സത്യാനന്ദ സരസ്വതി
സ്വാമി സത്യാനന്ദ സരസ്വതി Swami Sathyananda Saraswathi | |
---|---|
ജനനം | ശേഖരൻ നായർ 22 സെപ്റ്റംബർ 1935 അണ്ടൂർകോണം |
മരണം | 23 നവംബർ 2006 തിരുവനന്തപുരം | (പ്രായം 71)
ഗുരു | നീലകണ്ഠ ഗുരുപാദർ |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
സത്യാനന്ദ സരസ്വതി (സെപ്റ്റംബർ 22, 1935 – നവംബർ 23, 2006) ചെങ്കോട്ടു കോണം സ്വാമി എന്ന പേരിലും അറിയപ്പെടുന്നു .ഹിന്ദു സന്യാസിയും,സാമുദായിക നേതാവുമായിരുന്നു സത്യാനന്ദ സരസ്വതി .ഹിന്ദു ഐക്യവേദി എന്ന സംഘടനയുടെ സ്ഥാപകനും [1], മരണം വരെ അതിന്റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം. 2000 - ആണ്ടിൽ തിരുവനന്തപുരത്ത് വച്ച് ശതകോടി അർച്ചന അദ്ദേഹം നടത്തിയിരുന്നു.1981 -ൽ അദ്ദേഹം ശ്രീ രാമദാസ മിഷൻ സ്ഥാപിച്ചു .1996 ൽ ഗുരുവായൂരിലെ ദേവസ്വം ബില്ലിനെതിരെ നടന്ന സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നല്കി.
ബാല്യകാലം
[തിരുത്തുക]തിരുവനന്തപുരം ജില്ലയിൽ അണ്ടൂർകോണം വില്ലേജിൽ മംഗലത്ത് ഭവനത്തിൽ ശ്രീ മാധവൻപിള്ളയുടെയും ശ്രീമതി തങ്കമ്മയുടെയും രണ്ടാമത്തെ പുത്രനായി 1935 സെപ്റ്റംബർ 22 നു ജനനം. ശേഖരൻ നായർ എന്നായിരുന്നു പൂർവാശ്രമത്തിലെ നാമം.
വിദ്യാഭ്യാസം
[തിരുത്തുക]പോത്തൻകോട് എൽ.പി സ്കൂൾ , കൊയ്ത്തൂർകോണം ഈശ്വര വിലാസം യു.പി സ്കൂൾ , കണിയാപുരം മുസ്ലിം ഹൈസ്കൂൾ , തിരുവനന്തപുരം മഹാത്മാഗാന്ധി കോളേജ് , ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. സാമ്പത്തികശാസ്ത്രം,ചരിത്രം എന്നിവയിൽ ബിരുദങ്ങൾ അദ്ദേഹം കരസ്ഥമാക്കി[2].
പഠനം പൂർത്തിയാക്കിയതിനു ശേഷം കുറച്ചു നാൾ അദ്ദേഹം തുണ്ടത്തിൽ മാധവ വിലാസം സ്കൂളിൽ അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട് .[3].
പ്രവർത്തനങ്ങൾ
[തിരുത്തുക]- ശബരിമല ക്ഷേത്രവുമായി ബന്ധപെട്ടു നിലയ്ക്കൽ സമരത്തിന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചു [4]
- ഗുരുവായൂർ, ശബരിമല ക്ഷേത്രങ്ങളിൽ നടന്ന സമരങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകി. [5]
- 53 ഹിന്ദു സംഘടനകളെ ഉൾപ്പെടുത്തി ഹിന്ദു ഐക്യവേദി എന്ന സംഘടന രൂപീകരിച്ചു. [6]
അവലംബം
[തിരുത്തുക]- ↑ Hindu Aikyavedi/
- ↑ https://ia601909.us.archive.org/2/items/sreyas-ebooks/swamijiye-ariyuka-sathyananda-saraswathi.pdf
- ↑ https://ia601909.us.archive.org/2/items/sreyas-ebooks/swamijiye-ariyuka-sathyananda-saraswathi.pdf
- ↑ "swamijiye-ariyuka-sathyananda-saraswathi.pdf" (PDF).
- ↑ "swamijiye-ariyuka-sathyananda-saraswathi.pdf" (PDF).
- ↑ "swamijiye-ariyuka-sathyananda-saraswathi.pdf" (PDF).
2.സ്വാമിജിയെ അറിയുക, ഡോ. ബി ബാലചന്ദ്രൻ എഴുതിയ പുസ്തകത്തിൽ നിന്നും ശേഖരിച്ചത്
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]1. http://srdm.in/jagadguru-swami-sathyananda-saraswathi Archived 2013-12-07 at the Wayback Machine.