Jump to content

സജി തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Saji Thomas
വ്യക്തിവിവരങ്ങൾ
National teamIndia
ജനനംChempumpuram, Aleppey, Kerala, India
താമസംKaithavana
ഉയരം186 സെ.മീ (6 അടി 1 ഇഞ്ച്)
ഭാരം70 കി.ഗ്രാം (154 lb)
Sport
രാജ്യംIndia
കായികയിനംRowing

അർജുന അവാർഡ് നേടിയ ദേശീയ തുഴച്ചിൽ താരമാണ് സജി തോമസ് . 13 അന്താരാഷ്ട്ര മെഡലുകൾക്ക് ഉടമയാണ്. തുഴച്ചിലിൽ ഏറ്റവുംകൂടുതൽ രാജ്യാന്തര മെഡലുകൾ നേടിയ ഇന്ത്യൻ താരം സജിയാണ്‌.[1]

ജീവിതരേഖ

[തിരുത്തുക]

ആലപ്പുഴ നെടുമുടി ചെമ്പുംപറമ്പ് സ്വദേശിയായ തോമസിന്റെയും ക്ലാരമ്മയുടെയും മകനാണ് . വൈശ്യംഭാഗം ഹൈസ്‌കൂളിലും എടത്വ സെന്റ്.അലോഷ്യസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം.[2] 1996-97-ൽ കേരളത്തിനായി മത്സരിച്ചുതുടങ്ങി. ആലപ്പുഴ സായി ജലകായിക കേന്ദ്രമായിരുന്നു ആദ്യ പരിശീലന സ്‌ഥലം. 1996-97 ൽ കേരളത്തിനു വേണ്ടി മത്സരിച്ചു തുടങ്ങി. 1997 ൽ ബംഗളരുവിൽ നടന്ന ദേശീയ ഗയിംസിനുശേഷം സജി കരസേനയിൽ ചേർന്നു. 2000 ൽ ഇന്ത്യൻ ക്യാമ്പിലെത്തി. 2001 ൽ ചൈനയിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പായിരുന്നു ആദ്യത്തെ രാജ്യാന്തര മത്സരം. തുടർന്നുള്ള എല്ലാ വർഷവും രാജ്യാന്തര ചാമ്പ്യൻഷിപ്പുകളിൽ സജി തോമസ്‌ രാജ്യത്തിനായി മത്സരിച്ചു. ഇറ്റലി, ജപ്പാൻ, ജർമ്മനി, സ്വിറ്റ്‌സർലൻഡ്‌ എന്നിവിടങ്ങളിൽ നടന്ന ലോക ചാമ്പ്യൻഷിപ്പുകളിലും പങ്കെടുത്തു. 13 രാജ്യാന്തര മെഡലുകളിൽ നാല്‌ സ്വർണവും അഞ്ച്‌ വെള്ളിയും ഉൾപ്പെടും. മൂന്ന്‌ സ്വർണം ഏഷ്യൻ ചാമ്പ്യൻഷിപ്പിലും ഒന്ന്‌ സാഫ്‌ ഗെയിംസിലുമാണ്‌ നേടിയത്‌. 2010ൽ ചൈനയിലെ ഗ്വാങ്ഷൂവിൽ നടന്ന ഏഷ്യാഡിൽ രണ്ട് വെള്ളിമെഡലുകൾ സ്വന്തമാക്കി. [3]

സെക്കന്തരാബാദിൽ കരസേനയുടെ ഇലക്ര്‌ടിക്കൽ ആൻഡ്‌ മെക്കാനിക്കൽ വിഭാഗത്തിൽ ക്യാപ്ടനാണ് . [4]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • അർജുന അവാർഡ്
  • 2010ൽ ഏഷ്യാഡിൽ രണ്ട് വെള്ളിമെഡലുകൾ (ചൈനയിലെ ഗ്വാങ്ഷൂ)

അവലംബം

[തിരുത്തുക]
  1. "സ്‌ഥാനക്കയറ്റത്തിനൊപ്പം അർജുനയും: സജി തോമസിന്റെ അർജുന വാർഡ്‌ കുട്ടനാടിന്‌ ആഹ്‌ളാദമായി - See more at: http://www.mangalam.com/ipad/sports/news/217173#sthash.2pntwXIh.dpuf". www.mangalam.com. Retrieved 13 ഓഗസ്റ്റ് 2014. {{cite web}}: External link in |title= (help)
  2. "ചെമ്പുംപുറം ഗ്രാമത്തിന് ആഹ്ലാദമായി സജിയുടെ അർജ്ജുന". www.mathrubhumi.com. Archived from the original on 2014-08-13. Retrieved 13 ഓഗസ്റ്റ് 2014.
  3. "മലയാളത്തിന് അർജുന വസന്തം". www.mathrubhumi.com. Archived from the original on 2014-08-13. Retrieved 13 ഓഗസ്റ്റ് 2014. {{cite web}}: |first= missing |last= (help)
  4. "ഇത് കുട്ടനാടൻ കരുത്തിൽ തുഴയെറിഞ്ഞ് നേടിയ അർജുന". metrovaartha.com. Archived from the original on 2016-06-30. Retrieved 13 ഓഗസ്റ്റ് 2014. {{cite web}}: |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=സജി_തോമസ്&oldid=3646595" എന്ന താളിൽനിന്ന് ശേഖരിച്ചത്