സംവാദം:പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ്
- third party എന്ന് എങ്ങിനെ ആശയം നഷ്ടപ്പെടാതെ മലയാളത്തിൽ എഴുതാൻ സാധിക്കും...?
- interactive എന്നതിനും യോജിച്ച ഒരു മൊഴിമാറ്റം നിർദ്ദേശിക്കൂ...?
- source file എന്നതിനു “സ്രോതസ് ഫയൽ” എന്ന് ഈ ലേഖനത്തിൽ ഉപയോഗിച്ചു കണ്ട് ഇത് തുടർന്നും മറ്റു ലേഖനങ്ങളിലും ഉപയോഗിച്ചാലോ.....? കൂടുതൽ അനുയോജ്യമായ മറ്റെന്തെങ്കിലും പദങ്ങളുണ്ടോ...?
- Typesetting/prepress എന്നിവക്കും മലയാളം നിർദ്ദേശിക്കുക.
- document എന്നതിന് ലിഖിതപ്രമാണം എന്ന് മൊഴിമാറ്റം ചെയ്തിട്ടുണ്ട്, അഭിപ്രായങ്ങൾ അറിയിക്കുക
- DjVu എങ്ങനെയാണ് മലയാളത്തിൽ വായിക്കുക..?
- authoring application എന്നതിനും യോജിച്ച ഒരു മൊഴിമാറ്റം നിർദ്ദേശിക്കൂ...?
ദീപു [Deepu] 19:41, 19 ഓഗസ്റ്റ് 2006 (UTC)
ഉത്തരം
[തിരുത്തുക]ദീപു ഈ ചോദ്യത്തിന് എല്ലാം താങ്കൾ ഉദ്ദേശിക്കുന്ന രീതിയിൽ ഉള്ള ഒരു ഉത്തരം തരാൻ കഴിയും എന്ന് ഞാൻ കരുതിന്നില്ല. എന്റെ അനുഭവ പരിചയത്തിന്റെ പശ്ചാത്തലത്തിലാണ് ഞാൻ ഈ ലേഖനം എഴുതിയത്. PDF എന്താണെന്ന് അത്യാവശ്യം കമ്പ്യൂട്ടർ അറിയുന്ന ഒരാൾക്ക് മനസ്സിലാകണം എന്ന ഉദ്ദേശത്തിലാണ് ഞാൻ ഇത് എഴുതിയത്. അത്യധികം സാങ്കേതിക പദങ്ങൾ നിറഞ്ഞ ഇത് എന്റെ ബ്ലൊഗ്ഗിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. എല്ലാത്തിന്റേയും മലയാള പദങ്ങൾ എനിക്ക് അറിയില്ല. ഇനി നിങ്ങൾ എല്ലാവരും സഹകരിച്ചാൽ നമുക്ക് ഇത് നല്ല ഒരു ലേഖനമാക്കി മാറ്റാം. ഈ ലേഖനം വളരെ unique ആണെന്നാണ് എന്റെ അഭിപ്രായം. ഇംഗ്ലീഷ് വിക്കിയിൽ പോലും ഇത്രയും ലളിതമായി കാര്യങ്ങൾ വിശദീകരിച്ചിട്ടില്ല. ഇനി താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം 1, 2, 4, 7 ചോദ്യങ്ങൾകുള്ള ഉത്തരം എനിക്ക് അറിയില്ല. നമുക്ക് അത് ഇവിടെ ചർച്ച ചെയ്ത് തീരുമാനിക്കാം.
4. source file എന്നതിനു സ്രോതസ് ഫയൽ എന്നത് ഞാൻ ഒരു പദാനുപദ വിവർത്തനം ചെയ്തതാണ്. ഈ വാക്ക് ശരിയാണോ മറ്റു ലേഖനങ്ങളിൽ ഉപയോഗിക്കണോ എന്നത് നമുക്ക് ചർച്ച ചെയ്യാം.
5. document എന്നതിന് ലിഖിതപ്രമാണം എന്ന വിവർത്തനം ശരിയാണോ. നമുക്ക് ചർച്ച ചെയ്യാം.
6. DjVu pronounced like "deja vu“ എന്നാണ് നെറ്റിൽ നിന്ന് കിട്ടിയ വിവരം.
മറ്റൊരു പ്രധാന കാര്യം നിർദേശിക്കാനുള്ളത് സോഫ്റ്റ്‌വെയറുകളുടെ ബ്രാൻഡ് പേര് മലയാളീകരിക്കുപ്പോൾ ആദ്യം ആ വാക്ക് വരുന്നിടത്ത് ബ്രാകറ്റിൽ ഇംഗ്ലീഷ് വാക്ക് കൊടുക്കുക. ഉദാ: പോസ്റ്റ് സ്ക്രിപ്റ്റ്, എൻഫോക്കസ് പിറ്റ് സ്റ്റോപ്പ് പ്രൊഫഷണൽ ഈ വാക്കുകൾ ഒക്കെ അതേ പോലെ മലയാളത്തിൽ എഴുതിയത് ശരിയായില്ല. പോസ്റ്റ് സ്ക്രിപ്റ്റ് , എൻഫോക്കസ് പിറ്റ് സ്റ്റോപ്പ് പ്രൊഫഷണൽ എന്നീ വാക്കുകളുടെ ആദ്യത്തെ citationനിൽ ബ്രാകറ്റിൽ ഇംഗ്ലീഷ് വാക്ക് കൊടുക്കുക. അഡ്വെന്റ് 3ബി2 എന്നുള്ളത് അഡ്വെന്റ് 3B2 എന്നേ എഴുതാവൂ.
എന്തായാലും വളരെയധികം വാകുകളുടെ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ ഉള്ളത് കൊണ്ട് ഞാൻ ഇപ്പോൾ തിരുത്തൽ ഒന്നും വരുത്തുന്നില്ല. --Shiju 12:42, 26 ഓഗസ്റ്റ് 2006 (UTC)
- third party = മൂന്നാം കക്ഷി
- interactive = ആലോചിയ്ക്കട്ടെ
- source file = മൂലഗ്രന്ഥം, മൂലകൃതി
- Typesetting/prepress = അച്ചുനിരത്തൽ
- ലിഖിതപ്രമാണം = written document
- document = പ്രമാണം
- DjVu എങ്ങനെയാണ് മലയാളത്തിൽ വായിക്കുക..? = ഇതിനു് ഭാവനയുപയോഗിച്ചൊരു പുതിയ വാക്കുണ്ടാക്കുക. ദിജ്ജ്വു എന്നെഴുതാം, പക്ഷേ കുറച്ചു കൂടി ചുരുക്കി ദിജു എന്നു പറയുന്നതായിരിക്കും ഭംഗി.
ഇതെല്ലാം ഒറ്റനോട്ടത്തിൽ ഭംഗികേടായി തോന്നും, പക്ഷേ നിരന്തരഉപയോഗത്തിലൂടെയേ പുതിയ വാക്കുകളേയും അർത്ഥങ്ങളേയും സുന്ദരമാക്കുവാൻ സാധിക്കുകയുള്ളൂ.കെവി 13:49, 26 ഓഗസ്റ്റ് 2006 (UTC)
- സ്രോതസ് ഫയൽ കൊള്ളാമെങ്കിലും സ്രോതസ് രേഖ എന്ന് എന്റെയൊരു നിർദ്ദേശം; മൂലകൃതി, മൂലഗ്രന്ഥം, ശരിയല്ലെന്ന് എളിയ അഭിപ്രായം
- മൂന്നാം കക്ഷി കൊള്ളാം,
- അച്ചുനിരത്തലിനു മറ്റേതോ ഒരു പദം കണ്ടായിരുന്നു ഇവിടെവിടോ തന്നെ ആണെന്നു തോന്നുന്നു.
- പ്രമാണവും കൊള്ളാം,
- interactive-നു ഇടപഴകുന്നതെന്ന് വേണമെങ്കിൽ പറയാം പക്ഷെ ബലം പോര, ശരിയാണോന്നു സംശയവുമുണ്ട്.
പിന്നെ ‘ സോഫ്റ്റ്‌വെയറുകളുടെ ബ്രാൻഡ് പേര് മലയാളീകരിക്കുപ്പോൾ ആദ്യം ആ വാക്ക് വരുന്നിടത്ത് ബ്രാകറ്റിൽ ഇംഗ്ലീഷ് വാക്ക് കൊടുക്കുക ‘ എന്ന നിർദ്ദേശം തലക്കെട്ടിൽ ഇംഗ്ലീഷ് വാക്ക് മലയാളം ലിപിയിലെഴുതുമ്പോൾ അവശ്യമാണെന്ന് തോന്നുന്നില്ല എന്റെ ഒരു തോന്നലാണ് ;-) , അങ്ങിനെ നോക്കിയാൽ കുത്തബ് മീനാർ(कुत्तब मीनार) എന്നെഴുതേണ്ടി വന്നാലോ? എന്റമ്മോ.. കെവിന്റെ അഭിപ്രായത്തോടും യോജിക്കുന്നു--പ്രവീൺ:സംവാദം 19:33, 26 ഓഗസ്റ്റ് 2006 (UTC)
ഷിജുവിൻറെ പിഡീഎഫ് എനിക്കൊത്തിരി ഇഷ്ടമായി, അഭിനന്ദനങൾ. ജ്യോതിശാസ്ത്ര ലേഖനങളും (അപൂർണമെങ്കിലും) വിവര നിബിഢമാണ്. interactive = പരസ്പരപൂരകം, പരസ്പരക്രിയാക്തമകമായ --ചള്ളിയാ൯ 02:56, 20 ഒക്ടോബർ 2006 (UTC)--ചള്ളിയാ൯ 02:56, 20 ഒക്ടോബർ 2006 (UTC)
കൂടുതൽ ചർച്ചകൾ
[തിരുത്തുക]സാങ്കേതികവിഷയങ്ങളെപ്പറ്റി ലേഖനങ്ങൾ എഴുതുമ്പോൾ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട് , ചർച്ചകളിലൂടെ വിക്കിപ്പീഡിയയിൽ സാങ്കേതിക പദങ്ങളുടെ ഉപയോഗത്തെപ്പറ്റിയും മൊഴിമാറ്റത്തെപ്പറ്റിയും തീരുമാനങ്ങൾ എടുത്തേ മതിയാവൂ, അല്ലെങ്കിൽ ലേഖനങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ചു പ്രശ്നങ്ങൾ ഉണ്ടാവും എന്നു തോന്നുന്നു. ഏതായലും നന്ദി കെവിൻ , ഷിജു ഈ സംവാദത്തിൽ പങ്കെടുത്തതിന്, കൂടുതൽ നിർദ്ദേശങ്ങളും ചർച്ചകളും പ്രതീക്ഷിക്കുന്നു. പിന്നെ ലേഖങ്ങൾ എഴുതുമ്പോൾ അത് എല്ലാതരത്തിലുള്ള ആൾക്കാർക്കും മനസ്സിലാവുന്ന തരത്തിൽ എഴുതാൻ പറ്റുന്നിടത്തോളം ശ്രമിക്കുന്നതാവും നല്ലത് എന്ന ഒരു എളിയ അഭിപ്രായവും ഉണ്ട് .
ഷിജു പറഞ്ഞതുപോലെ എല്ലാവരും സഹകരിച്ചാൽ നമുക്ക് ഇത് (ഇതു മാത്രമല്ല എല്ലാ ലേഖനങ്ങളും) നല്ല ഒരു ലേഖനമാക്കി മാറ്റാം എന്നാണ് എന്റെയും അഭിപ്രായവും ആഗ്രഹവും.
ദീപു [Deepu] 19:45, 26 ഓഗസ്റ്റ് 2006 (UTC)
അഡോബോ അഡോബിയോ?
[തിരുത്തുക]അഡോബ് സിസ്റ്റംസോ അഡോബി സിസ്റ്റംസോ?അഡോബി ആണെന്നു ഇവിടെ പറയുന്നു--അനൂപൻ 17:47, 8 ഡിസംബർ 2007 (UTC)
- അഡോബി എന്നാണ്--Arayilpdas 12:36, 9 ഡിസംബർ 2007 (UTC)
മലയാളികൾക്ക് അഡോബും ഹിഹി. :)
ഹൈപ്പർലിങ്ക്
[തിരുത്തുക]early versions of PDF had no support for external hyperlinks എന്ന് ഇംഗ്ലീഷ് വിക്കിയിലെ പി.ഡി.എഫിൽ കാണുന്നു. --Vssun (സുനിൽ) 10:01, 30 ജൂലൈ 2011 (UTC)