സംവാദം:ബേബി അഞ്ചേരി വധം
ഇതു മായ്ക്കണമെങ്കിൽ ഇവിടെ ചർച്ച ചെയ്യുക. ഇതു വധത്തെക്കുറിച്ചാണ്. ആർക്കും എതിരഭിപ്രായമില്ലെന്നു വിശ്വസിക്കുന്നു. ശ്രദ്ധേയതയും ഉണ്ട്.--Roshan (സംവാദം) 06:28, 12 ഏപ്രിൽ 2013 (UTC)
തീർച്ചയായും WP:GNG, വിക്കിപീഡിയ:സംഭവങ്ങളുടെ ശ്രദ്ധേയത എന്നിവയനുസരിച്ചുള്ള ശ്രദ്ധേയതയുണ്ട്. മായ്ക്കേണ്ട ഒരാവശ്യവുമില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 15:46, 22 മേയ് 2013 (UTC)
അവലംബങ്ങൾ ആർക്കൈവ് ചെയ്യുന്നത്
[തിരുത്തുക]അവലംബങ്ങൾ ആർക്കൈവ് ചെയ്ത് കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നു. ഞാൻ ഒരെണ്ണം ആർക്കൈവ് ചെയ്തിട്ടുണ്ട്. മറ്റുള്ളവ ആരെങ്കിലും ആർക്കൈവ് ചെയ്യാമോ? --അജയ് ബാലചന്ദ്രൻ (സംവാദം) 15:53, 22 മേയ് 2013 (UTC)
ആധികാരികത
[തിരുത്തുക]ഈ ലേഖനത്തിന് ശ്രദ്ധേയതയുണ്ടെന്ന നിലപാടാണുള്ളത്. ചരിത്രബോധമുള്ളതുകൊണ്ട് നിരവധി കൊലക്കേസുകളിൽ ഒന്നുമാത്രമാണിതെന്നൊന്നും WP:CRIME പ്രകാരം ശ്രദ്ധേയതയില്ലെന്നും വിക്കിപീഡിയയിൽ നിന്നും വളരെ വേഗം നീക്കം ചെയ്യണമെന്നും ഒന്നും വാദിക്കുന്നില്ല. പക്ഷേ ലേഖനത്തിന്റെ ഉള്ളടക്കത്തിലുള്ള വിവരങ്ങൾ എത്രത്തോളം ആധികാരികമാണെന്നതിൽ സംശയമുണ്ട്. മംഗളം ദിനപത്രത്തിലെ ഒരു വാർത്തയെ അടിസ്ഥാനപ്പെടുത്തിയാണ് ലേഖനം എഴുതിയിരിക്കുന്നത്. ഇത്തരം വിവാദ വിഷയങ്ങളിൽ തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ വാർത്തകളെഴുതുന്ന മുഖ്യധാരാമാദ്ധ്യമങ്ങളെ മാത്രം അധാരമാക്കിയുള്ള ലേഖനമെഴുത്തിനോട് മുൻപും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ലേഖനത്തിൽ കുറ്റപ്പെടുത്തപ്പെടുന്ന സി.പി.ഐ എമ്മിന്റെ വിശദീകരണമെന്താണെന്ന് ലേഖനം പറയുന്നുമില്ല. അതിനാൽ ശ്രദ്ധേയത, സന്തുലിതമല്ല എന്നീ ഫലകങ്ങൾ ചേർക്കുന്നു. --Adv.tksujith (സംവാദം) 16:16, 22 മേയ് 2013 (UTC)
ഇത്തരം വിവാദ വിഷയങ്ങളിൽ തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെ വാർത്തകളെഴുതുന്ന മുഖ്യധാരാമാദ്ധ്യമങ്ങളെ മാത്രം അധാരമാക്കിയുള്ള ലേഖനമെഴുത്തിനോട് മുൻപും വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് ദേശാഭിമാനി എന്ന മുഖപത്രമല്ലാത്തതിനാലാണല്ലോ താല്പര്യക്കുറവ്. pov ചേർത്തതിന്റെ കാരണം ഭാഗം ഏതെന്നു പോലും വ്യക്തമാക്കിയിട്ടില്ല. അതിനാൽ മാറ്റം തിരിച്ചിട്ടു. ആദ്യം സന്തുലിതമല്ലാത്ത ഭാഗം ചൂണ്ടിക്കാണിക്കൂ. താങ്കളുടെ പാർട്ടി ഉൾപ്പെട്ടതിനാലുള്ള ചൊരുക്ക് മനസിലാകും. ആദ്യം പാർട്ടിയെ പറഞ്ഞു മസനിലാക്കു. വിക്കിപീഡിയ താങ്കൾക്ക് തോന്നുപടി വളയ്ക്കാനുള്ള ആയുധമല്ല. ഇനി ദേശാഭിമാനി അവലംബമാകിയാണ് എഴുതിയതെങ്കിൽ സന്തോഷമായേനേ അല്ലേ. മുഖ്യധാരാമാദ്ധ്യമങ്ങളെ ആശ്രയിക്കാതെ പിന്നെ ആരെ പിടിച്ചെഴുതണം പോലും. നിങ്ങൾ പുറത്തിറക്കുന്ന ലഖുലേഘ ആസ്പദമാക്കണോ. കാര്യനിർവാഹകൻ ദുഷ്‌ലാക്കോടെയാണ് ഈ താളിൽ ഇടപെട്ടത്. --Roshan (സംവാദം) 02:40, 23 മേയ് 2013 (UTC)
- @റോഷൻ. ഇങ്ങനെ അസഹിഷ്ണതയോടെയല്ല ലേഖനങ്ങളിൽ ഇടപെടുന്നത്. ആരെങ്കിലും ഏതെങ്കിലും കാരണത്താൽ ചേർത്തഫലകം ഏകപക്ഷീയമായി നീക്കം ചെയ്യരുത്. ലേഖനം അസന്തുലിതമാകുന്നത് എങ്ങനെയെന്ന് ചൂണ്ടിക്കാട്ടിയിട്ടതന്നെയാണ് ഫലകം ചേർത്തത്. മംഗളത്തിന്റെ വാർത്തമാത്രം ആധാരമാക്കി എഴുതാനുള്ള ഇടമല്ല വിക്കിപീഡിയ. ദേശാഭിമാനി വാർത്ത മാത്രം ആധാരമാക്കിയും എഴുതാനാവില്ല. വിവാദവിഷയമെന്ന നിലയിൽ സന്തുലിതമായ കാഴ്ചപ്പാടോടെയേ ഇത്തരം ലേഖനങ്ങളെഴുതാവൂ. ലേഖനത്തിലുള്ള അസന്തുലിതാവസ്ഥ ആദ്യം പരിഹരിക്കപ്പെടട്ടെ. കോടതി വിധി എന്തായിരുന്നുവെന്നുപോലും വ്യക്തമായ സൂചനകൾ ലേഖനത്തിലില്ലല്ലോ. അതൊക്കെ വരുന്നതുവരെ ഫലകം പുനസ്ഥാപിക്കുന്നു. ദയവായി ചർച്ചകൾ പൂർത്തിയാവുന്നതുവരെ അത് നീക്കം ചെയ്യരുത്. താങ്കൾക്ക് പറയാനുള്ളത് ഇവിടെ പറയുക. ഇവിടെ പ്രസക്തമല്ലാത്തതിനാൽ താങ്കളുടെ മറ്റാരോപണങ്ങളോട് പ്രതികരിക്കുന്നില്ല. --Adv.tksujith (സംവാദം) 03:04, 23 മേയ് 2013 (UTC)
- ഏകപക്ഷീയമായല്ല ഫലകം സ്ഥാപിക്കുന്നത്. നീക്കം ചെയ്യുന്നു--Roshan (സംവാദം) 03:06, 23 മേയ് 2013 (UTC)
താങ്കൾക്ക് പറയാനുള്ളത് ഇവിടെ പറയുക.--Roshan (സംവാദം) 03:07, 23 മേയ് 2013 (UTC)
ആരെങ്കിലും ഏതെങ്കിലും കാരണത്താൽ = അതിലെ കാരണമാണ് ഇവിടെ ഇല്ലാത്തത്.--Roshan (സംവാദം) 03:08, 23 മേയ് 2013 (UTC)
//സി.പി.ഐ എമ്മിന്റെ വിശദീകരണമെന്താണെന്ന് ലേഖനം പറയുന്നുമില്ല// എന്ന കാരണം ഫലകം ചേർക്കുന്നതിന് മുന്നോടിയായി മുകളിൽ നടത്തിയ സംവാദത്തിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ടല്ലോ. സംയമനത്തോടെ കാര്യങ്ങൾ വായിക്കുക. സി.പി.എമ്മിനെ കുറ്റവിക്തമാക്കണമെന്നല്ല അതിനർത്ഥം. അവർ അതിനെക്കുറിച്ച് എന്തു പറയുന്നു എന്ന് എഴുതുവാനുള്ള ബാദ്ധ്യത വിക്കിപീഡിയയ്കുണ്ട്. താങ്കൾക്കുണ്ടാവണമെന്ന് വാശിപിടിക്കുന്നില്ല. ഫലകം അവിടെ കിടക്കുന്നത് കാണുമ്പോൾ മറ്റാരെങ്കിലും അത് ചേർത്തോളും. താങ്കൾ നിരവധി സ്ഥലങ്ങളിൽ ഫലകം ചേർത്തിരുന്നല്ലോ. അതാരും നീക്കം ചെയ്തില്ലല്ലോ. മറിച്ച് ആ ഫലകങ്ങളുടെ അടിസ്ഥാനത്തിൽ ലേഖനങ്ങൾ മെച്ചപ്പെടുകയല്ലേ ഉണ്ടായത്. നമ്മൾ അങ്ങനെയാണ് വിക്കിപീഡിയയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇത് വികാരപരമായിട്ടൊന്നും എടുക്കേണ്ടതില്ല. --Adv.tksujith (സംവാദം) 03:25, 23 മേയ് 2013 (UTC)
//1985 മാർച്ച് മാസത്തിൽ കേസ് അവസാനിപ്പിക്കപ്പെട്ടു. //
പ്രതിചേർക്കപ്പെട്ടവർ നിരപരാധികളാണെന്ന് കണ്ടാണോ കോടതി കേസവസാനിപ്പിച്ചത്? അല്ലെങ്കിൽ തെളിവില്ലെന്ന് കണ്ടോ? അങ്ങനെയാണെങ്കിൽ //മണത്തോട്ടിലെ ഏലക്കാട്ടിൽ ഒളിച്ചിരുന്നാണ് സി.പി.എം. പ്രവർത്തകർ ബേബിയെ വെടിവച്ചത്// ഈ വാചകം തീർച്ചയായും നിഷ്പക്ഷമല്ല. --Vssun (സംവാദം) 06:52, 23 മേയ് 2013 (UTC)
കേസ് ആദ്യകാലം എന്ന വിഭാഗം വായിക്കാതെയാണ് താങ്കൾ ഫലകം ചേർത്തത്. എന്തായാലും 24 മണിക്കൂർ തികയാത്തതിനാൽ മൂന്നു മുൻപ്രാപനനിയമം മറികടക്കാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ല.--Roshan (സംവാദം) 07:07, 23 മേയ് 2013 (UTC)
- ഞാൻ ആദ്യം ഉദ്ധരിച്ചിരിക്കുന്ന വരി ആ ഭാഗത്തിൽ നിന്നാണ്. സാക്ഷികൾ കൂറുമാറി എന്ന കാര്യമാണോ ഉദ്ദേശിച്ചത്. സാക്ഷികൾ കൂറുമാറിയാലും അവർ കോടതിൽ നൽകുന്ന മൊഴിയെയല്ലേ നമ്മൾ നിഷ്പക്ഷമായി കണക്കാക്കേണ്ടത്? --Vssun (സംവാദം) 07:13, 23 മേയ് 2013 (UTC)
//മണത്തോട്ടിലെ ഏലക്കാട്ടിൽ ഒളിച്ചിരുന്നാണ് സി.പി.എം. പ്രവർത്തകർ ബേബിയെ വെടിവച്ചത്// എന്നത് അവലംബത്തിൽ ഉണ്ട്. ഞാൻ സൃഷൃടിച്ചതല്ല. കേസ് അവസാനിപ്പിച്ചതിന്റെ കാരണങ്ങൾ കേസ് ആദ്യകാലം എന്ന വിഭാഗത്തിലും പറഞ്ഞിട്ടുണ്ട്. --Roshan (സംവാദം) 07:16, 23 മേയ് 2013 (UTC)
- ആധികാരികമല്ലെന്ന് ഞാൻ പറയുന്നില്ല. ആ അവലംബത്തെ മാത്രം ആശ്രയിച്ചാൽ നിഷ്പക്ഷതയില്ലെന്നാണ് പറയുന്നത്. --Vssun (സംവാദം) 07:21, 23 മേയ് 2013 (UTC)
//ആ അവലംബത്തെ മാത്രം ആശ്രയിച്ചാൽ നിഷ്പക്ഷതയില്ലെന്നാണ്// അങ്ങനെയെങ്കിൽ ഒരു അവലംബമേ ലഭിച്ചുള്ളൂ എന്നു കരുതി വിക്കിയിലെ എല്ലാ ലേഖനങ്ങളും നിഷ്പക്ഷമല്ല എന്നു കരുതേണ്ടിവരും. ഞാനും ആ പണിക്കിറങ്ങുകയെ നിവർത്തിയുള്ളൂ. ആ ഒരു കാരണത്താൽ തെളിവ് എന്ന ഫലകം ചേർക്കുകയോ മറ്റോ ചെയ്യാതെ ലേഖനമടക്കം POV ചേർക്കുന്നത് തെറ്റിദ്ധാരണ പടർത്താൻ ഉപകരിക്കുകയേ ഉള്ളൂ.--Roshan (സംവാദം) 07:38, 23 മേയ് 2013 (UTC)
- തെളിവുകളുടെ വിശകലനത്തിൽ കോടതി കുറ്റക്കാരനാരെന്ന് കണ്ടെത്തിയിട്ടില്ല. വിക്കിപീഡിയ ഒരവലംബത്തെ ആശ്രയിച്ച് ഇവിടെ ഒരുകൂട്ടം ആളുകളെ കുറ്റക്കാരനാക്കുന്നു. ഇതാണ് pov ചേർക്കാൻ കാരണം. മറ്റു ലേഖനങ്ങളിൽ ഇങ്ങനെ സാഹചര്യമുണ്ടെങ്കിൽ തീർച്ചയായും pov ചേർക്കണം. --Vssun (സംവാദം) 07:45, 23 മേയ് 2013 (UTC)
വധം എന്ന ഭാഗത്ത് നിന്നും CPI Mനെ ഒഴിവാക്കി എതിരാളികൾ എന്നാക്കി. ഇനി എന്താക്കാമെന്നു നോക്കുക. അല്ലെങ്കിൽ 24 മണിക്കൂർ തികയട്ടെ--Roshan (സംവാദം) 10:18, 23 മേയ് 2013 (UTC)
- ലേഖനം അസന്തുലിതമല്ല. തോന്നുമ്പൊലെ pov ഫലകമിടരുത് എന്നഭ്യർത്ഥിക്കുന്നു. കാരണം ഞാനൊക്കെ വിക്കിപീഡിയയിൽ എഡിറ്റ് ചെയ്യുന്നതിനു മുൻപ് ലേഖനങ്ങൾ റഫർ ചെയ്യുന്ന സമയമുണ്ടായിരുന്നു. അന്ന് "ഈ ലേഖനം സന്തുലിതമല്ല" എന്ന ബോക്സ് കാണുന്നപാടെ ആ താൾ ഉപേക്ഷിച്ചുപോവുന്ന പതിവാണുണ്ടായിരുന്നത്. അതുകൊണ്ട് പ്ലീസ്. ഉപയോക്താവ് പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമോ ഹൈക്കമാണ്ടോ ആരെങ്കിലുമാകട്ടെ. വിക്കിപീഡിയയിൽ വിഷം കലർത്തരുത്. pov ഫലകം ചേർക്കുന്നതിനു പകരം അവലംബത്തോടെ തിരുത്തുകളാവാമല്ലോ.--സലീഷ് (സംവാദം) 10:57, 23 മേയ് 2013 (UTC)
- ചൂണ്ടിക്കാണിച്ചിരിക്കുന്ന pov ഒഴിവാക്കിയിരിക്കുന്നതിനാൽ ഫലകം ഒഴിവാക്കി. --Vssun (സംവാദം) 11:40, 23 മേയ് 2013 (UTC)
നന്ദി സുനിൽ. തിരക്കുകൾ മൂലം ഇവിടെ ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
@ സലീഷ്: ലേഖനം അസന്തുലിതമല്ലായിരുന്നെങ്കിൽ ഇപ്പോൾ വരുത്തിയ മാറ്റം വരുത്തേണ്ടായിരുന്നല്ലോ. അതിനെക്കുറിച്ച് എന്തു പറയുന്നു?
തീർച്ചയായും ഈ ലേഖനത്തെ സമീപിക്കുമ്പോൾ മുൻവിധിയോടെ തന്നെ സമീപിക്കണമെന്നാണ് ഫലകത്തിന്റെ അർത്ഥം. അത് ലേഖനം പരിശോധിക്കുന്നവരുടെയോ, വായിക്കുന്നവരുടെയോ കുഴപ്പമല്ല. എഴുതിയ ആളുടെ കുഴപ്പമാണല്ലോ. //pov ഫലകം ചേർക്കുന്നതിനു പകരം അവലംബത്തോടെ തിരുത്തുകളാവാമല്ലോ// തീർച്ചയായും സമയം കിട്ടുന്നമുറയ്ക് ചെയ്യാൻ തന്നെയായിരുന്നു തീരുമാനം. പക്ഷേ അതുവരെ //അഞ്ചേരി ബേബിയെ വധിച്ചത് സി.പി.എം കാർ എന്ന് വിക്കിപീഡിയ ലേഖനം പറയുന്നു// എന്ന വാർത്ത വരാനുള്ള സാഹചര്യം ഒഴിവാക്കുക എന്നത് സാധാരണ ഉപയോക്താവെന്ന നിലയിലും എന്റെ ഉത്തരവാദിത്വമാണ്. അതുകൊണ്ട് ആദ്യം ഫലകം ഇടുക. പിന്നീട് ശരിയാക്കുക എന്നതാണ് ചെയ്യാൻ കഴിയുന്നത്. ലേഖനത്തിൽ ഇനിയും ശരിയാക്കേണ്ട ഭാഗങ്ങളുണ്ട്. അതിലേക്ക് വഴിയേ കടക്കാം.
താങ്കളുടെ മറ്റ് പരാമർശങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ തന്നെ തള്ളിക്കളയുന്നു. ഇവിടെ കഴിഞ്ഞ നാളുകളിൽ ഉണ്ടായ ഒരു ചർച്ച ഓർത്തുപോകുകയാണ്. സി.പി.എം കാർ കൂട്ടത്തോടെ വിക്കിപീഡിയയിലേക്ക് വരാൻ പോകുന്നു എന്നോ മറ്റോ ഉള്ള ഒരു വിവാദം. അവന്മാർ വന്ന് കുഴപ്പം മുഴുവൻ ഉണ്ടാക്കും എന്ന ഭയം.... കഴിഞ്ഞ കുറച്ചുനാളത്തെ എന്റെ അനുഭവം മറിച്ചാണ് ബോദ്ധ്യപ്പെടുത്തുന്നത് :) --Adv.tksujith (സംവാദം) 02:11, 24 മേയ് 2013 (UTC)
സി.പി.എം. കാരാണ് കൊന്നതെന്ന് വിക്കിപീഡിയ ലേഖനമല്ല ദാ ഈ ദേഹമാ നന്നായി തന്നെ പറഞ്ഞത്. ഇപ്പോ ദേ വീണ്ടും ഇറങ്ങിയിട്ടുണ്ട് സ്വന്തം ഭവനത്തിൽ പോലും പ്രവേശിക്കാനാകാതെ.--Roshan (സംവാദം) 02:26, 24 മേയ് 2013 (UTC)
വൺ, ടൂ, ത്രീ, ഫോർ... വിക്കിപീഡിയയ്ക്ക് യോജിച്ചതല്ല, സന്തുലിതമല്ല എന്നൊക്കെ പറഞ്ഞ് ഇനി മണിയുടെ താളിൽ ഫലകം വെക്കാൻ വരുമായിരിക്കും.--Roshan (സംവാദം) 02:28, 24 മേയ് 2013 (UTC)
ആമുഖം
[തിരുത്തുക]//യൂത്ത് കോൺഗ്രസ് ഉടുമ്പഞ്ചോല ബ്ളോക്ക് സെക്രട്ടറിയും ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റുമായിരുന്ന ബേബി അഞ്ചേരി 1982 നവംബർ 13-ന് വധിക്കപ്പെട്ടു. സി.പി.ഐ.(എം.) മുൻ ലോക്കൽ കമ്മിറ്റിയംഗം മോഹൻദാസ് വധക്കേസിലെ മൂന്നാം പ്രതിയായിരുന്നു[1].//
ആദ്യത്തെ രണ്ട് വാചകങ്ങൾ നോക്കുക. ലേഖനത്തിന്റെ ആമുഖം ഒട്ടും ഒഴുക്കില്ലാത്തതാണ്. വധം നടക്കുന്ന സമയത്ത് മോഹൻദാസ് ലോക്കൽ കമ്മിറ്റിയംഗമായിരുന്നോ? അയാളുടെപിൽക്കാലചരിത്രം മുഴുവൻ ആമുഖത്തിൽ പരാമർശിക്കേണ്ട ആവശ്യമില്ല. ഒന്നും രണ്ടും പ്രതികൾ ആരായിരുന്നു?. ഈ വിവരങ്ങൾ കിട്ടിയാൽ ആമുഖം ഒന്ന് മാറ്റിയെഴുതണമെന്നുണ്ടായിരുന്നു. --Vssun (സംവാദം) 09:16, 24 മേയ് 2013 (UTC)