Jump to content

സംവാദം:ഹ്യൂസ്റ്റൺ (ടെക്സസ്)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • thunderstorm = അശനിവർഷം?
  • relative humidity = ??

--ജേക്കബ് 00:21, 10 ഓഗസ്റ്റ്‌ 2008 (UTC)

relative humidity = ആപേക്ഷിക ആർദ്രത അല്ലേ --ഷാജി 02:22, 10 ഓഗസ്റ്റ്‌ 2008 (UTC)
നന്ദി, ഷാജി. --ജേക്കബ് 11:30, 10 ഓഗസ്റ്റ്‌ 2008 (UTC)

ഹ്യൂസ്റ്റണ് എന്ന് മാത്രം പോരേ. അല്ലെങ്കില് ബ്രാക്കറ്റില് റ്റെക്സസ് കൊടുത്താല് പോരെ? പിന്നെ ടെക്സാസ് തെറ്റാണ് റ്റെക്സസ് /ˈtɛksəs/ ആണ് ശരി. --ലിജു മൂലയിൽ 06:57, 10 ഓഗസ്റ്റ്‌ 2008 (UTC)

ടെക്സാസ് എന്ന് മലയാളത്തിൽ ഏറെ എഴുതുകയും ഉച്ചരിക്കുകയും ചെയ്യുന്നതിനാലാണ്‌ ടെക്സാസ് എന്നു കൊടുത്തത്. റ്റെക്സാസ് എന്ന് ഉപയോഗിക്കാറില്ല താനും. പിന്നെ തലക്കെട്ടിലെ ശൈലി ഇംഗ്ലീഷ് വിക്കിയിൽനിന്ന് പകർത്തിയെന്നേയുള്ളൂ.. --ജേക്കബ് 11:30, 10 ഓഗസ്റ്റ്‌ 2008 (UTC)

റ്റ ട എന്നത് എന്തുമാകട്ടെ പക്ഷെ ആ എന്ന ദീര്ഘം റ്റെക്സസ് എന്ന വാക്കില് ഇല്ല. ആളുകള് വരുത്തുന്ന തെറ്റ് തിരുത്തേണ്ടത് വിക്കിയുടെ കടമയല്ലേ? --ലിജു മൂലയിൽ 12:02, 10 ഓഗസ്റ്റ്‌ 2008 (UTC)

തുടക്കത്തിലുള്ള അക്ഷാംശം രേഖാശം എന്ന വരി സൈറ്റ് നോട്ടീസുമായി പിണക്കത്തിലാണു. അതു ശരിയാക്കാൻ മാർഗ്ഗമില്ലേ? ഇതേ ലേഖനത്തിന്റെ ഇംഗ്ലീഷ് വിക്കിയിൽ കാണുന്ന പ്രകാരം വേണം ഇവിടെയും വരാൻ --Shiju Alex|ഷിജു അലക്സ് 19:50, 5 സെപ്റ്റംബർ 2008 (UTC)[മറുപടി]

നാമകരണശൈലി

[തിരുത്തുക]

മറ്റു നാനാർത്ഥങ്ങൾക്കു (ഉദാ: ബെൻ ജോൺസൺ (കായികതാരം)) വിപരീതമായി, ടെക്സസിലെ ഹ്യൂസ്റ്റൺ എന്ന അർത്ഥത്തിൽ "ഹ്യൂസ്റ്റൺ, ടെക്സസ്" എന്നതല്ലേ കൂടുതൽ ഉചിതം? ഇംഗ്ലീഷിൽ അങ്ങനെയാണ്‌. --ജേക്കബ് 23:49, 3 ഒക്ടോബർ 2008 (UTC)[മറുപടി]

മലയാളം വിക്കിപീഡിയയിൽ സ്ഥലനാമങ്ങൾക്കും ബ്രാക്കറ്റ് രീതി തന്നെയാണ്‌ ഉപയോഗിക്കാറുള്ളത്. പള്ളിപ്പുറം (നാനാർത്ഥങ്ങൾ) ശ്രദ്ധിക്കുക. --Vssun 23:57, 3 ഒക്ടോബർ 2008 (UTC)[മറുപടി]

ഭൂഗർഭശാസ്ത്രം

[തിരുത്തുക]

ആരെങ്കിലും ഭൂഗർഭശാസ്ത്രം എന്ന ഉപവിഭാഗംഒന്നു വിവർത്തനം ചെയ്തു സഹായിച്ചാൽ ഉപകാരമായിരുന്നു. --ജേക്കബ് 01:23, 7 ഒക്ടോബർ 2008 (UTC)[മറുപടി]

ൺടെ -> ന്റെ

[തിരുത്തുക]

ഹ്യൂസ്റ്റൺടെ എന്നെഴുതുമ്പോൾ അതു വ്യാകരണപരമായി തെറ്റല്ലേ? ഹ്യൂസ്റ്റൺന്റെ എന്നോ ഹ്യൂസ്റ്റണിന്റെ എന്നോ ചേർക്കുകയാവും നല്ലത്. മൻ‌ജിത് കൈനി 03:55, 15 ഒക്ടോബർ 2008 (UTC)[മറുപടി]

ആ "ൺടെ" ഒട്ടും പന്തിയായി തോന്നിയിരുന്നില്ല. ഹ്യൂസ്റ്റൺന്റെ എന്നത് ണ്ടെയേക്കാൾ ഭേദമാണെന്ന് തോന്നുന്നു, എങ്കിലും ഒരു പൂർണ്ണതൃപ്തി തോന്നുന്നില്ല. ഹ്യൂസ്റ്റണിന്റെ എന്നത് വ്യക്തിയുടെ എന്നൊരു ധ്വനി വരുത്തുന്നില്ലേ എന്നൊരു സംശയം.. മറ്റു നിർദേശങ്ങളൊന്നുമില്ലെങ്കിൽ ഹ്യൂസ്റ്റൺന്റെ എന്നാക്കി മാറ്റാം എന്നു തോന്നുന്നു. --ജേക്കബ് 02:04, 17 ഡിസംബർ 2008 (UTC)[മറുപടി]

വാക്യഘടന - ആദ്യഖണ്ഡിക

[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകളിലെ നഗരങ്ങളിൽ വച്ച് വലിപ്പത്തിൽ നാലാം സ്ഥാനത്തുള്ളതും ടെക്സസ് സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരവുമാണ്‌ ഹ്യൂസ്റ്റൺ എന്നത് താഴെക്കാണുന്നതുപോലെ മാറ്റിയെഴുതിക്കൂടേ?

  1. അമേരിക്കൻ ഐക്യനാടുകളിലെ നഗരങ്ങളിൽ വച്ച് വലിപ്പത്തിൽ നാലാം സ്ഥാനത്തുള്ളതും ടെക്സസ് സംസ്ഥാനത്തിലെ ഏറ്റവും വലിയതും ആയ നഗരമാണ്‌ ഹ്യൂസ്റ്റൺ
  2. ടെക്സസ് സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമായ ഹ്യൂസ്റ്റൺ, അമേരിക്കൻ ഐക്യനാടുകളിലെ നഗരങ്ങളിൽ വച്ച് വലിപ്പത്തിൽ നാലാം സ്ഥാനത്താണ്‌.

ഹ്യൂസ്റ്റൺ തുറമുഖം ഏറ്റവുമധികം ടൺ ജലമാർഗ്ഗമുള്ള കാർഗോ കൈകാര്യം ചെയ്യുന്ന തുറമുഖവും, കൈകാര്യം ചെയ്യുന്ന കാർഗോയുടെ മൊത്തക്കണക്കെടുത്താൽ ഏറ്റവുമധികം ടൺ കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ തുറമുഖവുമാണ്‌ എന്നതിലും ചെറിയ മാറ്റങ്ങൾ ആവശ്യമാണ്‌,

അമേരിക്കൻ ഐക്യനാടുകളിലെ തുറമുഖളിൽ വച്ച്, കൈകാര്യം ചെയ്യുന്ന കാർഗോയുടെ ഭാരത്തിന്റെ മൊത്തക്കണക്കെടുത്താൽ ഏറ്റവുമധികം ടൺ കൈകാര്യം ചെയ്യുന്ന രണ്ടാമത്തെ തുറമുഖവും, ജലമാർഗ്ഗമുള്ള അന്താരാഷ്ട്രകാർഗോ ഏറ്റവുമധികം കൈകാര്യം ചെയ്യുന്ന തുറമുഖവുമാണ്‌ ഹ്യൂസ്റ്റൺ തുറമുഖം.

കാർഗോ എന്നതിനു മലയാളം പദം ഏതാണ്‌? --ഷാജി 16:32, 16 ഡിസംബർ 2008 (UTC)[മറുപടി]

cargo - ചരക്ക് --സാദിക്ക്‌ ഖാലിദ്‌ 16:47, 16 ഡിസംബർ 2008 (UTC)[മറുപടി]

checkY ചെയ്തു --ജേക്കബ് 21:03, 17 ഡിസംബർ 2008 (UTC)[മറുപടി]


"രണ്ടാം ലോകമഹായുദ്ധകാലത്തെ തദ്ദേശീയ കപ്പൽനിർമ്മാണവ്യവസായത്തിന്റെ പുരോഗതിയും നഗരത്തിലെ എയിറോസ്പേസ് വ്യവസായത്തിനു തറക്കല്ലിട്ടുകൊണ്ടുള്ള 1961ൽ നാസയുടെ "മാൻഡ് സ്പേസ്ക്രാഫ്റ്റ് സെന്റർ" (1973ൽ ലിൻഡൺ ബി. ജോൺസൺ സ്പേസ് സെന്റർ എന്നു പുനഃനാമകരണം ചെയ്തു) സ്ഥാപനവും ഹ്യൂസ്റ്റൺ നഗരത്തിന്റെ പുരോഗതിക്ക് ആക്കം കൂട്ടി"

ഇതിനെന്തോ വശപ്പിശകുണ്ടല്ലോ? ചള്ളിയാൻ ♫ ♫ 06:59, 18 ഡിസംബർ 2008 (UTC)[മറുപടി]

ഹ്യൂസ്റ്റൺ (ടെക്സസ്) എന്നതിനേക്കാൾ ഹ്യൂസ്റ്റൺ (നഗരം) എന്നതല്ലേ ചേരുക. നമ്മടെ കൊച്ചീടത്രേം വരില്ലെങ്കിലും ഹ്യൂസ്റ്റണും നഗരങ്ങളിൽപെടുത്താം. --ചള്ളിയാൻ ♫ ♫ 10:46, 18 ഡിസംബർ 2008 (UTC)[മറുപടി]
അല്ലാ, ഹ്യൂസ്റ്റൺ എന്ന് മാത്രം പോരെ? ഇംഗ്ലീഷ് വിക്കിയിൽ അങ്ങനെയാണ്. അമേരിക്കക്കാരന് അത് മതിയെങ്കിൽ....--അഭി 13:19, 18 ഡിസംബർ 2008 (UTC)[മറുപടി]

പ്രധാനലേഖനം

[തിരുത്തുക]

പ്രധാനലേഖനം എന്നുപറഞ്ഞ് കുറേ ചെങ്കണ്ണികൾ ഇതിലുണ്ട്. അത് അങ്ങനെ നിലനിർത്തുന്നത് ലേഖനത്തിന് ഒരു ഗുണവും ചെയ്യുന്നില്ല. അത്തരത്തിലുള്ള പ്രധാന ലേഖനം വരുമ്പോൾ മാത്രം ലിങ്ക് ചെയ്താൽ പോരേ? --സിദ്ധാർത്ഥൻ 17:46, 18 ഡിസംബർ 2008 (UTC)[മറുപടി]