സംവാദം:ഭൂകമ്പം
ദൃശ്യരൂപം
എത്തിനോട്ടം
[തിരുത്തുക]- tectonic activities എന്നതിനെ വിവർത്തന പ്രവർത്തനങ്ങൾ എന്ന പേരിന്റെ ഉപയോഗം.??tectonic activities ന് പഠിച്ച സമയത്ത് ഫലകചലനം എന്നാണ് കേട്ടിരിക്കുന്നത്.
- അനുപ്രസ്തവും അനുദൈർഘ്യവും ഒന്നുകിൽ ഇംഗ്ലീഷിൽ എഴുതുക അല്ലെങ്കിൽ അപ്പോൾ തന്നെ ചുവപ്പിൽ അടിച്ച് പുതിയ പേജുണ്ടാക്കി വിശദീകരിക്കുക..
- ഭൂകമ്പത്തിന്റെ മൂല്യം. മൂല്യം എന്നാൽ value എന്നാണ്. magnitude ആണെങ്കിൽ അളവ് എന്നോ മറ്റോ കൊടുക്കുന്നതല്ലേ നല്ലതെന്നു തോന്നുന്നു.
- സമവാക്യങ്ങൾക്ക് വിക്കിയിൽ വേറെ വഴിയുണ്ട് ഓമിന്റെ നിയമം നോക്കുക..
- വിശിഷ്ടവാതകം/ഉൽകൃഷ്ടവാതകം
കുറച്ചു കാര്യങ്ങൽ ചേർത്തിരിക്കുന്നു --Vssun 19:42, 12 ഡിസംബർ 2006 (UTC)
മൂല്യം
[തിരുത്തുക]മൂല്യത്തിനു പകരം അളവ് , തോത് .. ഇവയേതെങ്കിലുമാവും കൂടുതൽ അനുയോജ്യമെന്നാണ് എന്റേയും അഭിപ്രായം.
ദീപു [Deepu] 02:03, 13 ഡിസംബർ 2006 (UTC)
- Tectonic activities എന്നതിന് വിവർത്തന പ്രവർത്തനങ്ങൾ എന്നു തന്നെയാണ് പറയുന്നത്. പ്ലേറ്റ് ടെക്ടോണിക്സ് തിയറിക്കാണ് ഫലകചലന സിദ്ധാന്തം എന്നു പറയുന്നത്.
- അനുപ്രസ്ഥ തരംഗങ്ങൾ അനുദൈർഘ്യതരംഗങ്ങൾ(തരംഗദിശക്ക് സമാന്തരമായി(മുന്നോട്ടും പിന്നോട്ടും) ചലിക്കുന്നു) എന്ന ശുദ്ധമലയാളമുണ്ടെങ്കിൽ പിന്നെ എന്തിന് അവിടെ ഇംഗ്ലീഷ് ഉപയോഗിക്കണം? ഇംഗ്ലീഷ് പേര് അവയെ കുറിച്ചുള്ള താളിൽ കൊടുത്താൽ പോരെ?
- മാഗ്നിറ്റ്യൂഡ് ആണ് മൂല്യം എന്നുപയോഗിച്ചത്. quantity ആണ് അളവ് എന്നെനിക്കു തോന്നുന്നു. തോത് എന്തായാലും ചേരില്ല എന്നും.
- സമവാക്യങ്ങൾ വിക്കിയിലെ രീതിയിൽ എഴുതുന്നതായിരിക്കും നല്ലത്.
- വിശിഷ്ട/ഉൽകൃഷ്ട/അപൂർവ്വ/അലസ വാതകങ്ങൾ ഇവതമ്മിലൊക്കെ എന്തെങ്കിലും വ്യത്യാസമുണ്ടോ? എനിക്ക് നല്ല പിടിത്തമില്ല
തീവ്രത
[തിരുത്തുക]ഭൂകമ്പത്തിന്റെ തീവ്രത എന്നും പറഞ്ഞു കേട്ടിട്ടുണ്ട്
ദീപു [Deepu] 11:52, 13 ഡിസംബർ 2006 (UTC)
ഭൂകമ്പ വിഭജനങ്ങൾ
[തിരുത്തുക]ഭൂകമ്പ വിഭജനങ്ങൾ എന്ന തലക്കെട്ട് വർഗ്ഗീകരണം എന്നാക്കുന്നതാണു നല്ലതെന്നു തോന്നുന്നു. അതുപോലെ മുകളിൽ ദീപു ചൂണ്ടിക്കാണിച്ച തീവ്രത എന്ന വാക്കാണ് കൂടുതൽ ശരി എന്ന് തോന്നുന്നു.. സജിത്ത് വി കെ 08:49, 28 ഫെബ്രുവരി 2007 (UTC)
- അത് തീവ്രത ആണോ മൂല്യമാണോ എന്നൊക്കെ ഇപ്പോഴും സംശയമുണ്ട്. കാരണം തീവ്രത എന്നു പറയുന്നത് ഈ വികിരണ സ്വഭാവമുള്ള കാര്യങ്ങൾക്കാണൊ എന്നാണു സംശയം--പ്രവീൺ:സംവാദം 12:12, 28 ഫെബ്രുവരി 2007 (UTC)