Jump to content

സക്ഷമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അംഗപരിമിതർക്കുവേണ്ടി ഇന്ത്യയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് സക്ഷമ. കാഴ്ചയില്ലാത്തവരുടേയും മറ്റ് ഭിന്ന ശേഷിയുള്ളവരുടെയും വികാസത്തിനു വേണ്ടി ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന സംഘടനയായ സമദൃഷ്ടി, ക്ഷമതാ വികാസ് ഏവം അനുസന്ധാൻ മണ്ഡൽ ആണ് സക്ഷമ എന്നറിയപ്പെടുന്നത്. രാഷ്ട്രിയ സ്വയംസേവക സംഘത്തിന്റെ നേതൃത്വത്തിലാണ് ഈ സംഘടന പ്രവർത്തിക്കുന്നത്.[1]

ഭിന്നശേഷിയുള്ളവർക്കു വേണ്ടീ നിരവധി പ്രവർത്തനങ്ങൾ മഹാരാഷ്ട്രയിലെ നാഗപൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സക്ഷമ സംഘടിപ്പിക്കുന്നുണ്ട്. മാധവ് നേത്രബാങ്ക് ,മാധവ് ആഡിയോ ബുക്ക് ലൈബ്രറി, മാധവ ബ്രെയിലി ബുക്ക് നിർമ്മാണ കേന്ദ്രം ,കൃഷ്ണജ്യോതി അഗർബത്തി നിർമ്മാണ കേന്ദ്രം, നിയമ സഹായ സെൽ, കാഴ്ചയില്ലാത്തവർക്കുള്ള ഹോസ്റ്റലുകൾ ,സൂർദാസ് ഭജന മണ്ഡലി സ്വരദൃഷ്ടി എന്ന പേരിൽ സംഗീത സംഘങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ സക്ഷമ നടത്തുന്നുണ്ട്[2].ഭാരതത്തിലാദ്യമായി കാഴ്ച ശക്തിയില്ലാത്ത വിദ്യാർഥികൾക്ക് വേണ്ടി ഒരു ആഡിയോ ബുക്ക് റീഡറും 2009 ഇൽ സക്ഷമ വികസിപ്പിച്ചെടുത്തു[3].

തമിഴ്നാട്ടിൽ ഭിന്നശേഷി ഉള്ളവർക്കുള്ള സ്റ്റൈപ്പന്റ്റ് നിര്ത്താലാക്കിയതിനെതിരെ സക്ഷമ പ്രക്ഷോഭം സംഘടിപ്പിക്കുകയുണ്ടായി[4].


മാധവ് നേത്രബാങ്ക്

[തിരുത്തുക]

രാഷ്ട്രീയ സ്വയംസേവക സംഘത്തിൻറെ ദ്വിതീയ സര്സംഘചാലക് ആയിരുന്ന പ്രൊഫസർ മാധവ സദാശിവ ഗോൾവൾക്കറുടെ സ്മരണാർത്ഥം ആരംഭിച്ച സേവാ സംരംഭമാണ് മാധവ് നേത്രബാങ്ക്. നേത്രദാനതത്തിന്റെ മഹത്ത്വത്തെ കുറിച്ച് ബോധവൽക്കരിക്കുന്നതോടൊപ്പം നേത്ര ദാതാക്കളിൽ നിന്ൻ കോർണിയകൾ ശേഖരിക്കാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. മഹാരാഷ്ട്ര ഹരിയാന ഉത്തർപ്രദേശ് ഒറീസ ആന്ധ്രാപ്രദേശ് ചത്തീസ്ഗഡ് മുതലായ സംസ്ഥാങ്ങളിലായി പതിനാല് നെത്രബാങ്കുകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. അതോടൊപ്പം നേത്ര ശേഖരണത്തിനായി പന്ത്രണ്ട് കേന്ദ്രങ്ങളും ഇരുപത്തി നാല് ബോധവൽക്കരണ കേന്ദ്രങ്ങളും രാജ്യമാസകലം പ്രവര്ത്തിക്കുന്നു. 2010 വരെ ഏകദേശം രണ്ടായിരത്തി അഞ്ഞൂറിൽ പരം കോർണിയകൾ ശേഖരിക്കാനും ഇതിലൂടെ എണ്ണൂറിൽ പരം കാഴ്ചശക്തി ഇല്ലാത്തവർക്ക് കാഴ്ച നൽകാനും സാധിച്ചിട്ടുണ്ട്[5]


അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-15. Retrieved 2015-08-02.
  2. http://en.sewa.newsbharati.com/Encyc/2012/10/3/Saksham-Providing-vision-to-visually-impaired.aspx
  3. http://timesofindia.indiatimes.com/city/goa/Organization-plans-to-set-up-eye-bank/articleshow/4637481.cms
  4. http://www.thehindu.com/news/national/tamil-nadu/plea-for-stipend/article6844771.ece
  5. http://sakshamseva.org/
"https://ml.wikipedia.org/w/index.php?title=സക്ഷമ&oldid=3823535" എന്ന താളിൽനിന്ന് ശേഖരിച്ചത്