സംവാദം:വാവെയ്
ദൃശ്യരൂപം
(സംവാദം:ഹുവായ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉച്ചാരണം
[തിരുത്തുക]വാവായ് എന്നല്ലേ ഉച്ചാരണം ?? ഇവിടെ അങ്ങിനെയാണ് കാണുന്നത് ??ബിപിൻ (സംവാദം) 13:28, 4 ജൂലൈ 2014 (UTC)
- അതെയോ. എനിക്ക് ഇതിന്റെ ഉച്ചാരണം എങ്ങനെയാണെന്ന് അറിയുമായിരുന്നില്ല. പത്രങ്ങളിലും മാഗസിനുകളിലും ഹുവായ് എന്നുതന്നെയാണ് അച്ചടിച്ച് കാണുന്നത്. ഇവിടെ ഒരു ഉദാഹരണം. ശരിയായ ഉച്ചാരണം വാവേയ് എന്നാണ് കാണുന്നത്... നന്ദി.. Menon Manjesh Mohan (സംവാദം) 15:10, 4 ജൂലൈ 2014 (UTC)
- തലക്കെട്ട് വാവെയ് എന്നു മാറ്റാം അല്ലേ ??ബിപിൻ (സംവാദം) 16:49, 4 ജൂലൈ 2014 (UTC)
- തീർച്ചയായും. മാറ്റിക്കോളൂ.ഇംഗ്ലീഷ് വിലാസം ചേർക്കാൻ മറക്കരുത്. വായനക്കാർ ഹുവായ് എന്ന് പരതാൻ സാധ്യത ഉണ്ട്. നന്ദി. Menon Manjesh Mohan (സംവാദം) 17:18, 4 ജൂലൈ 2014 (UTC)
- ചെയ്തു, ഹുവായ് എന്ന താളിൽ നിന്നും തിരിച്ചുവിടലുണ്ട്, ഹുവായ് എന്നു പരതിയാലും ഈ ലേഖനത്തിലെത്തിച്ചേരും. ബിപിൻ (സംവാദം) 19:40, 4 ജൂലൈ 2014 (UTC)
ലയിപ്പിക്കാം
[തിരുത്തുക]- മുകളിൽ പറഞ്ഞത് പോലെ ഒരു തെറ്റിദ്ധാരണ എനിക്കും സംഭവിച്ചു. പക്ഷെ ഇന്നത്തെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ഹുവാവെ, ഹ്വാവെ എന്നൊക്കെയാണ് കൂടുതലും കാണുന്നത്. അതിനാൾ ആ ഉച്ചാരണ രീതികൾ കൂടി ബോൾഡായി നൽകുന്നത് ഉചിതമായിരിക്കും. ബോൾഡ് സെർച്ച് എഞ്ചിൻ പെട്ടെന്ന് കണ്ടുപിടിക്കും.("shameer" (സംവാദം) 04:38, 10 ഓഗസ്റ്റ് 2015 (UTC))