സംവാദം:മനുഷ്യമസ്തിഷ്കം
ദൃശ്യരൂപം
മസ്തിഷ്കം അല്ലേ ശരി?--പ്രവീൺ:സംവാദം 11:49, 15 ജനുവരി 2009 (UTC)
- ✔ തലക്കെട്ട് മാറ്റിയിട്ടുണ്ട് --ജുനൈദ് (സംവാദം) 10:22, 17 ജനുവരി 2009 (UTC)
മസ്തിഷ്കം എന്നല്ലേയുള്ളൂ.. അവസാനത്തെ ക ക്ക് ഇരട്ടിപ്പില്ലല്ലോ.. --Vssun 04:39, 3 ഫെബ്രുവരി 2009 (UTC)
പരിണാമം
[തിരുത്തുക]“ | സസ്തനികളുടെ മുൻഗാമിയിൽ നിന്ന് സസ്തനികളിലേക്ക് ശേഷം പ്രൈമേറ്റുകളിലേക്കും തുടർന്ന് ആധുനിക മനുഷ്യനിലേക്കുമുള്ള മനുഷ്യമസ്തിഷ്ക്കത്തിന്റെ പരിണാമത്തിൽ പ്രകടമായ മാറ്റം കാണപ്പെടുന്നത് തലച്ചോറും ശരീരവും തമ്മിലുള്ള വലിപ്പത്തിന്റെ അനുപാതത്തിലാണ്. | ” |
ഇത് മനസിലാകുന്നില്ലല്ലോ.. താഴെക്കാണുന്ന രീതിയിൽ മാറ്റിയെഴുതിയാൽ ശരിയാണോ?
“ | സസ്തനികളുടെ മുൻഗാമിയിൽ നിന്ന് സസ്തനികളിലേക്കും ശേഷം പ്രൈമേറ്റുകളിലേക്കും തുടർന്ന് ആധുനിക മനുഷ്യനിലേക്കുമുള്ള പരിണാമത്തിൽ പ്രകടമായ മാറ്റം കാണപ്പെടുന്നത് തലച്ചോറും ശരീരവും തമ്മിലുള്ള വലിപ്പത്തിന്റെ അനുപാതത്തിലാണ്. | ” |
--Vssun 04:41, 3 ഫെബ്രുവരി 2009 (UTC)
- രണ്ടാമതായി നൽകിയ രീതിയിൽ വിവരിച്ചാൽ മൊത്തം ശരീരത്തിന്റെ പരിണാമത്തിൽ പ്രകടമായ മാറ്റം തലച്ചോറിന്റെ വലിപ്പത്തിന്റെ അനുപാതത്തിലാണെന്ന് വരില്ലേ? അതും പ്രാധാന്യമുള്ളതു തന്നെ. പക്ഷെ ഇവിടെ മസ്തിഷ്ക്കത്തിന്റെ പരിണാമത്തെ ഊന്നിയുള്ള വിവരണമാണല്ലോ വേണ്ടത്. അതായത് ഇവിടെ വ്യക്തമക്കേണ്ട ആശയം 'മറ്റുള്ള ജീവികളുടെ മസ്തിഷ്ക്കങ്ങളെ അപേക്ഷിച്ച് ശരീരത്തിന്റെ വലിപ്പം കണക്കിലെടുക്കുമ്പോൾ മനുഷ്യമസ്തിഷ്ക്കത്തിന്റെ വലിപ്പം കൂടുതലായി വർദ്ധിച്ചു എന്നാണ്.' അതിനനുസരിച്ച് വിവരണം മാറ്റിയെഴുതാവുന്നതാണ്. --ജുനൈദ് (സംവാദം) 04:08, 4 ഫെബ്രുവരി 2009 (UTC)