്നിവയിൽ പ്രാവീണ്യം നേടിയവരാണിവർ :-

1. കൊമ്മി - ഓണക്കാലത്ത് പൂ പറിക്കാൻ വേണ്ടി മുള്ളുപോക്കി ഉണക്കിച്ചീന്തിയെടുത്ത കൈതോലകൊണ്ട് ഉണ്ടാക്കുന്ന (കൈയില്ലാത്ത) ചെറിയ സഞ്ചി.തെങ്ങോല ചീന്തിയിട്ടോ വാഴനാരുകൊണ്ടോ തൂക്കിപ്പിടിക്കാൻ അവരവരുടെ സൗകര്യാർത്ഥം പിന്നീട് ഇവയുടെ കൈകൾ പിടിപ്പിക്കുകയാണ് ചെയ്യാറ്‌ .

2. പാട്ടി - കൈതോല കൊണ്ടുതന്നെ മെടഞ്ഞ് ഉണ്ടാക്കിയ പിടിക്കാൻ പിടി (കൈയില്ലാത്ത) വലിയ സഞ്ചി. പണ്ടുകാലത്ത് ഇവ അരിയും പലവ്യഞ്ജനങ്ങളും വാങ്ങാൻ വേണ്ടി ഉപയോഗിച്ചിരുന്നു.

3. പായ - കൈതോലകൊണ്ടുള്ള ഉറങ്ങാൻ വേണ്ടിയുണ്ടാക്കുന്ന പായ.

4. പുൽപ്പായ - ഒരുതരം വളരെ നീളമുള്ള പുൽത്തൺട് കൊണ്ട് ഉണ്ടാക്കുന്ന ഇവ പണ്ടുകാലത്ത് (1970- 1980 കാലഘട്ടത്തിനു മുമ്പ്) പൊതുവെ ഇരിക്കാനുപയോഗിച്ചിരുന്നു. ഏകദേശം 6 അടി നീളവും 2 1/2, 3 അടി വീതിയും ഉണ്ടാവും ഈ പായകൾക്ക്.

5. പന്തിപ്പായ - പണ്ടത്തെ തറവാടുകളിലും മറ്റും സദ്യയ്ക്കും മറ്റ് അടിയന്തരങ്ങൾക്കും ചമ്രം പടിഞ്ഞ്‌ ഇരുന്ന് ഉണ്ണാൻ വേണ്ടി ഉണ്ടാക്കിയിരുന്നവ. പുൽപ്പായയുടെ രണ്ട് ഇരട്ടിയിലധികം നീളവും അതിൻറെ ഏകദേശം പകുതി വീതിയും ഉണ്ടാവും ഈ പായകൾക്ക്.

6. മീൻകൊട്ട - ഒരു തെങ്ങോലയിലെ ഏകദേശം എട്ടുപത്തു കണ്ണികൾ കൊണ്ടു മെടയുന്ന തൂക്കിപ്പിടിക്കാൻ പിടിയുള്ള ഇവ പണ്ടുകാലത്ത് പ്രധാനമായും മത്സ്യം വാങ്ങി കൊണ്ടുവരാൻ വേണ്ടി ഉപയോഗിച്ചിരുന്നു.

7. മൺകൊട്ട - മണ്ണും ചാണകവും മറ്റും കോരിക്കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്നു. ഇതിനും പിടിക്കാൻ പിടിയുണ്ട്.

8. വല്ലം - പകുതി തെങ്ങോല കൊണ്ട് ഉണ്ടാക്കിയ പിടിയില്ലാത്ത ഇവ പുല്ല് അരിഞ്ഞിടാൻ വേണ്ടി ഉപയോഗിക്കുന്നു .

9. മീൻകൂട് - മുള, ഈർക്കിൽ , ചൂടി അല്ലെങ്കിൽ ചണനാര് (ചാക്ക് നൂൽ ) എന്നിവകൊണ്ട് ഉണ്ടാക്കുന്നു. മഴക്കാലത്ത് പാടങ്ങളിലും തോടുകളിലും മറ്റും ഒഴുക്കിനെതിരെ വെച്ച് മീൻ പിടിക്കാനുപയോഗിക്കുന്നു.

(മേൽപ്പറഞ്ഞ മിക്കവാറും എല്ലാ സാധനങ്ങളും ഇപ്പോഴും (ക്രിസ്തുവർഷം 2013) കേരളത്തിലെ എല്ലാ ജില്ലകളിലും ജാതി ഭേദമെന്യേ ഉണ്ടാക്കുകയും ഉപയോഗിക്കയും ചെയ്യുന്നുണ്ട്.


സംബോധന :

കോഴിക്കോട്ടും മറ്റു മലബാർ മേഖലകളിലും ഇവർ സ്ത്രീപുരുഷഭേദമെന്യേ മേല്ജാതിക്കാരായ നായന്മാരെ ബഹുമാനസൂചകമായി "പടുക്കൊയിൽ " എന്നും നായർ സ്ത്രീകളെ "പെന്നിച്ചൻ " എന്നും വിളിച്ചിരുന്നു. ഇപ്പോഴും (ക്രിസ്തുവർഷം 2013) ഇതിനു വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ക്രിസ്ത്വബ്ദം 1950-1980 കാലഘട്ടത്തിൽ സമപ്രായക്കാരായ നായർ, ഈഴവ, പുലയ, യുവതീ യുവാക്കൾ അന്യോന്യം പേര് വിളിക്കാനും, ഒരേ കടയിൽ നിന്നും വിശേഷാവസരങ്ങളിൽ ഒരേ വീട്ടിൽ നിന്നും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു. ഈ കാലഘട്ടത്തിൽ ജാതി, മത ഭേദമെന്യേ കുട്ടികൾ ഒരേ ക്ലാസ്സിൽ ഒന്നിച്ചിരുന്നു പഠിക്കാനും താണ ജാതിക്കാരുടെ ഭക്ഷണശാല കളിൽ നിന്ന് ഉയർന്ന ജാതിക്കാരും, ഉയർന്ന ജാതിക്കാരുടെ ഭക്ഷണ ശാലകളിൽ നിന്ന് താഴ്ന്ന ജാതിക്കാരും ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു. പ്രാദേശികമായി കേരളത്തിൽ ഇതിനു അൽപ്പസ്വൽപ്പം മാറ്റങ്ങൾ കണ്ടേക്കാം. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിലെ ജാതിവ്യവസ്ഥയിൽ വളരെ വേഗത്തിൽ സമൂലപരിവർത്തനം വന്ന കാലഘട്ടമാണ് ക്രിസ്ത്വബ്ദം 1950 - 1980 -കൾ.


പുലക്കരച്ചിൽ

പുലക്കരച്ചിൽ എന്നൊരു ആചാരം പണ്ട് മലബാർ മേഖലകളിൽ ഉണ്ടായിരുന്നു. അതായത് മേലാളൻ അല്ലെങ്കിൽ ആ വീട്ടിലെ ഏതെങ്കിലും അംഗം മരിച്ചാൽ കുടിയാന്മാരായ പുലയന്മാരും പുലയികളും മരിച്ച വീടിന്റെ ഒരു നിശ്ചിത അകലത്തിൽ വന്ന് പതം പറഞ്ഞ് പൊട്ടിക്കരയുമായിരുന്നു.--Raveendrankp (സംവാദം) 11:35, 4 ജനുവരി 2013 (UTC)[മറുപടി]


അവലംബം  : വായ്മൊഴിയും, സ്വന്തം അറിവും പിന്നെ നേരിൽ കണ്ട ചില സംഗതികളും. --Raveendrankp (സംവാദം) 08:08, 5 ജനുവരി 2013 (UTC)[മറുപടി]

ഞാൻ കണ്ട എൻറെ നാട്ടിലെ ബഹുഭൂരിപക്ഷം പുലയസമുദായക്കാരുടെയും ആരോഗ്യസ്ഥിതി ഞാൻ പറഞ്ഞ വസ്തുതകളെ ശരിവെക്കുന്നതാണ് . എൻറെ ചെറുപ്പകാലത്ത്‌ (1960), ഞാൻ കണ്ട പുലയന്മാരിൽ ചിലർ ഇപ്പോഴും അങ്ങനെ തന്നെ വലിയ മാറ്റങ്ങൾ ഇല്ലാതെ കാണപ്പെടുന്നു. അവരുടെ വയസ്സ് ഇത്രയാനെന്നു പറയാൻ പ്രയാസമാണ് . അവർ ഇപ്പോഴും തേങ്ങയിടുകയും പാടത്തിലും, പറമ്പിലും പണിയെടുക്കുകയും ചെയ്യുന്നു . വേണമെങ്കിൽ അവരുടെ പേരും അഡ്രസ്സും തരാൻ തയ്യാറാണ് . ഒരുപക്ഷെ ഞാനായിരിക്കാം പുലയസമൂഹത്തിന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി ഇങ്ങനെയൊരഭിപ്രായം ആദ്യമായി രേഖപ്പെടുത്തുന്നത്‌ . കള്ളും കഞ്ചാവും മറ്റും ഇന്നത്തെപ്പോലെ അടിച്ചുനടക്കുന്നവരെപ്പറ്റിയല്ല , മറിച്ച് പാടത്തും പറമ്പിലും നല്ല വെയിലത്ത്‌ അത്യദ്ധ്വാനംചെയ്തു വിയർപ്പൊഴുക്കി സന്ധ്യകളിൽ ആറ്റിൽ നീന്തിത്തുടിച്ചു, രാസവളം തീരെയിടാത്ത നെല്ലുകുത്തിയ അരികൊണ്ടുള്ള കഞ്ഞിയും ചോറും, പിന്നെ പച്ചക്കറികളും, കിഴങ്ങുവർഗങ്ങളും അതിൻറെ പുഴുക്കുകളും, അക്കാലത്തെ വിഷാംശങ്ങളില്ലാത്ത ആറ്റിലെയും കടലിലെയും രുചിയേറിയ മത്സ്യങ്ങളെ ചുട്ടും കറിവെച്ചും എല്ലാത്തിലുമുപരി തവിട് കാച്ചിയതും യും തിന്നും കുടിച്ചും , ചെറ്റക്കുടിലുകളിലും മൺ കുടിലുകളിലും കിടന്നുറങ്ങിയ പ്രകൃതിയോടു ഇണങ്ങിക്കഴിഞ്ഞിരുന്ന ഒരു ജനതയെപ്പറ്റിയാണ്‌ . ജരാനരകളും ഇവർക്ക് വൈകിയാണ് വരുന്നതെന്ന് കണ്ടറിഞ്ഞിട്ടുണ്ട്. നായന്മാരും മറ്റു ഉയർന്ന ജാതിക്കാരും ആശുപത്രിയിൽ പോകുന്നത് കണ്ടിട്ടുണ്ട് . പക്ഷെ പുലയന്മാർ ആശുപത്രിയിൽ പോകുന്നത് വളരെ വിരളമായെ കണ്ടിട്ടുള്ളു. ഒരുപക്ഷേ ഇത് വിക്കിപിഡിയയിൽ ചേർത്താൽ വരും തലമുറക്ക് ഒരു ആധികാരിക രേഖ അഥവാ തെളിവ് ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് . എന്നിരുന്നാലും ഇതിൻറെ Authenticity- ക്ക് വേണ്ടിയും വേറെ അവലംബം ആവശ്യമുണ്ടോ എന്ന് പരിശോധിക്കാനും വിഷയം സംവാദത്തിൽ ഇടുന്നത് കൂടുതൽ ഉപകരിക്കും എന്ന് കരുതുന്നു.--Raveendrankp (സംവാദം) 03:37, 6 ജനുവരി 2013 (UTC)[മറുപടി]

"ഒരുപക്ഷെ ഞാനായിരിക്കാം പുലയസമൂഹത്തിന്റെ ആരോഗ്യ സ്ഥിതിയെപ്പറ്റി ഇങ്ങനെയൊരഭിപ്രായം ആദ്യമായി രേഖപ്പെടുത്തുന്നത്" എന്ന അവകാശവാദം ശരിയെങ്കിൽ ആ അഭിപ്രായം വിക്കിപ്പീടിയ ലേഖനത്തിൽ ചേർക്കരുതാത്തതാണ്. സ്വന്തം കണ്ടെത്തലുകളും മൗലികഗവേഷണവും ഒഴിവാക്കണമെന്നത് വിക്കിയിലെ അടിസ്ഥാനനിയമങ്ങളിൽ ഒന്നാണല്ലോ. പിന്നെ രവീന്ദ്രന്റെ കാല്പനികത തുളുമ്പുന്ന നിരീക്ഷണങ്ങൾ, സഹജീവികളെ ചൂഷണം ചെയ്യുന്നതിനു മനുഷ്യർ അവതരിപ്പിക്കാറുള്ള വളഞ്ഞ ന്യായങ്ങളുടെ ചരിത്രം അറിയവുന്നവർക്ക് മനംപുരട്ടലുണ്ടാക്കുകയേ ഉള്ളു. ചൂഷണം ചെയ്യപ്പെടുന്നവർ മനുഷ്യജാതിയിൽ പെട്ടവരല്ല, അവരുടെ ജനുസ്സ് വ്യത്യസ്തമാണ്, ചൂഷണം അവർക്കു നന്മയേ ചെയ്യുന്നുള്ളു, എന്നും മറ്റുമുള്ള ധ്വനി അതിലുണ്ട്.ജോർജുകുട്ടി (സംവാദം) 12:27, 6 ജനുവരി 2013 (UTC)[മറുപടി]

ശ്രീ ജോർജ്ജ്കുട്ടി, "ഞാൻ കണ്ട എൻറെ നാടിലെ" എന്ന് തുടങ്ങുന്ന വരികൾ (സംവാദം - 03:37, 6 ജനുവരി 2013) "പുലയർ " എന്ന ലേഖനത്തിൻറെ സംവാദത്താളിലേക്ക് ഉദ്ദേശിച്ച് കൊണ്ടുള്ളതാണ് . അല്ലാതെ ലേഖനത്തിൽ ചേർക്കാൻ വേണ്ടി ഉള്ളതല്ല. ഒരു പുതുമുഖമെന്ന നിലയിൽ എനിക്കുവന്ന അബദ്ധങ്ങൾ ആയിരിക്കാം . ദയവുചെയ്ത് ക്ഷമിക്കുക. --Raveendrankp (സംവാദം) 11:22, 7 ജനുവരി 2013 (UTC)[മറുപടി]

ഞാൻ എഴുതിയത് വ്യക്തിപരമായ വിമർശനമല്ല. ചിലതരം പുകഴ്ത്തലിൽ ചതിക്കുഴികൾ ഉണ്ടാകും എന്ന സാമാന്യതത്ത്വം പറഞ്ഞെന്നേയുള്ളൂ. പക്ഷേ ക്ഷമചോദിക്കാൻ എന്തുണ്ടായി? ഏറെ പ്രസക്തിയുള്ള, വികസിക്കാനുള്ള, ഈ ലേഖനത്തിൽ രവീന്ദ്രൻ ഉത്സാഹത്തോടെ ഇടപെട്ടു കാണുന്നതിൽ സന്തോഷമേയുള്ളു.ജോർജുകുട്ടി (സംവാദം) 12:15, 7 ജനുവരി 2013 (UTC)[മറുപടി]

@Raveendrankp വിക്കിപീഡിയയുടെ പരിശോധനായോഗ്യത എന്ന ഭാഗം ശ്രദ്ധിക്കുമല്ലോ. അതിത്രയേ ഉള്ളൂ, ചുക്കും കുരുമുളകും തുളസിയിലയും ഇട്ട കാപ്പി തിളപ്പിച്ച് കുടിച്ചാലും ആവി പിടിച്ചാലും പനിക്ക് ശമനമുണ്ടാകും എന്നത് താങ്കളുടെയും എന്റെയുമൊക്കെ സ്വന്തം അറിവായിരിക്കും. അനവധി തവണ പരീക്ഷിച്ച് ശരിയെന്ന് തെളിഞ്ഞിട്ടുള്ള അറിവ്. പക്ഷേ, സ്വന്തമായ ആ അറിവ് ഒരു വിജ്ഞാനകോശത്തിലൂടെ നമുക്ക് മറ്റുള്ളവരിലേക്ക് പകരുവാൻ കഴിയില്ല. സ്വന്തം അനുഭവങ്ങൾ വേണമെങ്കിൽ നമുക്ക് ബ്ലോഗിലെഴുതാം. നിങ്ങളും വിക്കിപീഡിയയും അല്ലാത്ത ഒരു മൂന്നാം കക്ഷി പറയുന്ന അറിവ് -സ്വീകാര്യമാനണ്ഡങ്ങൾക്കനുസരിച്ചുള്ളതെങ്കിൽ - അതിനെ അവലംബിച്ച് മാത്രമേ നമുക്ക് വിക്കിപീഡിയയിൽ ലേഖനം എഴുതാനാവൂ.
അതായത് മേല്പറഞ്ഞ ചികിത്സാരീതി അഷ്ടാംഗഹൃദയത്തിലോ, മറ്റേതെങ്കിലും ചികിത്സാ ഗ്രന്ഥങ്ങളിലോ വിവരിച്ചിട്ടുണ്ടെങ്കിൽ താങ്കൾക്ക് അത് ധൈര്യസമേതം ഇവിടെ ചേർക്കാം. അതുപടി പകർത്തുകയല്ല. അത് ഇപ്പോൾ താങ്കൾ, പുലയരുടെ ചരിത്രത്തിൽ സർവ്വവിജ്ഞാന കോശത്തിലെ വിവരങ്ങൾ പകർത്തിയെഴുതിയത് പോലെയാകും. അതിനെ അവലംബിച്ച് താങ്കൾക്ക് സ്വന്തം ഭാഷയിൽ മറ്റൊരു ലേഖനം /ലേഖനഭാഗം തയ്യാറാക്കാം.--Adv.tksujith (സംവാദം) 15:58, 8 ജനുവരി 2013 (UTC)[മറുപടി]

രാജ്യം, രാജാവ് എന്നീ സങ്കല്പനങ്ങൾ നാം ഉപയോഗിക്കുന്നത് സങ്കീർണ്ണങ്ങളായ ഉത്പാദനവ്യവസ്ഥകളും സാമൂഹ്യ-സാമ്പത്തിക സംവിധാനങ്ങളും ബഹുസ്വരങ്ങളായ ചിന്താസരണികളും വ്യക്തമായ അധികാരാതിർത്തികളും ഒക്കെ ചേർന്ന് സൃഷ്ടിക്കുന്ന കൂടുതൽ സ്ഥലത്ത് വ്യാപിച്ചുനിൽക്കുന്ന ഒരു ഭരണസംവിധാനത്തിനെ കുറിക്കാനല്ലേ? ഏകസ്വരതയിൽ ഒരു ഭരണസംവിധാനത്തിന്റെ ആവശ്യം തന്നെയില്ലല്ലോ? ആ അർത്ഥത്തിൽ നോക്കുമ്പോൾ ഈ ലേഖനത്തിൽ തുടക്കത്തിൽ പരാമർശിക്കുന്ന രാജ്യത്തിന്റെ സ്ഥിതി എന്തായിരുന്നിരിക്കും? അവയെ രാജ്യങ്ങൾ എന്നു വിളിക്കുന്നതിൽ ശരികേടില്ലേ? പൂർണ്ണമായ അർത്ഥത്തിൽ ഏതെങ്കിലും ഒരു രാജ്യം കേരളതീരത്ത് പ്രത്യക്ഷപ്പെടുന്നതു തന്നെ പതിനാല് - പതിനഞ്ച് നൂറ്റാണ്ടുകളോടെയല്ലേ? അതുകൊണ്ടുതന്നെ ആ പ്രസ്താവന തെറ്റിദ്ധാരണാജനകവുമല്ലേ?Chandrapaadam (സംവാദം) 18:41, 8 ജനുവരി 2013 (UTC)[മറുപടി]

ശ്രീ Chandrapaadam, ഇത് ഞാൻ പ്രതീക്ഷിച്ചിരുന്നു. പ്രസ്തുത ലേഖനത്തിൽ പിന്നീട് വേണ്ട തിരുത്തലുകൾ വരുത്താം എന്ന് വിചാരിച്ച് ഇന്നലെ ധൃതിയിൽ സർവവിജ്ഞാന കോശത്തിൽ നിന്ന് ഓൺലൈൻ വഴി ഇറക്കുമതി ചെയ്തതാണ്. ഏതായാലും അടുത്തു തന്നെ "പുലയരെ" പ്പറ്റി ഒരു വിശദമായ ലേഖനം അനുയോജ്യമായ തിരുത്തലുകളോടെ എന്നിൽ നിന്ന് പ്രതീക്ഷിക്കാം. സമയക്കുറവാണ് പ്രധാന പ്രശ്നം . ഏതായാലും "നനഞ്ഞിറങ്ങി ", ഇനി "കുളിച്ചു കയറാൻ" തന്നെ തീരുമാനിച്ചു. താങ്കളുടെ വിയോജനക്കുറിപ്പിനും തഥാ കാഴ്ചപ്പാടുകൾക്കും വളരെ നന്ദി.--Raveendrankp (സംവാദം) 06:30, 9 ജനുവരി 2013 (UTC)[മറുപടി]

ഇംഗ്ലീഷിലേക്ക് പരിവർത്തനം ചെയ്യാൻ സഹായിക്കുക

[തിരുത്തുക]

പുലയറ് എന്ന ഇംഗ്ലഷ് വികി പേജിൽ മലയാളത്തിൽ ഉള്ളത്രയും അറിവുകൾ രേഖപ്പെടുത്തിയട്ടില്ല. അതിനാൽ വേണ്ട റഫ്രെൻസുകൾ ചേർത്ത് മലയാള പേജിലെ ഉള്ളടക്കങ്ങൾ ഇംഗ്ലീഷ് പേജിൽ ഉൾപ്പെടുതാൻ സഹായിക്കുക. Vinee ([[ഉപയോക്താവിന്റെ സംവാദം:|സംവാദം]]) 17:19, 6 മാർച്ച് 2022 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പുലയർ&oldid=3721376" എന്ന താളിൽനിന്ന് ശേഖരിച്ചത്