സംവാദം:റീഡേഴ്സ് ഡൈജസ്റ്റ്
റീഡേഴ്സ് ഡൈജസ്റ്റ് ലേഖനങ്ങളുടെയും മറ്റും "ഗുണനിലവാരം" ഉറപ്പുവരുത്തുന്നതെങ്ങനെയെന്നതിനെക്കുറിച്ച് പ്രസിദ്ധ ജർമ്മൻ സാഹിത്യകാരൻ ബെർറ്റോൾറ്റ് ബ്രെക്റ്റിന്റേതായി (Bertolt Brecht) ഒരു കമന്റ് മലയാളത്തിലെ വിമർശകൻ എം. കൃഷ്ണൻ നായർ ഉദ്ധരിച്ചിരുന്നത് ഞാൻ പണ്ട് വായിച്ചിട്ടുണ്ട്. കിട്ടുന്ന ലേഖനങ്ങളും മറ്റും ഒരു കമ്മിറ്റി പരിശോധിക്കുന്നു. കമ്മിറ്റിയംഗങ്ങളിൽ ഒരാൾ അത് മണത്തു നോക്കുന്നു. മറ്റൊരാൾ തൊട്ടു നോക്കുന്നു മൂന്നാമതൊരാൾ അതിന്റെ നിറം നോക്കുന്നു. ഒടുവിൽ അത് ശരിക്കുള്ള ചവറ് (കൃഷ്ണൻ നായർ കൊടുത്തിരുന്ന ഇംഗ്ലീഷ് ഉദ്ധരണിയിൽ absolute shit എന്നായിരുന്നു) തന്നെയാണെന്ന് ഉറപ്പാക്കിയ ശേഷം മാത്രം പ്രസിദ്ധീകരിക്കുന്നു എന്നാണ് കമന്റ്. ബ്രെക്റ്റിന്റെ ഏതോ ലേഖനം ഡൈജസ്റ്റ് reject ചെയ്തതിനെ തുടർന്നായിരുന്നത്രെ ഈ കമന്റ്. ബ്രെക്റ്റ് അങ്ങനെ അങ്ങനെ പറഞ്ഞിട്ടുണ്ടോയെന്നറിഞ്ഞില്ല. ഏതായലും കമന്റ് തീരെ സത്യമില്ലാത്തതല്ല. ഒട്ടും depth ഇല്ലാത്തെ പ്രസിദ്ധീകരണമാണ് ഡൈജസ്റ്റ്.Georgekutty 01:21, 29 ഒക്ടോബർ 2009 (UTC)