Jump to content

സംവാദം:ശോഭാ സുരേന്ദ്രൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

'തീപ്പൊരി' വിക്കിയിൽ നിന്നും ഇത്തരത്തിലുള്ള പരാമർശങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം. അറിയപ്പെടുന്ന പ്രാസംഗിക എന്നൊ മറ്റോ കൊടുത്താൽപ്പോരേ. തീപ്പൊരി എന്നൊക്കെപ്പറയുന്നത് പത്രഭാഷയാണ്. അവലംബം കിട്ടാനും ബുദ്ധിമു‌ട്ട്. പരാമർശം ഇപ്പോൾ മാറ്റിയിട്ടുണ്ട്. വേണമെന്നു സമവായമുണ്ടായാൽ തിരിച്ചിടാം --ടോട്ടോചാൻ (സംവാദം) 06:08, 27 ജൂൺ 2013 (UTC)[മറുപടി]

എന്താണ് ഈ വ്യക്തിയുടെ ശ്രദ്ധേയത?--സുഗീഷ് (സംവാദം) 15:03, 13 മേയ് 2014 (UTC)[മറുപടി]
WP:GNG

വിഷയത്തിൽ നിന്നും സ്വതന്ത്രമായ മൂന്ന് അവലംബങ്ങൾ, അവിടെ കാര്യമായ പരാമർശങ്ങൾ ഒരു പക്ഷേ പ്രധാനമായും പരാമർശിക്കുന്ന വിവരങ്ങൾ. പിന്നെ WP:BASIC ഇതനുസരിച്ചും, WP:POLITICIAN ഇതിൽ (വിക്കിപീഡിയ സംവാദം:ശ്രദ്ധേയത/വ്യക്തികൾ#രാഷ്ട്രീയ പ്രവർത്തകരുടെ തർജ്ജിമ)

ഇതെല്ലാം പരിഗണിക്കാമെന്ന് എന്റെ മതം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:35, 13 മേയ് 2014 (UTC)[മറുപടി]

സാദ്ധ്യതയില്ലല്ലോ മനൂ; അടിസ്ഥാന ശ്രദ്ധേയത ഇല്ല. ഇനി രാഷ്ട്രീയപ്രവർത്തകർ എന്ന നിലയിലും ശ്രദ്ധയതയില്ല.
രാഷ്ട്രീയ പ്രവർത്തകർ എന്ന നിലയിൽ ശ്രദ്ധേയത കണക്കാക്കുന്നത് മൂന്ന് അടിസ്ഥാന മാനദണ്ഡങ്ങളാണ്. അതിൽ ഒന്നും മൂന്നും ഇതിനു ബലമേകില്ല എന്ന് താങ്കൾക്കു തന്നെ ഉറപ്പുണ്ട് എന്ന് മനസ്സിലായി. ഇനി രണ്ടാമത്തെ ഘടകമായി നൽകിയിരിക്കുന്നതിന് വിശദീകരണം നൽകിയിട്ടുണ്ട്.

ഇതിൽ എങ്ങനെയാണ് ബാധകമാകുന്നത്?--സുഗീഷ് (സംവാദം) 16:18, 17 മേയ് 2014 (UTC)[മറുപടി]

ഇതെല്ലാം കൂടി വേണമെന്ന് എനിക്കു തോന്നിയില്ല. പിന്നെ കേരളത്തിലെ ഒരു ഭാജാപാ നേതൃനിരയിലെ രണ്ടാം നിര നേതാവിനെ പറ്റി വിശദമായ ജീവചരിത്രം ഒക്കെ ചോദിച്ചാൽ.. ഇനി ഞാൻ ഇവരെക്കുറിച്ചെഴുതി പ്രസിദ്ധീകരിച്ച്, ഞാൻ സ്വന്തമായി തന്നെ വിക്കിയിലെ കേറാൻ യോഗ്യതയൊക്കെ നേടേണ്ടി വരുമെന്നാണെന്റെ ഭയം.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:41, 19 മേയ് 2014 (UTC)[മറുപടി]
ഇതും കൂടി WP:GNG ഇതു പാലിക്കുന്നുണ്ടെന്നു തന്നെ ഞാൻ ഇപ്പോഴും വിശ്വസിക്കുന്നു. പിന്നെ സ്വതന്ത്രമായി നിൽക്കാമോ എന്നൊക്കെ സമവായം വേണമെന്നാണ് നയം പറയുന്നത്. ഇല്ലെങ്കിൽ കേരളത്തിലെ ഭാജാപാ നേതാക്കൾ എന്നോ മറ്റോ ഒരു താളുണ്ടാക്കി അവിടെയാണ് ലയിപ്പിക്കേണ്ടത്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 04:44, 19 മേയ് 2014 (UTC)[മറുപടി]
എന്തായാലും WP:GNG പ്രകാരം ശ്രദ്ധേയതയില്ല എന്നു തന്നെ കരുതുന്നു. ലയനത്തെ ഞാനും പിന്താങ്ങുന്നു..--സുഗീഷ് (സംവാദം) 15:38, 23 മേയ് 2014 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:ശോഭാ_സുരേന്ദ്രൻ&oldid=4089433" എന്ന താളിൽനിന്ന് ശേഖരിച്ചത്