Jump to content

സംവാദം:പെരിഞ്ഞനം കൊല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രദ്ധേയത

[തിരുത്തുക]

വിക്കിപീഡിയ:NOTNEWS ഇതിൻ പ്രകാരം ഇതൊരു വാർത്തയുടെ നിലവാരമുള്ള താളല്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:55, 17 ജൂലൈ 2014 (UTC)[മറുപടി]

വിജ്ഞാനകോശ സ്വഭാവമില്ല എന്നു കരുതുന്നു. മായ്ക്കേണ്ടതാണ്.--Mpmanoj (സംവാദം) 15:03, 17 ജൂലൈ 2014 (UTC)[മറുപടി]
വിക്കിയിൽ വരാൻ മാത്രമുള്ള ശ്രദ്ധേയത ഇല്ല എന്നു കരുതുന്നു. ബിപിൻ (സംവാദം) 15:30, 17 ജൂലൈ 2014 (UTC)[മറുപടി]

വിക്കിപീഡിയ:NOTNEWS എന്ന നയത്തിന്റെ പൂർണ്ണരൂപമാണിത് (താഴെ). ഈ ലേഖനം നീക്കം ചെയ്യണം എന്ന് ഇതിലെ ഒരു ഭാഗവും നിർബന്ധിക്കുന്നതായി എനിക്ക് തോന്നുന്നില്ല.

  1. ഇത് ബ്രേക്കിംഗ് ന്യൂസോ മറ്റിടങ്ങളിൽ പ്രത്യക്ഷപ്പെടാത്ത വാർത്തയോ അല്ല.
  2. "പ്രഖ്യാപനങ്ങളെയോ, കായികമത്സരങ്ങളെയോ, പ്രശസ്തവ്യക്തികളെയോ സംബന്ധിച്ച" വിവരങ്ങളല്ല ലേഖനത്തിലുള്ളത്.
  3. ലേഖനം വ്യക്തിയെപ്പറ്റിയുള്ളതല്ല, ഒരു സംഭവത്തെപ്പറ്റിയുള്ളതാണ്.
  4. NOTDIARY എന്ന നയവും ഇവിടെ ബാധകമല്ല.

മാത്രമല്ല WP:GNG, WP:INDEPTH എന്നിവയനുസരിച്ചുള്ള ശ്രദ്ധേയതയുണ്ടുതാനും. WP:RAPID അനുസരിച്ചും ലേഖനം സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞ സ്ഥിതിക്ക് നീക്കം ചെയ്യാൻ തിരക്കുകൂട്ടാവുന്നതല്ല. എന്തായാലും പെട്ടെന്ന് നീക്കം ചെയ്യാനുള്ള നിർദ്ദേശമല്ല നീക്കം ചെയ്യാനുള്ള സാധാരണ നിർദ്ദേശമാണ് വേണ്ടതെന്ന് കരുതുന്നു. --അജയ് (സംവാദം) 15:17, 20 ജൂലൈ 2014 (UTC)[മറുപടി]

പെട്ടെന്ന് നീക്കം ചെയ്യാനുള്ള ഫലകവും കാത്തിരിക്കൽ ഫലകവും നീക്കം ചെയ്യുന്നതിൽ എതിർപ്പില്ല എന്ന് കരുതുന്നു. --അജയ് (സംവാദം) 11:28, 24 ജൂലൈ 2014 (UTC)[മറുപടി]

ഫലകങ്ങൾ (ശ്രദ്ധേയതാഫലകവും) നീക്കം ചെയ്യുന്നു. --അജയ് (സംവാദം) 17:22, 29 ജൂലൈ 2014 (UTC)[മറുപടി]

വിക്കിപീഡിയ ഒരു കടലാസ് സ്രോതസ്സല്ലാത്തതുകൊണ്ടുതന്നെ സമകാലികവും പുതിയ അറിവുകൾ ഉ‌ൾക്കൊള്ളുന്നതുമായ തരത്തിൽ ലേഖനങ്ങൾ തിരുത്തുവാനും ശ്രദ്ധേയമായ സമകാലിക സംഭവക‌ങ്ങളെപ്പറ്റിയുള്ള സ്വതന്ത്ര ലേഖനങ്ങൾ തയ്യാറാക്കുവാനും ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. എന്നിരുന്നാലും പരിശോധനായോഗ്യമായ എല്ലാ വിവരങ്ങളും വിക്കിപീഡിയയിൽ ഉൾപ്പെടുത്താൻ യോജിച്ചതല്ല. വിക്കിപീഡിയ ലേഖനങ്ങൾ താഴെപ്പറയുന്ന വിഭാഗങ്ങളിലേയ്ക്ക്[1] വഴുതിവീഴുന്നില്ല എന്ന് ഉറപ്പുവരുത്തുക:

  1. പത്രപ്രവർത്തനം വിക്കിപീഡിയയിൽ 'ബ്രേക്കിംഗ് ന്യൂസുകളോ' മറ്റിടങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്ത വാർത്തകളോ ഉൾപ്പെടുത്താൻ പാടില്ല. വിക്കിപീഡിയ ഒരു പ്രാഥമിക സ്രോതസ്സല്ല. പക്ഷേ വിക്കിഗ്രന്ഥശാല, വിക്കിന്യൂസ് എന്നിവ പ്രാഥമിക സ്രോതസ്സുകളായി വർത്തിക്കാനാഗ്രഹിക്കുന്നുണ്ട്. വിക്കിപീഡിയയിൽ ചരിത്രപ്രാധാന്യമുള്ളതും ഇപ്പോൾ വാർത്തകളിൽ സ്ഥാനം പിടിച്ചിട്ടുള്ളതുമായ വിഷയങ്ങളെപ്പറ്റി ധാരാളം വിജ്ഞാനകോശ ലേഖനങ്ങളുണ്ട്. ഇവ അടുത്തകാലത്തുണ്ടായതും പരിശോധിച്ചുറപ്പിക്കപ്പെട്ടതുമായ വിവരങ്ങൾ ഉൾപ്പെടുത്തി മെച്ചപ്പെടുത്താവുന്നതാണ്. വിക്കിപീഡിയ വാർത്താ ശൈലിയിലല്ല എഴുതപ്പെട്ടിട്ടുള്ളത്.
  2. വാർത്താ റിപ്പോർട്ടുകൾ. സംഭവങ്ങൾക്കും വ്യക്തികൾക്കുമുള്ള നിലനിൽക്കുന്ന ശ്രദ്ധേയതയാണ് വിക്കിപീഡിയ പരിഗണിക്കുന്നത്. വാർത്തകളിലെ പരാമർശങ്ങൾ വിജ്ഞാനകോശത്തിലെ വിഷയങ്ങൾക്ക് ഉപയുക്തമാണെങ്കിലും വാർത്താപ്രാധാന്യമുള്ള മിക്ക വിഷയങ്ങളും ഉൾപ്പെടുത്താൻ അനുയോജ്യമല്ല. ഉദാഹരണത്തിന് പ്രഖ്യാപനങ്ങളെയോ, കായികമത്സരങ്ങളെയോ, പ്രശസ്തവ്യക്തികളെയോ സംബന്ധിച്ച സാധാരണ പത്രവാർത്തകൾ വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്താൻ മതിയായ കാരണമല്ല. സമീപകാലത്തുണ്ടായ സംഭവങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ ഉൾപ്പെടുത്തുന്നത് ചിലപ്പോൾ വേണ്ടതാണെങ്കിലും 'ബ്രേക്കിംഗ് ന്യൂസുകൾ' മറ്റുള്ള വിവരങ്ങളിൽ നിന്ന് വ്യത്യസ്തമായി കാണാൻ സാധിക്കില്ല. വിക്കിപീഡിയയ്ക്ക് അനുയോജ്യമല്ലാത്ത വാർത്താസംബന്ധമായ വിഷയങ്ങൾ ഒരുപക്ഷേ സഹോദരസംരംഭമായ വിക്കിന്യൂസിന് അനുയോജ്യമായിരിക്കും.
  3. വ്യക്തിവിവരങ്ങൾ. ഒരു സംഭവം ശ്രദ്ധേയമായിരിക്കാമെങ്കിലും എപ്പോഴും അതിലുൾപ്പെ‌ട്ട വ്യക്തികൾക്ക് ശ്രദ്ധേയതയുണ്ടാകണമെന്നില്ല. ഒരു സംഭവത്തിനപ്പുറം ഒരാളെപ്പറ്റിയുള്ള മാദ്ധ്യമശ്രദ്ധ കടന്നുചെല്ലുന്നില്ലെങ്കിൽ അയാളെപ്പറ്റിയുള്ള ലേഖനം ആ സംഭവത്തിൽ എന്തുമാത്രം ആനുപാതിക പ്രാധാന്യം അയാൾക്കുണ്ട് എന്നതു കണക്കിലെടുത്ത് സംഭവത്തെപ്പറ്റിയുള്ള ലേഖനത്തിലേയ്ക്ക് ഒതുക്കണം. (കൂടുതൽ വിവരങ്ങൾക്കായി ജീവിച്ചിരിക്കുന്നവരുടെ ജീവചരിത്രം സംബന്ധിച്ച മാർഗ്ഗരേഖ കാണുക.)
  4. ഡയറി. ഒരു വ്യക്തി ശ്രദ്ധേയനാണെങ്കിലും അദ്ദേഹം ഉൾപ്പെട്ട എല്ലാ പരിപാടികളും ശ്രദ്ധേയമല്ല. ഉദാഹരണത്തിന് പ്രശസ്തരെപ്പറ്റിയും കായിക താരങ്ങളെപ്പറ്റിയുമുള്ള പത്രവാർത്തകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും അതിൽ ധാരാളം നുറുങ്ങുവിവരങ്ങൾ കാണുകയും ചെയ്യും. ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തിയാൽ പരിധിയിൽ കവിഞ്ഞ വിവരങ്ങളുള്ളതും ഒരു ഡയറി പോലെ തോന്നിക്കുന്നതുമായ ലേഖനമാകും ഉണ്ടാകുക. കളിച്ച എല്ലാ കളികളെയും, അടിച്ച എല്ലാ സിക്സറുകളെയും, ഹസ്തദാനം ചെയ്ത എല്ലാ വ്യക്തികളെയും സംബന്ധിച്ച വിവരങ്ങൾ ഒരാളുടെ ജീവചരിത്രത്തിൽ ഉൾപ്പെടുത്തേണ്ട തരത്തിലുള്ള പ്രാധാന്യമുള്ള വിവരങ്ങളല്ല.

അവലംബം

[തിരുത്തുക]
  1. "വിക്കിപീഡിയ ഒരു പത്രമല്ല". വിക്കിപീഡിയ:പഞ്ചായത്ത്. Retrieved 12 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=സംവാദം:പെരിഞ്ഞനം_കൊല&oldid=1974110" എന്ന താളിൽനിന്ന് ശേഖരിച്ചത്