Jump to content

സംവാദം:സങ്കീർത്തനം 23

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജാക്ക് മൈൽസ് perhaps the ...എന്നു് അവകാശപ്പെട്ടിട്ടുള്ളതു് അവലംബമായി എടുക്കുന്നത് NPoV യ്ക്കു വിഘാതമായിരിക്കും. അദ്ദേഹം സ്വയം ഒരു മതപുരോഹിതനും കൂടിയാണെന്നു് ഓർക്കുമല്ലോ. P23-യേക്കാൾ പ്രചാരമുള്ള പാശ്ചാത്യകവിതകൾ ഏറെയുണ്ടു് എന്നാണെന്റെ ബോദ്ധ്യം. Probably, "The text, beloved by Jews and Christians alike, is often alluded to in popular media and has been set to music." AND "Verses from Psalm 23 have been used following widely-perceived tragic events: three prominent examples include the recital of the psalm in Todd Beamer's phone call made in Flight 93 during the September 11th attacks, the 9/11 Address to the Nation and Whitney Houston's funeral." will be apt and proper mentions. ViswaPrabha (വിശ്വപ്രഭ) (സംവാദം) 02:06, 9 ജൂൺ 2012 (UTC)[മറുപടി]


ജാക്ക് മൈൽസിന്റെ അഭിപ്രായം അവലംബം എന്ന നിലയിൽ POV ആയിരിക്കാം. പക്ഷേ അങ്ങേർ പുരോഹിതനാണെന്ന ന്യായം പറയാൻ പറ്റില്ല. ജെസ്യൂട്ട് സെമിനാരിയനായി ഏറെക്കാലം കഴിഞ്ഞതിനിടെ ബൈബിൾ തലനാരിഴകീറി പഠിച്ചെങ്കിലും ഒടുവിൽ വിശ്വാസം നഷ്ടപ്പെട്ട് പുരോഹിതനാകാതെ പടിയിറങ്ങിയ ആളാണദ്ദേഹം.

മൈൽസിന്റെ അറിയപ്പെടുന്ന രണ്ടു പുസ്തകങ്ങളുടെ പേരു കേട്ടാൽ മതി, ആളിൽ എത്ര 'മതപൗരോഹിത്യം' ബാക്കിയുണ്ടെന്നറിയാൻ. ഞാൻ അവലംബമായി കൊടുത്തിരിക്കുന്ന "ദൈവത്തിന്റെ ജീവചരിത്രം" (God a Biography) ആണ് അതിലൊന്ന്. എബ്രായബൈബിളിലെ ദൈവത്തിന്റെ വികാസപരിണാമങ്ങളുടെ പഠനമാണത്. ചാപല്യം നിറഞ്ഞ ബാല്യകൗമാരങ്ങളിലും പ്രേമാതുരമായ യൗവനത്തിലും ചിന്താവ്യഗ്രമായ വാർദ്ധക്യത്തിലും ഒക്കെക്കൂടി കടന്നു പോകുന്ന ദൈവമാണ് അതിലുള്ളത്. (ആ പുസ്തകത്തിന് ജീവചരിത്രത്തിനുള്ള 1996-ലെ പുലിറ്റ്സർ സമ്മാനം കിട്ടി എന്നതാണ് രസകരമായ കാര്യം.) മൈൽസിന്റെ രണ്ടാമത്തെ പുസ്തകം പുതിയനിയമത്തിന്റെ പഠനമാണ്. "Christ: A crisis in the life of God" എന്നാണ് ആ പുസ്തകത്തിന്റെ പേര്. ബൈബിളിലെ "ക്രൈസ്റ്റ് ഈവന്റ്" മൈൽസിന്റെ ദൃഷ്ടിയിൽ "ദൈവത്തിന്റെ ജീവിതത്തിലെ പ്രതിസന്ധി" ആകുന്നു. ഇതൊക്കെ എഴുതിയ ആളുടെ അഭിപ്രായം ഏതായാലും ക്രൈസ്തവ പുരോഹിതന്റെ Point of View ആവില്ല.

23-ആം സങ്കീർത്തനത്തെ "പാശ്ചാത്യസാഹിത്യത്തിലെ ഏറ്റവും അറിയപ്പെടുന്ന കവിത" എന്നു വിശേഷിപ്പിക്കുന്നതിനോട് എനിക്ക് മറ്റൊരു എതിർപ്പുണ്ട്: അത് പാശ്ചാത്യസാഹിത്യത്തിൽ പെടുന്നതല്ല; ബൈബിൾ, പ്രത്യേകിച്ച് എബ്രായബൈബിൾ (പഴയനിയമം), പാശ്ചാത്യസാഹിത്യമല്ല. അതു പൗരസ്ത്യസാഹിത്യമാണ്. പരിഭാഷകളെ ആശ്രയിച്ചു പറഞ്ഞാൽ, അതു മലയാളസാഹിത്യത്തിന്റേയും ഭാഗമാകും. ആ സങ്കീർത്തനം മനഃപാഠമാക്കിയിട്ടുള്ള മലയാളികൾ ഏറെയുണ്ട്.

ഏതായാലും മൈൽസിന്റെ അഭിപ്രായം അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്ന് ലേഖനത്തിന്റെ ഉള്ളടക്കത്തിൽ തന്നെ സൂചിപ്പിച്ചാൽ POV പേരുദോഷം മാറില്ലേ? ജോർജുകുട്ടി (സംവാദം) 12:56, 9 ജൂൺ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സങ്കീർത്തനം_23&oldid=1323179" എന്ന താളിൽനിന്ന് ശേഖരിച്ചത്