സംവാദം:മിച്ചമൂല്യം
ദൃശ്യരൂപം
- ഈട്ടം എന്ന വാക്ക് ഞാൻ ആദ്യം പരിചയപ്പെടുകയാണ്. അതിന്റെ അർത്ഥം 'കൂട്ടം', 'വർദ്ധന', 'collection', 'increase' എന്നൊക്കെയാണെന്നു കാണുന്നു. അപ്പോൾ ഈട്ടം കൂടുന്ന എന്നെഴുതാൻ പറ്റുമോ?
- കാർ നിർമ്മാണത്തിന്റെ കാര്യം പറഞ്ഞുള്ള ഉദാഹരണത്തിൽ ഒട്ടും വ്യക്തതയില്ല. An example should clarify and explain. കൺഫ്യൂഷൻ മാത്രം മിച്ചം വയ്ക്കുന്ന ഉദാഹരണത്തിനു മൂല്യമുണ്ടോ:)ജോർജുകുട്ടി (സംവാദം) 23:05, 5 ജൂലൈ 2012 (UTC)
- ഈട്ടം എന്നൊരു വാക്കുണ്ടെന്ന് മനസ്സിലായല്ലോ :) accumulation എന്നതിന് ഇങ്ങനെ പ്രയോഗിക്കാറുണ്ട്. മൂലധനം കുന്നുകൂടുക എന്നു പറയാറുണ്ട്. ഉദാഹരണം ഇ.എം.എസിന്റെ പുസ്തകത്തിലെതാണ്. അത് അതേപടി എഴുതിയാലും വ്യക്തമല്ലായിരുന്നു. ചെറിയ മാറ്റം വരുത്തിയിട്ട് ഈ ഗതി... ഉദാഹരണം മെച്ചപ്പെടുത്താമോ... ശ്രമിക്കുക. --Adv.tksujith (സംവാദം) 02:49, 6 ജൂലൈ 2012 (UTC)
"അദ്ധ്വാനമാണ് മൂല്യത്തിന്റെ അടിസ്ഥാനം എന്ന ആശയം മുന്നോട്ടുവെച്ചത് ആദം സ്മിത്തായിരുന്നു" എന്ന് ഇ.എം.എസ്. പറയുന്നുണ്ടോ? ഡേവിഡ് റിക്കാർഡോയുടെ "Labour Theory of Value" പിന്തുടരുകയാണ് മാർക്സ് ചെയ്തതെന്ന് ബ്രിട്ടാണിക്കാ വിജ്ഞാനകോശത്തിൽ പറയുന്നു. ലിങ്ക് ഇവിടെ. ഏതാണു ശരി?ജോർജുകുട്ടി (സംവാദം) 14:59, 6 ജൂലൈ 2012 (UTC)
- ഇ.എം.എസിന്റെ പുസ്തകത്തിൽ അങ്ങനെ പറയുന്നുണ്ട്. മറ്റിടങ്ങളിൽ സ്മിത്തിനും റിക്കാർഡോയ്കും പങ്കുണ്ടെന്ന് പറയുന്നു. ബ്രിട്ടാണിക്കയിലേത് ഒരു ചവറ് ലേഖനമായി എനിക്ക് തോന്നിയതിനാൽ അത് റഫറൻസായി ചേർക്കേണ്ടെന്ന് തോന്നി. ആദം സ്മിത്താണ് ആദ്യം ഈ ആശയം മുന്നോട്ട് വെച്ചതെങ്കിലും കൂടുതൽ വികസിപ്പിച്ചത് അദ്ദേഹത്തിന് ശേഷം വന്ന റിക്കാർടോയാണെന്ന് കാണുന്നു. ഇരിവർക്കും ശേഷം വന്ന മാർക്സ് തീർച്ചയായും രണ്ടുപേരിൽ നിന്നും ആശയം സ്വീകരിച്ചിരിക്കുമെന്നത് ഉറപ്പാണല്ലോ.ലേഖനത്തിൽ രണ്ടുപേരും ചേർക്കാം. --Adv.tksujith (സംവാദം) 16:47, 10 ജൂലൈ 2012 (UTC)