Jump to content

സംവാദം:സുകുമാരി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുകുമാരി ജനിച്ചത് തിരുവനന്തപുരത്താണെന്ന് അവരുടെ വെബ്സൈറ്റിൽ പറയുന്നു. http://www.sukumari.com/cv.htm. --സിദ്ധാർത്ഥൻ (സംവാദം) 14:34, 26 മാർച്ച് 2013 (UTC)[മറുപടി]

അതെ പഴയ തിരുവിതാംകൂർ ഭരണപ്രദേശത്ത് ആണ് അവർ ജനിച്ചത്‌. വെബ്സൈറ്റ് എഴുതിയവർ തെറ്റി എഴുതിയതാകാം. അവരുടെ ജീവിതത്തെ ക്കുറിച്ചും പഴയ നടീനടന്മാരെക്കുറിച്ചുള്ള അവരുടെ അനുഭവങ്ങളും പങ്കുവെച്ചു കൊണ്ട് പരമ്പരയായി മനോരമ വീക്കിലിയിൽ വരുന്നുണ്ടായിരുന്നു അതിൽ നാഗർകോവിൽ എന്ന് വ്യക്തമായി അവർ പറഞ്ഞിട്ടുണ്ട്.--Devgowri (സംവാദം) 07:20, 27 മാർച്ച് 2013 (UTC)[മറുപടി]

സുകുമാരി അഭിനയിച്ച ചിത്രങ്ങൾ എന്ന തലക്കെട്ടിൽ [1] ഇതുപോലെ പുതിയൊരു താൾ തുടങ്ങുന്നതല്ലേ ഭംഗി? --അഞ്ചാമൻ (സംവാദം) 19:36, 5 ജൂലൈ 2013 (UTC)[മറുപടി]
അഞ്ചാമന്റെ നിർദ്ദേശം സ്വാഗതം ചെയ്യുന്നു. സുകുമാരിയുടെ താളിലെ നീളൻ പട്ടികകൾ ഒന്ന് മുറിച്ചൊതുക്കേണ്ടത് തന്നെയാണ്. താങ്കൾ സൂചിപ്പിച്ചതുപോലെയോ ഫലകം:മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക പോലെയോ ചെയ്യുന്നത് നന്നായിരിക്കും. രണ്ടാമത്തേത് കുറച്ചുകൂടി സങ്കീർണ്ണമായിരിക്കും.... --Adv.tksujith (സംവാദം) 22:26, 5 ജൂലൈ 2013 (UTC)[മറുപടി]

സുകുമാരിയുടെ മരണകാരണം ഹൃദയാഘാതമായിരുന്നോ അതോ യദൃഛയാ പൊള്ളലേറ്റതിനെത്തുടർന്നുണ്ടായ സങ്കീർണ്ണപ്രശ്നങ്ങളോ?--Chandrapaadam (സംവാദം) 14:05, 25 സെപ്റ്റംബർ 2015 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:സുകുമാരി&oldid=2237365" എന്ന താളിൽനിന്ന് ശേഖരിച്ചത്