സംവാദം:ശിവസൂത്രങ്ങൾ
"akṣarasamāmnāya" ഇതെങ്ങനെയാണ് മലയാളം ലിപിയിൽ എഴുതുക?Georgekutty 10:05, 10 ജൂലൈ 2010 (UTC)
- ഇംഗ്ലീഷ് വിക്കിയിൽ, അക്ഷരസമന്വയം എന്നുദ്ദേശിച്ച് എഴുതിയതാണോ എന്നു തോന്നുന്നു. --Vssun (സുനിൽ) 10:25, 10 ജൂലൈ 2010 (UTC)
അതു ഞാനും സംശയിച്ചതാണ്. പക്ഷേ അങ്ങനെ ആണെന്നും തോന്നുന്നില്ല. ഇംഗ്ലീഷിൽ എല്ലായിടത്തും "akṣarasamāmnāya" എന്നും തന്നെയാണ്. ദേവനാഗരിയിലും अक्षरसमाम्नाय എന്നാണ് കാണുന്നത്.Georgekutty 01:05, 11 ജൂലൈ 2010 (UTC)
അക്ഷരസമാമ്നായം തന്നെയാണു്. അക്ഷരങ്ങളെ ഒരുമിച്ചു കൊണ്ടുവന്നതു്, അക്ഷരങ്ങളുടെ കൂട്ടം, അക്ഷരങ്ങളുടെ അഭ്യാസം (exercise)എന്നൊക്കെയാനു് അർത്ഥം. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 09:14, 8 ജനുവരി 2013 (UTC)
ആമുഖം, വർഗ്ഗം
[തിരുത്തുക]ഈ ലേഖനത്തിന്റെ ആമുഖം അത്ര വ്യക്തമല്ല. ഒന്ന് ശരിയാക്കാൻ ശ്രമിക്കാമോ? അതുപോലെ, ഇതിനെ സംസ്കൃതപദ്യങ്ങൾ എന്ന വർഗ്ഗത്തിൽ ചേർക്കാമോ?--Vssun (സുനിൽ) 10:23, 10 ജൂലൈ 2010 (UTC)
ആമുഖം ഞാൻ ഒന്നു മാറ്റിയിട്ടുണ്ട്. സംസ്കൃതപദ്യങ്ങൾ വർഗ്ഗം ശരിയാകുമെന്നു തോന്നുന്നില്ല. സംസ്കൃതവ്യാകരണം എന്നൊരു വർഗ്ഗം ഉണ്ടാക്കാം. പാണിനിനിയും, അഷ്ടാധ്യായിയും, ശിവസൂത്രങ്ങളും അതിൽ ചേർക്കാം എന്നാണ് എന്റെ തോന്നൽ.Georgekutty 15:41, 10 ജൂലൈ 2010 (UTC)
മെൻഡലീയേവിന്റെ ആവർത്തനപ്പട്ടികക്കു പ്രചോദനം
[തിരുത്തുക]സംസ്കൃതത്തിലെ ശിവസൂത്രങ്ങളുടെ വിചിത്രവും അത്ഭുതാവഹവുമായ വർഗ്ഗീകരണരീതിയിൽ നിന്നും പ്രചോദനം ലഭിച്ചാണു് മെൻഡലീയേവ് ആവർത്തനപ്പട്ടികയുടെ ആദ്യരൂപം സൃഷ്ടിച്ചതു്. അതോടൊപ്പം മൂലകങ്ങൾക്കു് സംസ്കൃതത്തിൽ നിലവിലിരുന്ന സംഖ്യാസൂചകങ്ങൾ ഉപയോഗിച്ച് പേരിടാനും അദ്ദേഹം ശ്രമിച്ചിരുന്നു. ഈ കാര്യങ്ങൾ ലേഖനത്തിൽ ഉൾപ്പെടേണ്ടതാണു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 09:24, 8 ജനുവരി 2013 (UTC)