Jump to content

സംവാദം:മാർക്സിസ്റ്റ്‌ പദാവലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാർക്സിസ്റ്റ് പദാവലി എന്ന പേരു കൊടുത്തിട്ടു മാർകിസിന്റെയും, എംഗൽസിന്റെയും അപദാകീർത്തനമായി കുറേ വരികൾ എഴുതിയിരിക്കുന്നു. ഈ ലേഖനം എന്തിനെക്കുറിച്ചാണ്?ജോർജുകുട്ടി (സംവാദം) 00:20, 6 ഒക്ടോബർ 2012 (UTC)[മറുപടി]

പുതുമുഖലേഖനം എന്നു വർഗ്ഗീകരിച്ചാലും വിഷയവുമായി എന്തെങ്കിലും ബന്ധം ഉണ്ടാക്കാതെ എങ്ങനെ നിലനിർത്താൻ കഴിയും? ഇംഗ്ലീഷിൽ Marxist Lexicon എന്നോ മറ്റോ വരുന്ന സമാനാർത്ഥം സങ്കല്പിച്ചാൽ, ഉള്ളടക്കം മുഴുവൻ മായിച്ച് എഴുതണം. നല്ല സ്കോപ്പുള്ള വിഷയമാണ്; വിവാദപരമായേക്കാമെന്നു മാത്രം. ജോർജ്ജ് ഓർവെൽ "1984" എന്ന നോവലിൽ പുതുമൊഴി എന്നൊരു ഭാഷയുടെ കാര്യം പറയുന്നുണ്ട്. അതിനു സമാനമായി, മാർക്സിസ്റ്റ് പദാവലി മുന്തി നിൽക്കുന്ന ഒരു ഭാഷ തന്നെ സങ്കല്പിക്കാനാകും. കുറെയൊക്കെ പ്രയോഗത്തിലുള്ളതുമാണ് ആ ഭാഷ. അംഗീകൃതവിശ്വാസത്തിനു ബദലായി ചിന്തിക്കുകയെന്ന അപകടം ഇല്ലാതാക്കുകയാണ് അമ്മാതിരി ഭാഷകളുടെ ലക്ഷ്യം.ജോർജുകുട്ടി (സംവാദം) 11:25, 6 ഒക്ടോബർ 2012 (UTC)[മറുപടി]

പുതുമുഖലേഖനം നൽകുന്നതു ലേഖനം ആഴത്തിലേക്കു പോകാതെ ഒരു പിടി ഇടുന്നതാണ്. നിലനിർത്താനാകാത്തതാണെങ്കിൽ തീർച്ചയായും മായ്ക്കും. പുതുമുഖത്തെ ഒറ്റയടിക്കു വെറുപ്പിക്കണ്ടല്ലോ?--റോജി പാലാ (സംവാദം) 13:15, 6 ഒക്ടോബർ 2012 (UTC)[മറുപടി]
There is no connection between title and content. Candidate for deletion. Otherwise it should be merged with the main Marxism article Sahir 01:39, 9 ഒക്ടോബർ 2012 (UTC)[മറുപടി]
  • ഈ ലേഖനത്തിന്റെ കാര്യത്തിൽ എനിക്കുള്ള നിർദ്ദേശങ്ങൾ:-
    • പേര് "മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ" എന്നു മാറ്റുക.
    • ഭൗതികവാദം, ആശയ വാദം, യാന്ത്രികഭൗതികവാദം, വൈരുധ്യാതമകവാദം, എന്നീ ഉപശീർഷകങ്ങൾക്കു താഴെയുള്ള ഉള്ളടക്കം മാത്രം തിരുത്തിയെഴുതി നിലനിർത്തുക. തുടർന്ന് ആ മട്ടിലുള്ള മറ്റു വാദങ്ങളോ, സിദ്ധാന്തങ്ങളോ ഉണ്ടെങ്കിൽ ചേർക്കാം.
    • ബാക്കി തുടക്കത്തിലുള്ള ഭാഗമത്രയും, വിഷയവുമായി ബന്ധമുള്ളതോ ബന്ധിപ്പിക്കാൻ നിവൃത്തിയുള്ളതോ, ഭാഷയുടേയും പ്രതിപാദനശൈലിയുടേയും മട്ടു കൊണ്ട് വിജ്ഞാനകോശസ്വഭാവമുള്ളതോ അല്ലാത്തതിനാൽ നീക്കം ചെയ്യുക. Propaganda literature-ന്റെ മട്ടാണ് ആ ഭാഗത്തിന്.ജോർജുകുട്ടി (സംവാദം) 03:27, 7 ഒക്ടോബർ 2012 (UTC)[മറുപടി]
തലക്കെട്ട് ഒരു പുസ്തകത്തിന്റെയാണ്. ഉപയോക്താവ് അതു തലക്കെട്ടായി നൽകിയിരിക്കുന്നു. സംവദിക്കാൻ ഉപയോക്താവ് തയാറാകുന്നുമില്ല--റോജി പാലാ (സംവാദം) 04:26, 9 ഒക്ടോബർ 2012 (UTC)[മറുപടി]
പെട്ടെന്നു മായ്ക്കാൻ നിർദ്ദേശിച്ചു.--റോജി പാലാ (സംവാദം) 04:30, 9 ഒക്ടോബർ 2012 (UTC)[മറുപടി]

"വിപ്ലവ പ്രവർത്തനം നടത്തുന്നവർക്കുള്ള ചൂണ്ടു പലക" ആണു ലേഖനമെന്ന് തുടങ്ങിയ ആൾ തന്നെ ഇപ്പോൾ ലേഖനത്തിനു മുകളിൽ എഴുതിവച്ചിരിക്കുന്നു. ഉടനേ നീക്കം ചെയ്യണമെന്ന കാര്യത്തിൽ ഇനി സംശയിക്കാനില്ല:)ജോർജുകുട്ടി (സംവാദം) 11:19, 9 ഒക്ടോബർ 2012 (UTC)[മറുപടി]

സംവദിക്കാൻ തയ്യാർ - പേര് സംബന്ധിച്ചു എന്ത് മറ്റമാണ് വെറുത്തേണ്ടത് :Georgekutty ഗ്രാംഷി,ലെനിൻ,മാവോ,ഹോച്ചുമീൻ ,ചെ തുടങ്ങിയ വിപ്ലവകരികൾ അവരുടെ വിപ്ലവ പ്രവർത്തനങ്ങൾക്ക് എഴുതിയ ലേഖനങ്ങൾ അതിലേക്ക് ഒരു വഴി കാട്ടി, ഓരോ വരിയും കൂടുതൽ സൂഷ്മമായി തയ്യാറാക്കാം, ലോകത്തുള്ള മുഴുവൻ വിപ്ലവകാരികൾ, വിപ്ലവകവികൾ, ചരിത്രം, അറിയപ്പെടുന്നവരും അറിയപ്പെത്ത വിപ്ലവ കാരികൾ ഇവ സംബധിച്ച് , അവർ ചരിത്ര പുരുഷന്മാർ തന്നെയാണ്, അവർ "മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ" ഉൾകൊണ്ട് ചലിച്ചു, അതുകൊണ്ടുതന്നെ ആ പാദങ്ങൾ പിന്തുടർന്നവരെ മാർക്സിസ്റ്റ്‌ പദാവലി എന്ന് അറിയപ്പെടുന്നത്തിൽ യാതൊരുവിധത്തിലുള്ള അപാകതകളും ഇല്ല. ഉപയോക്താവ്:Boccaro 12:04, 9 ഒക്ടോബർ 2012‎

പുതിയ user ആയത് കൊണ്ട് NPOV സിദ്ധാന്തങ്ങൾ അറിയാത്തതാവും. @ Boccaro, Please read this page

http://en.wikipedia.org/wiki/Wikipedia:Describing_points_of_view താങ്കൾ പറയുന്നത് ഒരു പക്ഷെ വളരെ നല്ല കാര്യങ്ങൾ ആവാം. പക്ഷെ ഒരു encyclopaedia യിൽ അതിനു സ്ഥാനമില്ല. Sahir 12:10, 9 ഒക്ടോബർ 2012 (UTC)[മറുപടി]

തലക്കെട്ടിൽ തന്നെ തുടങ്ങുന്നൂ പ്രശ്നം.പദാവലി എന്നതുകൊണ്ട് എന്താണ് ഉദ്ദേശിച്ചത്?സൈദ്ധാന്തിക സംജ്ഞകൾ എന്നോ?. സൈദ്ധന്തിക സംജ്ഞകൾക്കായി ഒരു പേജ് വിജ്ഞാനകോശത്തിൽ വേണോ? ഇതിലെ ഉള്ളടക്കം പരിഷ്കരിച്ച് 'മാർക്സിസം' എന്നതാളിൽ നൽകുന്നതാകും നല്ലത്.

പിന്നെ, ബൊക്കാറോ എല്ലാവരും നമ്മെപ്പോലെ (താങ്കളെപ്പോലെയും എന്നെപ്പോലെയും) ചിന്തിക്കുന്നവരല്ലാത്തതുകൊണ്ട് വിജ്ഞാനം പങ്കുവയ്ക്കുന്നിടത്ത് ചില നിഷ്കർഷയൊക്കെ വേണ്ടിവരും.അതിലൊന്ന് നിഷ്പക്ഷതയാണ്,ഈ ആശയങ്ങൾ താങ്കളെ എത്ര ആവേശം കൊള്ളിക്കുന്നവയാണെങ്കിലും വിജ്ഞാനകോശത്തിന് അനുഗുണമായ രീതിയിൽ പരിഷ്കരിച്ചു വേണം ഇവിടെ അവതരിപ്പിക്കാൻ. അതിന് ഉദ്യമിക്കുമെന്ന പ്രതീക്ഷയോടെ ബിനു (സംവാദം) 06:22, 10 ഒക്ടോബർ 2012 (UTC)[മറുപടി]

മാർക്സിസ്റ്റ്‌ പദാവലി എന്നത്, സർവവിജ്ഞാനകോശം എന്നത് ഒരു ദേശത്ത് നടക്കുന്ന എല്ലാ സമരങ്ങളും മറ്റു സംസ്കാരിക പ്രവർത്തനംങ്ങളും നടന്ന സംഭവം തന്നെയാണ്. ഇത് പ്രോപ്പഗണ്ട അല്ല, പൂർണ്ണമായും സത്യം തന്നെയാണ്, പോലിസ് കേസ് റെക്കോർഡ് നിയമസഭാ രേഖകൾ മറ്റു ആധികാരിക രേഖകൾ ആത്മകഥകൾ ഇവ സപ്പോർട്ടിംഗ് എവിടൻസ് ആയി സ്വീകരിച്ച എൻറെ ഉദ്യമത്തെ സപ്പോർട്ട് ചെയ്യണം.ഉപയോക്താവ്:Boccaro15:03, 10 ഒക്ടോബർ 2012‎

"ഗ്രാംഷി, ലെനിൻ, മാവോ, ഹോച്ചുമീൻ, ചെ തുടങ്ങിയ വിപ്ലവകരികൾ........ചരിത്ര പുരുഷന്മാർ തന്നെയാണ്, അവർ "മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ" ഉൾകൊണ്ട് ചലിച്ചു, അതുകൊണ്ടുതന്നെ ആ പാദങ്ങൾ പിന്തുടർന്നവരെ മാർക്സിസ്റ്റ്‌ പദാവലി എന്ന് അറിയപ്പെടുന്നത്തിൽ യാതൊരുവിധത്തിലുള്ള അപാകതകളും ഇല്ല" -- ഇങ്ങനെയൊക്കെ എഴുതിയാൽ എന്താണ് മനസ്സിലാക്കേണ്ടത്? ഗ്രാംഷി മുതൽ ചെ വരെയുള്ളവരുടെ പിന്തുടർച്ചക്കാരുടെ പേരാണ് "മാർക്സിസ്റ്റ് പദാവലി" എന്നോ? വിപ്ലവകാരികളുടെ പിന്തുടർച്ചക്കാർ എങ്ങനെ 'പദാവലി' ആകും? ഒരു തലക്കെട്ടു കൊടുത്തു എന്നല്ലാതെ എന്താണ് വിഷയം എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല,ജോർജുകുട്ടി (സംവാദം) 11:03, 11 ഒക്ടോബർ 2012 (UTC)[മറുപടി]

"പാദങ്ങൾ പിന്തുടർന്നവരെ മാർക്സിസ്റ്റ്‌ പദാവലി എന്ന് അറിയപ്പെടുന്നത്തിൽ യാതൊരുവിധത്തിലുള്ള അപാകതകളും ഇല്ല" പദാവലി എന്ന് പറഞ്ഞാൽ വാക്കുകളുടെ വരി അല്ലേ, അതെങ്ങനെ പാദങ്ങൾ പിന്തുടർന്നവർ ആകും? Sahir 11:46, 11 ഒക്ടോബർ 2012 (UTC)[മറുപടി]

പദാവലി = പാദങ്ങൾ പിന്തുടർന്നവർ:)ജോർജുകുട്ടി (സംവാദം) 12:21, 11 ഒക്ടോബർ 2012 (UTC)[മറുപടി]

പാദം-പദം,അംഘ്രി,ചരണം,ചേവടി തുടങ്ങിയ പര്യായായങ്ങൾ നിഘ്ണ്ടുവിൽ കാണാം എനിക്ക് തുടരാൻ അനുവാദം കിട്ടിയാൽ] കൊള്ളം —ഈ തിരുത്തൽ നടത്തിയത് 117.205.240.36 (സം‌വാദംസംഭാവനകൾ)

"വിപ്ലവ പ്രവർത്തനം നടത്തുന്നവർക്കുള്ള ചൂണ്ടു പലക" എന്നൊക്കെ കണ്ടാലുടൻ മായ്ക്കണം എന്നു തോന്നുന്നത് വെറും അസഹിഷ്ണുത ആണെന്ന് എന്റെ അഭിപ്രായം. :-) ഇതൊരു "പദാവലി" ആയി തന്നെ വികസിപ്പിക്കാൻ പറ്റിയ താൾ ആണെന്നെന്റെ അഭിപ്രായം. അനാവശ്യമായ വിവരങ്ങൾ നീക്കി നമ്മുടെ സാധാരണ പട്ടികകൾ പോലെയോ, അർത്ഥവിവരണത്തോടുകൂടിയ ഒരു താളായോ നിലനിർത്താം എന്നെന്റെ അഭിപ്രായം. ഒരു പുതിയ ഉപയോക്താവിന് നയങ്ങളോടും മറ്റും അപരിചിതത്വമുണ്ടാകാം. ആരും വിജ്ഞാനപടുക്കളായിട്ടല്ലല്ലോ വിക്കിപീഡിയയിലെത്തുന്നത്.--പ്രവീൺ:സംവാദം 04:23, 12 ഒക്ടോബർ 2012 (UTC)[മറുപടി]

  • എതിർക്കുന്നു ഇതിൽ അസഹിഷ്ണുത ഒന്നും ഇല്ല. അത്യാവശ്യം ചുവപ്പ് ഈയുള്ളവന്റെ ഉള്ളിലും ഉണ്ട്. പക്ഷെ മാർക്സിസ്റ്റ് പദാവലി എന്ന പേരിൽ മാർക്സിസ്ം പേജിന്റെ ഇരട്ട സഹോദരനായ മറ്റൊരു പേജ് ഉണ്ടാക്കുന്ന്തിൽ എന്ത് യുക്തിയാണുള്ളത് ? ഇതെഴുതിയ ആൾ സമാനമായ മറ്റ് ലേഖനങ്ങൾ ഉണ്ടോ എന്ന് നോക്കാതെയാണ് പുതിയ താൾ സൃഷ്ടിച്ചത് എന്ന് തോന്നുന്നു Sahir 05:16, 12 ഒക്ടോബർ 2012 (UTC)[മറുപടി]
മാർക്സിസം താളിന്റെ ഇരട്ടയാണെന്ന് ആരോപിക്കുന്നതിൽ അർത്ഥമില്ല. മാർക്സിസം എന്ന ലേഖനത്തിൽ, മാർക്സിസം എന്താണ്, അതിന്റെ വളർച്ച, അതിന്റെ തളർച്ച, അതിന്റെ ചരിത്രം തുടങ്ങിയ കാര്യങ്ങളാണ് വേണ്ടതെന്നെന്റെ അഭിപ്രായം. പദാവലി താൾ നമ്മുടെ പട്ടികതാൾ പോലെ കണക്കാക്കിയാൽ മതിയാവും.--പ്രവീൺ:സംവാദം 09:05, 12 ഒക്ടോബർ 2012 (UTC)[മറുപടി]

ഒരു പദം ചിന്തയുടെയും അർത്ഥംത്തിൻറെയും സ്വതന്ത്രഘടകം ആയി പരിണമിക്കുന്നു. ഇതിന്‌ പ്രതികൂലമായി പ്രതികരണം ഉണ്ടാവുബോൾ അത് വികാസം പ്രാപിച്ചു കൂടുതൽ അർത്ഥ തലങ്ങൾ സൃഷ്ടിക്കുന്നു. ഒരു പേജ് ഉണ്ട് മറ്റൊരു പേജ് ആവിശ്യമില്ല ഇല്ല എന്നത് പാരമ്പര്യ വാദികളാണ്. ഇത് ശാസ്ത്രം ആയതിനാൽ നിർമ്മാണവും അപനിർമാണവും നടക്കുന്നത്. Boccaro 04:23, 13 ഒക്ടോബർ 2012

  • @ Boccaro: ശരി, പാരമ്പര്യവാദമൊന്നും വേണ്ട. ഇഷ്ടം പോലെ പേജുകൾ ഉണ്ടാകട്ടെ. പക്ഷേ, "ഒരു പദം ചിന്തയുടെയും അർത്ഥത്തിന്റേയും സ്വതന്ത്രഘടകം ആയി പരിണമിക്കുന്നു. ഇതിന്‌ പ്രതികൂലമായി പ്രതികരണം ഉണ്ടാവുബോൾ അത് വികാസം പ്രാപിച്ചു കൂടുതൽ അർത്ഥ തലങ്ങൾ സൃഷ്ടിക്കുന്നു" എന്നൊക്കെ എഴുതുന്നത് വാക്കുകൾ കൊണ്ടുള്ള വെറും അമ്മാനാടൽ ആണ്. അതിന് അർത്ഥമൊന്നുമില്ല. ഒരു സംശയം: 'പദാവലി' എന്നാൽ "പാദം പിന്തുടരുന്നർ" എന്ന അർത്ഥമാണെന്ന് ഇപ്പോഴും കരുതുന്നോ? അതോ ചിന്തയുടെ വികാസത്തിൽ നിർമ്മാണവും അപനിർമ്മാണവും നടന്ന് ഇതിനകം അതിന്റെ അർത്ഥം മാറിയോ?
  • @ പ്രവീൺ: ഈ പുതിയ പേജിനെ ഗൗരവപൂർവം പിന്തുടരുകയും നിലനിർത്താൻ വഴിയന്വേഷിക്കുകയും ആണു ഞാൻ ചെയ്തത്. 'അസഹിഷ്ണുത' എന്നത് വലിയ ആരോപണമാണ്. ഒരാളുടെ മുഖത്ത് വെറുതേ എടുത്തെറിയേണ്ട വാക്കല്ല അത്.
  • തിരുത്തിയെഴുത്തു കുഴപ്പമില്ല. പക്ഷേ, പദാവലി എന്ന തലക്കെട്ട് അതിനു ചേരുന്നതല്ല. 'concepts' എന്നർത്ഥം വരുന്ന പേരാണു ചേരുക. പദാവലി എന്നതിനു വാക്കുകളുടെ കൂട്ടം എന്നാണർത്ഥം. ഇവിടെ വാക്കുളല്ല അതിലപ്പുറമാണ്.ജോർജുകുട്ടി (സംവാദം) 04:53, 13 ഒക്ടോബർ 2012 (UTC)[മറുപടി]

മാർക്സിസ്റ്റ് പദാവലി -പ്രത്യേക അർത്ഥ ത്തോടെ പ്രയോഗിക്കുന്ന ധാരാളം പദങ്ങൾ ഉണ്ട്, മലയാളത്തിൽ ധരാളം പുതിയ പദങ്ങൾ രൂപംപ്രപിക്കുന്നുണ്ട് ഗ്രാമം വികാസം പ്രാപിക്കുബോൾ ഗ്രഗരം ആകുന്നു-ഗ്രാമം നഗരവും ഗ്രാമത്തിൻറെ മാനം ഗ -ഗഗനം മാറി അങ്ങനെ ഗ്രഗര മായതുപോലെ , മാർക്സിസ്റ്റ് ആശയം പദങ്ങളുടെ കൂട്ടം സൃഷ്ടിക്കുന്നു അതിനനുസരണമയി പാദം ചലിക്കുകയും വാക്കുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു. —ഈ തിരുത്തൽ നടത്തിയത് ‎Boccaro (സം‌വാദംസംഭാവനകൾ)

"മാർക്സിസ്റ്റ് ആശയം പദങ്ങളുടെ കൂട്ടം സൃഷ്ടിക്കുന്നു അതിനനുസരണമയി പാദം ചലിക്കുകയും വാക്കുകൾ സൃഷ്ടിക്കുകയും ചെയ്യുന്നൂ" .....ച്ചാൽ?:)ജോർജുകുട്ടി (സംവാദം) 04:28, 14 ഒക്ടോബർ 2012 (UTC)[മറുപടി]

"മാർക്സിസ്റ്റ് സിദ്ധാന്തങ്ങൾ" എന്നു മാറ്റുക എന്നും മറ്റും കണ്ടു ഇവിടെ ഇതിൻറെ വിവിധ പ്രയോഗങ്ങളും അതിൻറെ ജയ പരാജയങ്ങളും പരിണാമങ്ങളും മുന്നോട്ടും പിന്നോട്ടും വിവിധ ദിശയിലേക്കു സഞ്ചരിക്കുന്നതും,സായുധ പാതാ,ജനാധിപത്യപാതാ,പങ്കാളിത്ത ജനാതിപത്യ പാത, തുടങ്ങി നിരവധി രൂപങ്ങൾ ഇവ എല്ലാം ചെറു വിവരണം, ചെറിയ ഓരു പ്രദേശത്ത് നടന്ന സമരംഅവയുടെ വിജയം പരാജയം , വിജയിച്ചതു കൊണ്ട് അത് ശരി എന്നോ പരാജയപെട്ടത് തെറ്റെന്നോ അല്ല ഇതെല്ലാം വരും നാളുകളിൽ ചരിത്ര പഠിതാക്കൾക്ക് അറുവു പകരെട്ടെ. പദാവലി എന്നതാണ് ഇതിന്‌ ഏറ്റവും ഉചിതമായ തലകെട്ട്,ഉദാഹരണംത്തിന് ഏ കണാരൻ നടത്തിയ മകൻ ,മക്കൾ സമരം,ശരിഅത് വിഷയത്തിൽ എഴുതിയ ലേഖനനങ്ങൾ ഇവ രണ്ടും വെത്യസ്തമായിട്ടുള്ള സമീപന രൂപങ്ങളാണ് സമാനമായ നിരവധി രൂപങ്ങൾ കേരളത്തിലും ലോകമെമ്പാടും ഉണ്ട് ഒരു അന്വേഷക കൌതുകിക്ക് ഇവ ലഭ്യമാക്കുക പാത പിന്തുടർന്നവർ എന്നതിലും ഉചിതം പദാവലി എന്നറിയപ്പെടുന്നതാണ് കാരണം ചിലത് അടിസ്ഥാന ആശയങ്ങൾക്ക് വിരുദ്ധവും മാണ് എന്ന് ചർച്ചകൾ നിലനിൽക്കുന്നു. പിന്തുടർന്നവർ വിവിവധ പാത പിൻതുടരുന്നു. സംവാദവും ആശയ വ്യക്തതക്കും ശേഷംപൂർണ്ണമായും അംഗീകരിക്കാൻ കഴിയുന്നത് നിലനിർത്തുക.— ഈ തിരുത്തൽ നടത്തിയത് Boccaro (സംവാദംസംഭാവനകൾ)

ജോർജ്ജുകുട്ടീ, ഈ പറഞ്ഞതാണോ താങ്കൾ സങ്കൽപ്പിക്കുന്ന മാർക്സിസ്റ്റ് പദാവലി മുതിനിൽക്കുന്ന ഭാഷ? :)
പ്രിയബൊക്കാറോ, താങ്കൾ പറയുന്നത് ജോർജ്ജുകുട്ടിക്കോ മറ്റാർക്കെങ്കിലുമോ തിരിയാത്തത് അത് കൊമ്പത്തെ സിദ്ധാന്തമായതുകൊണ്ടോ ഞങ്ങളാരും സ്റ്റഡീക്ലാസിനൊന്നും കൃത്യമായി വരാത്തതുകൊണ്ടാ അല്ല; (അക്ഷരത്തെറ്റ് മാറ്റിനിർത്തിയാലും) ആ വാക്യങ്ങളിലെ പദങ്ങൾതമ്മിൽ വ്യാകരണപരമായും യുക്തിപരമായും ഒരു മലയാളിക്ക് പ്രതീക്ഷിക്കാവുന്ന സംബന്ധം ഇല്ല എന്നതുകൊണ്ടാണ്. താങ്കൾക്ക് മലയാളം അറിയാത്തതുകൊണ്ടൊന്നുമല്ലെന്ന് മറ്റു താളുകളിൽനിന്ന് മനസ്സിലായി. വെടിപ്പോടെ സംസാരിച്ചൂടേ?
മല.വിക്കിപീഡിയയിൽ അവശ്യം വേണ്ടിയിരുന്ന താളുകൾ താങ്കളാൽ തുടങ്ങപ്പെട്ടിരിക്കുന്നു എന്നതിൽ അഭിനന്ദിക്കുന്നു. ധൈര്യപൂർവ്വം എഴുതുക. എഴുതുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കുക: വിക്കിപീഡീയ വിജ്ഞാനകോശമാണ്. അത് നിലനിർത്താൻ അടിസ്ഥാനമായ പഞ്ചതത്ത്വങ്ങളും സഹായകമായ നയങ്ങളും മാർഗ്ഗരേഖകളുമുണ്ട്; ലേഖനങ്ങൾ എഴുതുന്നതിൽ വസ്തുനിഷ്ഠവും ഏകാഗ്രവും ചിട്ടയുള്ളതുമായ (എങ്കിലും stereotypical അല്ലാത്ത) പ്രതിപാദനശൈലിയുണ്ട്. പദ്ധതിതാളുകളും മറ്റു വിക്കിപീഡിയ ലേഖനങ്ങളും വായിച്ച് ഇവ ഉൾക്കൊള്ളാൻ ശ്രമിക്കുക.--തച്ചന്റെ മകൻ (സംവാദം) 17:30, 14 ഒക്ടോബർ 2012 (UTC)[മറുപടി]