സംവാദം:ഫ്രീഡ്രിക്ക് നീച്ച
Nietzsche എന്നത് നിച്ച എന്ന് തന്നെയാണോ വായിക്കുക? [ˈfʁiːdʁɪç ˈvɪlhəlm ˈniːtʃə] എന്നത് ഇത് കൂട്ടി വായിക്കുമ്പൊ ഒരു സംശയം. --ജ്യോതിസ് 02:37, 20 ഒക്ടോബർ 2008 (UTC)
- നീഷെ ? --സിദ്ധാർത്ഥൻ 02:57, 20 ഒക്ടോബർ 2008 (UTC)
Nietzsche-യുടെ ഉച്ചാരണം തേടിപ്പോയാൽ വിഷമിച്ചുപോകുമെന്നാണ് എന്റെ അനുഭവം. മലയാളത്തിലെ എഴുത്തുകാർ ഉപയോഗിച്ചു കണ്ടിട്ടുള്ള versions തന്നെ കുറേയുണ്ട്. നീഷേ, നീച്ചേ, നീറ്റ്ഷേ, നീത്ഷേ ഇങ്ങനെയൊക്കെ പോകുന്നു അവ. 'ഏ' എന്ന സ്വരത്തിലാണ് അവയെല്ലാം അവസാനിക്കുന്നത്. കെ.പി. അപ്പൻ ഉപയോഗിച്ചു കണ്ടത് 'നീത്ഷേ' എന്നാണ്.(ക്ഷോഭിക്കുന്നവരുടെ സുവിശേഷത്തിൽ 'കമ്യൂ'വിനെക്കുറിച്ചുള്ള ലേഖനം.) എന്നാൽ ശരിയായ ഉച്ചാരണം 'ഏ' യിലാണ് അവസാനിക്കുനതെന്ന് തോന്നുന്നില്ല. Nietzsche-യിലെ അവസാനത്തെ 'e' മലയാളിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് തോന്നുന്നു. ഈ രണ്ട് കണ്ണികളിലെ ഉച്ചാരണങ്ങൾ നോക്കൂ:-
http://www.thefreedictionary.com/Nietzsche ഇവിടെ രണ്ടിടത്ത് 'നീച്ച' എന്നും ഒന്നിൽ 'നിറ്റ്ഷ്' എന്നും ആണ്.
http://inogolo.com/pronunciation/d360/Friedrich_Nietzsche ഇവിടെ 'നീച്ച'-യും 'നിറ്റ്ച്ച'-യും ആണ്.
എല്ലാം പരിഗണിച്ചപ്പോൾ നീച്ചയാണ് ഏതാണ്ട് ശരിയായ ഉച്ചാരണം എന്ന് കരുതി അത് സ്വീകരിക്കുകയാണ് ചെയ്തത്.Georgekutty 09:41, 20 ഒക്ടോബർ 2008 (UTC)
നീഷ് എന്നല്ലേ ശരി? നീഷേ എന്നല്ല, നീച്ചെ എന്നും അല്ല. --sojo 23:35, 22 ഒക്ടോബർ 2008 (UTC)
ഓഫീസിലൊരു ജർമ്മനറിയുന്ന റഷ്യക്കാരിയോട് ചോദിച്ചപ്പോ അവരത് നീറ്റ്ഷെ എന്ന പോലെയാണ് വായിച്ചത്. ശരിയായ ഒരു ജർമ്മൻകാരന് അയച്ചു കൊടുത്തിട്ടുണ്ട്. നോക്കാം. --ജ്യോതിസ് 03:26, 23 ഒക്ടോബർ 2008 (UTC)
ഐ.പി.എ. പ്രകാരം നീയെത്ഷെ എന്നാണ് നീത്ഷെയും ശരിയാകാം ചള്ളിയാൻ ♫ ♫ 03:31, 23 ഒക്ടോബർ 2008 (UTC)
ഇംഗ്ലീഷ് വികിയിടെ ചാറ്റ് റൂമിൽ ചോദിച്ചു
[roux]> Jyothis: what's the word
<Jyothis> Its a name - Friedrich Nietzsche
<[roux]> Free-d'rick Neet-she, roughly.
<Jyothis> would that be freedrik niyetshe?
<[roux]> 'ie' in German is pronounced 'ee'
<Jyothis> ok, thanks
<[roux]> 'ei' is 'eye'
<[roux]> that's really rough --ജ്യോതിസ് 03:57, 23 ഒക്ടോബർ 2008 (UTC)
അപ്പോൾ പേരിന്റെ ഉച്ചാരണത്തെപ്പറ്റിയുള്ള അഭിപ്രായസമന്വയം എന്താണ്? നമുക്ക് അതനുസരിച്ച് തലക്കെട്ടും ഉള്ളടക്കവും മാറ്റാം. ലേഖനം ഏതാണ്ട് മൂന്നിലൊന്ന് എഴുതാൻ ബാക്കിയുണ്ട്. അതിലും തീരുമാനമനുസരിച്ച് എഴുതാം.Georgekutty 09:35, 23 ഒക്ടോബർ 2008 (UTC)
- ഫിലോസൊഫി പഠിക്കുന്ന ഞാൻ, ജെർമ്മൻ അറിയുന്ന അദ്ധ്യാപകർ "Neat-shuh" എന്നാണു പറഞ്ഞു കേട്ടിട്ടുള്ളതു്. ഇതു തന്നെയാണു് ശരിയായ ഉച്ചാരണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു. മാത്രമല്ല, "നീച്ച" കേൾക്കാൻ ഒരു സുഖവുമില്ല ഈച്ചയുടെ നീരുപിടിച്ച അമ്മാവനെപ്പോലെയുണ്ട്, കേൾക്കാൻ.--Krishnamurthi 03:39, 19 ജനുവരി 2009 (UTC)
- ജ്യോതിസിന്റെ സുഹൃത്തിന്റെയും ചാറ്റിലെ വ്യക്തിയുടെയും അഭിപ്രായം വച്ച് നീറ്റ്ഷെ എന്നതാവണം ശരിയായ ഉച്ചാരണം. --ജേക്കബ് 03:42, 19 ജനുവരി 2009 (UTC)
- അതെ. മലയാളത്തിൽ "uh" എന്ന ആംഗലത്തിൻ "എ" എന്നതിനെക്കാൾ കൂടുതൽ സാമ്യമുള്ള ഒരു ശബ്ദം ഉണ്ടെന്നെന്നിക്കു തോന്നുന്നില്ല. അതുകൊണ്ടുതന്നെ "നീറ്റ്ഷെ" എന്നതിൻ ഞാനും ശരിവയ്ക്കുന്നു.--Krishnamurthi 04:00, 19 ജനുവരി 2009 (UTC)
- ജ്യോതിസിന്റെ സുഹൃത്തിന്റെയും ചാറ്റിലെ വ്യക്തിയുടെയും അഭിപ്രായം വച്ച് നീറ്റ്ഷെ എന്നതാവണം ശരിയായ ഉച്ചാരണം. --ജേക്കബ് 03:42, 19 ജനുവരി 2009 (UTC)
- ഫിലോസൊഫി പഠിക്കുന്ന ഞാൻ, ജെർമ്മൻ അറിയുന്ന അദ്ധ്യാപകർ "Neat-shuh" എന്നാണു പറഞ്ഞു കേട്ടിട്ടുള്ളതു്. ഇതു തന്നെയാണു് ശരിയായ ഉച്ചാരണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു. മാത്രമല്ല, "നീച്ച" കേൾക്കാൻ ഒരു സുഖവുമില്ല ഈച്ചയുടെ നീരുപിടിച്ച അമ്മാവനെപ്പോലെയുണ്ട്, കേൾക്കാൻ.--Krishnamurthi 03:39, 19 ജനുവരി 2009 (UTC)