സംവാദം:ബോറിസ് യെൽത്സിൻ
പ്രസിഡന്റ് മിഹയിൽ ഗോർബച്ചോവിന്റെ പിരിസ്ത്രോയിക്ക, ഗ്ലാസ്നസ്ത് നവീകരണ നയങ്ങൾ ഒടുവിൽ സോവിയറ്റ് വ്യവസ്ഥിതിയുടെതന്നെ അന്ത്യം കുറിച്ചപ്പോൾ യെൽസിൻ പാർട്ടി പദവികളുപേക്ഷിച്ചു ജനാധിപത്യ ചേരിയിലേക്കു നീങ്ങുകയായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷമുള്ള അരാജകത്വത്തിൽനിന്നു തീവ്ര നിലപാടുകാരായ കമ്യൂണിസ്റ്റ് യാഥാസ്ഥിതികർ മുതലെടുക്കാതിരിക്കാൻ ഒരുഘട്ടത്തിൽ ഗോർബച്ചോവിനെ പരോക്ഷമായി സഹായിക്കാനും യെൽസിൻ മുന്നിലുണ്ടായിരുന്നു. + [[1]] - - അന്നത്തെ വിദേശകാര്യമന്ത്രി എഡ്വേഡ് ഷെവർനാദ്സെയും യെൽസിനും ചേർന്നുള്ള കൂട്ടുകെട്ടു താൽക്കാലികമായി തുണയ്ക്കെത്തിയിരുന്നില്ലെങ്കിൽ ഗോർബച്ചോവ് ഒരു പ്രതിവിപ്ലവത്തിനിരയായി ചരിത്രത്തിൽനിന്നുതന്നെ അപ്രത്യക്ഷനാകുമായിരുന്നു. അതിവേഗം മാറിമറിഞ്ഞ അന്നത്തെ ക്രെലിൻ രാഷ്ട്രീയത്തിനൊടുവിൽ ഗോർബച്ചോവിനെ പുറത്താക്കിയതിന്റെ ക്രെഡിറ്റുമായാണു യെൽസിൻ നവജാത റഷ്യൻ റിപ്പബ്ലിക്കിന്റെ ഭരണസാരഥ്യമേറ്റത്. ഷെവർനാദ്സെ ജോർജിയയിലും പ്രസിഡന്റായി. - - ഗോർബച്ചോവ് പരിഷ്കരണ നടപടികൾക്കു തുടക്കമിട്ട എൺപതുകൾക്കൊടുവിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ മോസ്കോ സിറ്റി ഫസ്റ്റ് സെക്രട്ടറിയായിരുന്നു യെൽസിൻ. പിന്നീടു പൊളിറ്റ് ബ്യൂറോയിലുമെത്തി. - - സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷമുള്ള ആദ്യ വർഷങ്ങളിൽ സ്വാതന്ത്യ്രനായകനായാണു റഷ്യൻ ജനത യെൽസിനെ കണ്ടതെങ്കിലും അദ്ദേഹത്തിന്റെ അശാസ്ത്രീയമായ സാമ്പത്തിക പരിഷ്കരണം സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിച്ചു. നിയന്ത്രിത സമ്പദ്വ്യവസ്ഥയിൽനിന്നു കമ്പോള വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തിനിടെ കോടിക്കണക്കിനു റഷ്യക്കാരാണ് ഒറ്റയടിക്കു ദരിദ്രരായത്. - - മുസ്ലിം ഭൂരിപക്ഷമുള്ള ചെച്നിയ റിപ്പബ്ലിക്കിലെ വിമത കലാപവും അതിനെ സൈനികമായി അടിച്ചമർത്തിയതും യെൽസിന്റെ ആഭ്യന്തര - രാജ്യാന്തര പ്രതിച്ഛായ തകർക്കുകയും ചെയ്തു. അമിത മദ്യപാനം അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ മാത്രമല്ല സ്വകാര്യജീവിതത്തിലും കരിനിഴൽ വീഴ്ത്തി. റഷ്യ മുഴുവൻ സ്വാധീനമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപംകൊടുക്കാനായില്ല എന്നതും യെൽസിന്റെ പരാജയമായി. - - സോവിയറ്റ് - റഷ്യൻ ചരിത്രത്തിൽ സ്വയം ഇറങ്ങിക്കൊടുത്ത പ്രസിഡന്റ് എന്ന ബഹുമതി പക്ഷേ, യെൽസിനു മാത്രം അവകാശപ്പെട്ടതാണ്. യുവനേതൃനിരയിലെ പലരെയും പ്രധാനമന്ത്രി പദത്തിലേക്കുയർത്തി പരീക്ഷിച്ച ശേഷമാണ് 1999ൽ വ്ളാഡിമിർ പുടിനെ അധികാരമേൽപ്പിച്ചു യെൽസിൻ പടിയിറങ്ങിയത്. യെൽസിൻ ബാക്കിവച്ച ശുഭപ്രതീക്ഷകളിൽ ഇനി അധികം ബാക്കിയില്ലെന്ന പുടിൻ വിമർശകരുടെ ആരോപണം ശക്തമാകുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ മരണം
- http://ml.wikipedia.org/wiki/User_talk:Webmailnet എന്ന യൂസർ യെൽസിൻ എന്ന താളിൽ ഇട്ടതയിരുന്നു ഇത്. ഞൻ അത് റീഡയറക്ട് ചെയ്യിച്ച് കണ്ടെന്റ് ഇവിടെ ഇട്ടതു മാത്രമേ ഉള്ളൂ. ഉറവിടം അറിയില്ല. --Shiju Alex 07:53, 24 ഏപ്രിൽ 2007 (UTC)
ദാ ഇതു നോക്കിക്കേ ring any bells? --ചള്ളിയാൻ 10:04, 24 ഏപ്രിൽ 2007 (UTC)
- തലക്കെട്ടിൽ ൽ -ഉം ത്സ- യും കൂടി വേണോ--പ്രവീൺ:സംവാദം 11:39, 25 ഏപ്രിൽ 2007 (UTC)
കമ്മ്യൂണിസമോ മ്യൂണിസമോ
[തിരുത്തുക]കമ്മ്യൂണിസമോ മ്യൂണിസമോ ഏതാണു ശരി? --ശ്രീകല 13:21, 9 മേയ് 2008 (UTC)