Jump to content

സംവാദം:ബേ ഓഫ് പിഗ്സ്‌ ആക്രമണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അധിനിവേശം എന്നാകുമോ? ബേ ഓഫ് പിഗ്സ് ആക്രമണം മതിയാകും.ജോർജുകുട്ടി (സംവാദം) 05:37, 4 മേയ് 2013 (UTC)[മറുപടി]

ഒരു ആശയക്കുഴപ്പം ഉണ്ടായിരുന്നു, ഏതുവേണമെന്നതിനെക്കുറിച്ച്. ആക്രമണം എന്നു മാറ്റാം. ബിപിൻ (സംവാദം) 06:02, 4 മേയ് 2013 (UTC)[മറുപടി]
തലക്കെട്ടു മാറ്റി ബിപിൻ (സംവാദം) 06:03, 4 മേയ് 2013 (UTC)[മറുപടി]

"ദ ന്യൂയോർക്ക് പ്രസ്സിന്റെ ലേഖകൻ കാസ്ട്രോയെ ക്യൂബയിൽ സന്ദർശിച്ചത്, വിപ്ലവമുന്നേറ്റത്തിന് അന്താരാഷ്ട്രപ്രശസ്തി നേടിക്കൊടുത്തു" എന്നു പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്? 1961-ൽ ഈ പേരിൽ ഒരു പത്രമോ വാരികയോ അമേരിക്കയിൽ ഉണ്ടായിരുന്നോ എന്നൊരു സംശയം. ഇതിനു സമാനമായ പേരുള്ള രണ്ടെണ്ണം കണ്ടെത്താൻ കഴിഞ്ഞതിൽ ഒന്ന് 1988-ൽ തുടങ്ങി 2011-ൽ നിർത്തിയ ഒരു പ്രാദേശികപത്രിക ആയിരുന്നെന്നു തോന്നുന്നു. പിന്നെയൊരെണ്ണം കാണുന്നത് 1887-ൽ തുടങ്ങി 1916-ൽ നിന്നു പോയതാണ്. എന്റെ അന്വേഷണം ശരിയാകാത്തതുമാകാം കാരണം. അങ്ങനെയെങ്കിൽ ഇപ്പോഴേ മാപ്പു ചോദിക്കുന്നു:)

ന്യൂയോർക്ക് പ്രസ്സ് അല്ല, പാരീസ് മാച്ച് എന്ന പത്രത്തിന്റെ പ്രതിനിധിയാണ് ഫിദലിനെ ക്യൂബയിൽ സന്ദർശിച്ചത്. കോൾമാൻ എഴുതിയ ജീവചരിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട് ബിപിൻ (സംവാദം) 13:52, 5 മേയ് 2013 (UTC)[മറുപടി]
ആ വരികളേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്താം ബിപിൻ (സംവാദം) 12:03, 5 മേയ് 2013 (UTC)[മറുപടി]

മറ്റൊരുകാര്യം: വിജ്ഞാനകോശത്തിൽ എഴുതുന്നത് പാർട്ടി ലഘുലേഖകളിൽ ഉപയോഗിക്കുന്ന ശൈലിയിൽ ആകരുത്. 'വിപ്ലവം', 'വിപ്ലവമുന്നേറ്റം' തുടങ്ങിയ വാക്കുകൾ കൂടുതൽ കൃത്യതയോടെ വേണം ഉപയോഗിക്കാൻ. "ക്യൂബയിൽ നിന്നും ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കു പുറത്താക്കിയവർ" എന്നും "ക്യൂബൻ വിരുദ്ധരേയും മറ്റു അധോലോകസംഘടനകളേയും" എന്നും ഒക്കെ നേരത്തേ എഴുതിയിരുന്നതും വിജ്ഞാനകോശത്തിനു ചേരുന്ന എഴുത്തല്ല.ജോർജുകുട്ടി (സംവാദം) 11:27, 5 മേയ് 2013 (UTC)[മറുപടി]

Exiles എന്ന വാക്കിന്റെ അർത്ഥമെന്താണ് രാജ്യത്തിനു പുറത്താക്കിയവരെന്നല്ലേ?? Mafia എന്ന വാക്കിന്റെ അർത്ഥം അധോലോകസംഘടനകൾ എന്നാണെന്നു തന്നെ കരുതുന്നു. പക്ഷേ താങ്കളുടെ അഭിപ്രായങ്ങൾ വിലപ്പെട്ടതാണ്. ആവശ്യമായ തിരുത്തലുകൾ നടത്താം ബിപിൻ (സംവാദം) 12:03, 5 മേയ് 2013 (UTC)[മറുപടി]

'Exiles', പുറത്താക്കപ്പെട്ടവരോ സ്വയം പുറത്തുപോയവരോ ആകാം. അമേരിക്കയിലെ ഫ്ലോറിഡയിലും മറ്റുമുള്ള ക്യൂബൻ exiles അധികവും സ്വയം ക്യൂബ വിട്ടുപോയവരാണെന്നാണ് ഞാൻ കേട്ടിരിക്കുന്നത്. അതെന്തായാലും, പുറത്തായതിന്റെ കാരണം 'ദേശവിരുദ്ധപ്രവർത്തനം' ആണെന്നു പറഞ്ഞ് പക്ഷം ചേരുന്നതെന്തിന്? Mafia അധോലോകം തന്നെ. "പക്ഷേ, ക്യൂബൻ വിരുദ്ധരേയും മറ്റു അധോലോകസംഘടനകളേയും" എന്നെഴുതിയപ്പോൾ ക്യൂബൻ വിരുദ്ധർക്കും 'അധോഗതി' വന്നതു ശ്രദ്ധിച്ചില്ലേ. പിന്നെ വിമതരെ വിരുദ്ധരാക്കുന്നതും പക്ഷം ചേരലാണ്.ജോർജുകുട്ടി (സംവാദം) 12:38, 5 മേയ് 2013 (UTC)[മറുപടി]

Exiles എന്നാൽ സ്വയം പുറത്തുപോയവർ എന്നൊരർത്ഥം അറിയില്ലായിരുന്നു. ആവശ്യമായ തിരുത്തലുകൾ നടത്താം ബിപിൻ (സംവാദം) 13:36, 5 മേയ് 2013 (UTC)[മറുപടി]

ക്യൂബൻ വിരുദ്ധരെന്നല്ല, വിമതരെന്നാണല്ലോ ഇപ്പോൾ കാണുന്നത് ? വിമതരോടൊപ്പം അധോലോകസംഘടനകളേയും കൂട്ടുപിടിച്ചു എന്നാണ് ആമുഖത്തിലുള്ളത്. അത് തെറ്റിദ്ധാരണ ജനിപ്പിക്കുന്നതായി തോന്നുന്നില്ല ബിപിൻ (സംവാദം) 13:42, 5 മേയ് 2013 (UTC)[മറുപടി]

ആ ഭാഗത്തിന്റെ ഇപ്പോഴുള്ള രൂപത്തെക്കുറിച്ചല്ല ഞാൻ പരാതി പറഞ്ഞത്. ആദ്യം എഴുതിയിരുന്നതിനെക്കുറിച്ചാണ്. ഇപ്പോഴുള്ളത് ഞാൻ മാറ്റി എഴുതിയതാണ്. ലേഖനം പുരോഗമിക്കട്ടെ. ഇനി തർക്കമൊന്നും വേണ്ടന്നേ:)ജോർജുകുട്ടി (സംവാദം) 22:43, 5 മേയ് 2013 (UTC)[മറുപടി]

float ബിപിൻ (സംവാദം) 02:16, 6 മേയ് 2013 (UTC)[മറുപടി]