സംവാദം:സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ
ചെ ഗുവേര എസ്.എഫ്.ഐ. ക്കാരനായിരുന്നോ. അതോ നല്ല എസ്.എഫ്.ഐ. ക്കാരന്മാരൊന്നമുണ്ടായിട്ടില്ലേ നമ്മുടെ ഇന്ത്യയിൽ ഒരു പരസ്യ മോഡൽ ആവാൻ പറ്റിയ? മാസ്സ് ഹിപ്നോട്ടിസം ഇതാണോ? --ചള്ളിയാൻ 03:21, 11 മേയ് 2007 (UTC)
- മമ്മൂട്ടി ഉണ്ടല്ലോ :)--Shiju Alex 03:33, 11 മേയ് 2007 (UTC)
സോളിഡാരിറ്റിയുടെ പോസ്റ്റർ നീക്കം ചെയ്ത സ്ഥിതിക്ക് എസ്.എഫ്.ഐ. സമ്മേളനത്തിന്റെ ബാനറും നീക്കം ചെയ്യേണ്ടേ?--Vssun 04:47, 11 മേയ് 2007 (UTC)
അതെ മമ്മൂട്ടീയുടെ ഒരു പടം ഇട്. ഒരു ചുവന്ന ഉടുപ്പ് ഒക്കെ ഇട്ട് നില്ക്കുന്നത്. ലിജു മൂലയിൽ 12:01, 11 മേയ് 2007 (UTC)
- ഈ രീതിയിലൊരു സംവാദം വിക്കിപീഡിയയിൽ വേണോ? സജിത്ത് വി കെ 03:55, 12 മേയ് 2007 (UTC)
ഈ സം വാദം ഇവിടെയല്ല വേണ്ടതെന്ന് തോന്നുന്നു. ഈ ചിത്രത്തിന്റെ സം വാദ താളിലേക്കാണ് മാറ്റേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു . ചിത്രം എ എഫ് ഡി കൊടുക്കേണ്ടി വരും?? -- ജിഗേഷ് ►സന്ദേശങ്ങൾ 04:04, 12 മേയ് 2007 (UTC)
- പടം കോമൺസിലെ ആണല്ലോ..:) ..--Vssun 18:11, 12 മേയ് 2007 (UTC)
തലക്കെട്ട്
[തിരുത്തുക]കേരളത്തിൽ ആരെങ്കിലും സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ എന്നു പറഞ്ഞാൽ അറിയുമോ? എസ്.എഫ്.ഐ. അല്ലേ കൂടുതൽ ജനകീയമായ പേര്? Simynazareth 18:15, 19 മേയ് 2007 (UTC)simynazareth
- ലേഖനത്തിന്റെ പേര് പൂർണരൂപം ഉപയോഗിക്കാമെന്നു കരുതി. കോൺഗ്രസ്, സി.പി.എം. ഇതിന്റെയൊക്കെ പേരുകളുടെ പൂർണരൂപം തന്നെയാണ് വിക്കിയിൽ ഉപയോഗിച്ചിരിക്കുന്നത്. എസ്.എഫ്.ഐ. എന്നതു തന്നെയാണ് ജനകീയം എന്ന കാര്യത്തിൽ തർക്കമില്ല. റിവർട്ട് ചെയ്യണോ?--Vssun 18:43, 19 മേയ് 2007 (UTC)
- അറിയില്ല.. വേറെ ആരെങ്കിലും കൂടെ അഭിപ്രായം പറയട്ടെ :-) അപ്പോൾ നമുക്കൊരു ഭൂരിപക്ഷാഭിപ്രായം എടുക്കാം Simynazareth 18:51, 19 മേയ് 2007 (UTC)simynazareth
എസ് എഫ് ഐ റീഡയറക്ട് ഇട്ടാൽ പോരേ? --ലിജു മൂലയിൽ 04:11, 27 മാർച്ച് 2008 (UTC)
ഫെഡെറേഷൻ
[തിരുത്തുക]ഫെഡെറേഷൻ ആണോ ഫെഡറേഷൻ ആണോ ശരിയായ ഉച്ചാരണം?--ജ്യോതിസ് 20:06, 26 മാർച്ച് 2008 (UTC)
ഫെഡെറേഷൻ ആണെന്നു തോന്നുന്നു. ഇതാ ഇവിടെ നോക്കാം:- http://www.thefreedictionary.com/Federation Georgekutty 21:24, 26 മാർച്ച് 2008 (UTC)
ഐ.പി ചേർത്ത ഭാഗം
[തിരുത്തുക]വിമർശനങ്ങൾ
[തിരുത്തുക]കാമ്പസിലെ അക്രമ രാഷ്ട്രീയത്തിൻറെ പേരിൽ വളരെയധികം വിമർശനങ്ങൽ ഏറ്റുവാങ്ങിയ പ്രസ്ഥാനമാണ് എസ്.എഫ്.ഐ,ഒരു വേള എസ്.എഫ്.ഐ യെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് വരെ മലങ്കര കത്തോലിക സഭ തിരുവല്ല അതിരൂപത കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുകയുണ്ടായി,[1]
ഇത്തരം വിമർശനങ്ങൾ എല്ലാ പാർട്ടികൾക്കെതിരെയും സംഘടനകൾക്കെതിരെയും ഉണ്ടായിട്ടുണ്ട്. ഒരു വൈജ്ഞാനിക സ്വഭാവമില്ലാത്ത ഒരു പത്രവാർത്ത വെച്ച് എസ്.എഫ്.ഐ. ഒരു ഭീകരസംഘടന ആണെന്ന് ഒരു വിജ്ഞാനകോശത്തിൽ എഴുതണോ? ഇങ്ങനെ തുടങ്ങിയാൽ എല്ലാ ദിവസത്തെയും പത്രവാർത്തകൾ വെച്ച് ഓരോ സംഘടനയെയും പറ്റി എഴുതാൻ കാണും--അനൂപൻ 18:49, 4 ഏപ്രിൽ 2008 (UTC)
ഐ.പി ചേർത്ത ഭാഗമായത് കൊണ്ട് അതിൻ കോശ സ്വഭാവം ഇല്ലാതെ യാകുമൊ? അനൂപൻ കുട്ടി സഖാവായത് കൊണ്ട് ഇത്തരം ഒരു ടൈറ്റില് ഈ ലേഖനത്തിൽ ചേരില്ലേ? സഖാവേ സഹിഷ്ണുത കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ഇല്ലേ? ലാൽ സലാം സഖാവേ,,,,ലാൽ സലാം............
- ↑ 2008 ഏപ്രിൽ നാല് തേജസ് ദിനപത്രം പേജ് 5 കോളം 3 വാർതതാസമ്മളന വാർത്ത,