Jump to content

സംവാദം:മാളിക മുഹമ്മദ്‌ അബ്ദുൽഖാദർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

: എന്ന സാധനം പേരിൽ വേണോ? സാഹിബ്‌ ബഹദൂർ മാളിക മുഹമ്മദ്‌ അബ്ദുൽഖാദർ എന്നുപോരേ? --അജയ് ബാലചന്ദ്രൻ സംവാദം 09:58, 13 ഫെബ്രുവരി 2013 (UTC)[മറുപടി]

സ്ഥാനപ്പേര്[തിരുത്തുക]

സാഹിബ് ബഹദൂർ എന്നതു സ്ഥാനപ്പേരല്ലേ? അപ്പോൾ അതു തലക്കെട്ടിൽ ആവശ്യമില്ല. മാളിക മുഹമ്മദ്‌ അബ്ദുൽഖാദർ എന്നു മതി. --Anoop | അനൂപ് (സംവാദം) 10:11, 13 ഫെബ്രുവരി 2013 (UTC)[മറുപടി]

പേരുമാറ്റി--അജയ് ബാലചന്ദ്രൻ സംവാദം 11:15, 13 ഫെബ്രുവരി 2013 (UTC)[മറുപടി]

....... ടൈറ്റിൽ സ്ഥാനപ്പേര് എന്നിവ വയ്ക്കുന്നതിൽ തെറ്റില്ല എന്നാ അഭിപ്രയക്കരനാണ് ഞാൻ, കൂടുതൽ തിരിച്ചറിയലിനു അത് സഹായിക്കും എന്നാണ് എന്റെ അഭിപ്രായം, സാമാന്യമായ പേരുകൾ ധാരാളമുള്ള നമ്മുടെ നാട്ടിൽ, പേരിന്റെ കൂടെ വീട്ടുപേര് , സ്ഥാനപ്പേര് എന്നിവ ചേർക്കുന്നതല്ലേ നല്ലത്, മാത്രമല്ല, ചില സ്ഥലങ്ങളിൽ ഒരു വീട്ടുപേര് പിന്നീട് ഒരു പ്രദേശത്തെ നിരവധി വീടുകൾക്കും വീട്ടുകാർക്കും ഒരേ പേര് ആയിട്ടുള്ളത് പലപ്പോഴും സാദാരണ സംഭവം ആണ്. ഒരു അഭിപ്രായം എഴുതി എന്നേയുള്ളു —ഈ തിരുത്തൽ നടത്തിയത് Travancorehistory (സം‌വാദംസംഭാവനകൾ)

ടൈറ്റിൽ സ്ഥാനപ്പേര് തലക്കെട്ടിൽ ആവശ്യമില്ല എന്ന് പല താളുകളുടെ കാര്യത്തിലുമെടുത്ത തീരുമാനമാണ് മഹാത്മാ ഗാന്ധി പോലും പരിഷ്കരിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ പരിചിതമായ പേര് തലക്കെട്ടാക്കുക എന്ന നിലപാടും ചില പേരുകളുടെ കാര്യത്തിൽ എടുത്തിട്ടുണ്ട്. ഈ താളിന്റെ തലക്കെട്ടിനെപ്പറ്റി കൂടുതൽ ചർച്ച വേണമെങ്കിൽ ചെയ്യാവുന്നതാണെന്ന് തോന്നുന്നു. --അജയ് ബാലചന്ദ്രൻ സംവാദം 04:42, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

... തലക്കെട്ടിന്റെ കാര്യത്തിൽ ഇനി കൂടുതൽ ചർച്ചയുടെ ആവശ്യം തല്ക്കാലം ഉണ്ടെന്നു തോന്നുന്നില്ല , പക്ഷെ അവലംബങ്ങളെ പ്പറ്റി വന്ന അഭിപ്രായങ്ങൾ ഗൌരവമായിത്തന്നെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു --217.164.248.236 09:56, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

ആവശ്യത്തിന് അവലംബമില്ലാത്ത ലേഖനം[തിരുത്തുക]

....നിരവധി പ്രമാണങ്ങൾ സബ്മിഷനുകളും ശ്രി മാളിക മുഹമ്മദ്‌ അബ്ദുൽഖാദർ എന്നാ വ്യക്തിയുടെതായിട്ടുണ്ട് കേരള നിയമസഭയുടെ ശതാബ്ദി സ്മരണിക തന്നെയാണ് അതിനു ഏറ്റവും പറ്റിയ അവലംബം , ഇനിയും ഇത് ആവശ്യത്തിനു അവലംബം ഇല്ലാത്ത ലേഖനം എന്നാ കൂട്ടത്തിൽ നിന്നും മാറ്റിക്കുടെ —ഈ തിരുത്തൽ നടത്തിയത് Travancorehistory (സം‌വാദംസംഭാവനകൾ) അജയ് ബാലചന്ദ്രൻ സംവാദം 04:42, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

താളിലെ പല വിവരങ്ങൾക്കും (കുടുംബം, ഫാക്ടറി, ലോറി സർവ്വീസ് മുതലായവ ഉദാഹരണം) അവലംബമില്ല. താങ്കളുടെ ഓഫ് ലൈൻ അവലംബമായ സ്മരണികയിൽ ഈ വിവരങ്ങളുണ്ടോ? ഒരു കാര്യം കൂടി. സംവാദത്താളിലെ കുറിപ്പുകൾക്കു ശേഷം ~~~~ എന്ന് ടൈപ്പു ചെയ്തോ ടൂൾ ബാറിലെ എന്ന കണ്ണിയിൽ ഞെക്കിയോ ഒപ്പു ചേർക്കാൻ മറക്കരുത്. --അജയ് ബാലചന്ദ്രൻ സംവാദം 04:42, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

...കുടുംബം അംഗങ്ങൾ എന്നിവയെപ്പറ്റി എവിടെനിന്നാണ് അവലംബം കിട്ടേണ്ടത്, ആരാണ് തരേണ്ടത്‌, കുടുംബങ്ങളുടെ {സാക്ഷ്യപത്രം /ഇമെയിൽ വഴി} മതിയോ ? --217.164.248.236 09:59, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

സാക്ഷ്യപത്രം അവലംബമായി വിക്കി സമൂഹം സ്വീകരിക്കുന്നില്ല. പ്രസിദ്ധീകരിച്ച സ്രോതസ്സുകളാണ് ആവശ്യം. കൂടുതൽ വിവരങ്ങൾക്കായി ഈ ലിങ്ക് കാണുക. പത്രമാദ്ധ്യമങ്ങളിൽ ഇദ്ദേഹത്തെയും കുടുംബത്തെയും പറ്റി വാർത്ത വന്നിട്ടുണ്ടെങ്കിൽ അത് പരിശോധനായോഗ്യമായ അവലംബമായെടുക്കാം. കൊല്ലത്തിന്റെ ചരിത്രത്തെയോ തിരുവിതാം കൂറിന്റെ ചരിത്രത്തെയോ കേരളത്തിന്റെ ചരിത്രത്തെയോ മറ്റോ ഉള്ള ഗ്രന്ഥത്തിൽ ഇദ്ദേഹത്തെയും കുടുംബത്തെയും സംബന്ധിച്ചുള്ള വാർത്തയുണ്ടെങ്കിൽ അതും അവലംബമായെടുക്കാവുന്നതാണ്. ഇദ്ദേഹത്തിന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ അതും വിക്കിപീഡിയയിൽ അവലംബമാക്കാവുന്നതാണ്. പക്ഷേ സ്വകാര്യ വെബ് സൈറ്റുകളോ ബ്ലോഗുകളോ സ്വകാര്യ പ്രസിദ്ധീകരണങ്ങളോ സ്രോതസ്സുകളായി വിക്കി സമൂഹം കഴിയുന്നതും പരിഗണിക്കുന്നതുമില്ല. ഒരു വിവരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത് വിക്കിപീഡിയയിലാവരുത് എന്നതാണ് ചുരുക്കത്തിൽ ഈ നയങ്ങളുടെ ഉദ്ദേശം. --അജയ് ബാലചന്ദ്രൻ സംവാദം 10:08, 22 ഫെബ്രുവരി 2013 (UTC)[മറുപടി]

-- ഇന്ഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തുവാൻ സഹായിക്കുക.