സംവാദം:വില്ല്
ദൃശ്യരൂപം
സംശയം
[തിരുത്തുക](വലിച്ചു കെട്ടുന്ന ഞാണിന്റെ ഇലസ്തികതയെ ഉപയോഗിച്ച് അമ്പുകൾ അയക്കാനുള്ള ഉപകരണമാണ് വില്ല്).... തുടർന്ന് (വില്ലിന്റെ പാത്തിയിൽ ഊർജ്ജം സംഭരിക്കപ്പെടുന്നു. ) -- രണ്ടും ചേരുന്നില്ലല്ലോ !! -- Raghith 06:44, 6 ഫെബ്രുവരി 2011 (UTC)
- ശരിക്കും ഞാണിലും, പാത്തിയിലും ഊർജ്ജം സംഭരിക്കപ്പെടുന്നുണ്ട്. --Vssun (സുനിൽ) 10:55, 6 ഫെബ്രുവരി 2011 (UTC)
ഞാണിലെ ഊർജ്ജത്തിൽ സംശയമില്ല ; പക്ഷെ ഞാൺ ഇലാസ്തികമാണോ എന്ന സംശയമുണ്ട് , ചെറിയ തോതിൽ ഞാണിലെ ഇലാസ്തികത ഉപയോഗപ്പെടുന്നുണ്ടാവാം , പക്ഷെ പാത്തിയുടെ ഇലാസ്തികതയിലാണ് ഊർജ്ജം എന്നാണ് എന്റെ ഊഹം -- Raghith 04:57, 7 ഫെബ്രുവരി 2011 (UTC)
ലേഖനത്തിൽ അമ്പിനേയും വില്ലിനേയും കുറിച്ചു പറയുന്നുണ്ടല്ലോ. ഇതൊരു ആയുധമാകണമെങ്കിൽ അമ്പും വില്ലും ഒരുമിച്ച് വേണമല്ലൊ. അതിനാൽ ലേഖനത്തിന്റെ പേര് അപ്രകാരം മാറ്റാൻ താത്പര്യപ്പെടുന്നു --അഖിലൻ 04:43, 25 മാർച്ച് 2012 (UTC)