Jump to content

സംവാദം:മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

[സാഹിത്യ അക്കാദമി വിവർത്തനത്തിന്‌] അവാർഡ് നൽകിത്തുടങ്ങിയത് 92-ലായിരിക്കെ ഇദ്ദേഹം 66-ൽ എങ്ങനെ അതു നേടി? ഈ നുണയില്ലെങ്കിൽ ഇങ്ങേരുടെ പ്രസസ്തി?--തച്ചന്റെ മകൻ 05:03, 17 നവംബർ 2009 (UTC)[മറുപടി]

ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മുഖദ്ദിമ എന്ന ബൃഹത് ഗ്രന്ഥത്തിന്റെ വിവർത്തകനെ കുറിച്ചുള്ള പരിചയത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നുള്ളത് സത്യമാണ്‌; നുണയല്ല. മാത്രമല്ല സാഹിത്യ അക്കാദമിയുടെ വെബ്സൈറ്റിൽ 92 മുതലുള്ള(വിവർത്തകർക്ക്) അവാർഡ് ജേതാക്കളുടെ വിവരങ്ങളാണ്‌ കൊടുത്തിട്ടുള്ളത് എന്നത് കൊണ്ട് മാത്രം കേരള സാഹിത്യ അക്കാദമി 92 മുതൽക്കാണ്‌ വിവർത്തനത്തിനുള്ള പുരസ്കാരം നൽകിത്തുടങ്ങിയത് എന്ന നിഗമനത്തിലെത്തുന്നത് ശരിയാവുമോ. വെബ്സൈറ്റ് ആർകൈവ് വൽകരിക്കൽ പൂർത്തിയാകത്തതോ മറ്റോ ആയിക്കൂടേ. സൈറ്റ് തന്നെ ഈ നിലയിൽ അടുത്തകാലത്താണ്‌ പരിഷ്കരിച്ചത്.--വിചാരം 09:42, 17 നവംബർ 2009 (UTC)[മറുപടി]
വിവർത്തനത്തിന്‌ അവാർഡ് നൽകിത്തുടങ്ങിയത് 92 മുതൽ തന്നെയാണെന്നാണ്‌ കേരള സാഹിത്യ അക്കാദമിയിൽ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. തിരഞ്ഞുപോയപ്പോൾ കോയക്കുട്ടിക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ മികച്ച മലയാളവിവർത്തനഗ്രന്ഥത്തിനുള്ള അവാർഡ് ലഭിച്ചതായി അറിയുന്നു. അത് 66-ലല്ല, 80-ലിറക്കിയ പുനശ്ശോധിതഗ്രന്ഥത്തിനാണ്‌ എന്നും; ഖുർആന്റെ അദ്യ സമ്പൂർണ്ണമലയാളപരിഭാഷയല്ല, മൂന്നാമത്തേതാണ്‌ എന്നും. എല്ലായിടത്തും എം. എന്നാണ്‌ ഇദ്ദേഹത്തിന്റെ ഇനീഷ്യൽ. അതാവണം ശരി.

റൈറ്റർ ഡിസ്ക്രിപ്ഷൻ വായിച്ച് ജീവചരിത്രമെഴുതുന്ന രീതി ഇനിയെങ്കിലും നിർത്തണം.--തച്ചന്റെ മകൻ 10:01, 19 നവംബർ 2009 (UTC)[മറുപടി]

കേന്ദ്ര സാഹിത്യ അക്കാദമി വിവർത്തനത്തിന്‌ അവാർഡ് നൽകിതുടങ്ങിയത് 1989 ലാണെന്ന് ഔദ്യോഗിക വെബ്സൈറ്റായ ഇവിടെ പറയുന്നു. "Sahitya Akademi has been giving awards for translation in the 24 languages recognised by it every year, since 1989". ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണമെന്ന് തോന്നുന്നു. റൈറ്റർ ഡിസ്ക്രിപ്ഷൻ വെച്ച് എഴുതുന്നത് നിർത്തണം എന്ന താങ്കളുടെ നിർദ്ദേശം എത്രകണ്ട് പ്രായോഗികമാണ്‌ എന്നത്കൂടി ആലോചിക്കണം. വിക്കി മലയാളത്തിൽ നിരവധി എഴുത്തുകാരുടേയും സാഹിത്യകാരന്മാരുടേയും ജീവിതകുറിപ്പിന്‌ പുഴ.കോം നെ ആധാരമാക്കിയിട്ടുണ്ട്(ഈ ഉപയോക്താവ് മാത്രമല്ല). വാസ്തവത്തിൽ പുഴയിൽ നൽകുന്ന ഗ്രന്ഥകാരനെ കുറിച്ചുള്ള പരിചയം അതാത് ഗ്രന്ഥത്തിന്റെ റൈറ്റർ ഡിസ്ക്രിപ്ഷനിൽ അതേപടി പ്രസിദ്ധീകരിക്കുന്നത് തന്നെയാണ്‌. പിശകുകളും തെറ്റുകളും എവിടേയും വരാമല്ലോ അതുചിലപ്പോൾ റൈറ്റർ ഡിസ്ക്രിപ്ഷനിലും വരാമെന്നെയുള്ളൂ. എന്നു വെച്ച് എല്ലാം അങ്ങനെ തന്നെയാവും എന്ന സാമാന്യവത്കരണം ശരിയാവുമോ --വിചാരം 17:49, 19 നവംബർ 2009 (UTC)[മറുപടി]

കേന്ദ്ര അക്കാദമി രേഖ കണ്ടിരുന്നു. 89 മുതലുള്ള പട്ടികയാണ്‌ കണ്ടത്. തുടങ്ങിയ വർഷം ശ്രദ്ധിച്ചില്ല.

അച്ചടിച്ച കാര്യങ്ങളെയെല്ലാം വിശുദ്ധമായി കാണുന്നത് നിർത്തണം. എഴുതുന്ന കാര്യങ്ങൾ ശരിയാണോ എന്ന് കുറഞ്ഞൊരു അന്വേഷണമുണ്ടെങ്കിൽ മലയാളം വിക്കിപീഡിയയെ എങ്കിലും ഏറെക്കുറേ കുറ്റമറ്റതാക്കാം. ഒരു ലേഖനം എഴുതുമ്പോൾ ഒന്നിലധികം അവലംബങ്ങൾ സ്വീകരിക്കുകയാണെങ്കിൽ വൈരുദ്ധ്യങ്ങളെ കണ്ടുപിടിക്കാനും അന്വേഷിച്ച് തിരുത്താനും പറ്റും. ശരിയായ വിവരത്തിനായി ഗവേഷണംതന്നെ നടത്തിയാലും തെറ്റില്ല. തെറ്റുകൾ എഴുതി നിറക്കുന്നതിലും നല്ലതല്ലേ തെറ്റില്ലാത്ത ഒറ്റ വരി? ഈ മുട്ടാണിശ്ശേരിൽ ഇന്ന് ജീവിച്ചിരിക്കുന്ന വ്യക്തിയല്ലേ. നേരിട്ടു ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കാൻ പറ്റുമെങ്കിൽ ഉചിതമല്ലേ?

പഠിപ്പുരയും കിളിവാതിലും ആരോഗ്യരംഗവും മധുരം മലയാളവും ലേബർ ഇന്ത്യയുമൊക്കെയാണ്‌ ഇവിടത്തെ പ്രധാന 'പ്രമാണാധാരാവലംബ'ങ്ങൾ! മൂന്നാംകിട വെബ്സൈറ്റുകളിൽനിന്നും വിവരങ്ങൾ ശേഖരിച്ചാണ്‌ വിക്കിയിലെ പല ലേഖനങ്ങളും എഴുതിയിട്ടുള്ളത് എന്നതാണ്‌ മറ്റൊരു പരമാർത്ഥം. ഈ രീതി മാറിയേ തീരൂ. കിട്ടിയ വിവരങ്ങളെ സംശയത്തോടെ അപഗ്രഥിക്കുന്ന ഒരു ഉത്തമപത്രപ്രവർത്തകന്റെ കടമ വിക്കിപീഡിയനും ഉണ്ടെന്നാണ്‌ എന്റെ പക്ഷം.--തച്ചന്റെ മകൻ 05:00, 20 നവംബർ 2009 (UTC)[മറുപടി]

മുട്ടാണിശ്ശേരി കോയക്കുട്ടി മൗലവിയുമായി ഫോൺ വഴി ബന്ധപ്പെടുകയുണ്ടായി. അദ്ദേഹവും കേരള സാഹിത്യ അക്കാദമി അവാർഡാണ്‌ തനിക്ക് ലഭിച്ചത് എന്നു പറയുന്നു. 1967 ൽ Best works of translation of classics എന്ന കാറ്റഗറിയിലാണ്‌ അന്ന് തനിക്ക് അവാർഡ് ലഭിച്ചതെന്നും അവാർഡ് തുക 1000 രൂപയായിരുന്നുവെന്നും ആ വർഷം തന്നെ പി. കേശവദേവിനും അവാർഡ് കിട്ടുകയുണ്ടായി എന്നും അദ്ദേഹം അനുസ്മരിച്ചു. പ്രബോധനം വാരികയുടെ അറുപതാം വാർഷികം പ്രത്യേക പതിപ്പിൽ(2009 നവംബറിൽ ഇറങ്ങിയത്) മുട്ടാണിശ്ശേരി കൊയക്കുട്ടി മൗലവിയുമായി സദ്റുദ്ദീൻ വാഴക്കാട് നടത്തിയ ദീർഘമായ ഒരു അഭിമുഖമുണ്ട്. ആ അഭിമുഖത്തിൽ ആമുഖമായി കോയക്കുട്ടി മൗലവിയെ പരിചയപ്പെടുത്തുന്നിടത്തും 1967 ൽ ഖുർആൻ വിവർത്തനത്തിന്‌ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു എന്നു പറയുന്നു(ഇതുമായി ബന്ധപ്പെട്ട് സദുറുദ്ദീനുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞത് മൗലവിയുമായി സംസാരിച്ചതിൽ നിന്നും പിന്നെ ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ഇസ്ലാമിക വിജ്ഞാനകോശത്തിലുമുള്ള വിവരങ്ങളും ചേർത്താണ്‌ മൗലവിയെ കുറിച്ചുള്ള ചെറുവിവരണം ആ അഭിമുഖത്തിന്റെ introduction ൽ നൽകിയത് എന്നാണ്‌)--വിചാരം 09:45, 26 ഡിസംബർ 2009 (UTC)[മറുപടി]

മാതൃഭൂമിയിലെ ഈ വാർത്ത കണ്ട് പേര് മുട്ടാണിശ്ശേരി എം. കോയാക്കുട്ടി എന്നാക്കി. അവര് പേര് വീണ്ടും മുട്ടാണിശ്ശേരിൽ എം. കോയാക്കുട്ടി എന്നാക്കി കാണുന്നു. പേര് പഴയതിലേക്ക് മാറ്റുന്നു.--കണ്ണൻഷൺമുഖം 22:00, 27 മേയ് 2013 (UTC)

കേരളസഹിത്യ അക്കാദമി അവാർഡ്

[തിരുത്തുക]

ഇദ്ദേഹത്തിന് അവാർഡ് ലഭിച്ചത് ഏതുവർഷം? ഈ ലിങ്കിൽ കാണുന്നില്ലല്ലോ? വിവരം ശരിയാണോ? --ബിനു (സംവാദം) 10:19, 24 ജൂൺ 2013 (UTC)[മറുപടി]

അക്കാദമിയുടെ ലിങ്കിന്റെ കാര്യം ഒരു ഹരമാണ്. എന്തായാലും തപ്പിയപ്പോൾ മാതൃഭൂമി, ഡിസി എന്നീ രണ്ട് സ്രോതസ്സുകളിൽനിന്ന് വിശ്വസനീയമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷേ വർഷത്തിന്റെ കാര്യത്തിൽ ഉറപ്പുവരുത്തേണ്ടതുണ്ട്.--സിദ്ധാർത്ഥൻ (സംവാദം) 10:58, 24 ജൂൺ 2013 (UTC)[മറുപടി]