സംവാദം:രജിതൻ കണ്ടാണശ്ശേരി
രജിതൻ കണ്ടാണശ്ശേരി
[തിരുത്തുക]രജിതൻ കണ്ടാണശ്ശേരി (കണ്ടാണശ്ശേരി, തൃശ്ശൂർ ജില്ല) ഒരു ഇന്ത്യക്കാരനായ എഴുത്തുകാരനും അധ്യാപകനുമാണ്. കെ. എസ്. അപ്പുവിൻറെയും തങ്കയുടേയും മകനായി കണ്ടാണശ്ശേരിയിൽ ജനനം. രജിതൻ തന്റെ പ്രാരംഭ വിദ്യാഭ്യാസം കണ്ടാണശ്ശേരി എക്സൽസിയർ എൽപ്പി സ്കൂൾ, എം.എസ്.എസ് യു.പി സ്കൂൾ എന്നിവിടങ്ങളിൽ പൂർത്തിയാക്കി. മറ്റം സെൻറ് ഫ്രാൻസിസ് ബോയ്സ് ഹൈസ്കൂളിലും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലും തൃശ്ശൂർ സെൻറ് തോമസ് കോളേജിലും ഒല്ലൂർ ബി.എഡ് സെൻററിലും ഉയർന്ന വിദ്യാഭ്യാസം നേടി. കുന്നംകുളം ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സുവോളജി അധ്യാപകനായി ജോലി ചെയ്യുന്നു ഡി സി ബുക്സ് പ്രസിദ്ധീകരിച്ച -തരങ്ങഴി- ആണ് അദ്ധേഹത്തിൻറെ ആദ്യ നോവൽ. പ്രശസ്ത മലയാള നോവലിസ്റ്റായ കോവിലൻറെ അതിപ്രശസ്തമായ -തട്ടകം- മുഴുമിപ്പിക്കാത്ത നോവലായിരുന്നു. അതു മുഴുമിപ്പിക്കാനുള്ള ഒരു ശ്രമത്തിൻറെ കഥ പറയുകയാണ് രജിതൻ കണ്ടാണശ്ശേരി തരങ്ങഴിയിലൂടെ. തട്ടകം ഇവിടെ ദേശമാകുന്നു. കോവിലൻ വരുണനും. ഒരു ദേശത്തിലെ നിരവധി കഥാപാത്രങ്ങളും അനവധി സംഭവ പരമ്പരകളും വിഭ്രമാത്മകമായ കഥകളും നിറഞ്ഞ തരങ്ങഴി ദേശത്തെയും നോവലിനേയും നോവലിസ്റ്റിനെയും വായനക്കാരെയും കുറിച്ചുള്ള നോവലായി മാറുന്നു. അഞ്ഞൂറു പേജിലധികമായി പരന്നു കിടക്കുന്ന ഈ നോവൽ കണ്ടാണിശ്ശേരി ഗ്രാമത്തിൻറെ ഇന്നലകളുടെ ഇന്നിൻറെ കഥ പറയുന്നു.ഇതെഴുതിയ കഥാകാരന് മലയാള സാഹിത്യ ലോകത്തിലും നോവൽ വിഭാഗത്തിലും സവിശേഷ സാന്നിദ്ധ്യത്തിന് അർഹനാണെന്ന് കരുതുന്നു. ഭാവിയിൽ ലഭിക്കാനിരിക്കുന്ന അംഗീകാരങ്ങൾക്ക് മുന്നോടിയായി ഒരു വിക്കി പേജിന് അർഹനാണെന്ന് കരുതുന്നു.Sajanmv (സംവാദം) 18:02, 10 ജൂലൈ 2024 (UTC)
- ഭാവിയിൽ ലഭിക്കാനിരിക്കുന്ന അംഗീകാരങ്ങൾക്ക് മുന്നോടിയായി ഒരു വിക്കി പേജ് തുടങ്ങാൻ കഴിയില്ല ശ്രദ്ധേയതയുള്ള അംഗീകാരങ്ങൾ ലഭിച്ചാൽ അവയുടെ അവലംബം നൽകി പേജ് തുടങ്ങാവുന്നതാണ്. അതല്ലാതെ ശ്രദ്ധേയത തെളിയിക്കാൻ ആവശ്യമായ അവലംബങ്ങൾ ഇല്ലാതെ എഴുതപ്പെടുന്ന ലേഖനങ്ങൾ ചിലപ്പോൾ മായ്ക്കപ്പെട്ടേക്കാം Ajeeshkumar4u (സംവാദം) 00:50, 13 ജൂലൈ 2024 (UTC)
- ശ്രീ രജിതൻ കണാണശ്ശേരിയുടെ കൃതികളും അവ പ്രസിദ്ധീകരിച്ച വിശദാംശങ്ങളും ചേർത്തിട്ടുണ്ട്. Sajanmv (സംവാദം) 17:39, 14 ജൂലൈ 2024 (UTC)