സംവാദം:സോളാർ തട്ടിപ്പ്
ജിക്കുമോൻ ജേക്കബ്, ടെനി ജോപ്പൻ, സരിത എസ്. നായർ എന്നീ ലേഖനങ്ങൾ ലയിപ്പിക്കുന്നത്
[തിരുത്തുക]അനുകൂലിക്കുന്നു. തൽക്കാലം ഈ ഒരു സംഭവവുമായി മാത്രം ബന്ധപ്പെട്ട ശ്രദ്ധേയതയാണ് ഇവർക്കെല്ലാമുള്ളത്. എല്ലാ ലേഖനങ്ങളും ഈ ലേഖനവുമായി ലയിപ്പിക്കുന്നതിനോട് യോജിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 14:32, 29 ജൂലൈ 2013 (UTC)
- അനുകൂലിക്കുന്നു കോടതിവിധിയൊക്കെ വന്ന് ശിക്ഷയായ ശേഷം പോരെ താളുകൾ ? അതുവരെ സോളാർ താളിൽ പരാമർശിച്ചാൽ മതിയെന്നാണ് അഭിപ്രായം. :) --മനോജ് .കെ (സംവാദം) 16:48, 29 ജൂലൈ 2013 (UTC)
ലയിപ്പിച്ചു. --അജയ് ബാലചന്ദ്രൻ (സംവാദം) 04:03, 4 ഓഗസ്റ്റ് 2013 (UTC)
- എന്തുകൊണ്ട് ഇതു ലയിപ്പിക്കണം എന്ന തോന്നലുണ്ടായി എന്ന് തിരുവുള്ളം കൊണ്ട് അരുളി ചെയ്തിരുന്നെങ്കിൽ അടിയനു മനസ്സിലായേനേ... അതോ എന്തും പ്രവർത്തിക്കാൻ കാര്യനിർവ്വാഹകർക്ക് അധികാരമുണ്ടോ?? അങ്ങനെയാണ് എങ്കിൽ ഉമ്മൻ ചാണ്ടി എന്ന താളും സോളാറിൽ ലയിപ്പിക്കാവുന്നതാണ് !!--സുഗീഷ് (സംവാദം) 06:41, 4 ഓഗസ്റ്റ് 2013 (UTC)
എങ്കിൽ ഉമ്മൻ ചാണ്ടി എന്ന താളും സോളാറിൽ ലയിപ്പിക്കാവുന്നതാണ്ഇങ്ങനെ ചിന്തിയ്ക്കുന്ന ഒരാളോട് കൂടുതലൊന്നും പറയാനില്ല. :) ലയിപ്പിക്കാൻ നിർദ്ദേശിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും വേറാരും അഭിപ്രായം ഒന്നും പറയാത്തതിനാലാവണം അജയ് ഇത് ലയിപ്പിച്ചത്. എന്തുകൊണ്ടാണ് ലയിപ്പിക്കേണ്ടതെന്ന് മുകളിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കൂടുതൽ ചർച്ചകൾ ആവശ്യമെങ്കിൽ നടത്തുക :) --മനോജ് .കെ (സംവാദം) 07:28, 4 ഓഗസ്റ്റ് 2013 (UTC)- പോരല്ലോ മനോജേ, എല്ലായ്പ്പോഴും ഉദ്ധരിപ്പിച്ച് പൊക്കിപ്പിടിക്കുന്ന ശ്രദ്ധേയതാ മാനദണ്ഡങ്ങൾ ഈ താളുകൾ പാലിക്കുന്നുണ്ടോ ?? ഉണ്ട് എങ്കിൽ സ്വതന്ത്രമായി നിലനിൽക്കും എന്ന് എല്ലായിടത്തും ഘോര-ഘോരം വാദിക്കുന്നത്/വാദിച്ചത് ഞാനല്ലല്ലോ?? കൃത്യമായ കോടതിവിധി വന്നിട്ടേ ഒണ്ടാക്കൂ എന്നതാണ് നയം എന്ന് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഒന്നു കാണിച്ചുതാ.. അതോ കാര്യനിർവ്വാഹകർക്ക് എന്തു ഷേണിയും ആകാമെന്നാണോ?? --സുഗീഷ് (സംവാദം) 07:39, 4 ഓഗസ്റ്റ് 2013 (UTC)
- 7 ദിവസമാകട്ടെ ആദ്യം...--സുഗീഷ് (സംവാദം) 07:52, 4 ഓഗസ്റ്റ് 2013 (UTC)
- സോളാർ വിവാദവുമായല്ലാതെ ഈ താളുകൾക്കൊന്നും നിലനിൽപ്പില്ല. (നടി ശാലുവിനു ചിലപ്പോൾ ഉണ്ടായേക്കും).കൂടാതെ ഇപ്പോഴുള്ളത് ആരോപണങ്ങൾ മാത്രമല്ലേ.. നിയമപരമായ ശിക്ഷാ നടപടികളായിട്ടുമില്ല (എന്റെ അഭിപ്രായം മാത്രം) ഇതുകൊണ്ടൊക്കെ തന്നെ നിലവിലെ സാഹചര്യത്തിൽ ലയനത്തിന് അനുകൂലിച്ചതും. ഭാവിയിൽ ഈ സംഭവത്തേക്കാളുപരി വ്യക്തികൾക്ക് ശ്രദ്ധേയതയുണ്ടെന്ന് തോന്നുന്ന പക്ഷം താൾ പുനർനിർമ്മിക്കാവുന്നതാണ്. സമാന രീതിയിൽ ലയനത്തിനുവേണ്ടി നടന്ന വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ടി.പി. ചന്ദ്രശേഖരൻ ലെ താങ്കളുടെ നിലപാടുകൾ ഒന്നൂടെ വെറുതെ വായിച്ച് നോക്കുക. ആശംസകളോടെ :)) --മനോജ് .കെ (സംവാദം) 08:02, 4 ഓഗസ്റ്റ് 2013 (UTC)
- മകനെ, മനോജേ, റ്റി.പി. മാത്രമല്ല നീക്കം ചെയ്യാൻ നിർദ്ദേശിച്ച എല്ലാ ലേഖനങ്ങളിലും എന്റെ നിലപാടുകൾ അതു തന്നെയായിരുന്നു. ഞാൻ പറയുന്നതും ചെയ്യുന്നതും ഒക്കെ തെറ്റാണെന്ന് പറഞ്ഞായിരുന്നല്ലോ പല സാറന്മാരും പലതും നിലനിർത്തിയത്. ഇപ്പോൾ ഞാൻ എന്റെ പഴയ നിലപാടുകൾ മാറ്റി. ഞാൻ പുതിയതായി തുടങ്ങിയ ലേഖനങ്ങൾ കണ്ടപ്പോഴേങ്കിലും തനിക്ക് അതു മനസ്സിളായി എന്നു കരുതുന്നു. എന്റെ നിലപാടുകൾ തെറ്റാണെന്നു പറഞ്ഞ്; ഞാൻ വിക്കിസംരംഭങ്ങളെ നശിപ്പിക്കാൻ ശ്രമിക്കുന്നു എന്നൊക്കെയുള്ള വാദങ്ങൾ പലരും പല സ്ഥലത്തും പറഞ്ഞത് ശ്രദ്ധിയിൽ പെട്ടതിനാൽ എന്റെ നിലപാടുകൾ -ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ- ഞാൻ മാറ്റി.--സുഗീഷ് (സംവാദം) 08:36, 4 ഓഗസ്റ്റ് 2013 (UTC)
ടി.പി. ചന്ദ്രശേഖരനിൽ നിന്നും രക്തസാക്ഷികളിൽ നിന്നും മണിച്ചനിലേക്കും ജിക്കുമോനിലേക്കും ആട് ആന്റണിയിലേക്കുമുള്ള വളർച്ചയ്കിടയിൽ സുഗീഷിനുണ്ടായ മാറ്റങ്ങളെ അഭിനന്ദിക്കുന്നു. താൻ പിടിച്ച മുയലിന് നൂറുകൊമ്പ് എന്ന വാശിയുപേക്ഷിക്കാനും പറഞ്ഞതൊക്കെ മാറ്റിപ്പറയാനും സർവ്വോപരി, വിക്കിപീഡിയയിലെ ശ്രദ്ധേയത സംബന്ധിച്ച് പുതിയ വെളിപാടുകളുണ്ടാകാനും ഇടയാക്കിയ എല്ലാ സാഹചര്യങ്ങളെയും നന്ദിയോടെ സ്മരിക്കുന്നു :)
പക്ഷേ, കുറേക്കൂടി മാന്യമായ പദങ്ങളുപയോഗിച്ച് സംസാരിക്കുന്നത് നല്ലതാണ്. ചെറ്റത്തരം, ഷേണി, സാമാനം തടങ്ങിയ വാക്കുകൾ മാന്യമല്ല എന്ന നിലപാട് താങ്കളെപ്പോലെതന്നെ വ്യക്തിപരമായി എനിക്കുമില്ല. പക്ഷേ മറ്റുള്ളവർക്ക് അത് അങ്ങനെയായിക്കോളണമെന്നില്ല. സഹവിക്കിപീഡിയർക്ക് വിഷമമുണ്ടാക്കുന്ന രീതിയിലുള്ള പെരുമാറ്റം നിർബന്ധമായും ഒഴിവാക്കുക. സംവാദിത്തിലെ മര്യാദകൾ പാലിക്കുക. ദയവായി ഫേസ്ബുക്കിലേതുപോലെ ഇവിടെയും പെരുമാറാതിരിക്കുക. --Adv.tksujith (സംവാദം) 09:11, 4 ഓഗസ്റ്റ് 2013 (UTC)
- ഞാൻ പിടിച്ച കൊമ്പിന് നൂറും ഇരുന്നൂറും കൊമ്പുകൾ ഉണ്ടായിരുന്നു എന്ന് അവകാശപ്പെട്ടത് ഞാനല്ല. പക്ഷേ, ആ അഭിനന്ദനം സ്വീകരിക്കുന്നു. മറ്റുള്ളവർ എന്തു വിചാരിക്കണം എന്തു വിചാരിക്കണ്ട എന്നൊക്കെയുള്ള കാര്യങ്ങൾ ഞാനോ താങ്കളോ അല്ല തീരുമാനിക്കുന്നത്. ഓരോരുത്തരം അതിനുള്ള മറുപടികൾ നൽകട്ടെ.. ഫെയ്സ്ബുക്കിലേതു പോലെ പെരുമാറിയതായി എനിക്കറിയില്ല. പല സംവാദങ്ങളിലും താങ്കൾ ഉദ്ദേശിക്കുന്ന മാന്യമായ പെരുമാറ്റം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്. ചിലപ്പോൾ അതു കഴിയാതെ വരുന്നത് വെറും സമൂഹജീവി ആയതിനാലായിരിക്കും.--സുഗീഷ് (സംവാദം) 09:43, 4 ഓഗസ്റ്റ് 2013 (UTC)
29-ആം തീയതി, 4-ആം തീയതി എന്നീ രണ്ടു ദിവസങ്ങളും കൂട്ടിയാൽ ഏഴു ദിവസമായി. അതുകൊണ്ടാണ് ലയിപ്പിച്ചത്. തെറ്റാണെങ്കിൽ ക്ഷമിക്കുക, എവിടെയാണ് തെറ്റുപറ്റിയതെന്ന് ചൂണ്ടിക്കാട്ടുക. --അജയ് ബാലചന്ദ്രൻ (സംവാദം) 14:26, 4 ഓഗസ്റ്റ് 2013 (UTC)
- കൃത്യമായും നയങ്ങളും മാർഗ്ഗരേഖകളും പാലിക്കുന്ന ലേഖനങ്ങൾ ലയിപ്പിക്കേണ്ടുന്ന ആവശ്യകത എന്താണ് ??--സുഗീഷ് (സംവാദം) 03:39, 5 ഓഗസ്റ്റ് 2013 (UTC)
കല്ലുവാതുക്കൽ മദ്യദുരന്തം എന്ന താളിൽ മണിച്ചൻ എന്ന താളിനെ ലയിപ്പിച്ച് ആ ലേഖനം ഒഴിവാക്കണമെന്ന് ഇവിടെ അഭിപ്രായം വന്നിട്ടുണ്ട്.. അതുകൊണ്ട് ആ രണ്ടു താളുകളും ലയിപ്പിച്ചാൽ മാത്രം സരിതയുടെയും, ജോപ്പന്റെയും, ബിജു രാധാകൃഷണന്റെയും താളുകൾ സോളാറിൽ ലയിപ്പിച്ചാൽ മതി എന്നാണ് എന്റെ അഭിപ്രായം. നയം എല്ലാ ലേഖനങ്ങൾക്കും ബാധകമാകണമല്ലോ!--എബിൻ: സംവാദം 06:46, 5 ഓഗസ്റ്റ് 2013 (UTC)
@എബിൻ: ഈ ലേഖനങ്ങൾ സോളാർ തട്ടിപ്പിൽ ലയിപ്പിക്കാനുള്ള നിർദ്ദേശമാണ് ആദ്യം വന്നത്. 7 ദിവസം ചർച്ച നടന്നുകഴിഞ്ഞ് എതിരഭിപ്രായമില്ലാത്തതിനാലാണ് ഈ ലേഖനങ്ങൾ ലയിപ്പിച്ചത്. മണിച്ചൻ എന്ന ലേഖനം കല്ലുവാതുക്കൽ മദ്യദുരന്തം എന്ന ലേഖനത്തിൽ ലയിപ്പിക്കാനുള്ള നിർദ്ദേശം വന്നത് ഓറ്റസ്റ്റ് 2-നാണ്. ചുരുങ്ങിയത് 7 ദിവസമായിട്ടേ അക്കാര്യത്തിൽ തീരുമാനമെടുക്കൂ. ഇത് സമയബന്ധിതമായി നടക്കുന്ന കാര്യമാണ്. അല്ലാതെ ആദ്യം അത് നടക്കട്ടെ, എന്നിട്ടുമതി ഇത് എന്ന് പറയുന്നതിൽ ന്യായമുണ്ട് എന്ന് തോന്നുന്നില്ല. --അജയ് ബാലചന്ദ്രൻ (സംവാദം) 04:34, 6 ഓഗസ്റ്റ് 2013 (UTC)
- ലയനം ആനാവശ്യം കീഴ്വഴക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതാണ്. പല കാര്യനിർവ്വാഹകരും ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട് പത്രവാർത്തകളിൽ പരാമർശമുണ്ട് എങ്കിൽ ശ്രദ്ധേയത പാലിക്കുന്നു എന്ന്. ഇത്തരം ശ്രദ്ധേയമായ പരാമർശങ്ങൾ ഉള്ള അനേകം പത്രവാർത്തകൾ ഉണ്ട്. അതിനാൽ തന്നെ ഒറ്റയ്ക്ക് നിൽക്കാൻ സാധ്യമാണ്.--സുഗീഷ് (സംവാദം) 05:14, 6 ഓഗസ്റ്റ് 2013 (UTC)
- @അജയ്, ചേട്ടാ ഒരു ധാരണാപിശക് മൂലം പറഞ്ഞതാണ് സോറി, പിന്നെ അനാവശ്യമായി ഓരോ താളുകൾ ലയിപ്പിക്കുകയും ശ്രദ്ധേയതാ നയത്തിന്റെ പേരിൽ ഡിലീറ്റ് ചെയ്യുകയുമൊക്കെ ചെയ്യുന്നത് വളർന്നുകൊണ്ടിരിക്കുന്ന ഒരു ചെടിയുടെ മുകളിൽ ചൂടുവെള്ളം ഒഴിക്കുന്നതുപോലെയല്ലേ? അത് അന്തിമമായി ലേഖനങ്ങളുടെയും വിക്കിപീഡിയയുടെയും വളർച്ചാസാധ്യതയെ ഇല്ലാതാക്കില്ലേ?. സോളാർ കഥാപാത്രങ്ങൾക്ക് ഈ പ്രശ്നത്തിന്റെ പേരിൽ ആവശ്യത്തിലധികം കുപ്രസിദ്ധി ലഭിച്ച സ്ഥിതിക്ക് ഒറ്റയ്ക്ക് ലേഖനമായി നിൽക്കാൻ ത്രാണിയുണ്ട് എന്നല്ലേ കരുതേണ്ടത്.? ഇക്കാര്യത്തിൽ എനിക്കും സുഗീഷ് ചേട്ടന്റെ അഭിപ്രായമാണ്. നന്ദി--എബിൻ: സംവാദം 18:13, 6 ഓഗസ്റ്റ് 2013 (UTC)
- @എബിൻ സോളാർ വിവാദത്തിൽ പറയുകയാണെങ്കിൽ മാധ്യമത്തിൽ വന്ന ഗ്ലോറിഫൈഡ് കഥകൾ മാത്രം കേട്ട് കുറ്റക്കാരനാണെന്ന് പറഞ്ഞ് ലേഖനമെഴുതരുത് വ്യക്തിപരമായ അഭിപ്രായം. വിചാരണകഴിഞ്ഞ് കോടതി തിരുമാനിച്ചിട്ട് പോരെ താൾ വേണമെങ്കിൽ തന്നെ. അതിനേക്കാൾ മുമ്പ് തന്നെ ഒരു വ്യക്തിഗത പേജ് ഉണ്ടാക്കാനുള്ള സാഹചര്യമില്ല എന്നാണ് തോന്നുന്നത്. ഉള്ളടക്കങ്ങൾ ഒന്നും നീക്കം ചെയ്യേണ്ടതില്ല. എല്ലാം സോളാർ വിവാദത്തിൽ ലയിപ്പിച്ചോളൂ. ആവശ്യമെങ്കിൽ<!> തിരിച്ചുവിടലും ഉണ്ടാക്കിക്കോളൂ. ഇത് വിക്കിപീഡിയയുടെ വളർച്ചയിൽ ചൂടുവെള്ളമൊഴിക്കുന്നതൊന്നുമല്ല. ചിലരുടെ നയങ്ങളുപയോഗിച്ചുള്ള കളികളായേ എനിക്ക് തോന്നുന്നുള്ളൂ. ഇപ്പോഴത്തെ സാഹചര്യങ്ങൾ മഗ്രയിൽ തുടങ്ങി വിനയേട്ടന്റെ ലേഖനവും പിന്നീട് വന്നതുമെല്ലാം ഇതിന്റെ പുറകെ വന്നതാണെന്നതാണ് എനിക്ക് മനസ്സിലാകുന്നത്. :) ശ്രദ്ധേയതാ നയത്തിലെ അഭിപ്രായവ്യത്യാസങ്ങൾ മുമ്പേ ഉള്ളതാണ്. ഞാൻ ഇതിൽ കുറച്ചൂകൂടെ വിശാലമായി ചിന്തിയ്ക്കുന്ന ഒരാളുമാണ്.--മനോജ് .കെ (സംവാദം) 19:18, 6 ഓഗസ്റ്റ് 2013 (UTC)
- സോറി മനോജേ, വിചാരണ കോടതിയിയാണ് ഒരാളെ കുറ്റവാളി എന്നു കണക്കാക്കുന്നു എങ്കിൽ ടി.പിയുടെ, ഫസലിന്റെ, ഷുക്കൂറിന്റെ, ജയകൃഷ്ണൻ മാസ്റ്റർ വധത്തിനു പിന്നിൽ സി.പി.ഐ.എമ്മിനെ കൊണ്ട് കെട്ടേണ്ട കാരണം എന്ത്?? അതിനുള്ള മറുപടി പത്രവാർത്തകൾ ആണെങ്കിൽ ഇതും അങ്ങനെതന്നെ... ഇനി നയങ്ങൾ ഉപയോഗിച്ചുള്ള കളിയാണെങ്കിൽ അത് താങ്കൾ തന്നെ തെളിയിക്കുക. ആരാണ്/ആരൊക്കെയാണ് കളിക്കുന്നതെന്ന്... അതല്ല ഇനി ഞാനാണ് നയങ്ങൾ ഉപയോഗിച്ച് കളിക്കുന്നതെങ്കിൽ അയാം ഷോറി അനിയാ.. ഞാൻ ഇപ്പോൾ പിന്തുടരുന്നത് സ്രദ്ധേയതയിൽ താങ്കളേക്കാൾ വിശാലമായ ചിന്ത പിന്തുടരുന്നവരുടെ വഴിയാണ്. ഇനി മഗ്രയുടെ കാര്യം. എന്നെ സംബന്ധിച്ച് മഗ്ര ഒരു വിഷയമേ അല്ല. ഒരു താളും നീക്കണ്ട എന്നതാണ് എന്റെ ഇപ്പോഴത്തെ നിലപാട്. പത്രവാർത്തകൾക്ക് ശ്രദ്ധേയത ഉണ്ടെന്ന് പറഞ്ഞ് ഡയലോഗുകൾ അടിച്ചത് ഞാനല്ലല്ലോ?? അതോ ഇനി കാര്യനിർവ്വാഹകകർ എന്ന കൊഞ്ഞാണന്മാർക്ക് എന്ത് പോക്രിത്തരവും ആകാമെന്നാണോ?? എങ്കിൽ അതവരവരുടെ വീട്ടിൽ കാണിച്ചാൽ മതി എന്നു മാത്രമേ എനിക്ക് പറയാനുള്ളൂ..
അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം.. മരുമകൾക്ക് കക്കൂസിൽ പോലും പറ്റില്ലാ എന്നതാണ് ചില സാറന്മാരുടെ വിചാരമെന്ന് എനിക്കറിയില്ലായിരുന്നു. കപടസദാചാരവാദികൾ... --സുഗീഷ് (സംവാദം) 05:55, 7 ഓഗസ്റ്റ് 2013 (UTC)
വിക്കിപ്പീഡിയയ്ക്ക് എന്തെങ്കിലും തരത്തിൽ ഉപകാരപ്രദമായ ഒരു ചർച്ചയല്ല ഇവിടെ നടക്കുന്നത്. ചില വ്യക്തിവിദ്വേഷങ്ങളുടേയും അപകർഷതകളുടേയുമൊക്കെ പേരിൽ ചില താളുകൾ സൃഷ്ടിക്കപ്പെടുന്നു, ചിലവ മായ്ക്കപ്പെടുന്നു. രണ്ടു പത്രവാർത്തകൾ ഉണ്ടായാൽ എങ്ങനെയാണ് ശ്രദ്ധേയതയുണ്ടാകുന്നത്? പത്രക്കാർ എഴുതിയെങ്കിൽ മാത്രമേ ശ്രദ്ധേയത ഉണ്ടാകുകയുള്ളോ? ഇത് പെയ്ഡ് ന്യൂസുകളുടെ കാലമാണ്. പത്രത്തിൽ വാർത്ത വന്നോ എന്നു നോക്കിയിട്ടല്ല, ചെയ്ത പ്രവർത്തികളും സംഭാവനകളും അത് നന്മയായാലും തിന്മയായാലും അടുത്ത തലമുറകൾക്ക് വേണ്ടി കരുതി വയ്ക്കേണ്ടവയാണോ എന്നതാണു ശ്രദ്ധേയതയ്ക്ക് മാനദണ്ഡമാകേണ്ടത്. ഉദാഹരണമായി വിനയരാജിനെ പോലുള്ളവരുടെ പ്രവർത്തികൾ പത്രവാർത്തകളുടെ അവലംബങ്ങൾ ഇല്ലെങ്കിൽ പോലും വരുംതലമുറകൾ അറിയേണ്ടതാണ് എന്നാണ് ഞാൻ കരുതുന്നത്. വളരെ ശ്രദ്ധേയമായ സംഭാവനകൾ നല്കിയിട്ടുള്ള നാടകപ്രവർത്തകർ ആവശ്യത്തിന് അവലംബമില്ലാത്തത് കൊണ്ട് മാത്രം തിരസ്കരിക്കപ്പെടുമ്പോൾ രണ്ടു സിനിമയിൽ അഭിനയിച്ചാൽ കൊട്ടിഗ്ഘോശിക്കപ്പെടുന്നു. അത് പോലെ പലമേഖലകളിലും സംഭവിക്കുന്നുണ്ടാകാം. അത്തരം കാര്യങ്ങൾ നയരൂപീകരണത്തിനുള്ള വേദികളിലാണ് ചർച്ച ചെയ്യപ്പെടേണ്ടത്. ഇതുപോലെയുള്ളിടങ്ങളിൽ പരസ്പരം ഗ്വാ ഗ്വാ വിളികൾ നടത്തുന്നതിൽ എന്താണർത്ഥം?
ജോപ്പനും സരിതയുമെല്ലാമാണ് കൊട്ടിഗ്ഘോഷിക്കപ്പെടേണ്ട വിജ്ഞാന കുടീരങ്ങളെങ്കിൽ ദിവസവും ഇതെക്കാൾ ശ്രദ്ധേയരായ തട്ടിപ്പുകാരുടെ 50 താളുകൾ വീതം വിക്കിയിൽ ചേർക്കാനാകും. നിറയെ പത്രവാർത്തകളുടെ അകമ്പടിയോടെ തന്നെ. അത് ആർക്ക് എന്തു പ്രയോജനമാണ് നൽകുന്നത്?
@ സുഗീഷ് - സുഗീഷിന്റെ അഭിപ്രായങ്ങൾ താങ്കൾക്ക് മുൻപ് വിക്കിപീഡിയയിൽ നിന്നു ലഭിച്ച ചില തെറ്റായ വിമർശനങ്ങളോടുള്ള പ്രതികരണം മാത്രമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ മറ്റുള്ളവർ ചെയ്ത അതേ തെറ്റുകൾ ആവർത്തിക്കുകയാണ് താങ്കൾ ഇപ്പോൾ ചെയ്യുന്നത്. അഭിപ്രായങ്ങൾ ഇരുമ്പുലക്കയല്ല. ശരിയെന്ന് കരുതി ഇന്നലെ വരെ ഞാൻ പറഞ്ഞ അഭിപ്രായങ്ങൾ തെറ്റാണ് എന്നു ഇന്ന് മനസ്സിലായാൽ അത് തിരുത്തുക തന്നെയാണ് വേണ്ടത്. എന്നാൽ സുഗീഷ് ഇപ്പോൾ ചെയ്യുന്നത് ശരിയായ അഭിപ്രായം തിരുത്തി തെറ്റിനെ അംഗീകരിക്കുന്നത് പോലെയാണ്. ഞാൻ പറയുന്നതു ശരിയാണ് എന്നു എനിക്കു ഉറപ്പുള്ളിടത്തോളം കാലം നൂറു പേർ എതിരഭിപ്രായം പറഞ്ഞാലും എന്റെ ശരിയെ തിരുത്തി ഭൂരിപക്ഷം പറഞ്ഞ തെറ്റിനെ സ്വീകരിച്ചാൽ അത് ആത്മവഞ്ചനയാണെന്ന് ഞാൻ കരുതുന്നു.
ജിക്കുമോൻ ജേക്കബ്, ടെനി ജോപ്പൻ, സരിത എസ്. നായർ എന്നീ ലേഖനങ്ങൾ സോളാർ തട്ടിപ്പ് എന്ന താളിൽ ലയിപ്പിക്കുന്നതിനെ
- അനുകൂലിക്കുന്നു ജോസ് ആറുകാട്ടി 16:56, 7 ഓഗസ്റ്റ് 2013 (UTC)
@അബിൻ, / / അനാവശ്യമായി ഓരോ താളുകൾ ലയിപ്പിക്കുകയും ശ്രദ്ധേയതാ നയത്തിന്റെ പേരിൽ ഡിലീറ്റ് ചെയ്യുകയുമൊക്കെ ചെയ്യുന്നത് വളർന്നുകൊണ്ടിരിക്കുന്ന ഒരു ചെടിയുടെ മുകളിൽ ചൂടുവെള്ളം ഒഴിക്കുന്നതുപോലെയല്ലേ? അത് അന്തിമമായി ലേഖനങ്ങളുടെയും വിക്കിപീഡിയയുടെയും വളർച്ചാസാധ്യതയെ ഇല്ലാതാക്കില്ലേ? / /
- ശ്രദ്ധേയതയുണ്ടെങ്കിലും ഒരു ലേഖനം നീക്കം ചെയ്യുന്നത് ചൂടുവെള്ളം ഒഴിക്കുന്ന പരിപാടി തന്നെയാണ്.
- വിഷയത്തിന് ശ്രദ്ധേയതയുണ്ടെങ്കിലും ഒരു ലേഖനം ആവശ്യമെങ്കിൽ മറ്റൊരു ലേഖനത്തോട് ലയിപ്പിക്കാവുന്നതാണ്. ഇത് മോശം കാര്യമല്ല. ലയിപ്പിച്ച വിഭാഗം കൂടുതൽ വളർന്നശേഷം ഒരുപക്ഷേ വീണ്ടും വിഭജിക്കുമയും ചെയ്യാവുന്നതാണ്.
- ശ്രദ്ധേയതാനയമനുസരിച്ച് ശ്രദ്ധേയതയില്ല എന്നു കാണുന്ന ലേഖനങ്ങൾ നീക്കം ചെയ്യുന്നതും മോശം കാര്യമല്ല. പക്ഷേ നീക്കം ചെയ്യൽ അവസാന നടപടിയായിരിക്കണം. ലയിപ്പിച്ചോ മറ്റോ നിലനിർത്താനാവുമെങ്കിൽ അതാണ് ചെയ്യേണ്ടത്. --അജയ് ബാലചന്ദ്രൻ (സംവാദം) 05:20, 8 ഓഗസ്റ്റ് 2013 (UTC)
- ജോസ്,രണ്ടു പത്രവാർത്തകൾ ഉണ്ടായാൽ എങ്ങനെയാണ് ശ്രദ്ധേയതയുണ്ടാകുന്നത്? പത്രക്കാർ എഴുതിയെങ്കിൽ മാത്രമേ ശ്രദ്ധേയത ഉണ്ടാകുകയുള്ളോ? ഇത് പെയ്ഡ് ന്യൂസുകളുടെ കാലമാണ്. പത്രത്തിൽ വാർത്ത വന്നോ എന്നു നോക്കിയിട്ടല്ല, ചെയ്ത പ്രവർത്തികളും സംഭാവനകളും അത് നന്മയായാലും തിന്മയായാലും അടുത്ത തലമുറകൾക്ക് വേണ്ടി കരുതി വയ്ക്കേണ്ടവയാണോ എന്നതാണു ശ്രദ്ധേയതയ്ക്ക് മാനദണ്ഡമാകേണ്ടത്. ഉദാഹരണമായി വിനയരാജിനെ പോലുള്ളവരുടെ പ്രവർത്തികൾ പത്രവാർത്തകളുടെ അവലംബങ്ങൾ ഇല്ലെങ്കിൽ പോലും വരുംതലമുറകൾ അറിയേണ്ടതാണ് എന്നാണ് ഞാൻ കരുതുന്നത്. വളരെ ശ്രദ്ധേയമായ സംഭാവനകൾ നല്കിയിട്ടുള്ള നാടകപ്രവർത്തകർ ആവശ്യത്തിന് അവലംബമില്ലാത്തത് കൊണ്ട് മാത്രം തിരസ്കരിക്കപ്പെടുമ്പോൾ രണ്ടു സിനിമയിൽ അഭിനയിച്ചാൽ കൊട്ടിഗ്ഘോശിക്കപ്പെടുന്നു. അത് പോലെ പലമേഖലകളിലും സംഭവിക്കുന്നുണ്ടാകാം.
ഇതൊന്നും എന്നോട് പറയേണ്ടുന്ന കാര്യമല്ല. ഈ നിലപാട് വച്ചുപുലർത്തിയിരുന്ന എന്നെ വിക്കിപീഡിയ അലങ്കോലമാക്കുന്നവൻ എന്നുവരെ വിളിച്ച് അഭിനന്ദിച്ചവരോട് പറഞ്ഞാൽ നന്നായിരിക്കും.
- സുഗീഷിന്റെ അഭിപ്രായങ്ങൾ താങ്കൾക്ക് മുൻപ് വിക്കിപീഡിയയിൽ നിന്നു ലഭിച്ച ചില തെറ്റായ വിമർശനങ്ങളോടുള്ള പ്രതികരണം മാത്രമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ മറ്റുള്ളവർ ചെയ്ത അതേ തെറ്റുകൾ ആവർത്തിക്കുകയാണ് താങ്കൾ ഇപ്പോൾ ചെയ്യുന്നത്. അഭിപ്രായങ്ങൾ ഇരുമ്പുലക്കയല്ല. ശരിയെന്ന് കരുതി ഇന്നലെ വരെ ഞാൻ പറഞ്ഞ അഭിപ്രായങ്ങൾ തെറ്റാണ് എന്നു ഇന്ന് മനസ്സിലായാൽ അത് തിരുത്തുക തന്നെയാണ് വേണ്ടത്. എന്നാൽ സുഗീഷ് ഇപ്പോൾ ചെയ്യുന്നത് ശരിയായ അഭിപ്രായം തിരുത്തി തെറ്റിനെ അംഗീകരിക്കുന്നത് പോലെയാണ്. ഞാൻ പറയുന്നതു ശരിയാണ് എന്നു എനിക്കു ഉറപ്പുള്ളിടത്തോളം കാലം നൂറു പേർ എതിരഭിപ്രായം പറഞ്ഞാലും എന്റെ ശരിയെ തിരുത്തി ഭൂരിപക്ഷം പറഞ്ഞ തെറ്റിനെ സ്വീകരിച്ചാൽ അത് ആത്മവഞ്ചനയാണെന്ന് ഞാൻ കരുതുന്നു.
പലർക്കും തലയിൽ വെളിച്ചം കയറുന്നതിന് ഇതൊക്കെ ഉപകരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം..
ഇനി ലയനത്തിന്റെ കാര്യം:-
- സാധാരണയായി ലയിപ്പിക്കുന്നത് സ്വതന്ത്രമായി നിന്നിൽക്കാൻ തക്ക ശ്രദ്ധേയ (പത്രവാർത്തകൾ -ഒരു വരി അര-വരി) പരാമർശങ്ങൾ ഇല്ലാത്ത കാര്യങ്ങൾ/സംഭവങ്ങൾ/വ്യക്തികൾ തുടങ്ങിയവയാണ്. അല്ലാതെ വളരെയധികം പത്ര/മാസിക/ദൃശ്യ സ്രോതസ്സുകളിൽ പരാമർശമുണ്ട് എങ്കിൽ സ്വതന്ത്രമായി നിലനില്കാവുന്നതാണ്. പിന്നെ വേറൊരു കാര്യം കൂടി ഇവരിൽ സരിത ഒഴികെ ബാക്കിയാരും പ്രതികൾ ആണെന്നു പറഞ്ഞിട്ടില്ല.--സുഗീഷ് (സംവാദം) 05:39, 8 ഓഗസ്റ്റ് 2013 (UTC)
സോളാർ വിവാദം ലയിപ്പിക്കുന്നത്
[തിരുത്തുക]രണ്ടും ഒരേ വിഷയത്തെപ്പറ്റിയായതിനാൽ പെട്ടെന്ന് ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 11:28, 17 ഫെബ്രുവരി 2014 (UTC)
സോളാർ വിവാദവും മുഖ്യമന്ത്രിയുടെ ഓഫീസും
[തിരുത്തുക]സോളാർ വിവാദവും മുഖ്യമന്ത്രിയുടെ ഓഫീസും എന്ന ഭാഗത്ത് യാതൊരു അവലംബങ്ങളും ഇല്ല.--റോജി പാലാ (സംവാദം) 05:28, 3 സെപ്റ്റംബർ 2020 (UTC)