Jump to content

സംവാദം:മാർത്താണ്ഡവർമ്മ (നോവൽ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കഥാപാത്രങ്ങളെക്കുറിച്ച് ഈ താളിൽ തന്നെ കൊടുക്കുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 13:10, 25 ജൂലൈ 2009 (UTC)[മറുപടി]

സാമ്പിളായി സുഭദ്രയെ ഇട്ടിട്ടുണ്ട്. അനാവശ്യമെങ്കിൽ നീക്കുക -- റസിമാൻ ടി വി 13:16, 25 ജൂലൈ 2009 (UTC)[മറുപടി]

നോവലിനെ അടിസ്ഥാനമാക്കിയ ചലച്ചിത്രങ്ങൾ

[തിരുത്തുക]

പഞ്ചവൻകാട് എന്ന ചലച്ചിത്രം വൈക്കം ചന്ദ്രശേഖരൻനായരുടെ അതേ നാമത്തിലുള്ള നോവലിനെ ആധാരമാക്കിയിട്ടുള്ളതാണ്, ആയതിനാൽ മേൽപറഞ്ഞ ചലച്ചിത്രത്തെകുറിച്ചുള്ള വിവരണം പ്രസ്തുത ലേഖനത്തിൽ നിന്ന് നീക്കം ചെയ്യുന്നു.
(ഹരിത് 05:31, 7 നവംബർ 2009 (UTC))[മറുപടി]

തുടക്കം : മാർത്താണ്ഡവർമ്മ (നോവൽ)

[തിരുത്തുക]


പ്രസ്തുത ലേഖനത്തിൻറെ തുടക്കം താഴെ കൊടുത്തിരിക്കുന്നതു പോലെ മാറ്റാൻ ഉദ്ദേശിക്കുന്നു



സി.വി. രാമൻപിള്ള രചിച്ച് 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ് മാർത്താണ്ഡവർമ്മ. രാജാ രാമ്മവർമ്മയുടെ അന്തിമ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു കാല്പനിക ചരിത്രാഖ്യായികയായിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൊല്ലവർഷം 901 – 906 (ക്രി.വ. 1727 – 1732) കാലഘട്ടത്തിലാണ് കഥാഗതി അരങ്ങേറുന്നത്. ശീർഷകകഥാപാത്രത്തെ തിരുവിതാംകൂർ രാജസ്ഥാന ഭ്രഷ്ടനാക്കുന്നതിനുവേണ്ടിയുള്ള പത്മനാഭൻതമ്പിയുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും പദ്ധതികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽകുറുപ്പ് എന്നിവരെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്.

മലയാളത്തിൽ പ്രസിദ്ധീകരിച്ച മൂന്നാമത്തെ നോവലും ആദ്യ ത്തെ ചരിത്രനോവലും കൂടിയായ പ്രസ്തുത കൃതി മലയാള സാഹിത്യത്തിൽ ചരിത്രാഖ്യായിക എന്നൊരു ശാഖയ്ക്ക് നാന്ദ്യം കുറിച്ചു. തിരുവിതാംകൂർ ചരിത്രകഥ ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിൽ തുടരുന്നു. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ എന്നറിയപ്പെടുന്നു.

ചരിത്രകഥയുടെയും കാല്പനികതയുടെയും സമ്മിശ്രമ്മായ മാർത്താണ്ഡവർമ്മ മലയാള സാഹിത്യത്തിൽ ഒരു നാഴികകല്ലായി കണക്കാക്കപ്പടുന്നു



ദയവായി അഭിപ്രായങ്ങൾ അറിയിക്കുക
(ഹരിത് 14:16, 7 ജനുവരി 2010 (UTC))[മറുപടി]

കാല്പനികത എന്ന പ്രസ്ഥാനവുമായി മാർത്താണ്ഡവർമ്മയ്ക്ക് യാതൊരു ബന്ധവുമില്ല. കല്പനയും കാല്പനികതയും ഒന്നല്ല. കാല്പനിക ചരിത്രാഖ്യായികയായിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത് എന്നത് ശരിയല്ല. 'കാല്പനിക'(കല്പിത)ചരിത്രാഖ്യായിക എന്നുദ്ദേശിച്ചല്ലല്ലോ സി.വി. നോവൽ എഴുതുന്നത്. ചരിത്രവും സാഹിത്യരൂപവും തമ്മിൽ അടിസ്ഥാനപരമായിത്തന്നെ ഭേദമുണ്ടല്ലോ. പിന്നെ, നോവൽ എന്ന സാഹിത്യജനുസ്സിനെക്കാൾ നോവലിന്റെ മുൻഗാമിയായ റൊമാൻസിനോടാണ്‌ സ്.വി.യുടെ ചരിത്രാഖ്യായികയ്ക്ക് ബന്ധം. രാജഭക്തിയിൽ ആണ്ട സി.വി.യുടെ ചരിത്രബോധം എല്ലാം കണ്ടത് ഈ വികാരത്തിന്റെ പരിവേഷത്തോടെയാണ്‌. ഇത്തരം കാര്യങ്ങൾ എഴുത്തുകാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവയെ ചൂണ്ടിക്കാട്ടി നോവലിന്റെ ഇതിവൃത്തവും ചരിത്രാംശത്തെക്കുറിച്ചുള്ള വിശകലനവും വേണ്ടതാണ്‌. പക്ഷേ, താങ്കൾ നൽകിയ നിരാലംബമായ ആമുഖത്തിന്‌ നിലവിലുള്ളതിനെക്കാൾ മെന്മയൊന്നും ഇല്ല. ഭാഷയും ശരാശരിയിൽ താഴെ.
നാന്ദ്യം എന്ന വാക്ക് ആദ്യമായി കേൾക്കുകയാണ്‌. നാന്ദി എന്നാണോ ഉദ്ദേശിച്ചത് :-?--തച്ചന്റെ മകൻ 16:42, 7 ജനുവരി 2010 (UTC)[മറുപടി]
തുടക്കം :Reply from Harith

തെറ്റുകൾ ചൂണ്ടികാണിച്ചതിന് നന്ദി
നാന്ദ്യം → നാന്ദി – തുടക്കം എന്ന അർത്ഥമാണ് ഉദ്ദേശിച്ചത് – എടുത്ത് പറഞ്ഞതിന് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.


കാല്പനികത എന്നതുകൊണ്ട് ഉദ്ദേശിച്ചത് – romanticism ആണ്

  • Romanticism - (Fine Arts & Visual Arts / Art Terms) (Music / Classical Music) the theory, practice, and style of the romantic art, music, and literature of the late 18th and early 19th centuries.

Romanticism ലേഖനത്തിന്റെ മലയാളം പതിപ്പിൽ നിന്നാണ് കാല്പനികത എന്ന പദം സ്വീകരിച്ചത്. ശരിയായ പദം വേറെയാണെങ്കിൽ നിർദ്ദേശിക്കുക.


കാല്പനിക ചരിത്രാഖ്യായിക എന്നു കൊടുത്തത് ഗ്രന്ഥകാരന്റെ കുറിപ്പിൽ പറഞ്ഞിട്ടുള്ള Historical Romance എന്ന അർത്ഥത്തിലാണ്. (Ref:- പീഠിക: മാർത്താണ്ഡവർമ്മ – സി.വി.രാമൻപിള്ള - SPCS Edition, KSA Edition, DCB Edition)

Historical Romance – കാല്പനിക ചരിത്രാഖ്യായിക എന്നുള്ളതിന്

  • (Ref1: കാല്പനിക ചരിത്രാഖ്യായിക – ചരിത്രനോവൽ : സി വിയുടെ ചരിത്രാഖ്യായികകൾക്ക് ഒരാമുഖം – Dr. K.Ragavan Pilla
    • - Published in മാർത്താണ്ഡവർമ്മ ശതാബ്ദി പതിപ്പ് – DC Books)
  • (Ref2: മാർത്താണ്ഡവർമ്മ:സൃഷ്ടിയും സ്വരൂപവും – വിഭാഗം 8 – Dr.P.Venugopalan
    • - Published in മാർത്താണ്ഡവർമ്മ ശതാബ്ദി പതിപ്പ് – DC Books)

കാല്പനിക ചരിത്രാഖ്യായിക (Historical Romance) – എന്നതു കൊണ്ട് താങ്കൾ പരാമർശിച്ച Romance (കാല്പനിക ആഖ്യായിക) – ൽ ഉൾപ്പെട്ടത് എന്നു തന്നെയാണ് ഉദ്ദേശിച്ചത്, മറിച്ച് കല്പിത ചരിത്രാഖ്യായിക (Deemed Historical Narrative) എന്ന് ഉദ്ദേശിച്ചല്ല.

  • Romance - a narrative in verse or prose, written in a vernacular language in the Middle Ages, dealing with strange and exciting adventures of chivalrous heroes.


നോവലിന്റെ ഇതിവൃത്തവും ചരിത്രാംശത്തെക്കുറിച്ചുള്ള വിശകലനവും - ഇതിവൃത്തം തുടർന്ന് എഴുതുവാൻ ഉദ്ദേശിക്കുന്നു – സംശയങ്ങൾക്ക് വീണ്ടും സംവദിക്കാൻ ആഗ്രഹിക്കുന്നു. ചരിത്രാംശത്തെക്കുറിച്ച് – looking for more valuable references and a good writer than me.

ഭാഷയുടെ നിലവാരം – കൂടുതൽ മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു – നിർദ്ദേശങ്ങളും തിരുത്തലുകളും സ്വീകാര്യം.

നിരാലംബമായ ആമുഖത്തിന്‌ - എന്നത് കുറച്ച് വേദനാജനകമാണ്.


മറ്റു തിരുത്തലുകളും നിർദ്ദേശങ്ങളും അറിയിക്കുക.
(ഹരിത് 17:37, 8 ജനുവരി 2010 (UTC))[മറുപടി]

ഇംഗ്ലീഷ് വിക്കിയിൽനിന്ന്:

Romanticism is a complex artistic, literary, and intellectual movement that originated in the second half of the 18th century in Western Europe, and gained strength in reaction to the Industrial Revolution. പതിനെട്ടാംനൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ യൂറോപ്പിൽ വ്യവസായവിപ്ലവത്തിന്റെ ഫലമായുണ്ടായ പ്രസ്ഥാനം എന്ന സങ്കുചിതാർത്ഥത്തിൽ മാത്രമാണ്‌ കാല്പനികത എന്ന പ്രസ്ഥാനത്തെ കാണേണ്ടത്. ആ നിലയ്ക്ക് അതിന്‌ ചില ലക്ഷണങ്ങളുണ്ട്: യുക്തിചിന്ത, സ്വാതന്ത്ര്യബോധം, ഭാഷാപരമായ ലാളിത്യം തുടങ്ങിയവ. മലയാളകവിതയെ ഈ പ്രസ്ഥാനം സ്വാധീനിക്കുന്നതിനുമുമ്പ്, 18-ആം നൂറ്റാണ്ടിന്റെ അന്ത്യദശകത്തിൽത്തന്നെ കഥാസാഹിത്യത്തിൽ(fiction) പടിഞ്ഞാറൻ കല്പനികത ശക്തമായി സ്വാധീനിച്ചതു കാണാം. ഇന്ദുലേഖയിൽ മേല്പറഞ്ഞ ലക്ഷണങ്ങൾ കാണുക. എന്നാൽ സി.വി.യുടെ ചരിത്രാഖ്യായികകളിൽ കാല്പനികതാപ്രസ്ഥനത്തിന്റെ സ്വാധീനം തീരേ ഇല്ല; എന്നല്ല, ക്ലാസിസിസത്തിന്റെ പ്രൗഢി അദ്ദേഹത്തിൽ അതിശക്തവുമാണ്‌. വാൾട്ടർസ്കോട്ടിന്റെ ചരിത്രറൊമാൻസുകളാണ്‌ സി.വി.യെ സ്വാധീനിച്ചത്; രാജ-രാജ്യഭക്തിയും. സി.വി.യെക്കുറിച്ച് മലയാളത്തിൽ നൂറുകൂട്ടം പഠനങ്ങളുണ്ടായിട്ടുണ്ട്. അവയിലൊന്നില്പോലും റോമാന്റിസിസം എന്ന പ്രസ്ഥാനവുമായി പ്രസ്തുതനോവലുകളെ ബന്ധിപ്പിച്ചുകണ്ടിട്ടില്ല.

റൊമാൻസ് എന്ന സാഹിത്യശാഖയ്ക്ക് കല്പന(imagination) എന്ന അംശത്തിലൊഴികെ റൊമാന്റിസിസവുമായി ബന്ധമൊന്നുമില്ല. റൊമാന്റിസിസത്തിന്‌ എത്രയോ മുന്നേ ആ പ്രസ്ഥാനത്തിന്‌ കോട്ടംതട്ടി. ചരിത്രറൊമാൻസുകൾ എന്ന വിഭാഗം മാത്രമാണ്‌ ദീർഘകാലം നിലനിന്നത്. കുന്ദലത റൊമാൻസിനും മാർത്താണ്ഡവർമ്മ ചരിത്രറൊമാൻസിനും ഉദാഹരണമാണ്‌.

Historical romance-നെ കാല്പനികചരിത്രാഖ്യായിക എന്ന് രാഘവൻപിള്ള വിളിച്ചത് ഈ ഭേദം അറിയാതെയായിരിക്കാൻ വഴിയില്ല. ഇംഗ്ലീഷിൽ romance, romanticism -രണ്ടിന്റെയും വിശേഷണരൂപം romantic എന്നാണ്‌. ഇതേ അർത്ഥത്തിലായിരിക്കാം കാല്പനികം എന്ന് ഉപയോഗിച്ചത് (Imaginative എന്ന അർത്ഥത്തിലും റൊമാന്റിൿ,കാല്പനികം എന്നിങ്ങനെ ഉപയോഗിക്കാറുണ്ട്). റൊമാൻസ് എന്നുതന്നെ ആശയക്കുഴപ്പം ഒഴിവാക്കാൻ ഉപയോഗിക്കുന്നതിന്‌ ഉപയോഗിക്കാം. അതാണല്ലോ താങ്കളെ തെറ്റിദ്ധരിപ്പിച്ചത്.

എന്റെ വാക്കുകൾ താങ്കളെ ഏതെങ്കിലുംതരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. നിരാലംബം എന്നുദ്ദേശിച്ചത് അവലംബം നൽകാത്തതിനാലാണ്‌. ആമുഖഖണ്ഡിക മാറ്റാനുള്ള നിർദ്ദേശത്തിന്‌ കാരണങ്ങൾ സൂചിപ്പിക്കുകയും നിർദ്ദിഷ്ടമാറ്റം അവലംബങ്ങളോടുകൂടിയുള്ള മികച്ച ഒന്നാണെന്ന് ബോദ്ധ്യപ്പെടുത്തുകയും വേണ്ടേ?
സധൈര്യം മുന്നേറുക.മികച്ച തിരുത്തലുകൾ ആശംസിക്കുന്നു. സ്നേ.പൂ.--തച്ചന്റെ മകൻ 05:34, 9 ജനുവരി 2010 (UTC)[മറുപടി]

reply2 from Harith

(Romanticism) കാല്പനികതയെക്കുറിച്ച് വ്യക്തമായി വിവരിച്ചതിന് പ്രത്യേകം നന്ദി.
തിരുത്തിയ ആമുഖം


സി.വി. രാമൻപിള്ള രചിച്ച് 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ് മാർത്താണ്ഡവർമ്മ. രാജാ രാമ്മവർമ്മയുടെ അന്തിമ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിൻറെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു കാല്പനിക ചരിത്രാഖ്യായികയായിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൊല്ലവർഷം 901 – 906 (ക്രി.വ. 1727 – 1732) കാലഘട്ടത്തിലാണ് കഥാഗതി അരങ്ങേറുന്നത്. ശീർഷകകഥാപാത്രത്തെ തിരുവിതാംകൂർ രാജസ്ഥാന ഭ്രഷ്ടനാക്കുന്നതിനുവേണ്ടിയുള്ള പത്മനാഭൻതമ്പിയുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും പദ്ധതികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽകുറുപ്പ് എന്നിവരെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്.


മലയാളത്തിൽ പ്രസിദ്ധീകരിച്ച മൂന്നാമത്തെ നോവലും ആദ്യ ത്തെ ചരിത്രനോവലും കൂടിയായ പ്രസ്തുത കൃതി മലയാള സാഹിത്യത്തിൽ ചരിത്രാഖ്യായിക എന്നൊരു ശാഖയ്ക്ക് നാന്ദി കുറിച്ചു. തിരുവിതാംകൂർ ചരിത്രകഥ ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിൽ തുടരുന്നു. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ എന്നറിയപ്പെടുന്നു.


താഴെയുള്ള വരിയിൽ കാല്പനികതയ്ക്ക് പകരം വേറെ വാക്കുകൾ ഏതെങ്കിലും നിർദ്ദേശിക്കാമോ ?? – ഓർമ്മയിൽ വരുന്നത് - മദ്ധ്യകാലവീരപരാക്രമത്തിന്റെയും – സുഗമമാണോ ??


ചരിത്രകഥയുടെയും കാല്പനികതയുടെയും സമ്മിശ്രമ്മായ മാർത്താണ്ഡവർമ്മ മലയാള സാഹിത്യത്തിൽ ഒരു നാഴികകല്ലായി കണക്കാക്കപ്പടുന്നു.


അതല്ലെങ്കിൽ പ്രസ്തുതവരിയെ തത്ക്കാലം ഒഴിവാക്കാം.


നിർദ്ദേശങ്ങൾ അറിയിക്കുക
(ഹരിത് 09:26, 9 ജനുവരി 2010 (UTC))[മറുപടി]


Note1 from harith

കാല്പനികത എന്ന വാക്ക് മാറ്റി ആമുഖം പോസ്റ്റ് ചെയ്യുന്നു
തിരുത്തലുകൾ നിർദ്ദേശിക്കാം.

(ഹരിത് 08:15, 10 ജനുവരി 2010 (UTC))[മറുപടി]

തിരുത്തൽ

[തിരുത്തുക]

ഭനുപ്രിയ സുരേഷ് ഗോപി എന്നിവരെ ഇവിടെ പറയണ്ട ആവശ്യമുണ്ടോ? നിജിൽ 11:53, 22 ജൂലൈ 2011 (UTC)[മറുപടി]

മാർത്താണ്ഡവർമ്മ നോവൽ വിക്കിഗ്രന്ഥശാല

[തിരുത്തുക]

വിക്കിഗ്രന്ഥശാലയിലെ S:മാർത്താണ്ഡവർമ്മ എന്ന താൾ ശ്രദ്ധിച്ചിരിക്കുമല്ലോ. പീഠികയും ഒരു അദ്ധ്യായവുമേ ചേർത്തിട്ടുള്ളൂ. കൃതി വേഗത്തിൽ ഗ്രന്ഥശാലയിലെത്തിക്കുന്നതിനായി ആർക്കെങ്കിലും സ്കാൻ ചെയ്ത് തരാനാകുമോ ? വായിക്കാൻ കഴിയാവുന്ന റെസല്യൂഷനിൽ ഫോട്ടോ എടുത്ത് തന്നാലും മതി. സഹായിക്കാൻ കഴിയുന്നവർ ഇ-മെയിൽ വഴി ബന്ധപ്പെടുക. നന്ദി. --മനോജ്‌ .കെ 17:00, 10 ജനുവരി 2012 (UTC)[മറുപടി]

പ്രസ്തുതകൃതിയുടെ സ്കാൻ പകർപ്പുകളോ അതിലേക്കായുള്ള സംവിധാനങ്ങളോ ഇതു വരെ സ്വായക്തമായിട്ടില്ല. ഉപയോക്താവിന്റെ സംവാദതാളിലെ സന്ദേശവിജ്ഞപ്തിക്ക് നന്ദി.
ആശംസകളോടെ
ഹരിത് (സംവാദം) 07:22, 11 ജനുവരി 2012 (UTC)[മറുപടി]
നിലവിൽ എനിക്ക് ലഭ്യമായ ഒരു കോപ്പി സംഘടിപ്പുച്ച് സ്കാൻ ചെയ്ത് user:Sriletha Pillai തുടങ്ങിയ ഒരു കൂട്ടം ആളുകളുടെ ശ്രമഫലമായി ഈ കൃതി വിക്കിഗ്രന്ഥശാലയിലെത്തിയിട്ടുണ്ട്. പങ്കെടുത്ത എല്ലാവർക്കും ആശംസകൾ. --മനോജ്‌ .കെ (സംവാദം) 11:18, 12 ഫെബ്രുവരി 2016 (UTC)[മറുപടി]

കഥാസംഗ്രഹം – വിശദീകരണം

[തിരുത്തുക]

നോവലിലെ കഥാഖ്യാനം അനുവാചകന് മനസ്സിനലാകേണ്ടതിന് ആവശ്യമായ സംഭവങ്ങൾ ഉൾപ്പെടുത്തിയും മറ്റു ചിലത് ഒഴിവാക്കിയും ആണ് പ്രസ്തുത കഥാസംഗ്രഹം തയ്യാറാക്കിയിരിക്കുന്നത്.

വിശദീകരണം ഒഴിവാക്കിയ സംഭവങ്ങൾ

[തിരുത്തുക]
  • ഭൂതപാണ്ടിയിലേക്ക് പോകുന്നതിനെ പറ്റിയുള്ള മാർത്താണ്ഡവർമ്മയുടെയും പരമേശ്വരൻപിള്ളയുടെയും സംഭാഷണം
  • ചാന്നാൻ മാർത്താണ്ഡവർമ്മയോട് മരത്തിന്റെ പൊത്തിൽ ഒളിക്കുവാൻ സഹായിക്കുന്നതേ
  • മാർത്താണ്ഡവർമ്മയുടെയും മാങ്കോയിക്കൽകുറുപ്പിന്റെയും സംഭാഷണം
  • ആദ്യത്തെ ചാന്നാനെ പിടിക്കുന്നതും കൊലയും
  • വേുക്കുറുപ്പിന്റെ അന്വേഷണം
  • വേുക്കുറുപ്പിന്റെ ഒരു ചെവി അറ്റു പോകുന്നത്
  • അനന്തപത്മനാഭനെപറ്റിയുള്ള പാറുക്കുട്ടിയുടെയും കാർത്ത്യായനി അമ്മയുടെയും സംഭാഷണം
  • നീലിയുടെ കഥ
  • സുന്ദരയ്യന്റെ വരവിനോടുള്ള ശങ്കുആശാന്റെ പ്രതികരണം
  • പാറുക്കുട്ടിയെപറ്റി പത്മനാഭൻ തമ്പിയുടെയും സുന്ദരയ്യന്റെയും സംഭാഷണം
  • വെപ്പാട്ടിയുടെ അടുത്തേക്ക് പോകവാൻ പത്മനാഭൻ തമ്പി തുടങ്ങുന്നത്
  • തിരുമുഖത്തുപിള്ള പോയതിനു ശേഷം സുന്ദരയ്യന്റെ പ്രവർത്തനങ്ങൾ
  • പത്മനാഭൻ തമ്പിയെപറ്റിയുള്ള പാറുക്കുട്ടിയുടെയും കാർത്ത്യായനി അമ്മയുടെയും സംഭാഷണം
  • പാറുക്കുട്ടിയോട് പത്മനാഭൻ തമ്പിയുടെ സംഭാഷണം
  • ചെമ്പകശ്ശേരിയിൽ സുന്ദരയ്യന്റെ വരവ്
  • രാമനാംമഠത്തിൽ പിള്ളയെ പറ്റിയുള്ള വിവരണം
  • പാറുക്കുട്ടിയുടെ രോഗബാധ കണ്ട് കാർത്ത്യായനി അമ്മയുടെയും ശങ്കുആശാന്റെയും പ്രതികരണം
  • സുഭദ്ര കഴവിനെക്കുറിച്ച് പറയുമ്പോൾ ശങ്കുആശാന്റെ പ്രതികരണം
  • സുഭദ്രയുടെ അനുമാനങ്ങൾ
  • ഷംസുഡീനെപറ്റിയുള്ള ശങ്കുആശാന്റെ വിവരണം
  • പഠാണിപാളയത്തിലെ സംഭാഷണങ്ങൾ
  • മാർത്താണ്ഡവർമ്മ, പരമേശ്വരൻപിള്ള, രാമയ്യൻ എന്നിവരുടെ ചില സംഭാഷണങ്ങൾ
  • മാർത്താണ്ഡവർമ്മ, കിളിമാനൂർകേരളവർമ്മ, രാമയ്യൻ എന്നിവരുടെ ചില സംഭാഷണങ്ങൾ
  • മാങ്കോയിക്കൽകുറുപ്പിന്റെയും ചാന്നാന്റെയും കല്ലറയിലെ ഇടപഴകൽ
  • അനന്തപത്മനാഭന്റെ രോഗനിവാരണവും പിന്നീടുള്ള താമസവും
  • മാങ്കോയിക്കൽകുറുപ്പിനെ ചാന്നാൻ ഹാക്കിമിന് പരിചയപ്പടുത്തുന്നത്
  • കേരളത്തിലേക്ക് പഠാണികളുടെ രണ്ടാമത്തെ വരവ്
  • മാങ്കോയിക്കൽകുറുപ്പിന്റെ ഭൂതപാണ്ടിയിലെ അനുഭവം
  • സുന്ദരയ്യന്റെയും കോടാങ്കിയുടെയും കഥ
  • പഠാണി പാളയത്തിലെ സംഭവങ്ങളെ പറ്റി പപ്പുവിന്റെ വിവരണം
  • അനന്തപത്മനാഭന്റെയും പാറുക്കുട്ടിയുടെയും കണ്ടുമുട്ടൽ
  • തിരുമുഖത്തുപിള്ളയുടെ ഇടപെടലും സംസാരവും
  • നുറഡീന്റെ വിവാഹം
  • പഠാണികളുടെ മടങ്ങിപോക്ക്
  • സുലൈഖയുടെ അവസ്ഥ
  • പപ്പു, കൊച്ചുവേലു, ആനന്തം, പരമേശ്വരൻപിള്ള, കാലക്കുട്ടി, ചുള്ളിയിൽ ചടച്ചി മാർത്താണ്ഡൻപിള്ള, തിരുമുഖത്തുപിള്ള എന്നിവരുടെ നില

വാക്കുകളുടെ എണ്ണത്താൽ കഥാസംഗ്രഹം നീളക്കൂടുതലാണെന്ന് തോന്നുന്നുണ്ടെങ്കിൽ, ദയവു ചെയ്ത് Over Detailed അല്ലെങ്കിൽ Long Plot എന്നീ ഫലകങ്ങൾ ഉപയോഗിക്കാതെ മേൽപറഞ്ഞവ കണക്കിലെടുത്ത് ഏതെല്ലാം സംഭങ്ങൾ ഇനി ഒഴിവാക്കേണ്ടതുണ്ട് എന്ന് നിർദ്ദേശ്ശിക്കുക.

(ഹരിത് (സംവാദം))

തിരുത്തൽ സംഗ്രഹം 2022 04 21

[തിരുത്തുക]
  • ലേഖനത്തിൽ വിശദാംശങ്ങളായി കൊടുത്തിരിക്കുന്നതിന്റെ സംഗ്രഹിച്ച രൂപമായി ആമുഖ ഖണ്ഡിക പരിഷ്കരിച്ചിരിക്കുന്നു, ആമുഖത്തിൽ പറഞ്ഞിരിക്കുന്നവ ഉപവിഭാഗങ്ങളിൽ അവലംബങ്ങളോടെ വിവരിച്ചിരിക്കുന്നതിനാൽ ആമുഖ ഖണ്ഡികയിൽ അവലംബകണ്ണികൾ ഒഴിവാക്കിയിരിക്കുന്നു.
  • ആമുഖ ഖണ്ഡികയിലും വിവരണപ്പെട്ടിയിലും അവലംബകണ്ണികൾ ഒഴിവാക്കുക എന്ന മാനദണ്ഡം
  • ഈ ലേഖനം ഭാഗികമായി ഇംഗ്ലീഷ് വിക്കിപീഡിയയിലെ en:Marthandavarma (novel) എന്ന താളിന്റെ തർജ്ജമയായി പുനഃനിർമ്മിച്ചതാണ്‌. കൂടുതൽ വിവരങ്ങൾക്ക് ആ ലേഖനത്തിന്റെ സംവാദ താൾ സന്ദർശിക്കുക.

(ഹരിത് · സംവാദം) 15:57, 21 ഏപ്രിൽ 2022 (UTC)[മറുപടി]