Jump to content

സംവാദം:സുക്കോത്ത്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനത്തിന്റെ പേര് 'കൂടാരപ്പെരുന്നാൾ' എന്നാണു വേണ്ടത്. എബ്രായഭാഷയിലെ 'സുക്കോത്ത്'-ന് തിരിച്ചുവിടലും ആകാം. കേരളത്തിൽ ഇപ്പോൾ യഹൂദർ അധികമില്ല. എന്നാൽ, കേരളക്രിസ്തീയതയുടെ പശ്ചാത്തലത്തിൽ സാമാന്യം പ്രചാരമുള്ള പേരാണ് കൂടാരപ്പെരുന്നാൾ എന്നത്. "ടാബർനാക്കിൾസ് ഉത്സവം" എന്ന പേരിന് തിരിച്ചു വിടൽ തന്നെ വേണമെന്നില്ല. വേണമെങ്കിൽ (Feast of Tabarnacles) എന്നു ലേഖനത്തിന്റെ ആമുഖഭാഗത്ത് വലയത്തിൽ കൊടുക്കാമെന്നു മാത്രംGeorgekutty (സംവാദം) 23:20, 7 മാർച്ച് 2012 (UTC)[മറുപടി]

ലേഖനത്തിന്റെ പേര് 'കൂടാരപ്പെരുന്നാൾ' എന്നാക്കുന്നതിനോട് യോജിക്കുന്നു. ഒപ്പം 'സുക്കോത്ത്' എന്ന തിരിച്ചുവിടലിനോടൊപ്പം 'ടാബർനാക്കിൾസ് ഉത്സവം' എന്ന തിരിച്ചുവിടൽ കൂടി നൽകുന്നതിൽ തെറ്റു കാണുന്നില്ല. പ്രത്യേകിച്ച് ടാബർനാകിൾ എന്ന ലേഖനം വിക്കിയിലുള്ളതിനാൽ ---Johnchacks (സംവാദം) 04:33, 8 മാർച്ച് 2012 (UTC)[മറുപടി]
'സുക്കോത്ത്' പ്രധാന തലക്കെട്ടാക്കിയിരിക്കുന്നു. 'കൂടാരപ്പെരുന്നാൾ' എന്ന പേരിൽ ക്രിസ്തീയ സഭകൾ യേശുവിന്റെ തേജസ്കരണം ആഘോഷിക്കുന്ന ഒരു വിശേഷദിനമുള്ളതിൽ തത്ക്കാലം അത് തിരിച്ചു വിടലാക്കാമെന്നു കരുതുന്നു. ഈ വിവരം കുറിപ്പുകളിൽ ചേർക്കുവാൻ ശ്രമിക്കാം. സ.വി.കോ ലേഖനത്തിലെ തലക്കെട്ടായതിനാൽ 'ടാബർനാക്കിൾസ് ഉത്സവം' കൂടി തിരിച്ചു വിടലായി നിലനിർത്തിയിരിക്കുന്നു. ----Johnchacks (സംവാദം) 11:49, 8 ഏപ്രിൽ 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സുക്കോത്ത്&oldid=1286976" എന്ന താളിൽനിന്ന് ശേഖരിച്ചത്