Jump to content

സംവാദം:യേശു

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'യേശു ക്രിസ്തു ക്രിസ്തുമതത്തിന്റെസ്ഥാപകനും' കേന്ദ്രവുമായ ചരിത്രപുരുഷനാണ്‌? യേശു, ക്രിസ്തുമതം സ്ഥാപിച്ചോ? എന്റെ അറിവിൽ ഇല്ല.--Shiju Alex 05:12, 9 ജനുവരി 2007 (UTC)[മറുപടി]

ഞാനല്ല തെളിവ് ചോദിച്ചത് ചള്ളിയൻ സാറെ --ബ്ലുമാൻ‍ഗോ ക2മ 10:40, 4 ഡിസംബർ 2007 (UTC)[മറുപടി]

താങ്കൾ ആടിനെ പട്ടിയാക്കാൻ ശ്രമിക്കുകയാണോ തെളിവ് ചോദിച്ചത് താങ്കൾ അല്ല എങ്കിൽ പിന്നെ ഇത് എന്താണ്‌? --ചള്ളിയാൻ ♫ ♫ 10:43, 4 ഡിസംബർ 2007 (UTC)[മറുപടി]


ഇത് നീക്കം ചെയ്ത തെളിവ് തിരിച്ചു കൊണ്ടു വന്നതാ സീസോപ്പ് മാഷെ? അത് ചോദിച്ച ആളുടെ ആവശ്യം നിഷേധിക്കാൻ പാടുണ്ടോ? എനിക്കും തെളിവ് ആവശ്യമുണ്ട്. പക്ഷെ ഞാൻ ചോദിച്ചു എന്ന് പറയരുത്. നമ്മൾ വെറും ഏരാം മൂളികളല്ലെ.. യേശു ക്രിസ്തു ക്രിസ്തുമതത്തിന്റെ കേന്ദ്രമായ ചരിത്രപുരുഷനാണ്‌ ഇതിൽ എത്ര നോക്കിയിട്ടും തെളിവ് കിട്ടുന്നില്ല--ബ്ലുമാൻ‍ഗോ ക2മ 10:49, 4 ഡിസംബർ 2007 (UTC)[മറുപടി]

ഒരു ഐ.പി. തെളിവ് ചോദിച്ചു. അത് കഴിഞ്ഞ കാര്യം. അത് താങ്കൾ ചോദ്യം ചെയ്യുക; അല്ലാതെ റിവര്ട്ട് ചെയ്താൽ ആദ്യം തിരുത്തിയത് താങ്കൾ ആണ്‌ എന്ന അർത്ഥം ആണ്‌ നൽകുക. മൂന്ന് പ്രാവശ്യം ഇത് ആവർത്തിച്ചാൽ ബ്ലോക്ക് ചെയ്യാവുന്ന കുറ്റമാണ്‌ എന്നും അറിയുക. പിന്നെ റഫറൻസ് ചോദിക്കുന്നത് സാമാന്യയുക്തിക്ക് നിരക്കാത്തതും സംശയം ഉള്ള കാര്യങ്ങൾക്കാണ്‌ "യേശു ക്രിസ്തു ക്രിസ്തുമതത്തിന്റെ കേന്ദ്രമായ ചരിത്രപുരുഷനാണ്‌ " എന്നത് താങ്കൾക്ക് അറിയില്ലായിരിക്കാം. പക്ഷെ അത് അറിയാത്ത വേറെ ഒരാളും ഉണ്ടാവില്ല. താങ്കൾടെ മതവിശ്വാസികൾ പോലും. ചോദിക്കുമ്പോൾ ചുമ്മാ ഒന്നാം ക്ലാസ് പിള്ളേർടെ പോലെ ആവല്ലേ അസീസെ. പിന്നെയെങ്ങനാ ഏരാം മൂളികൾ എന്ന് സ്വയം വിശേഷിപ്പിക്കാതിരിക്കുക് അല്ലേ. --ചള്ളിയാൻ ♫ ♫ 10:53, 4 ഡിസംബർ 2007 (UTC)[മറുപടി]

തെളിവ് റിമൂവ് ചെയ്യാൻ അധികാരമുണ്ടെന്നാണോ? പിന്നെ എന്താ ഇപ്പോഴു അവിടെ തെളിവ് നിൽക്കുന്നുണ്ടല്ലോ? --ബ്ലുമാൻ‍ഗോ ക2മ 11:04, 4 ഡിസംബർ 2007 (UTC)[മറുപടി]

മഹാത്മാ ഗാന്ധി രാഷ്ട്ര പിതാവ് അല്ലാന്ന് വാദിക്കുന്നവർക്ക് വേണ്ടി തെളിവ് കൊടുക്കുന്നുണ്ടെങ്കിൽ ഇതിനു തെളിവ് നൽകേണ്ടിവരും. അവിടെ കൊച്ചു കുട്ടികളുടെ മണ്ഡയിലേക്ക് അടിച്ചു കയറ്റുന്നു എന്ന് പറഞ്ഞിട്ടു കാര്യമില്ല --ബ്ലുമാൻ‍ഗോ ക2മ 11:19, 4 ഡിസംബർ 2007 (UTC)[മറുപടി]

യേശുവിനെ കുറിച്ച് ഡൊണാൽഡ് മോർഗന്റെ കാഴ്ചപ്പാട്

[തിരുത്തുക]

മിയമിയ ചേർത്ത ഈ വിഭാഗത്തിന്റെ ആധാരം ചേർക്കണം. നിഗമനം ആരുടേതാണ്? ഡൊണാൾഡ് മോർഗന്റേതോ അതോ സ്വന്തമോ? സ്വന്തമെങ്കിൽ അത് നീക്കം ചെയ്യണം. വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് എന്നത് കാണുക. ആധാരം ചേർക്കാത്ത പക്ഷം ആ ഭാഗം നീക്കം ചെയ്യണം. --ജ്യോതിസ് 18:31, 6 ഫെബ്രുവരി 2008 (UTC)[മറുപടി]

തികച്ചൂം സന്തുലിതമായ ലേഖനത്തിൽ ഒരാളുടെ അഭിപ്രായം പ്രസ്തുത ലേഖനത്തിന്റെ അത്രയും തന്നെ വലുപ്പത്തിൽ ചേർക്കുന്നത് നിശ്ചയമായും POV pushing ആണ്. നീക്കം ചെയ്യേണ്ടതാണ്‌. --ജേക്കബ് 19:02, 6 ഫെബ്രുവരി 2008 (UTC)[മറുപടി]

നീക്കം ചെയ്യാൻ പാടില്ലാത്തതാണ്‌. വാല്യ നോക്കിയാൽ മനസ്സിലാവും എനിക്ക് അറിയാവുന്ന കാര്യങ്ങൾ മാത്രമാണത്.ഇതുപോലുള്ള ഭാഗങ്ങൾ വരുമ്പോഴെ ലേഖനം പൂർണ്ണമായും സന്തുലിതമാവൂ. നിങ്ങൾക്ക് എതിരഭിപ്രായമുണ്ടെങ്കിൽ അത് വിക്കിയിൽ വിക്ഞാനമായി വരാൻ പര്യപതമല്ലല്ലോ? അതു കൊണ്ട് ചിന്തിക്കുക.പിന്നെ ലേഖനത്തിന്റെ വലിപ്പത്തേക്കാളേറെ വരുന്നുണ്ടെങ്കിൽ അത് ലേഖനം ചെറുതായത് കൊണ്ടായിരിക്കും. അതു കൊണ്ട് ലേഖനം വലുതാക്കാൻ ശ്രമിക്കുക. ആദ്യം ഇന്ന ഭാഗം വലുതായിട്ട് വരണമെന്നൊന്നുമില്ലല്ലോ? --മിയമിയ 19:24, 6 ഫെബ്രുവരി 2008 (UTC)[മറുപടി]

ഇസ്ലാമിക് വ്യു

[തിരുത്തുക]

ദൈവത്തിനു പുത്രന്മാരുണ്ടാവില്ല എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. യേശു മരിച്ചിട്ടില്ല എന്നാണ് മുസ്ലിംങ്ങൾ വിശ്വസിക്കുന്നത്. ബൈബിൾ തോറ മുതലായ പൂർവ്വ വേദങ്ങൾ മൻഷ്യന്റെ കൈകടത്തലുകൾ വിധേയമായതാണെന്നും മുസ്ലിംങ്ങൾ വിശ്വസിക്കുന്നു.സ്ത്രീകളെ കുറിച്ച് പറയുന്നതിൽ യേശുവിന്റെ മാതാവായ കന്യ മറിയത്തെ കുറിച്ചാണ് ഖുർ ആനിൽ കൂടുതൽ സഥലങ്ങളിൽ പറയപ്പെടുന്നത്. മറിയം എന്ന പേരിൽ ഒരു അദ്ധ്യായം തന്നെ ഉണ്ട്.വി.ഖു 3:42-47,മറിയം19:16-33,27-33. മത്തായി ലൂക്കോസ് എല്ലാം പറയുന്നപോലെ പരിശുദ്ധാത്മാവിന്റെ പ്രത്യേക ഇടപെടൽ മൂല ഗർഭിണിയായി. ഖുർആൻ പറയുന്നു യേശുവിന്റെ ആദ്യത്തെ അത്ഭുത പ്രവൃത്തി തൊട്ടിലിൽ നിന്ന് യേശു തന്റെ മാതാവിന്റെ ചാരുത്ര്ത്തെ കുറിച്ച് സംസരിക്കുന്നു. എന്നാൽ യോഹന്നാൻ സുവിശേഷം 2:1-11 പച്ച വെള്ള വീഞ്ഞാക്കി എന്ന അത്ഭുത പ്രവൃത്തിയാണ് പറയുന്നത്. ഖുർആൻ യേശുവിന്റെ ജനനം ആദമിനോട് ഉപമിക്കുന്നു. ആദം എങ്ങനെ ഉണ്ടായതോ അതുപോലെ. വചനം ഉണ്ടാവൂ എന്ന് പറഞ്ഞപ്പോൾ ഉണ്ടായി. സംങ്കീർത്തനം 33: 6 ആകാശ ഭൂമികൾ ദൈവ വചനത്താൽ ഉണ്ടായി വചനം: ഉൽറ്റ്പത്തി 1:1-യേശുവും ദൈവം ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോൾ ഉണ്ടായി എന്നാണ് ഖുറാൻ പറയുന്നത് - വി.ഖു 5:72 യേശു ദൈവമാണെന്ന് ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. ശിഷ്യന്മാർ അങ്ങനെ പറഞ്ഞിട്ടില്ല .യേശു ശിഷ്യന്മാരായി പറഞയ്ച്ച അപ്പോസ്തലന്മാര്ഉം അങ്ങനെ പറഞ്ഞിട്ടില്ല എന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു - യേശുവിനോട് ചോദിക്കുന്നു.എന്താണ് ഏറ്റവുംനല്ല കല്പന‍? “അദോന യഹോദിൻ അദോന യഖദ് “ ഇസ്രായിലെർക്ക് നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്. മാർകോസ് 12:29-30 ആവർത്തന പുസ്തകത്തിലെ 6:4 വചനത്തിൽ ഇത് ഉദ്ധരിക്കുന്നു. എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായൂല്ലവന്റെ അടുക്കലേക്ക് ഞാൻ കയറുന്നു.യോഹന്നാൻ 20:17. എന്നാൽ 68 തവണ പുതിയ നിയമത്തില് യേശു മനുഷ്യ പുത്രനാണെന്ന് സ്വയം അവകാശപ്പെടുന്നു. “ആ നാളിനെ കുറിച്ച് ആർക്കും അറിയില്ല“. മർക്കോസ് സുവിശേ13:32 ഇതെല്ലാം യേശു മനുഷ്യപുത്രനാണെന്നതിനുള്ള മുസ്ലിങ്ങളുടെ വിശ്വാസത്തിനു ശക്തിനൽകുന്നു. യേശു എന്നല്ല ഒരു പ്രവാചകനും ചെയ്ത അത്ഭുതം ദിവ്യത്വത്തിനു തെളിവായി ഇസ്ലാം എവിടെയും കാണിക്കുന്നില്ല .“നിന്റെ കർത്താവിനെ മാത്രം ആരധിക്കണമെന്ന് എഴുതപ്പെട്ടിടുണ്ടല്ലോ“ സാതാനുമായി നടത്തിയ സംവാദം മത്തായി 4:1-10 യേശുവിന്റെ അനുയായികളെയും മോസസിന്റെ അനുയായികളെയും ഖുർആൻ പരിചയപ്പെടുത്തുന്നത് അഹ്ലു കിതാബ് അഥവാ വേദക്കാർ എന്നാണ്. സ്ര്ഷ്ടാവായ തംബുരാനോട് മാത്രമെ യേശു പ്രാർത്ഥിച്ചിട്ടുള്ളൂ.ഖുർ-5:72 ഇതു തന്നെ മത്തായി:7:21 പറഞ്ഞിട്ടുണ്ട്.

ഇസ്ലാമിക് കാഴ്ചപ്പാടിൽ കുർ‌ആനിലുള്ള കാര്യങ്ങൾ മാത്രം മതി. ബൈബിളുമായി താരതമ്യം വേണമെന്നില്ല.
"പരിശുദ്ധാത്മാവിന്റെ പ്രത്യേക ഇടപെടൽ മൂല ഗർഭിണിയായി."മറിയമിന്റെ എക്സ്പാൻഷൻ ഇവിടെ യോജിക്കുമെന്നും തോന്നുന്നില്ല. --ചള്ളിയാൻ ♫ ♫ 02:37, 15 ഫെബ്രുവരി 2008 (UTC)[മറുപടി]

യേശു ക്രിസ്തു ഇന്ത്യയിൽ സന്ദർശനം നടത്തിയിരിക്കുന്നുവെന്നും, ക്രിസ്തുമതത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ബൗദ്ധസ്വാധീനം വന്നതങ്ങനെയെന്നും ക്രിസ്തുവിന്റെ മരണം ഇന്ത്യയിൽ വെച്ചായിരുന്നുവെന്നും ചില റഫറൻസുകൾ കാണുന്നു. കൂടുതൽ അറിയുമോ? --117.196.146.71 15:38, 7 ഓഗസ്റ്റ്‌ 2008 (UTC)

ജീവിതകാലം

[തിരുത്തുക]

യേശു ജനിച്ച വർഷവും സമയവും സംബന്ധിച്ച് പണ്ഡിതരുടെ ഇടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്. ചില പണ്ഡിതർ യേശു ജനിച്ചത് ബി.സി. 7ആം നൂറ്റാണ്ടിനും 2ആം നൂറ്റാണ്ടിനും ഇടയിലാണെന്നും മരിച്ചത് ഏ.ഡി.26ആം നൂറ്റാണ്ടിനും 36ആം നൂറ്റാണ്ടിനും ഇടയിലാണെന്ന് കണക്കാക്കുന്നു.


AD 26-ആം നൂറ്റാണ്ട് എന്നു പറഞ്ഞാൽ 2600 അല്ലെ....!!!--Mithravishnu 03:15, 22 ഒക്ടോബർ 2010 (UTC)[മറുപടി]


ചെറിയ തിരുത്തൽ വരുത്തിയിട്ടുണ്ട്. ഇപ്പോ പ്രശ്നം ഒഴിവായി എന്ന് കരുതുന്നു.--ഷിജു അലക്സ് 03:33, 22 ഒക്ടോബർ 2010 (UTC)[മറുപടി]

ചരിത്രം, വിമർശനം

[തിരുത്തുക]

ഈ തിരുത്ത് ആരെങ്കിലും ഒന്നു റിവ്യൂ ചെയ്താൽ നന്നായിരിക്കും.Georgekutty 08:13, 3 ഫെബ്രുവരി 2011 (UTC)[മറുപടി]

ചില ലേഖനങ്ങളിൽ സമാനമായ ലിങ്കുകള് WP:UNDUE ആരോപിച്ച് തടയപ്പെട്ടിണ്ട്. സംവാദം:യഹോവയുടെ സാക്ഷികൾ/നിലവറ 1#ഒരു സംവാദം ഉണ്ടാകുന്നത്... അതുകൊണ്ടുതന്നെ ഈ "മതസൌഹാർദ്ദം" യഹോവയുടെസാക്ഷികൾ, മുഹമ്മദ് നബി, ചാൾസ് ഡാർവ്വിൻ... മുതലായ എല്ലാ ലേഖനങ്ങളിലും നടപ്പാക്കുവാൻ സാധിക്കുമെങ്കിൽ റിവേർട്ട് ചെയ്യുന്നത് സ്വാഗതം ചെയ്യുന്നു. അത് "ആർക്കും" നിർവ്വഹിക്കാവുന്നതാണ്. ത്രിത്വം സംവാദം:ത്രിത്വം, ദൈവപുത്രൻ സംവാദം:ദൈവപുത്രൻ എന്ന ലേഖനത്തിൽ , മുഖ്യധാര ക്രൈസ്തവ വീക്ഷണത്തിൽ എഴുതപ്പെട്ട ലിങ്ക് കൊടുക്കുന്നതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്ത 'ക്രിസ്തീയ എഡിറ്റർ' ദൈവപുത്രനെക്കുറിച്ചുള്ള വിമർശന ലിങ്കുകൾക്ക് 'പച്ചക്കൊടി' കാണിച്ചത് ഒരു നല്ല ലക്ഷണമായി കണക്കാക്കുന്നു. -- സിജോ വർഗ്ഗീസ്, മൈക്കാവ് 09:42, 3 ഫെബ്രുവരി 2011 (UTC)[മറുപടി]

പക്ഷപാതം ആരോപിച്ച് നീക്കം ചെയ്യുകയാണെങ്കിൽ മതവീക്ഷണങ്ങൾ എന്ന തലക്കെട്ടിലുള്ള ലിങ്കുകളും എടുത്തുകളയേണ്ടതല്ലേ, ഒരു ഭാഗം മാത്രം നീക്കം ചെയ്യുന്നതല്ലേ പക്ഷപാതം? എന്റെ അഭിപ്രായത്തിൽ ആ ലിങ്കുകളിലെ കാമ്പെന്തെങ്കിലുമുണ്ടെങ്കിൽ ലേഖനത്തിലേയ്ക്ക് ചേർത്ത് റെഫറൻസ് ലിങ്കായി നൽകേണ്ടതാണ്. ലേഖനത്തിൽ പ്രസക്തമായ ലിങ്കുകളൊഴിച്ചുള്ള നിർത്തേണ്ടതില്ല. മറ്റൊരു ലേഖനത്തിലെ എന്തെങ്കിലും പ്രവർത്തനത്തിൽ സംതൃപ്തിയില്ലെങ്കിൽ അത് അവിടെ ചർച്ച ചെയ്ത് പരിഹരിക്കേണ്ടതാണ്. മറ്റുപയോക്താക്കളേയും വിശ്വാസത്തിലെടുക്കുക.--പ്രവീൺ:സംവാദം‍ 14:55, 3 ഫെബ്രുവരി 2011 (UTC)[മറുപടി]

തലക്കെട്ട് മാറ്റുക

[തിരുത്തുക]

ഈ ലേഖനത്തിന്റെ തലക്കെട്ട് 'നസ്രായനായ യേശു' എന്നാക്കിയാൽ അത് കുറേകൂടി അകർഷണീയമാകും .അഭിപ്രായം രേഖപ്പെടുത്തുക അഖില് അപ്രേം 01:14, 6 നവംബർ 2011 (UTC)[മറുപടി]

ഇപ്പോഴത്തെ തലക്കെട്ട് ഒരു ആശയക്കുഴപ്പമുണ്ടാക്കാത്ത സ്ഥിതിയിൽ, ലളിതമായ ഈ തലക്കെട്ട് മാറ്റേണ്ടതില്ല എന്നതാണെന്റെ അഭിപ്രായം.-Johnchacks 03:12, 6 നവംബർ 2011 (UTC)[മറുപടി]

മുസ്ലീം വിശ്വാസപ്രകാരമുള്ള ഈസാ നബിയും ക്രൈസ്തവ ദൈവ വിശ്വാസത്തിലെ ക്രിസ്തുവും തമ്മിൽ വേർതിരിച്ച് കാണുന്നതിന് അഖിലിന്റെ ഉപദേശം സഹായിക്കുമെന്ന് ഞാൻ കരുതുന്നു. al amal (സംവാദം) 11:21, 24 ജൂൺ 2021 (UTC)[മറുപടി]

വീക്ഷണങ്ങൾ

[തിരുത്തുക]

"യേശുവിന്റെ ജനനം, മരണം, ജീവിതം എന്ന് തുടങ്ങി എല്ലാ വിഷയത്തിലും ഖുർആൻ ബൈബിളിൽനിന്നും ഒരല്പം വ്യത്യസ്തമായ വീക്ഷണമാണ് വരച്ചു കാണിക്കുന്നത്. ഖുർആൻ യേശിവ്ന്റെ ജനനത്തെ വിശുദ്ധ ജനനമായും, യേശുവിന്റെ അമ്മയെ വിശുദ്ധകളായ സ്ത്രീകൾക്ക് മാതൃകയായുമാണ് എടുത്തു കാണിക്കുന്നത്‌." - ഇതിൽ രണ്ടാമത്തെ വരി ആശയക്കുഴപ്പമുണ്ടാക്കുന്നതായതിനാൽ ഒഴിവാക്കുന്നു.

  1. യേശുവിന്റെ ജനനം=വിശുദ്ധ ജനനം, ഇതിൽ ക്രൈസ്തവ-ഇസ്ലാമിക വീക്ഷണങ്ങളിൽ തർക്കമില്ല. പിന്നെ അതിന്റെ details-ഇൽ വ്യത്യാസമുണ്ടെങ്കിൽ അത് ഈസാ നബി താളിൽ ചേർത്ത് ആ ലേഖനമാണ് വികസിപ്പിക്കേണ്ടത്.
  2. യേശുവിന്റെ അമ്മ= വിശുദ്ധകളായ സ്ത്രീകൾക്ക് മാതൃക , അതിലും കുഴപ്പമില്ലല്ലോ? ക്രൈസ്തവ സഭകളിൽ ചിലത് ദൈവമാതാവായി കാണുന്നു അത്രമാത്രം - അത് മറിയം ലേഖനത്തിന്റെ ആമുഖത്താളിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒന്നാമത്തെ വരി അല്പം മുകളിലേക്ക് മാറ്റി ക്രമീകരിക്കുന്നു ---Johnchacks (സംവാദം) 09:23, 18 ഡിസംബർ 2011 (UTC)[മറുപടി]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഈസാ നബി എന്ന ലേഖനം നിലവിലുള്ളതിനാൽ ഇസ്ലാമിക കാഴ്ചപ്പാടിലുള്ള പുറം കണ്ണികൾ അവിടെ ചേർക്കുകയാവും ഉത്തമം. ചരിത്രപരവും പൊതു വിമർശനാത്മകവുമായവ ഇവിടെ തന്നെ നിലനിർത്തുന്നു. മാത്രമല്ല, ക്രൈസ്തവമായാലും വിമർശനാത്മകമായതായാലും പുറംകണ്ണികളുടെ എണ്ണത്തിന്റെ കാര്യത്തിലും ഒരു പരിമിതി സൂക്ഷിക്കേണ്ടതുണ്ട്. 'വിക്കിപീഡിയ ഒരു സംഭരണിയല്ല' എന്നുള്ളതു ഇക്കാര്യത്തിലും ബാധകമാക്കേണ്ടിയിരിക്കുന്നു. ---Johnchacks (സംവാദം) 09:38, 18 ഡിസംബർ 2011 (UTC)[മറുപടി]

float --Vssun (സംവാദം) 11:26, 18 ഡിസംബർ 2011 (UTC)[മറുപടി]

നാമനിർദ്ദേശം

[തിരുത്തുക]
ഈ ലേഖനം വിക്കിപീഡിയയിൽ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മികച്ച ലേഖനങ്ങൾക്കുള്ള നിബന്ധനകൾ പാലിക്കുന്നവയാകണം തിരഞ്ഞെടുത്ത ലേഖനങ്ങൾ. ഈ ലേഖനം പ്രസ്തുത ഗണത്തിൽ ഉൾക്കൊള്ളിക്കുവാൻ യോഗ്യമാണോ? നിങ്ങളുടെ അഭിപ്രായമറിയിക്കുക..

--ജോസഫ് 10:34, 24 ഡിസംബർ 2013 (UTC)[മറുപടി]

ഇതിന് അൽപ്പം കൂടി ഭാഷാശുദ്ധി വരുത്തേണ്ടതുണ്ടെന്നു ഞാൻ കരുതുന്നു al amal (സംവാദം) 11:26, 24 ജൂൺ 2021 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:യേശു&oldid=4025993" എന്ന താളിൽനിന്ന് ശേഖരിച്ചത്