സംവാദം:സമസ്ത (ഇസ്‌ലാമിക സംഘടന)
തീര്ത്തും ഏക പക്ഷീയവും അവ്യക്തവുമായ വിവരങ്ങളുള്ള ഒരു താളിലേക്ക് ഈ ലേഖനത്തെ തിരിച്ചു വിടുന്നത് വിക്കിപീഡിയ നിർവെഹിക്കേണ്ട നീധിയുടെ നിഷേധമായിരിക്കും.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോടതിയിൽ തർക്കത്തിൽ ഇരിക്കുന്ന , ഇരു വിഭാഗം സുന്നികളും ഒരേ പോലെ അവകാശപ്പെടുന്ന ഒരു സംഘടനയുടെ പേരാണ്. അവിടെ ഏക പക്ഷീയമായ വിവരണം മാത്രം നില നില്ക്കുന്ന അവിടേക്ക് ഇത് തിരിച്ചു വിടരുത്; ഭൂഷണമല്ല.
--Bukhari~mlwiki (സംവാദം) 14:08, 9 സെപ്റ്റംബർ 2015 (UTC)
- അങ്ങനെയെങ്കിൽ ആദ്യം കോടതിയിൽ തർക്കം തീർക്കുക അതിനുശേഷം വിക്കിപീഡിയയിൽ ശരിയാക്കാം. നിലവിൽ ഈ സമസ്തകാരെകൊണ്ട് ഒരു രക്ഷയുമില്ലാത്ത അവസ്ഥയാണ് തിരുത്തൽ യുദ്ധത്തിന്റെ ഒരു വലിയ സംഗതി സമസ്തയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ നോക്കിയാൽ കാണാം. നിലവിൽ അവിഭക്ത സമസ്ത എന്ന സംഘടനയില്ല. കൂടാതെ കേരളത്തിലെവിടെയും ഒരു പക്ഷെ ഇന്ത്യയിലും അവിഭക്തസമസ്ത എന്നത് പ്രചാരത്തിലുള്ള ഒരു പദവുമല്ല. അതുകൊണ്ട് അവിഭക്തസമസ്ത എന്ന ലേഖനം നിലനിറുത്തുക സാദ്ധ്യമല്ല. ഏകപക്ഷീയവും അവ്യക്തവുമായ ലേഖനം തിരുത്തി ശരിയാക്കി വ്യക്തവും നിക്ഷ്പക്ഷ അവലംബങ്ങളുള്ള താളാക്കി മാറ്റുകയാണ് വേണ്ടത് അല്ലാത്ത പക്ഷം ഇത്തരം ലേഖനങ്ങളിലെ അവലംബങ്ങളില്ലാത്ത വസ്തുതകൾ നിലനിറുത്തുക സാദ്ധ്യമല്ല തന്നെ. --രൺജിത്ത് സിജി {Ranjithsiji} ✉ 07:34, 26 ഓഗസ്റ്റ് 2019 (UTC)
അവിഭക്ത സമസ്ത എന്ന താളിനെ സമസ്ത എന്ന താളുമായി ലയിപ്പിക്കാൻ ശിപാർശ ചെയ്തത് സംബന്ധിച്ച്
[തിരുത്തുക]@Ranjithsiji: സമസ്ത എന്ന താൾ പ്രസ്തുത പദത്തിൻറെ(term) ഉപയോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന താളാണ്. എന്നാൽ എന്നാൽ അവിഭക്ത സമസ്ത എന്ന താളിൽ സമസ്തയുടെ ചരിത്രത്തിൽ സുപ്രധാന പിളർപ്പ് സംഭവിച്ച 1989ന് മുമ്പുള്ള സമസ്തയുടെ ചരിത്രവും ഘടനയും പിളർപ്പിന് ശേഷമുള്ള സംഘടനകളെ കുറിച്ചും അനുബന്ധ വിവരങ്ങളുമാണ് പറയുന്നത്. ആയതിനാൽ തന്നെ മേൽ പ്രതിപാദിച്ച താളുകൾ ലയിപ്പിക്കാതിരിക്കലായിരിക്കും ഉചിതം എന്ന് കരുതുന്നു.🤝 Kutyava (സംവാദം) 01:21, 26 ഓഗസ്റ്റ് 2019 (UTC)
- സമസ്ത എന്ന താളിലേക്കല്ല സമസ്ത (ഇസ്‌ലാമിക സംഘടന)എന്ന താളിലേക്കാണ് ലയിപ്പിക്കുന്നത്. ഭാവിയിൽ സമസ്ത എന്ന താളിന്റെ തിരിച്ചുവിടൽ ഒഴിവാക്കുകയും ചെയ്യും. സമസ്ത ഇസ്‌ലാമിക സംഘടനയുടെ ചരിത്രം എന്ന പേരിൽ ലേഖനം തുടങ്ങുന്നതിനു വിരോധമില്ല. മറിച്ച് തെറ്റിദ്ധാരണാജനകമായ അവിഭക്ത സമസ്ത എന്ന താൾ നിലനിറുത്തുവാൻ മതിയായ കാരണമില്ല എന്ന് കരുതുന്നു. --രൺജിത്ത് സിജി {Ranjithsiji} ✉ 07:34, 26 ഓഗസ്റ്റ് 2019 (UTC)
- @Ranjithsiji: സമസ്ത വിഭാഗങ്ങൾ പ്രധാനമായും ഇകെ വിഭാഗം എന്നും എപി വിഭാഗം എന്നും രണ്ടായി പിരിഞ്ഞിട്ടുണ്ടെന്ന് ഇരുവിഭാഗവും സമ്മതിക്കുന്ന വസ്തുതയാണ്. അതേക്കുറിച്ച് ആർക്കും അഭിപ്രായവ്യത്യാസമില്ല. പിന്നെ എന്താണ് തെറ്റിദ്ധാരണാജനകം എന്ന് പറഞ്ഞതിനർഥം എന്ന് മനസ്സിലായില്ല. Kutyava (സംവാദം) 13:03, 26 ഓഗസ്റ്റ് 2019 (UTC)