Jump to content

സംവാദം:മത്സ്യം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മറ്റു ജീവികളിൽ നിന്നും വ്യ്ത്യസ്ഥമായി മൂക്കിനു പകരം .. എന്നല്ലേ വേണ്ടത്? --Vssun 05:37, 11 ഒക്ടോബർ 2007 (UTC)[മറുപടി]

മീൻ കറി എന്നാണ്‌ ഈ ലേഖനത്തിന്‌ യോജ്യമായ പേര്‌ ") --ചള്ളിയാൻ ♫ ♫ 10:13, 11 ജനുവരി 2008 (UTC)[മറുപടി]

അലങ്കാര മത്സ്യങ്ങളെ എങ്ങിനെയാണ് ഇണക്കി വളർത്തുന്നത്?? ഒരു പിടിയും കിട്ടുന്നില്ല??--Jigesh talk 06:46, 30 ഏപ്രിൽ 2009 (UTC)[മറുപടി]

അയക്കൂറ എന്നു പറയുന്നത് en:Wahooസീർ ഫിഷ് അല്ലെ --Jigesh talk 06:51, 30 ഏപ്രിൽ 2009 (UTC)[മറുപടി]

മത്സ്യം എന്ന തലക്കെട്ടല്ലേ നല്ലത്? --Anoopan| അനൂപൻ 08:31, 30 ഏപ്രിൽ 2009 (UTC)[മറുപടി]
  • അനുകൂലിക്കുന്നു . മത്സ്യം എന്നതു തന്നെയാണ് ആഭിജാത്യമുള്ള വാക്ക്. തൃശ്ശൂർ തൊട്ട് വടക്കോട്ട് മത്സ്യം എന്നാണ് കൂടുതലായും സംസാരത്തിൽ ഉപയോഗിച്ചുകാണുന്നത്.--Anoop menon 11:13, 30 ഏപ്രിൽ 2009 (UTC)[മറുപടി]
  • എതിർക്കുന്നു പച്ച മലയാളത്തിൽ മീൻ എന്ന വാക്കുള്ളപ്പോൾ സംസ്കൃതം അവലംബിക്കണോ? --Challiovsky Talkies ♫♫ 11:15, 30 ഏപ്രിൽ 2009 (UTC)[മറുപടി]

മലയാളത്തിലെ മീൻ സംസ്കൃതത്തിലെ മീനം എന്നതിൽ നിന്നാണ് വന്നത്. പിന്നെങ്ങനെ പച്ച മലയാളം?--Anoop menon 11:20, 30 ഏപ്രിൽ 2009 (UTC)[മറുപടി]

മീനം പ്രാകൃതത്തിലുമുണ്ടല്ലോ. അതിൽ നിന്നല്ലേ മലയാളലെത്തിയത്? --Challiovsky Talkies ♫♫ 12:48, 30 ഏപ്രിൽ 2009 (UTC) അല്ലെങ്കിൽ പിന്നെ പച്ചമലയാളത്തിലെന്താണ്‌? --Challiovsky Talkies ♫♫ 12:58, 30 ഏപ്രിൽ 2009 (UTC)[മറുപടി]


ഞാൻ അനുകൂലിച്ചും പ്രതികൂലിച്ചൊന്നും പറഞ്ഞില്ല. അരഭ്പ്രായം പറഞ്ഞന്നേ ഉള്ളൂ. അതിപ്പോൾ വോട്ടായി മാറിയിരിക്കുന്നു!!! മത്സ്യം എന്ന വാക്കിനു് ആഭ്ജാത്യം കൂടുതലുണ്ടു്, അതു് കൊണ്ടു് അതുപയോഗിക്കണം എന്നര്ത്ഥം വരുന്ന ഒരു സംവാദം മുകളിൽ കണ്ടു. വൈഫിനു ആഭിജാത്യം കൂടുതലും "ഭാര്യ" എന്ന പദത്തിനു് കുറവും ആയിരിക്കുന്ന പോലാവും. ഞാൻ തൃശൂരിന്റെ വടക്കാണു് താമസം. ഞങ്ങളുടെ സ്ഥലത്തൊക്കെ മീൻ മീൻ തന്നെയാണു്.ഞങ്ങളുടെ അവിടെ മീൻ കൊണ്ടു് വരാറു് മീൻകാരനാണു്. മത്സ്യകാരനല്ല :) --Shiju Alex|ഷിജു അലക്സ് 15:56, 30 ഏപ്രിൽ 2009 (UTC)[മറുപടി]

  • സംവാദം മീനും മത്സ്യവുമൊന്നു തന്നെയാണെങ്കിലും തലക്കെട്ട് മത്സ്യം എന്നതാണ് എഴുത്ത് ഭാഷയിൽ നല്ലതെന്നു തോന്നുന്നു. മീൻപെറുക്കിച്ചെറുക്കനും മീങ്കാരിയുമൊക്കെ സംസാരഭാഷയിൽ നല്ലതാണ്, മത്സ്യബന്ധന തുറമുഖം, മത്സ്യത്തൊഴിലാളി യൂണിയൻ (മീൻപണിക്കാരുടെ സംഗടന),അലങ്കാരമത്സ്യം തുടങ്ങിയ തലക്കെട്ടുകളുദാഹരണമാക്കാം. ലേഖനത്തിൽ മീൻ ഉപയോഗിക്കുകയുമാവാമല്ലൊ.

"എഴുത്ത് ഭാഷ എന്നൊരു ഭാഷയുണ്ടൊ എന്നൊന്നും ദയവായി ചോദിക്കല്ലെ". noble 17:57, 30 ഏപ്രിൽ 2009 (UTC)[മറുപടി]

മീനങ്ങാടി എന്ന് സ്ഥലപ്പേരു വരെ ഉണ്ട്. മാത്രവുമല്ല. എല്ലാ മീങ്ങളുടെ പേരിൻറെ കൂടെയും മീൻ എന്നു തന്നെയല്ലേ ഉപയോഗിക്കുന്നത്. കിളി മത്സ്യം, കരിമത്സ്യം, കൂരമത്സ്യം, എന്നൊന്നും ആരും പറയില്ലല്ലോ. അല്ല പറയുമ്പോൾ അതും പറയണമല്ലോ എന്ന് കരുതിപറയുന്നതാണ്. :) --Challiovsky Talkies ♫♫ 06:47, 1 മേയ് 2009 (UTC)[മറുപടി]

ശരി ഏതാണ്

[തിരുത്തുക]

“മൽസ്യങ്ങൾക്ക്‌ പൊതുവെ ചിറകുകളും ചെതുമ്പലും കാണപ്പെടുന്നു.“

ചിതമ്പൽ ആണോ ചെതുമ്പൽ ആണോ ശരിയായ വാക്ക്? സംശയമാണേ...Aruna 16:29, 30 ഏപ്രിൽ 2009 (UTC)[മറുപടി]

ചെതുമ്പൽ എന്നാണ് കേട്ടിട്ടുള്ളത്. noble 18:02, 30 ഏപ്രിൽ 2009 (UTC)[മറുപടി]

ചെതുമ്പൽ എന്നാണ് പറയാറ്--അഭി 18:16, 30 ഏപ്രിൽ 2009 (UTC)[മറുപടി]

ലേഖനം കേരളത്തിലെ മത്സ്യങ്ങൾ എന്നാക്കുന്നതായിരിക്കും നല്ലത്. --Challiovsky Talkies ♫♫ 11:40, 2 മേയ് 2009 (UTC)[മറുപടി]

മത്സ്യം എന്ന ലേഖനത്തിൽ നിന്നും, കേരളത്തിലെ മത്സ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാറ്റി പ്രത്യേകം ലേഖനം ഉണ്ടാക്കാമെന്നഭിപ്രായം.noble 11:56, 2 മേയ് 2009 (UTC)[മറുപടി]

സംസ്കൃതം തൊട്ടു തീണ്ടിയിട്ടില്ലാത്ത തമിഴിലും മീൻ എന്നാണ്‌ പറയുക? അതോ ഇനി അതും സംസ്കൃതം തന്നെയാണോ? സംസ്കൃതത്തിന്റെ സ്വാധീനം കേരളത്തിലുണ്ടായ കാലത്തിനു മുൻപേ തന്നെ കേരളീയരുടെ പ്രധാന തൊഴിൽ മീൻപിടുത്തമായിരുന്നു. എങ്കിൽ അക്കാലത്ത് മീനെ എന്ത് പേരിലാണ്‌ വിളിച്ചിരുന്നത്? മീമി എന്നോ മറ്റോ? --Challiovsky Talkies ♫♫ 08:28, 4 മേയ് 2009 (UTC)[മറുപടി]

ചിത്രങ്ങൾ

[തിരുത്തുക]

ആരെങ്കിലും പുഴ/കുള മീനുകളുടെ ചിത്രങ്ങൾ ഇടാമോ? വാളയുടെ ചിത്രങൽ കാണാൻ കൊതിയാകന്ൻ. ഇങ്ലിഷ് പേരിട്ടിട്ടുളവരുടെ പേരുകൊടുക്കുയണെങ്കിൽ വെബിൽ തിരയാമായിരുന്ന്.

"https://ml.wikipedia.org/w/index.php?title=സംവാദം:മത്സ്യം&oldid=675571" എന്ന താളിൽനിന്ന് ശേഖരിച്ചത്