സതീഷ് കെ. സതീഷ്
കേരളത്തിലെ പ്രശസ്ത നാടകകൃത്തുക്കളിലൊരാളാണ് സതീഷ് കെ. സതീഷ്. ഇരുപതുവർഷത്തിലധികമായി ഇദ്ദേഹം മലയാളനാടകരംഗത്ത് പ്രവർത്തിക്കുന്നുണ്ട്. ഇദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം, ഇടശ്ശേരി പുരസ്കാരം തുടങ്ങി ധാരാളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം കഥാരചന, ചലച്ചിത്രങ്ങളിലും ടെലിവിഷനിലും തിരക്കഥാരചന എന്നീ മേഘലകളിലും പ്രവർത്തിക്കുന്നുണ്ട്.
എൺപതുകളിലും തൊണ്ണൂറുകളിലും രംഗത്തെത്തിയ യുവ നാടകപ്രവർത്തകരുടെ കൂട്ടത്തിൽ ഇദ്ദേഹവും ഉൾപ്പെടുന്നു.[1] നാടകത്തിന്റെ ഭാഷയിൽ നവീകരണം ആവശ്യമുണ്ട് എന്ന് വിശ്വസിക്കുന്നയാളാണിദ്ദേഹം.[2]
ജീവിതരേഖ
[തിരുത്തുക]കോഴിക്കോട് എരഞ്ഞിപ്പാലത്താണ് ഇദ്ദേഹം ജനിച്ചത്. കോഴിക്കോട് കാഴ്ച്ച് തിയേറ്റർ ഗ്രൂപ്പിന്റെ സ്ഥാപകാംഗമാണ് ഇദ്ദേഹം. കഥാകൃത്ത് കൂടിയായ ഇദ്ദേഹം ടി.വി., ചലച്ചിത്രം തുടങ്ങിയ മാദ്ധ്യമങ്ങൾക്കുവേണ്ടിയും രചന സംവിധാനം എന്നീ മേഘകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിനീതയാണ് ഭാര്യ. ആദിത്ത്, അഥീന എന്നിവരാണ് മക്കൾ. [3]
ഇദ്ദേഹം കോഴിക്കോട് മേധ ബുക്ക്സിന്റെ എഡിറ്റർ ഇൻ ചാർജ്ജ് ആണ്.
പുരസ്കാരങ്ങൾ
[തിരുത്തുക]- കേരള സാഹിത്യ അക്കാദമി പുരസ്കാരം (പദപ്രശ്‌നങ്ങൾക്കിടയിൽ അവളും അയാളും എന്ന നാടകത്തിന്)[4]
- ഇടശ്ശേരി പുരസ്കാരം (റോസ്‌മേരി പറയാതിരുന്നത് എന്ന നാടകത്തിന്)
- ബഹറിൻ കേരള ആർട്ട്സ് സെന്റർ അവാർഡ്[3]
- കലാഷാർജ അവാർഡ്[3]
- ചെറുകാട് അവാർഡ്[3]
- ശക്തി അവാർഡ്[3]
കൃതികൾ
[തിരുത്തുക]നാടകങ്ങൾ
[തിരുത്തുക]- ദി മാസ്ക്, അഥവാ അഭിനന്ദനങ്ങൾ കൊണ്ട് എങ്ങനെ വിശപ്പുമാറ്റാം [3]
- കൊച്ചുസ്വപ്നങ്ങളുടെ തമ്പുരാൻ (ദി ഗോഡ് ഓഫ് സ്മോൾ തിങ്ങ്സ് എന്ന കൃതിയെ അവലംബിച്ചുള്ള രചിതപാഠം)[3]
- പദപ്രശ്‌നങ്ങൾക്കിടയിൽ അവളും അയാളും[3]
- മുത്തശ്ശികഥ[3]
- റോസ്‌മേരി പറയാനിരുന്നത്[3]
- ഇലകൾ മഞ്ഞ പൂക്കൾ പച്ച[3]
- ചെമ്പൻപ്ലാവ്[5]
- അവൾ [6]
- പൂമ്പാറ്റകളുടെ വീട് [7]
എഡിറ്റ് ചെയ്ത പുസ്തകങ്ങൾ
[തിരുത്തുക]നോവൽ
[തിരുത്തുക]- ചെറിയ ചെറിയ മഴസ്‌പർശങ്ങൾ[3]
- മഴവില്ലിന്റെ മനസ്സ്
- ചിറക്
- കളിവീട്
അവലംബം
[തിരുത്തുക]- ↑ "മലയാള നാടകസാഹിത്യം". കേരള ടൂറിസം.ഓർഗ്. Archived from the original on 2013-05-10. Retrieved 29 മാർച്ച് 2013.
- ↑ "Mathrubhumi NRI HOME GULF EUROPE AMERICA AUSTRALIA AND OCEANIA AFRICA PRAVASI BHARATHAM OTHER NEWS FEATURES BLOG VIDEO PHOTO LATEST NEWS മുഷറഫിന് ചെരുപ്പേറ്, മുൻകൂർ ജാമ്യം നീട്ടി 30 minutes ago Google Custom Search ENGLISH | FEEDS". മാതൃഭൂമി. 19 ഒക്റ്റോബർ 2012. Archived from the original on 2012-10-22. Retrieved 29 മാർച്ച് 2013.
{{cite news}}
: Check date values in:|date=
(help); Text "I CAN'T READ MATHRUBHUMI Home PRAVASI HOME Gulf + - രംഗഭാഷയിലെ നവീകരണ പ്രക്രിയ അനിവാര്യം -സതീഷ് കെ. സതീഷ്" ignored (help) - ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 3.13 3.14 "സതീഷ് കെ.സതീഷ്". പുഴ ബുക്ക്സ്. Archived from the original on 2012-06-06. Retrieved 29 മാർച്ച് 2013.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ
- ↑ "ചമ്പൻ പ്ലാവിന്റെ കഥ പറഞ്ഞ പാലോറ ഹയർ സെക്കന്ററി നാടകത്തിൽ നേടി". ദീപിക. Retrieved 29 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ പി. എം., അബ്ദുൽ റഹിമാൻ (22 ഡിസംബർ 2009). "നാടകോത്സവ ത്തിൽ സതീഷ് കെ. സതീഷിന്റെ 'അവൾ'". ഇ-പത്രം. Retrieved 29 മാർച്ച് 2013.
- ↑ "സതീഷ്.കെ. സതീഷ്". പുഴ.കോം. Archived from the original on 2007-10-17. Retrieved 29 മാർച്ച് 2013.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- അരങ്ങും അണിയറയും ഉണരുന്നു; നാടകം ഇവിടെ ഭദ്രം വർഷകാലം ബ്ലോഗ് പോസ്റ്റ്