സംവാദം:പേർഷ്യൻ സാമ്രാജ്യം
അർസാസിഡ് വംശത്തെ (പാർത്തിയർ) പേർഷ്യക്കാരായി കണക്കാക്കുന്നുണ്ടോ? --Vssun 14:44, 10 ഒക്ടോബർ 2009 (UTC)
പേർഷ്യ (ക്രി.മു 539 - ക്രി.വ. 641)
[തിരുത്തുക]അർസാസിഡ് വംശം (പാർത്തിയർ) മംഗോളിയൻ കലർപ്പുള്ള സിത്തിയൻ വർഗമായിരുന്നു . അതേസമയം പേർഷ്യക്കാർ ആര്യൻമാരായിരുന്നു.
അസ്സീറിയൻ - കൽദായ സാമ്രാജ്യങ്ങളുടെ തകർച്ച മുതൽ ഇസ്ലാമിക സാമ്രാജ്യ ഉദയം വരെയുള്ള കാലം (ക്രി.മു 550- ക്രി.വ. 641) പേർഷ്യൻ സാമ്രാജ്യത്തിന്റെയും സംസ്കാരത്തിന്റെയും കാലമായിരുന്നുവെന്നു് വിശാലമായ അരത്ഥത്തിൽ കണക്കാക്കാം.
യവനായ - പാർത്തിയ ഭരണം
[തിരുത്തുക]ക്രി മു 331 മുതൽ ക്രി വ 227 വരെയുള്ള കാലത്തു് പേർഷ്യൻ സാമ്രാജ്യം ആദ്യം യവനായ വംശരാജാക്കൻമാരുടെ ഭരണത്തിലും (331മുതൽ ക്രി.വ 63 വരെ ) പിന്നീടു് ക്രി.പി 227വരെ (വടക്കൻ പേർഷ്യയിൽ ക്രി മു 247 മുതൽ ക്രി.പി 227 വരെ) അർസസീഡ് (പാർത്തിയർ) വംശരാജാക്കൻമാരുടെയും ഭരണത്തിലുമായിരുന്നു. ഇവർ പേർഷ്യക്കാരായിരുന്നില്ലെങ്കിലും പേർഷ്യൻ സാമ്രാജ്യമെന്ന വിവക്ഷ നിലനിന്നു. പ്രോത്സാഹനം കിട്ടിയില്ലെങ്കിലും പേർഷ്യൻ ഭാഷയും മതവും വികസിയ്ക്കുന്നതിനു് തടസ്സങ്ങളുമില്ലായിരുന്നു.
ഗോത്രസഞ്ചയവും ദേശനാമവും
[തിരുത്തുക]പില്ക്കാലത്തു് ഇറാൻ എന്നു് പേരുകൈവന്ന ഭൂമിശാസ്ത്രവിവക്ഷയായിരുന്നു പേർഷ്യ. ക്രി മു1500-നോടടുത്തു് മദ്ധ്യേഷ്യയിൽ നിന്നു് മെസപ്പൊട്ടേമിയയ്ക്കു് കിഴക്കുള്ള ഇറാനിയൻ പീഠഭൂമിയിലേക്കു് കടന്നുകയറിയ ആര്യഗോത്രങ്ങളുടെ പേരിനെ ആധാരമാക്കിയാണു് അവിടത്തെ സ്ഥലങ്ങൾക്കു് പേരുണ്ടായതു്.
ക്രി മു ഒമ്പതാം ശതകത്തിന്റെ തുടക്കത്തിൽ ആര്യഗോത്രങ്ങൾ രണ്ടു വലിയ വിഭാഗങ്ങളായി ഉയർന്നുവന്നു. ആദ്യം വന്നതും ശക്തിപ്രാപിച്ചതും മേദ്യ ആയിരുന്നു. താമസിയാതെതന്നെ പേർഷ്യയും ഉയർന്നുവന്നു .ഹക്കാമനീഷ്യ വംശം പേർഷ്യക്കാരായിരുന്നു.
മേദ്യ
[തിരുത്തുക]ഏഴാം നൂറ്റാണ്ടിന്റെ അവസാനം മേദ്യർ ഇറാനിയൻ പീഠഭൂമിയുടെ വടക്കു് ശക്തമായ രാഷ്ട്രമായിത്തീർന്നിരുന്നു. അസ്സുറിയയെ തകർക്കാൻ അവർ കൽദായരെ (നവീന ബാബിലോൺ ) സഹായിച്ചു. മേദ്യരാണു് നിനുവയെ രക്തച്ചൊരിച്ചിലുകളുടെ നഗരമാക്കിയതു്.
ഐക്യപേർഷ്യ
[തിരുത്തുക]555 ൽ മേദ്യർ കീഴടങ്ങി പേർഷ്യയിൽ ലയിച്ചതോടെ ഐക്യപേർഷ്യയായി.
ലോകശക്തി
[തിരുത്തുക]539-ൽ കൽദായരെ (നവീന ബാബിലോൺ ) പേർഷ്യക്കാർ കീഴടക്കി ലോകശക്തിയായി ഉയർന്നു.
തകർച്ച
[തിരുത്തുക]ഇരുന്നൂറാണ്ടുകഴിഞപ്പോൾ ഹക്കാമനീഷ്യവംശത്തിലെ അവസാനരാജാവ് മാസിഡോണിയക്കാരൻ അലെക്സാണ്ഡറോടു് തോറ്റോടി. പേർഷ്യൻ രാജാവായി അലെക്സാണ്ഡർ ബാബിലോണിൽ വച്ചു് സ്വയം പ്രഖ്യാപിച്ചു.
തിരിച്ചുവരവ്
[തിരുത്തുക]പിന്നീടു് പേർഷ്യക്കാർ ഉയർന്നുവരുന്നതു് സസാനിയൻ സാമ്രാജ്യമായാണു്.
--എബി ജോൻ വൻനിലം 14:36, 19 ഒക്ടോബർ 2009 (UTC)
തലക്കെട്ട്
[തിരുത്തുക]തലക്കെട്ട് പേർഷ്യൻ സാമ്രാജ്യങ്ങൾ എന്നല്ലേ നല്ലത്? --Vssun 14:46, 10 ഒക്ടോബർ 2009 (UTC)
- പേർഷ്യയും മീഡിയയും ഒന്നായി ഒറ്റ പേർഷ്യയായതിനുശേഷം ഒരേ സമയത്തു് ഒരു പേർഷ്യൻ സാമ്രാജ്യമല്ലേ ഉണ്ടായിരുന്നുള്ളൂ? ഒരു വംശത്തേത്തുടർന്നു് അടുത്ത വംശം അധികാരം പിടിച്ചെടുക്കകയല്ലേ ഉണ്ടായുള്ളൂ? അപ്പോൾ പേർഷ്യ എന്നോ പേർഷ്യൻ സാമ്രാജ്യം എന്നോ ഉള്ള പ്രയോഗം മതിയാകുമെന്നുതോന്നുന്നു. സസാനിയ വംശ പേർഷ്യൻ സാമ്രാജ്യം എന്നോ സസാനിയൻ കാലത്തെ പേർഷ്യൻ സാമ്രാജ്യം എന്നോ ഒക്കെയുള്ള രീതിയിൽ പേർഷ്യക്കാരുടെ സാമ്രാജ്യങ്ങളെ കണക്കാക്കിയാൽ പോരേ?--എബി ജോൻ വൻനിലം 14:50, 12 ഒക്ടോബർ 2009 (UTC)
പേർഷ്യയുടെ ചരിത്രം എന്നായിരിക്കും കൂടുതൽ ഉചിതമായ തലക്കെട്ട് എന്നു കരുതുന്നു. --Vssun 10:58, 27 ഒക്ടോബർ 2009 (UTC)
- 2008 മേയ് 17 വരെ ഈ താളിന്റെ പേരു് പേർഷ്യ എന്നായിരുന്നു. പിന്നെ പേർഷ്യൻ സാമ്രാജ്യം ആയി . പേർഷ്യ ഇപ്പോൾ ചരിത്രത്തിൽ മാത്രമേ ഉള്ളൂ എന്നതിൽ തർക്കമില്ല. പേർഷ്യാ സാമ്രാജ്യത്തിന്റെ വിശാലസങ്കല്പം, മീഡിയ - പേർഷ്യ കാലം മുതൽ ക്രി. വ 641വരെയായതിനാൽ പേർഷ്യൻ സാമ്രാജ്യം എന്ന തലക്കെട്ട് തുടരട്ടെ.
.--എബി ജോൻ വൻനിലം 07:10, 28 ഒക്ടോബർ 2009 (UTC)
- ഇസ്ലാമികകാലത്തിനു ശേഷം ഒരേ സമയം ഒന്നിലധികം പേർഷ്യൻ സാമ്രാജ്യങ്ങൾ നിലനിന്നിട്ടുണ്ട്. (ഉദാ:സഫാറിദ്, സമാനിദ്) മാത്രമല്ല സാമ്രാജ്യം വിവിധ വംശങ്ങളുടേതും, വിവിധയിടങ്ങളിൽ കേന്ദ്രീകരിച്ചുമായതിനാൽ സാമ്രാജ്യങ്ങൾ എന്ന ബഹുവചനമല്ലേ നല്ലത്? --Vssun 15:10, 7 നവംബർ 2009 (UTC)
പേർഷ്യൻ സാമ്രാജ്യം എന്ന പ്രയോഗം ഒരുകാലത്തു് ലോകശക്തിയായിരുന്ന ആര്യസാമ്രാജ്യത്തെ ഉദ്ദേശിച്ചുള്ളതായി നിലനിറുത്തേണ്ടേ? സാമ്രാജ്യങ്ങൾ എന്ന ബഹുവചനം അനുചിതമല്ലേ?-- എബി ജോൻ വൻനിലം സംവാദത്താൾ 05:01, 13 നവംബർ 2009 (UTC)