സംവാദം:ഷോഡശസംഖ്യാസമ്പ്രദായം
ദൃശ്യരൂപം
എല്ലാ സംഖ്യാന സമ്പ്രദായങ്ങൾക്കും തത്തുല്യ മലയാള പദം ഉണ്ടോ? ഉണ്ടെങ്കിൽ അവ ഇവിടെ എഴുതിയാൽ നന്നായിരുന്നു. ചില പ്രധാന സംഖ്യാന സമ്പ്രദായങ്ങൾ ഇതാ
--Anoopan| അനൂപൻ 06:59, 14 ജൂലൈ 2009 (UTC)
അവ യഥാക്രമം...
- ചതുരാങ്കസംഖ്യാവ്യവസ്ഥ,
- അഷ്ടാങ്കസംഖ്യാവ്യവസ്ഥ,
- ദ്വാത്രിംശത് സംഖ്യാവ്യവസ്ഥ,
- ചതുഷഷ്ടിസംഖ്യാവ്യവസ്ഥ......എന്നും പറയാം
--ബിപിൻ 07:18, 14 ജൂലൈ 2009 (UTC)
ഷോഡശം
[തിരുത്തുക]ഷോഡശം എന്നാൽ 16 എന്നു മാത്രമല്ലേ ആകുന്നുള്ളൂ.. പതിനാറിന്റെ അംശം എന്ന അർത്ഥം വരുന്നില്ലല്ലോ (ദശാംശത്തിലുള്ളതുപോലെ) ഷോഡശസമ്പ്രദായം എന്ന് ഉപയോഗിക്കാറുണ്ടോ. ഷോഡശാംശ എന്നു വേണ്ടേ? --Vssun 02:01, 28 ജൂലൈ 2009 (UTC) അല്ലെങ്കിൽ ഷോഡശാങ്ക എന്നാണോ? --Vssun 02:03, 28 ജൂലൈ 2009 (UTC)
- - പതിനാറിന്റെ അംശം എന്ന അർത്ഥത്തിലല്ല ഷോഡശസംഖ്യ എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ; പതിനാറു ചിഹ്നങ്ങൾ ഉപയോഗിക്കുന്ന സംഖ്യാസമ്പ്രദായം എന്ന അർത്ഥത്തിലാണ്. ദശാംശം എന്ന പദത്തിന് Decimal എന്ന അർത്ഥം വന്നത് സ്കൂൾ പാഠപുസ്തകങ്ങളിലൂടെ പ്രയോഗസാധുത നേടിയതുകൊണ്ടാണ്. Decimal System-ന്, പത്തിന്റെ അംശങ്ങൾ ആയ / ഉള്ള സമ്പ്രദായം എന്ന അർത്ഥമല്ല യോജിക്കുന്നത്; മറിച്ച് പത്തു ചിഹ്നങ്ങൾ സംഖ്യകളെ സൂചിപിക്കാൻ ഉപയോഗിക്കുന്ന അല്ലെങ്കിൽ പത്ത് ആധാരമായ (Radix) സമ്പ്രദായം എന്നയർത്ഥമാണ്. വാസ്തവത്തിൽ അതിന് പത്ത് അങ്കങ്ങൾ - അടയാളങ്ങൾ - ഉപയോഗിച്ചുള്ളത് എന്നയർത്ഥത്തിൽ ദശാങ്കസമ്പ്രദായം എന്നു വേണമായിരുന്നു. ഇവിടെ, വേണമെങ്കിൽ, ഷോഡശാങ്കസംഖ്യാസമ്പ്രദായം എന്ന് ഉപയോഗിക്കാം. നേരിയസ്ഥൂലത വരുമെന്നുമാത്രം :-) - --ബിപിൻ 01:30, 29 ജൂലൈ 2009 (UTC)